ആത്മാന്തരങ്ങൾ.
കവിത : ജനാർദ്ദനൻ കേളത്ത്* തോരാത്ത മഴയിൽവെയിലോർത്ത്,പൊരിയുന്ന വെയിലിൽമഴയോർത്ത്,ഋതുഭേദങ്ങളുടെഇടനാഴികളിലൂടെവസന്തവും ശിശിരവുംകടന്നു പോയതറിയാത്തഗതകാല വ്യാകുലതകൾ!കാലത്തിൻ്റെകാമനീയകതകൾനുണയാതെ,കാതങ്ങളുടെ ഹ്രസ്വതയിൽകോതി ഒതുക്കിയതടമാറ്റങ്ങളുടെവ്യാജഭൂമികകളിൽഓർമ്മപ്പൂക്കളുടെആത്മാലാപങ്ങൾ!മറവിയുടെ മരുഭൂമിയിൽസ്മൃതിപ്പച്ചകൾതേടിയലയുന്ന വർത്തമാനമൂകതകൾക്ക്പോക്കുവെയിലിൻ്റെമ്ളാനത!പൊള്ളലറിയാതെവെന്തടങ്ങുന്നഭൂത വിസ്മയാ-വശിഷ്ടങ്ങൾ,വിസ്മൃതിയുടെനിർച്ചുഴികളിലിട്ട്,അയലത്ത്കാലു കുത്താതെചന്ദ്രനിലേക്ക് പറക്കുന്നശാസ്ത്രാഭിനിവേശം!വിശുദ്ധ പിറവിയെജ്ഞാനസ്നാനത്താൽവിമലീകരിക്കപ്പെടുന്നഅനിർവചനീയ ശുദ്ധിനിരാകരിക്കെ,തെമ്മാടിക്കുഴിയിൽകെട്ടിയൊടുക്കുംആത്മാന്തരങ്ങൾ,നിരസിത സമസ്യാ –പൂരണങ്ങളുടെപുനർജനികൾ!…….മനുഷ്യർ!