ഇതെന്ത് (ദു )ആചാരം..?
കവിത : ശ്രീരേഖ എസ്* അപവാദച്ചൂടിൽ ചുട്ടെടുത്തപരദൂഷണദാഹവുമായിഅലയുന്നവർ.നാല്‍ക്കവലയിലെ അറവുശാലയില്‍മണം പിടിച്ചുനടക്കുന്നരക്തദാഹികളായ ചെന്നായ്ക്കൂട്ടം.മുഖംമൂടിയണിഞ്ഞസദാചാരചിന്തകർഎരിവും പുളിയും ചേര്‍ത്തമസാലക്കൂട്ടുണ്ടാക്കിഅടുക്കളപ്പുറങ്ങളില്‍ വിളമ്പുന്നുദുഷിപ്പ് നാറുന്ന ചുണ്ടുകൾഅത്താഴമേശയില്‍മൃഷ്ടാന്നമുണ്ണുന്നതിന്റെ ഏമ്പക്കം.മാനം നഷ്ടപ്പെട്ട പെണ്ണിന്റെജീവിതം വെച്ച് അർമാദിക്കുന്നകാമക്കോമരങ്ങൾഓര്‍ക്കാതെ പോകുന്നു.സ്വഗൃഹത്തിലെനാളെയുടെ വാഗ്ദാനങ്ങളെ.കിട്ടാത്ത മുന്തിരി പുളിക്കുമെന്നപഴമൊഴിയെ ഓർമപ്പെടുത്തിഓരിയുടുന്നു കുറുക്കജന്മങ്ങൾവഞ്ചനയും ചതിയുംഉള്ളിൽ നിറച്ച്പൗഡറും സെന്റുംപൂശി നടക്കുന്നവർ,ചീഞ്ഞളിഞ്ഞ മനസ്സിനെവർണ്ണ…