Month: July 2021

ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ.

ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യു എ ഇ. കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പോയില്‍…

വെട്ടം.

രചന :- ബിനു. ആർ* കൈക്കുമ്പിളിൽ ഒതുങ്ങി-യിരിക്കുന്നൂ ഒരു കാഴ്ച്ച തൻവെട്ടംപോൽ, തെളിഞ്ഞിരിക്കുന്നൂഒരു നറുപൊൻവെട്ടംഒരു മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടം…ജീവിതത്തിന്റെ ഉണർവെട്ടവു –മാകാമിത്,ചിലപ്പോൾ മഹാമാരിയിൽനിന്നുംരക്ഷപ്പെടാൻ മാനവന്റെമറുവെളിച്ചവുമാകാം…ചിലപ്പോൾ നൊന്തുപിടഞ്ഞമനസ്സിന്റെ ഉണർവുമാകാം,ചിലപ്പോൾ സ്വപ്‌നങ്ങൾനെയ്തുകൂട്ടും ചെറുപ്പത്തിന്റെമിന്നലൊളിയുമാകാം..ചിലപ്പോൾ പച്ചപിടിപ്പിക്കാംജീവിതത്തിനെയെന്നവീണ്ടുവിചാരത്തിന്റെ വെറുമൊരുതരിപൊൻവെട്ടവുമാകാം..ചിലപ്പോൾ, പിറകേ അടിവച്ചടിവച്ചുപോകുന്നേരം, ജീവിതം വീണ്ടുമൊരു പച്ചത്തുരുത്തായ്മാറിയെങ്കിൽ ! പിന്നിൽവരുന്നവർക്കെല്ലാംകച്ചിത്തുരുമ്പായി മാറിയേനേ……

ക്ലബ് ഹൗസിനെതിരെ ബാലാവകാശസംരക്ഷണ കമ്മീഷന്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍നിര്‍ബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക്ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍…

മൃഗീയം.

കവിത: മംഗളാനന്ദൻ* അറിയാം, നരനേക്കാൾക്രൂരനായൊരുജീവിപിറവി കൊണ്ടിട്ടില്ലീഭൂമിയിലിന്നേവരെ.മനുഷ്യൻ മനുഷ്യനെശത്രുവാക്കുന്നു,സ്വന്തംമനസ്സാക്ഷിയെപ്പോലുംചതിയ്ക്കാനറിയുന്നു.മനുഷ്യൻ മനുഷ്യനെകൊല ചെയ്യുന്നു നിത്യം,മനസ്സിൽ പക വച്ചുംപുഞ്ചിരി പൊഴിക്കുന്നു.ചിരിയ്ക്കാനറിയുന്നജീവിയായ് ജനിച്ചവൻചതിക്കാൻ വിഷംചേർക്കുംപുഞ്ചിരിപ്പാലിൽപോലും.ഇരുകാലികളായമാനവകുലമെന്യേഒരുജീവിയൂം തമ്മിൽകൊന്നൊടുക്കാറില്ലല്ലോ.വംശഹത്യക്കായ് മൃഗംപദ്ധതിയിടാറില്ല,വംശീയ കലാപങ്ങൾമർത്ത്യന്റെശീലംമാത്രംസ്വത്തുക്കൾ വാരിക്കൂട്ടാൻശ്രമിക്കാറില്ലമൃഗംമർത്ത്യന്റെയാക്രാന്തത്തി-ലസ്വസ്ഥമാണീലോകം.നരനേതളവിലുംക്രൂരത കാണിക്കുമ്പോൾവെറുതെ “മൃഗീയ”മെ-ന്നതിനെ വിളിയ്ക്കല്ലേ.കഷ്ടം! ഈമൃഗങ്ങൾക്കുമാനക്കേടുളവാകുംദുഷ്ടനാം മനുഷ്യനെമൃഗത്തോടുപമിച്ചാൽ.

“നിന്നെ ബ്ലോക്ക്‌ ചെയ്യുന്നു . “

വാസുദേവൻ കെ വി* കർക്കിടകപുണ്യ പുലരിയിൽഇൻബോക്സിലെത്തി അവൾ അലറുന്നൂ. തലേന്ന് ചാറ്റിൽ കാണാത്തതിന്റെ പരിഭവങ്ങൾ . “നീ വിഭിന്നനാണ്. എന്നെ തഴഞ്ഞ് നിനക്കിപ്പോൾ കൂട്ട് പലരോടും !.. കിട്ടാതിരിക്കില്ല ഇതിന് പ്രതിഫലം.. ” -ക്ഷേത്രങ്ങളിൽ ഇനി പാരായണ നാളുകള്. കോവിഡ് മാനദണ്ഡങ്ങൾ…

മെമ്പർ ചാത്തു.

കെ.എം റഷീദ് പൂളക്കണ്ടത്തിൽ ചാത്തുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നുബാനറിലോ റോഡിലോചുമരിലോ അനൗൺസ്മെൻറിലോഅയാളുടെ പേരില്ലായിരുന്നുആരും വീട് കയറിയിട്ടില്ലായിരുന്നുആലിക്കാെൻറ ഓലച്ചായ്പ്പീട്യമ്മല്ആരോ എഴുതിവച്ചു‘ചാത്തൂനെ ജയിപ്പിക്കണം’ബാലകൃഷ്ണെൻറ മസാലപ്പീട്യേലെഉപ്പുംപെട്ടിമ്മലും കണ്ടു;‘വിളക്ക് നമ്മുടെ ചിഹ്നം’നിത്യച്ചങ്ങായി േപപ്പറ്ട്ന്നസതീശൻ എല്ലാരോടും പറഞ്ഞു:‘മൂപ്പര് ജയിക്കണം’കമ്മീഷൻ വാങ്ങി ജീവിക്ക്ന്നമെമ്പർ ഒ.വി കമ്മദിനെയും ഒക്കച്ചങ്ങായിഒൗളക്കുട്ടിയെയും പറ്റി ചാത്തു പറയും:ഒാല്ക്കൊക്കെ മന്സന്മാരെപ്പോലെ…

വിൽക്കുവാനുണ്ട്.

കവിത : ദീപക് രാമൻ. വിൽക്കുവാനുണ്ട്വൃക്കയും കരളും ,ഉദരത്തിനൊരു പിടിഅന്നം കൊടുക്കുവാൻ,വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും . ഉറ്റവരുടയവരാരുമില്ലവിലപേശും ഇടനിലക്കാരുമില്ല.ആറടി മണ്ണിലന്തിയുറങ്ങുവാൻവിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും. വിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും.വിലയ്ക്കുവാങ്ങീടുവാൻമുന്നോട്ടുവരിക ;വിലയിട്ടു വാങ്ങാത്തഹൃദയത്തിനുടമകൾ. വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും .മനസാക്ഷി മരവിച്ചമനസ്സിന്നുടമകൾ ,വിലപേശിടാതെപിന്നോട്ടുമാറുക . വിൽക്കട്ടെ ഞാനെൻ്റെമോഹവും സ്വപ്നവും,വിൽക്കട്ടെ ഞാനെൻ്റെദു:ഖവും ദുരിതവും.രക്തബന്ധങ്ങൾദൂരത്തുനിൽക്കുക,വിൽക്കട്ടെ…

മകൾ🔸

ഉഷാ റോയ്* ഒരേയൊരു മകൾ ശ്രീക്കുട്ടിയുമായിശ്രീദേവി പിണക്കത്തിലാണ്. അവൾ രണ്ടുദിവസമായി തന്നോട് കാര്യമായി സംസാരിക്കുന്നില്ല എന്നാണ് ശ്രീദേവിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവൾ കോളേജിൽ നിന്ന് ടൂർ പോയിരിക്കുന്നു. അച്ഛനും മോളും ഒറ്റക്കെട്ടാണ്. വിവരങ്ങൾ പറഞ്ഞതും അനുവാദം കൊടുത്തതും എല്ലാം അച്ഛനും മോളും…

മിന്നാമിന്നീസന്ദേശം.

വൃത്തം: മന്ദാക്രാന്ത (വിനോദ് വി.ദേവ്.) മിന്നാമിന്നീ ജ്വലനപതഗേ എന്റെമേൽ വന്നിരിക്കൂ..പ്രേമക്ലാന്തൻ അവശനിവനിൽ ദീപനാളം തെളിക്കൂ ..!പൂർണ്ണാമോദം ചെവിതരികടോ എന്റെ രാഗോംഗിതങ്ങൾനല്ലാർവേണീ തരുണിമണിയോ – ടൊന്നുപോയോതിയാലും.അഗ്നിച്ചില്ലായ് തവതനുവിലീ സ്വർണ്ണനാളം ജ്വലിക്കേ ,രാത്രിക്കാഴ്ച സുലഭമമലം നിന്റെ ഭാഗ്യങ്ങളല്ലേ !പ്രേമിപ്പോർക്കായ് നലമഖിലവും നീ ചൊരിഞ്ഞീടിൽ നിന്നെ…

പ്രവാസം തുടരുകയാണ്.

Shibu Arangaly* ഗൾഫിലിപ്പോൾ ലേബർ ജോലി ചെയ്യുന്ന മലയാളികൾ വളരെ കുറവാണ്. കാരണം ഒരു സാധാരണ തൊഴിലാളിക്ക് ഇവിടെ കിട്ടുന്ന കൂലിക്കൊപ്പമോ, അല്ലെങ്കിൽ അതിൽ കൂടുതലോ കേരളത്തിൽ കിട്ടുന്നുണ്ട്. ഇവിടെ മലയാളികളുടെ ആ സ്ഥാനത്ത് ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ…