Month: August 2021

സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ.

എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും പ്രശസ്തയായ സുഭദ്ര കുമാരി ചൗഹാന്റെ ജന്മദിനത്തിൽ 117-ാം ജന്മദിനത്തിൽ ഡൂഡിൽ തയ്യാറാക്കി ആദരിക്കുകയാണ് സെർച്ച് എൻജിനായ ഗൂഗിൾ. ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ എന്ന ഗ്രാമത്തിൽ 1904 ആഗസ്റ്റ് 16ന് രജപുത്…

വീണ്ടും ഓണം എത്തിചേരും.

കവിത : എൻ.അജിത് വട്ടപ്പാറ* ഓണം മനസ്സിൻ ഓർമ്മയിൽ വിരിയുന്നുബാല്യകാലത്തിന്റെ ഓമൽ പ്രതീകമായ്,തിരുവോണ രാവോന്നുണർന്നു വന്നാൽപിന്നോണ ലഹരിയിലാടി തിമിർക്കുന്നു.പുക്കളം തീർക്കുവാൻ പൂവുകൾ തേടുന്നുപൂക്കളം ഭംങ്ങിയിലാർപ്പു നാദങ്ങളായ്,മഹാബലി തമ്പാനെ എതിരേല്കുവാൻഭാവനാ സമ്പുഷ്ടമാക്കുന്നു വീടുകൾ.കലകളിൽ കവിതയായ് ഓണം നിറയുന്നുകായിക കലകൾ തൻ നാദമായ് മാറുന്നു,ആർത്തുല്ലസിക്കുന്ന…

തെരുവ് കത്തുമ്പോൾ.

ഷാജു. കെ. കടമേരി* മുറിവേറ്റവരുടെവിധിവിലാപങ്ങൾനട്ടുച്ചയിലിറങ്ങിമിഴിനീർതുള്ളികൾ കവിത തുന്നുന്നതീമരചുവട്ടിൽഅഗ്നി പുതച്ച വാക്കുകളെകൈക്കുടന്നയിൽ കോരിയെടുത്ത്വെയിൽതുള്ളികളിൽചുടുനിശ്വാസങ്ങൾഉതിർന്ന് പെയ്യുന്നു.ശിരസ്സിൽ തീചൂടി നിൽക്കുന്നപുതിയ കാലത്തിന്റെചങ്കിടിപ്പുകളിൽപെയ്തിറങ്ങുന്നു വീണ്ടുംയുദ്ധകാഹളങ്ങൾ.അഭയദാഹികളായ് വെമ്പുന്നനോവ് കുത്തി പിടയുന്നവർ.മനം ചുവക്കുന്ന വാർത്തകൾആഞ്ഞ് കൊത്തിയലറിനമ്മളിലേക്ക് തന്നെതുളഞ്ഞിറങ്ങുന്നു.മുറിവുകളുടെഅഗ്നിവസന്തത്തിൽചുട്ടുപൊള്ളുന്നചോരതുള്ളികൾ എഴുതിവച്ചഭീകരവാദ ശ്മശാന മൂകതകൾ.വെടിയൊച്ചകൾക്ക് നടുവിൽവിതുമ്പിനിൽക്കുന്നകുഞ്ഞ് കണ്ണുകൾനമ്മളിലേക്കിറങ്ങി വരുന്നു.മക്കളെ കാത്തിരുന്ന്പെയ്ത് തോരാത്ത കണ്ണുകൾ.വാക്കുകൾ…

കഴിഞ്ഞു… ഓണം.

രാജേഷ്. സി. കെ ദോഹ ഖത്തർ* കഴിഞ്ഞു ഓണം,കാണം വിറ്റിട്ട് ഓണം,ഉണ്ടത്രേ മലയാളികൾ.കുടിച്ചു തീർത്ത..കണക്കു വരും,ആരാണ് കേമന്മാർ,കൊറോണ നടുവൊടിച്ചുകർഷകന്റേം കച്ചവടക്കാരന്റേം,പാവങ്ങൾ കരയുന്നു.മാവേലി കണ്ടിട്ടു പോയി.കഷ്ടവും നഷ്ടവും,കഴിഞ്ഞു ഓണം.കുട്ടികൾ ചിരിക്കുന്നു.തുറക്കില്ല വിദ്യാലയം.പത്തുവർഷം പിന്നോട്ട്,പോയിക്കാണും നാടും നാട്ടാരും,എവിടെയും കരച്ചിലുകൾ,കണ്ണ് തുറക്ക് ദൈവങ്ങളേ…സോദരർ ഇയാം പാറ്റ…

പിൻവിളി.

രചന : ശ്രീകുമാർ എം പി* പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കുന്നയമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ…

ഓണം വന്നിട്ടും.

സുദർശൻ കാർത്തികപ്പറമ്പിൽ* ഓണം വന്നിട്ടുമെത്തീലല്ലോ;ഓണത്തപ്പൻ കേരളത്തിൽ!നാണം പൂണ്ടങ്ങിരുന്നാലെങ്ങനെ;നാണിയും,നാണുവുമോണമുണ്ണുംമാരിപെരുത്തൊരീമാമലനാട്ടിൽപോരുന്നതെങ്ങനെമാവേലി!ആരുവിളിക്കാനാരെതിരേൽക്കാൻ,തോരാക്കണ്ണീരിലാണ്ടുമാളോർ,ഒട്ടിയൊരാവയർ കെട്ടിമുറുക്കി,പട്ടിണികൊണ്ടുവലയുമ്പോൾ,കെട്ടിയപെണ്ണിന്റെ താലിയുംവിറ്റ്കൂട്ടത്തോടങ്ങുവലയുമ്പോൾ,ചത്തുചത്താളുകളോരോന്നുമങ്ങനെ;മണ്ണോടടിഞ്ഞുചേർന്നീടുമ്പോൾ,കണ്ണുംപൂട്ടി,കനകസിംഹാസനംതന്നിലൊരാളങ്ങിരിക്കണുണ്ടേ!കിട്ടുംനികുതികളൊക്കെയും കട്ടെടു-ത്തൂറ്റംപൂണ്ടങ്ങിരിക്കണുണ്ടേ!ആരേ,കാണുന്നു പാവംമനുഷ്യൻ്റെതീരാദുഃഖത്തിൻ തേങ്ങലുകൾ!വോട്ടൊന്നടുത്തപ്പോൾ കിട്ടിയകിറ്റുക-ളൊട്ടുമേ,യോണത്തിനില്ലെന്നോ!എന്തൊരധർമ്മമാ,ണെന്തൊരനീതിയാ-ണെങ്ങനെ മാവേലിയെത്തീടും?പെറ്റുവീണോരുകുരുന്നിനുപോലുമേ-യിറ്റുസമാധാനമേകാതെ;തോക്കുംചൂണ്ടിനടപ്പൂ,ഗുണ്ടകൾപേക്കൂത്താടിനാടെങ്ങെങ്ങും!കള്ളമേയുള്ളു,ചതിയേയുള്ളൂ-യെള്ളോളമല്ലപൊളിവചനം!മാവേലിയെങ്ങാനുമൊന്നുവന്നാലേ,ചാവും തലതല്ലിയയ്യയ്യോ!

തിരുവോണത്തപ്പാ ആർപ്പോ ഇർറോ !

ഓണപ്പാട്ട്. രചന :- ബിനു. ആർ. ഓണം വന്നല്ലോ പൊന്നോണം… തിരുവോണംഅത്തം പത്തും പാടുന്നുവല്ലോപൂവേ പൊലി പൊലി പൊലി പൂവേ..തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾആർപ്പോ ഇർറോ ഇർറോ…( ഓണം… )ഉത്രാടത്തിന്നാൾ പൂപ്പൊലികകൾ നിറക്കാൻ തന്നാനം പാടുന്നുവല്ലോതുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവുംവാമനൻ വന്നുപോകുന്നതിന്മുമ്പേമാവേലിമന്നനെ വരവേൽക്കാൻ…

ഓണസമസ്യകൾ:

ജനാർദ്ദനൻ കേളത്ത്* മഹത്വവൽകൃതഓണാഘോഷം,അസമത്വങ്ങൾവിങ്ങുന്ന മനസ്സ-റിയാവുന്നൊരു,മഹാബലിയെതേടുന്നുണ്ട്!സമത്വവും,സമൃദ്ധിയും,പൊലിയിച്ചമായക്കിറ്റിൽ,പ്രാണവായുഭിക്ഷാടനംനടത്തുന്നുണ്ട്!സമത്വരാഷ്ട്രീയപ്രവാചകർ പോലുംവ്യഗ്രതയോടെനടപ്പിലാക്കുന്നനാടുവാഴിത്തദ്വംസനങ്ങളാൽസഹികെട്ട മർത്യർമനതപിക്കുന്നുണ്ട്!മന:ശാന്തിക്ക് ഇറ്റുദാഹജലത്തിനായി,മദ്യഷോപ്പുകൾക്കുംമാവേലിക്കടകൾക്കുംമുൻപിൽ, പതിതരായപ്രജകൾ ഊഴംകാത്ത് നിൽക്കുന്നുണ്ട്!ശ്രേഷ്ഠമായൊരുജീവിതദർശനംഒരുക്കൂട്ടിയഓണനെറികൾപ്രവാസീയഗൃഹാതുരത്വഭാവാത്മകതകളുടെനിഴലിൽ അതിജീവനംതേടുന്നുണ്ട്!ശ്രാവണ സന്ധ്യയെസുസ്മിതം വരവേൽക്കുംആവണിപ്പൂനിലാവിൽപാറിപ്പറന്ന തുമ്പികൾ,അമ്പര ചുംബികൾചേക്കേറി തുലച്ചപാടശേഖരത്തിൻ്റെനഷ്ടബോധംഅയവിറക്കുന്നുണ്ട് !വാമനൻ്റെ കാൽക്കീഴ –മർന്ന മഹാബലിയുടെസാർവലൌകികസമത്വ സ്മൃതികൾലോകമെങ്ങും പാണൻതുടികൊട്ടി, പാടിഉണർത്തുന്നുണ്ട്!എന്തിനോ….?!വെറുതെ!!

പൊന്നോണക്കാലം.

ശ്രീരേഖ എസ്* പുഴകളിലോളം താളമടിക്കുന്നുകളിവഞ്ചികളെങ്ങും കൊഞ്ചിക്കുഴയുന്നുതിരുവോണത്തോണി വരുന്നേ….. പൊന്നോണം വരവായേ…..ചിങ്ങപ്പൂങ്കാറ്റു വരുന്നേ….. തിരുവോണത്തോണി വരുന്നേ…..(പുഴകളിലോളം……..)പൂവേ പൊലി പൂവേ പൊലി പാടാൻ വായോഓർമ്മകൾതൻ പൊൽത്തിടമ്പുകളേന്തിപ്പാടാലോ!….വഞ്ചിപ്പാട്ടുയര്ണൊരീണം പാടി രസിയ്ക്കാലോ….ആർപ്പും കുരവയുമായെതിരേല്ക്കാം ഓണം വരവായേ….(പുഴകളിലോളം…….)പൊന്നോണപ്പാട്ടുകൾ പാടാം, പൂക്കൂടകൾ വീതുനിറയ്ക്കാംവന്നല്ലോ മാമലനാട്ടിൽ പൂത്തിരുവോണം!തിരുവോണക്കുമ്മിയടിക്കാം, തിരുവോണസ്സദ്യയൊരുക്കാംവന്നല്ലോ പൂക്കുടചൂടിയ പെന്നോണക്കാലം!(പുഴകളിലോളം…….)

കാബൂൾ.

ദീപക് രാമൻ. കാഴ്ചകൾ മൂടിയ ചേലയഴിക്കൂമിഴികൾ തുറക്കൂ ഗാന്ധാരീ…അഭിനവ കൗരവർ ഭേരിമുഴക്കുംശംഖൊലി കേൾക്കൂ ഗാന്ധാരീ… കറുത്ത നീതി നടപ്പിലാക്കിവിശുദ്ധരെന്നവർ വാഴ്ത്തുമ്പോൾ;യന്ത്രത്തോക്കുകൾ തീമഴ പെയ്ത്ചരിത്രനഗരം എരിയുന്നു. വിശുദ്ധ യുദ്ധപ്പോരാളികളുടെ-വികാര വിഭ്രമനോട്ടത്തിൽ,മാറ്മുറിച്ച് അഫ്ഗാൻ തരുണികൾമാനംകാക്കാൻ കരയുന്നു… ഇരമ്പിയൊഴുകും കാബൂൾ നദിയിൽചോരത്തുള്ളികൾ പടരുമ്പോൾ,അറുത്തെറിഞ്ഞൊരു ശിരസ്സു-നദിയിൽ തുറിച്ചുനമ്മേ…