വീഴ്ച്ച.
കവിത : റഫീഖ് പുളിഞ്ഞാൽ* ഒറ്റക്കായപ്പോൾ ആകാശവുംകൂട്ടിനില്ലെന്നുതോന്നി.ഓരോ ഇല്ലായ്മകളേയും അടുക്കിവെച്ച്അയാളൊരുമുറി പണിയാൻതുടങ്ങി.വേദനകൾകൊണ്ടതിനുചായമടിച്ചു,ഏകാന്തതകൊണ്ട് തീൻമേശയൊരുക്കി.നെടുവീർപ്പുകൊണ്ട്ഊതികാച്ചിയ തീയിൽപൊള്ളിപ്പോയപ്രാണന്റെ അടയാളങ്ങളെതിരഞ്ഞുനോക്കി.കിനാക്കളെനിവർത്തിയിട്ട്അതിലയാൾ ഉറങ്ങാൻ കിടന്നു.മേൽക്കൂരയില്ലാത്തമുറിക്ക്കാവലിരുന്നനക്ഷത്രങ്ങളെല്ലാം ഉറങ്ങിപ്പോയി.കൂരിരുട്ടിന്റെ മൗനങ്ങളിൽഅവന്റെനിശ്വാസങ്ങൾ പെരുമ്പറകൊട്ടി.ഇരുട്ടിൽ പ്രസവിക്കുകയുംഅവിടെത്തന്നെ മരിക്കുകയുംചെയ്യുന്നകുഞ്ഞുങ്ങൾക്കയാൾ ചിന്തകളെന്നുപേരിട്ടു.ഭൂതകാലത്തിന്റെ കുത്തിനോവിക്കലിൽനിന്നുമിറങ്ങിയോടികിതപ്പുകൾ മൽപ്പിടുത്തംനടത്തുന്ന വർത്തമാനകാലത്തിലേക്കയാൾ വീണുകൊണ്ടിരുന്നു.