സുദർശൻ കാർത്തികപ്പറമ്പിൽ* സ്വാതന്ത്ര്യമെന്നപദത്തിനർത്ഥംമാതരേ,യെന്തെന്നു ചൊന്നിടാമോ?വല്ലാത്തദുഖഃത്തൊടായതുഞാൻചൊല്ലാമെന്നുണ്ണീ,നീകേട്ടുകൊൾകഇണ്ടലിറ്റില്ലാത്തൊരിന്ത്യയ്ക്കായി,പണ്ടൊരു കോണകത്താറുടുത്ത,വിണ്ഡലത്തോളമുയർന്നൊരുത്തൻ,കണ്ട,മനോജ്ഞമാംസ്വപ്നമല്ലോ,നമ്മെനാം തന്നെ നയിച്ചിടുന്ന;നന്മനിറഞ്ഞ സ്വതന്ത്രശബ്ദം!എന്നാലതിന്നീ,മനുഷ്യവർഗംനന്നായതിനെ വ്യഭിചരിപ്പൂ!എല്ലാത്തിനും മീതെയായിമർത്യൻ,കൊല്ലാക്കൊലകൾ നടത്തിടുന്നു!വല്ലാത്തൊരിന്ത്യയാണിന്നു മുന്നിൽ,പൊല്ലാപ്പുമാത്രമേ,കാണ്മതെങ്ങും!മാതരേ,മൂന്നുനിറത്തിൽ കാണുംചേതോഹരമാം കൊടിയതെന്തേ?അക്കൊടിഞാനൊട്ടുകാട്ടിത്തരാംഇക്കൈലുണ്ടൊന്നുനോക്കുവേഗംനിന്നെക്കൊണ്ടയ്യോഞാൻ തോറ്റുമോനേ,എന്നാലും ചൊല്ലാമതിൻമഹത്വംമാതൃത്വത്തിൻ മഹനീയഭാവംമോദേനനൽകുന്നീ,മൂവർണ്ണങ്ങൾ!നമ്മുടെദേശത്തിൻ ഭക്തിയോലുംധർമ്മപതാകയിതെന്റെതങ്കം!ശാന്തിയൊട്ടില്ല,സമാധാനവും,ഭ്രാന്തമാണിന്നുനാം കാണുമിന്ത്യ!ധീരതയോടുജ്വലിച്ചുനിന്ന,ഭാരത,മിന്നെത്രശുഷ്കമെന്നോ?ജാതിമതങ്ങൾക്കതീതമായ് നാംജ്യോതിതെളിച്ച സ്വതന്ത്രദേശം,ജാതിമത തീവ്രചിന്തകളാൽവ്യാധിപരത്തുകയല്ലി,നീളെ!സോദരത്വേന,നാം വാണൊരിന്ത്യ,ഖ്യാതിപൂണ്ടെങ്ങുമുയർന്നൊരിന്ത്യ,ലോകത്തെയൊന്നായിക്കണ്ടൊരിന്ത്യ,നാകത്തെവെന്നങ്ങുയർന്നൊരിന്ത്യ,താണടിഞ്ഞീടുന്നകാഴ്ചയല്ലോ,കാണുന്നു കണ്മുന്നിലെൻമകനേ!സത്യവും ധർമ്മവും നീതിയുമി-ന്നത്തമോഗർത്തത്തിലാണ്ടിടുന്നു!ഗാന്ധിതൻ തത്വങ്ങളൊക്കെമണ്ണിൽ,മാന്തിക്കുഴിച്ചഹോമൂടിടുന്നു!ചേണുറ്റതൊന്നുമില്ലില്ലമുന്നിൽനാണിച്ചു കണ്ണുപൊത്തുന്നുമാളോർ!വേദത്തിൻ വിത്തുമുളച്ചൊരിന്ത്യ,മാതേ,യെന്തിത്രയധപ്പതിപ്പൂ!എല്ലാം മകനേവിധിയായിടാം,അല്ലാതെയെന്തു…