ഓണസ്മരണ.
പള്ളിയിൽ മണികണ്ഠൻ* മുമ്പൊക്കെ മുത്തശ്ശി പാടിത്തരാറുണ്ട്‘കർക്കടം ദുർക്കട’മാണുകുഞ്ഞേ…കഞ്ഞിമുട്ടിക്കുന്ന കർക്കടം നീങ്ങിയാൽവർണ്ണക്കുടചൂടി ചിങ്ങമെത്തും.മാമലനാട്ടിലലങ്കാരദീപമായ്ചാലവേ പൂക്കൾ വിരിഞ്ഞുനിൽക്കും.ചിങ്ങത്തിലാനന്ദമോരോ ദിനങ്ങളുംതുള്ളിക്കളിച്ചു കടന്നുപോകേകുഞ്ഞിളംപുഞ്ചിരി ചുണ്ടിൽനിറച്ചുകൊ‐ണ്ടത്തം പടികടന്നെത്തുമല്ലോ.അത്തത്തിലാമോദചിത്തരായ് കുഞ്ഞുങ്ങൾതെക്കേതൊടിയിൽ നിറയുമല്ലോ.പൂവേ പൊലിപൊലിയെന്നു പാടികൊണ്ട്പൂക്കളോരോന്നായിറുക്കുമല്ലോ.പൂക്കളിറുത്തു കിടാങ്ങൾ കഴുത്തിലായ്തൂങ്ങും പൂവട്ടിയിൽ ചേർക്കുമല്ലോ.ചാണകം തേച്ചുമിനുക്കും കളത്തിലാ‐പൂക്കളാൽ ചിത്രം വരയ്ക്കുമല്ലോ.തൂവർണ്ണഭംഗിയിൽ നാളുകൾ നീങ്ങവേപൊൻതിരുവോണ ദിനമടുക്കും.പുത്തനുടുത്തുകൊണ്ടെല്ലാരുമൊന്നിച്ച്തൂശനിലയ്ക്കുചാരേയിരിക്കും.കുത്തരിചോറിനോടൊപ്പമൊരഞ്ചെട്ടു-തൊട്ടുകറികളും…