Month: August 2021

വ്യസനകാണ്ഡം.

ജലജാപ്രസാദ്* പ്രിയമാനസാ ,ഞാനാരായിരുന്നു എന്ന്അങ്ങയെഒരു വട്ടം കൂടിഓർമിപ്പിക്കണമെനിക്ക് ..എല്ലാവരാലും എന്നും മറക്കപ്പെട്ടവളാണീഊർമ്മിളരാമായണം സീതായനവു മാണെന്ന് ഏവരെക്കൊണ്ടും പറയിച്ചവാത്മീകിയാണെന്നെആദ്യം മറന്നത്.ജനകപുത്രിയായിട്ടുംജാനകിയെന്ന പേർ .എനിക്കു തരാൻഅച്ഛൻ മറന്നു!സ്വയംവരപ്പന്തലിൽമണവാട്ടിയാക്കാൻമറന്ന്പ്രിയനേ,എന്നെ നിനക്ക്താതൻ ദാനമായേകിജ്യേഷ്ഠനൊപ്പം മരവുരിയുടുത്തപ്പോൾനീയും വരുന്നോ കൂടെയെന്നെന്നോടു ചോദിക്കാൻ നീ മറന്നു, !പാദുകാഭിഷേക വേളയിൽകൊട്ടാരത്തിലേക്ക് ഭരതൻവശംഒരു സ്നേഹക്കുറിമാനം…

“ഇന്ന് അത്തം”

അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം. തൃക്കേട്ടയ്‌ക്കു പൂക്കളം ആറു…

വന്നല്ലോ,പൊന്നോണം.

സുദർശൻ കാർത്തികപ്പറമ്പിൽ* വന്നല്ലോ,വന്നല്ലോ,മിന്നിമറഞ്ഞൊരാ-പൊന്നോണം പിന്നെയും മുന്നിൽ!കിന്നരിമീട്ടിക്കിനാക്കളൊരായിരംകിന്നരിച്ചെത്തുന്നിതെന്നിൽ!ചിങ്ങക്കുളിരലതൂകും നിലാവത്തു,തങ്ങളിൽ പാട്ടുകൾപാടി,തിങ്ങിനകൗതുകത്തോടെ കൈകൾകൊട്ടി-യങ്ങനെയാട്ടങ്ങളാടി,മുത്തശ്ശിയോടൊപ്പം കൂടിയമ്മുറ്റത്തൊ-രത്തക്കളവുമെഴുതി,മുത്തോലും മുല്ലപ്പൂമാല്യവുമായ്മണി-മുത്താകുംകണ്ണന്നുചൂടി,നാട്ടുമാങ്കൊമ്പത്തുകെട്ടിയോരൂഞ്ഞാലിൽകൂട്ടത്തോടങ്ങിരുന്നാടി,ആവണിമുറ്റത്തായോടിയണഞ്ഞിടും,മാവേലിമന്നനെത്തേടി,പാലടപ്പായസ സദ്യയുമുണ്ടൊട്ടു,ചേലിൽ കുസൃതികൾ കാട്ടി,കോടിയുടുത്തു,കവിതയുരുക്കഴി-ച്ചാടലേതേതുമകറ്റി,പത്തോണമുണ്ടു,മദിച്ചുംരസിച്ചും ഹാ!തത്തിക്കളിച്ചങ്ങുനീങ്ങി,ചിങ്ങമാസത്തിൻ പുലരികൾപിന്നെയു-മങ്ങനെയെത്തുന്നുനീളേ!കേരളനാടിൻ മഹത്വങ്ങളാലോല-മാരൊരുമാത്ര പാടാത്തൂ!കേരളമെന്നപേർ കേൾക്കിൽ നാമാദ്യമാ-യോരുന്നതൊന്നേ,പൊന്നോണം!

“ചില ചിന്തകൾ”

Darvin Piravom* “ജനം അറിഞ്ഞിരിക്കണ്ടത്”. ഇന്നലകളിൽ വിവാദമാകുന്ന വാർത്തകൾ നാമൊന്ന് ഗഹനമായ് ചിന്തിച്ചാൽ അതിൽ ഭൂരിപക്ഷവും ഇല്ലുമിനാറ്റിയുമായ് പരസ്പരം ചേർന്ന് പോകുന്നത് നമുക്ക് കാണുവാനാകും. “ഇല്ലുമിനാറ്റി” എന്ന് പറയുന്നത് തന്നെ “ഉജ്ജലിപ്പിക്കൽ” എന്നതാണ്. ചെറ് പ്രായക്കാരുടെ സ്ത്രീ പുരുഷ വ്യത്യാസമന്യേ രണ്ടും…

എന്റെചിങ്ങപ്പെണ്ണ്’!

രചന – മാധവി ടീച്ചർ, ചാത്തനാത്ത്* ചിങ്ങപ്പെണ്ണിന് പുന്നാരംപൂത്തൊരു പൂവിന് കിന്നാരംതെന്നലിനിന്നും തേരോട്ടംതേവർക്കപ്പോഴാവേശം.തെങ്ങോലക്കുരുവീ വരു നീകൂട്ടിൽ മയങ്ങാം കൂട്ടരുമായ്കുഞ്ഞാറ്റക്കിളി കൂടെ വരൂകൂടും വിട്ടു പറന്നീടാം –കൂകിപ്പാറും കുയിലമ്മേകൂട്ടിൽ കുഞ്ഞു തനിച്ചാണോകൂട്ടിലിരിക്കും തത്തമ്മേകൂട്ടിന്നിണയിന്നെവിടെപ്പോയ്കാവിൽ പൂരം കാണാനായ്മാരനൊടൊപ്പം പോകണ്ടേ.മുത്തണി മെയ്യിൽ പൂണാരംചാർത്തും ചിങ്ങപ്പൂപ്പുലരി.🙏 അത്തംദിനാഘോഷത്തിൽ…

എയർ അറേബ്യ വിമാനം അടിയന്തരമായി കൊച്ചിയിൽതിരിച്ചിറക്കി.

കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 212 യാത്രക്കാരുമായി വെളുപ്പിനെ 3.55ന് പുറപ്പെട്ട G9 426 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കയത് .യന്ത്ര തകരാറിനെ തുടർന്നാണ് തിരിച്ചിറക്കിയതെന്ന് വിമാന കമ്പിനി അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത്…

‘ആത്മരാഗങ്ങൾ ‘ വെളിച്ചത്തിലേയ്ക്ക് .

ഷൈല നെൽസൺ പ്രിയ സൗഹൃദങ്ങളേ…! നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ എന്റെ ആദ്യത്തെ പുസ്തകമായ ആത്മരാഗങ്ങൾ July 30 – ന് Press club -ൽ വച്ച്പ്രകാശനം ചെയ്യപ്പെട്ട വിവരം ഏവർക്കും അറിവുള്ളതാണല്ലോ.എന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് നിങ്ങൾ ഏവരും തന്നുകൊണ്ടിരിക്കുന്ന സ്നേഹ കരുതലുകൾക്കും, പ്രോത്സാഹനത്തിനും…

അമ്മമനസ്സ്.

ദീപക് രാമൻ. അത്തം പിറന്നോണമെത്തിടുമ്പോൾമക്കളീഅമ്മയെ ഓർത്തീടുമോ?ഒപ്പം ഇരുന്നോണസദ്യയുണ്ണാൻഇക്കുറിയെങ്കിലും വന്നീടുമോ…? ഒറ്റക്കിരിക്കുന്ന നേരം, എന്റെമക്കളെ കാണാൻ മനംകൊതിക്കും.നോവിൻ സുഖമുള്ളൊരോർമ്മയായ്ഓമൽ കിടാങ്ങൾ അരികിലെത്തും പാലൊളി പുഞ്ചിരിതൂകി ,അവ-രോർമ്മയിൽ ഊഞ്ഞാലുകെട്ടിയാടും.കാലേതൊടിയിലെ പൂ പറിക്കും,അങ്കണം നീളേകളമൊരുക്കും കുരവയിട്ടോണ-തുമ്പി തുള്ളുംപുത്തനുടുത്തോണസദ്യയുണ്ണും.അമ്മ കൊടുക്കും ഉരുളയുണ്ണാൻഉൽസാഹമോടവർ മൽസരിക്കും ഒക്കെയും ഇന്നിൻ്റെ തോന്നലാണ്,പോയ…

വിഫലചിന്തകൾ.

റെജികുമാർ ചോറ്റാനിക്കര* പകിടയുരുണ്ടും പലതുമറച്ചുംപലരുണ്ടീവിധമീയുലകിൽ..പടരുകയാണീ തലമുറയിൽപനി പകരും പോലേ ദോഷങ്ങൾ..പല നാളെങ്ങും കരളിൻ കഠിനതപതിവിതു പോൽ നടമാടുന്നൂ..പഴയൊരു കാലം കരുതും വിരുതുംപകരാനില്ലൊരു പകരക്കാർ..പഴമയുമില്ലാ നെൽക്കതിരേതുംപതിരായ് പാടം കരയുന്നൂ..പച്ച നിറങ്ങളിലാടി രസിച്ചൊരുപച്ചിലപാടേ കൊഴിയുന്നൂ..പനിനീരലകളുയർത്തും പുഴയുംപറയാതെങ്ങോ പായുന്നൂ..പശ്ചിമദിക്കിൽ രാവിൻ ചിറകടി –പലവുരു കേട്ടു മറക്കുന്നൂ..പകരം…

അവിഹിതം.

സുനു വിജയൻ* “ഹലോ ““ശശാങ്കൻ ചേട്ടനാണോ ““ആരാ വിളിക്കു ന്നേ? ഈ നമ്പർ എവിടുന്നു കിട്ടി ““ചേട്ടാ ഇതു ഞാനാ ഗ്രേസി . ചേട്ടൻ മെസ്സേജ് അയച്ചാരുന്നല്ലോ.അതെന്നാ വളരെ അത്യാവശ്യമായി വിളിക്കണം എന്നു പറഞ്ഞ് എനിക്ക് മെസ്സേജ് അയച്ചിട്ട് ഞാൻ ആരാ…