സുരേഷ് കണ്ണമത്ത്* പ്രിയദൃശ്യങ്ങളിൽചിലതൊക്കെയു-മൊരു ചലച്ചിത്രത്തിലെന്നപോ-ലേഴുനിറങ്ങളിൽ നിറഞ്ഞൊരുഗതകാലകാഴ്ച്ചയായ് തെളിയുന്നു.വീർപ്പുമുട്ടുംകാത്തിരിപ്പിന്നൊടുവിൽമദ്ധ്യാഹ്നശേഷമുച്ചത്തിൽകൂട്ടമണിമുഴങ്ങുമ്പോളാവേശഭരിതമായ്ചങ്ങാതിക്കൂട്ടങ്ങളാർത്തലച്ചോടും,തടയണപൊട്ടി പുഴയിലെവെള്ളംകൂലംകുത്തിപ്പാഞ്ഞൊഴുകുമ്പോലെ.പള്ളിക്കൂടംവിട്ടു തൻഗേഹം നീളുംമടക്കയാത്രയിലൊട്ടുദൂരമോടിയുംനടന്നും കൂട്ടരോടൊത്തുകളിച്ചുംചിരിച്ചും തമ്മിൽ കലഹിച്ചുമിട-യ്ക്കല്പനേരം തണലിലിളവേറ്റുംപിന്നെ തിടുക്കത്തിലെഴുന്നേറ്റാവഴിയോരം, കണ്ടനാട്ടുമാഞ്ചില്ലയിലായത്തിൽ ചെറുകല്ലെറിഞ്ഞുംകണിശമായ് കൊണ്ടിട്ടോ വാത്സല്യ-മുള്ളിൽ പെരുത്തിട്ടോ ചോട്ടിൽപൊഴിച്ചിട്ട തേൻകനികളാമോദംനിനക്കൊന്നെനിക്കൊന്നെന്നുചൊല്ലിത്തമ്മിൽ പങ്കിട്ടെടുത്തതുംമാസ്മരസൗരഭംനീട്ടിയഴകൊടുകുലയിട്ടു നിൽക്കും പറങ്കിമാങ്കൂട്ടവും, വവ്വാലുമണ്ണാറക്കണ്ണനു-മാവോളമൂറി ബാക്കിവച്ചൊരാകശുവണ്ടി ചോട്ടിൽതിരഞ്ഞും,കിട്ടിയതൊക്കെയും ഭദ്രമായ്കീശയിൽ തിരുകിയടുത്തനാൾനാലുമുക്കിലെ പെട്ടിക്കടയിലായ്,ചില്ലുഭരണിയിൽകൊതിപ്പിച്ച…