Month: July 2021

മൂവാറ്റുപുഴയുടെ ഹൃദയമറിഞ്ഞ പുരാവൃത്തങ്ങൾ.

ജയന്തി അരുൺ ✒️ ഒരോ ഗ്രാമവും ഒരോ നഗരവും എത്രയോ പുരാവൃത്തങ്ങളാണ്, അറിയപ്പെടാത്ത എത്രയോ ചരിത്രങ്ങളാണ് ഉൾക്കൊള്ളുന്നത്.ഓരോന്നിനും അതിന്റെതായ പാരമ്പര്യവും തനിമയുമുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചരിത്രത്തിന്റെ ഭാഗമായ എത്രയോ സംഭവങ്ങളാണ്ഓരോ പ്രദേശത്തിനും പറയാനുള്ളത്, മണ്മറഞ്ഞുപോയ തലമുറയോടൊപ്പം മാഞ്ഞുപോയത്. വളരെ ചെറുപ്പത്തിൽ, കണ്ണിമുറിയാതെ…

കാർഗിൽ ചുവന്ന പരുന്ത്.

കവിത : ജീ ആര്‍ കവിയൂര്‍ * (വിജയ ദിവസം ജൂലൈ 26) ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ് മാറുക നാംരണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതംഅമ്മക്കായ് അര്‍പ്പിക്കാംജീവിത പുഷ്പാഞ്ജലികളിതാ..!!കാര്‍ഗില്‍ മലയില്‍ മറഞ്ഞിരുന്നകറുത്ത മുഖങ്ങളെ ഓടിയകറ്റിവിജയം കണ്ട ദിനമിന്നല്ലോ ….ഇന്നുമതോര്‍മ്മയില്‍മിന്നുംബലിദാനത്തിന്‍ ദിനമിന്നല്ലോ…ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ്…

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓർത്തഡോക്സ് സമൂഹത്തിന്റെ ആദരാജ്ഞലികൾ.

Rev.Fr.Johnson Punchakonam മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രപൊലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാടിൽ ചിക്കാഗോയിലുള്ള ഓർത്തഡോക്സ് സമൂഹം 2021 ജൂലൈ 17 തിയതി ശനിയാഴ്ച ചിക്കാഗോ സെന്റ് തോമസ്…

ഒരു പിറന്നാൾ സമ്മാനം.

സുനി ഷാജി* “ആഹാ… നീ ആളു കൊള്ളാമല്ലോടാ… ഒരേ, പ്രണയലേഖനം തന്നെ മൂന്ന് പേർക്ക് എഴുതി കൊടുത്തിരിക്കുന്നു അവന്…”“മൊട്ടേന്ന് വിരിഞ്ഞില്ല മൂന്നെണ്ണത്തിനെ വളച്ചെടുത്തിരിക്കുന്നു….അഹങ്കാരി”“അവന്റെ നിൽപ്പ് കണ്ടില്ലേ ടീച്ചറേ..ഒരു കൂസലുമില്ലാതെ…”മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ, ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞതേയുള്ളൂ ഞാൻ. ആദ്യത്തെ…

പ്രണയനിലാവ് .

സുദർശൻ കാർത്തികപ്പറമ്പിൽ* നിന്നെയോർക്കാതില്ല പെണ്ണേ,യിന്നെനിക്കോണംഎന്നെയോർക്കാതില്ലയല്ലോ,നിനക്കുമോണം!അത്തമിങ്ങു വന്നിടുമ്പോൾ തന്നെപുന്നാരേ,അത്തലേതും മറന്നുഞാൻ കാത്തിരിക്കില്ലേ!ചെത്തിമന്ദാരങ്ങൾ നുള്ളാനക്കരെത്തോപ്പിൽ,മുത്തുമാല ചൂടിയാനൽകോടിയും ചുറ്റി,ചിത്തിരപ്പൂന്തോണിയേറി നീതുഴഞ്ഞെത്തേ,മുത്തമന്നു നൽകിയതുമോർപ്പുഞാൻ മുത്തേ!ആ മിഴിക്കോണൊന്നിളകെ,കോമളാംഗീ ഞാൻതൂമയാർന്നോരെത്രപൊൻ കിനാക്കൾ കണ്ടാവോ!പൂക്കളൊന്നായ് നുള്ളിനീയത്തോണിയിലേറെ,നോക്കിയീഞാനന്നിരുന്നതൊക്കെയോർക്കുന്നേൻ!പേടമാൻകണ്ണാളെ നിന്നെക്കൊണ്ടുപോയീടാൻചോടുവച്ചാ,കാടുമേടുതാണ്ടിഞാനെത്തേ,ഓടിവന്നെൻ മാറിലായ് നീചേർന്നുനിന്നീലേ,ആടിമാസക്കാറ്റുമേറ്റു നമ്മൾ നിന്നീലേ!ഇന്നുവേണ്ടെന്നിന്നുവേണ്ടന്നന്നുനീ ചൊല്ലേ,എന്നിലെപ്പൂവാടികയ്ക്കെന്തെന്തു നൊന്തെന്നോ!കാലമെത്ര പോയ്മറഞ്ഞെന്നാലുമാലോലം,ചേലിൽ നീവന്നെത്തിടുന്നെന്നുള്ളിലാമോദം!നീലവാനിലങ്ങുനോക്കി ഞാനിരിക്കുമ്പോൾ,താലവുമായെന്തുനീയെൻ മുന്നിൽനിൽക്കുന്നോ!കാണ്മു,ഞാനിന്നാവസന്ത…

മാലിക്.

Haris Khan* മാലിക് പ്രതീക്ഷിച്ചപ്പോലെ തന്നെ ..മഹേഷ് നാരായണൻ ഗംഭീരമെയ്ക്കിങ്ങാണ്.ഇസ്ലാമോഫോബിയയും സിനിമയുടെ നെഗറ്റീവ് വശങ്ങളും അത് വഴി കുറേ മറച്ച് വെക്കാൻ പറ്റുന്നുണ്ടേലും ഇടക്കിടെ അതിൻെറ തേറ്റ പുറത്തേക്ക് വെളിവാകുന്നുണ്ട്…അദ്ദേഹത്തിൻെറ മുൻകാല ചിത്രമായ “ടേക് ഓഫും” ഇത്തരം വികലചിന്തകൾ പേറുന്നതായിരുന്നു. പക്ഷെ…

മരണ വാർത്ത.

ജയശങ്കരൻ ഓ . ടി.* വളരെയേറെ പ്രിയപ്പെട്ടൊരാളിന്റെമരണ വാർത്ത പോലാർത്തു പെയ്യും മഴപലദിശകളിൽ നിന്നും നിറഞ്ഞുവന്നൊഴുകിയെത്തുന്ന മൗനമായ്നീരലഹൃദയ ഭേദകം വാക്കും വിലാപവുംകരുതി വെക്കും പരാതിയും തേങ്ങലുംതിരികെ നൽകാൻ മറന്ന സ്വപ്നങ്ങളുംനിറവെഴാത്ത വാഗ്ദാനവും സ്നേഹവും.ഒരുമ ചേർന്നു കണ്ടെത്തിയ പാതയുംകരുതലിൽ ചേർന്നെടുപ്പിച്ച തീർപ്പുമായ്പലരൊടൊപ്പമുണർത്തിയ വേദികൾനിറമുയർന്നു…

ട്രാൻസ് ജെൻഡേഴ്‌സ് .

അനിതാ ചന്ദ്രൻ* ‘Transgenders’ എന്ന് പറയുമ്പോൾ എനിക്ക് കേരളാ എക്സ്പ്രസ്സ് ആണ് ആദ്യം മനസ്സിൽ വരുന്നത്. പഠിച്ചോണ്ടിരുന്ന കാലത്തെ ഒരുപാട് രസകരമായ ഓർമ്മകൾ ആ ട്രെയിനിൽ കുടുങ്ങി കിടപ്പുണ്ട് .ആ യാത്രകളുടെ ഒരു ഭാഗമായിരുന്നു ‘ ‘transgenders’ ആളുകളും .അവർ ഇടക്ക്…

അവഗണനയുടെ തീവണ്ടിയാത്ര.

കവിത : ബീഗം* അവഗണനയുടെ തീവണ്ടിയാത്രആദ്യബോഗിയിൽചങ്ക് പറിച്ചെടുക്കുന്നചതിയക്കൂട്ടങ്ങൾയാത്രയുടെ ദൈർഘ്യംകൂടിയതാവാം രണ്ടാമത്തെ ബോഗിയിലേക്കുംഒരെത്തിനോട്ടംഅവിടെകൂടപ്പിറപ്പിൻ കുപ്പായമണിഞ്ഞ്കണ്ടഭാവം നടിക്കാതെചായ ഊതി കുടിക്കുന്നവർയാത്ര തീരുന്നില്ല അടുത്തതിൽ ദുരാഗ്രഹത്തിൻ്റെ ദുർഗന്ധംതിരിച്ചറിയാതെപലഹാരങ്ങൾ കഴിക്കുന്നവർകൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നവൾഉഗ്രവിഷം ചീറ്റുന്നതിൻ്റെശബ്ദങ്ങൾ തിരിച്ചറിയാതെഅടുത്ത ബോഗിയിൽനിർത്തിയിട്ട തീവണ്ടിയിൽ ഓടിക്കയറുന്നവൾക്ക്ശുഭയാത്ര നേരുന്നുഅശുഭ ചിന്തയുടെകൈത്തലം ഉയർത്തിക്കൊണ്ട്അഹങ്കാരത്തിൻ്റെ വെടിയുണ്ടകൾനിറയൊഴിക്കാൻ പാകത്തിൽ അടുങ്ങിയിരിക്കുന്നുലക്ഷ്യസ്ഥാനത്തെത്തിയപ്പോൾസ്വാഗതം…

‘ സ്നേഹം’ എന്ന ദിവ്യ ഔഷധം.

മായ അനൂപ്.* സ്നേഹം…..വാക്കുകളിൽ വെച്ച് ഏറ്റവുംമനോഹരമായ വാക്ക്……നിർവചനങ്ങൾ പലപ്പോഴും മതിയാകാതെ വരുന്ന വാക്ക്….. എന്നാൽ, ആ വാക്കിനെ പലപ്പോഴും ഇടുങ്ങിയ അർത്ഥതലങ്ങൾ വെച്ചു കൊണ്ടാണ് പലപ്പോഴും പലരും വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽആ വാക്കിന്റെ പൂർണ്ണമായ അർത്ഥം മനസ്സിലാകണമെങ്കിൽ നമ്മൾ നമ്മുടെ മനസ്സിനെ കുറേക്കൂടി…