Month: August 2021

യാത്രാമൊഴി.

പള്ളിയിൽ മണികണ്ഠൻ* വിട്ടകന്നീടുവാനാണെങ്കിലന്നു നീഎന്തിനെൻ ഹൃത്തടം സ്വന്തമാക്കിമായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻചിത്രം നീ നിന്നിൽ വരച്ചുവച്ചു.പിരിയുവാനാകാതെ തിരപോലെ ഞാൻ നിന്റെവിരിമാറിലേക്കോടിയെത്തിയിട്ടുംകരയുന്നൊരെന്നെ നീ കരപോലെ പിന്നെയുംതഴയുവാൻ ഞാനെന്തു തെറ്റ് ചെയ്തു.ഇനിയെന്റെ വീണയിൽനിന്നൂർന്നുവീഴുവാൻമധുനാദമില്ല, ഞാൻ മാറിനിൽക്കാംഇനി നമ്മളൊന്നെന്ന ചിന്തയിൽനിന്ന് ഞാൻപതിയേ പതിയേ പടിയിറങ്ങാം..വിട്ടകന്നീടുവാനാണെങ്കിലന്നുനീഎന്തിനെൻ ഹൃത്തടം സ്വന്തമാക്കിമായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻചിത്രം…

എത്ര നാൾ.

രാജേഷ് കൃഷ്ണ* ലോക് ഡൗണായതു കൊണ്ട് പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽ ചടഞ്ഞിരിക്കുകയാണ്, കസേരയിലേക്ക് ചാരിക്കിടന്ന് ടീപ്പോയിയുടെ മുകളിൽ കാലുകളുയർത്തിവെച്ച് ചിന്തകളിൽ മുഴുകിയിരുന്നു….സുഹൃത്തുക്കളിൽ പലരും ഈ ലോകത്ത് നിന്ന് വിട പറഞ്ഞുപോയി, ആക്സിഡൻ്റും, അറ്റാക്കായും അസുഖം വന്നും പലരും യാത്രയായി, അടുത്ത കാലത്ത്…

ചൂലും ചവിട്ടിയും.

അശോകൻ പുത്തൂർ* കാലത്തുംവൈകീട്ടും കാണും.മിണ്ടിത്തലോടാൻഒരു ഞൊടി മാത്രം.തൂത്ത് തുടച്ച്ജന്മം തുലഞ്ഞുപോയവർ നമ്മൾ.ചൂലെന്നും ചവിട്ടിയെന്നുംചെല്ലപ്പേര്….,…..രണ്ടുനേരവുംഎല്ലാടവും ഓടിയെത്തണം.കാര്യംകഴിഞ്ഞാൽമൂലയ്ക്കലാണ് സ്ഥാനം.നീയോ വാതുക്കനേരെമലർന്നു കിടക്കുംമൂലയ്ക്കലിരുന്ന്എന്നും കാണാറുണ്ട്നിന്റെ പിടച്ചിലും ഞരക്കവും.വരണോരും പോണോരുംനിന്നെയിങ്ങനെചവിട്ടിക്കുഴയ്ക്കുന്നത് കാണുമ്പോനെഞ്ചുപൊട്ടാറുണ്ട്……….തൂക്കാനും തുടയ്ക്കാനുംചവിട്ടിക്കുഴയ്ക്കാനുംപെൺപിറപ്പുപോലൊരു വസ്തുചില ദിവസംനിന്നെ തൊട്ടുതലോടികടന്നുപോകുമ്പോഴുള്ള മണംഡേറ്റോളിന്റെയും പുൽതൈലത്തിന്റെയുംഎന്നെ മത്തുപിടിപ്പിക്കാറുണ്ട്.അന്നേരം ആഞ്ഞുപുൽകാനുംപുന്നാരിക്കാനും കൊതിക്കാറുണ്ട്.ഒന്നു നിലത്തു വെച്ചിട്ടുവേണ്ടേ……………..എന്നു…

കേരളത്തിലെ പ്രധാനപ്പെട്ട നഗരം കടലില്‍ മുങ്ങും.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നു. കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പല നഗരങ്ങളെയും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) നടത്തിയ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ…

ബലി കാക്കകൾ

രാജശേഖരൻ ഗോപാലകൃഷ്ണൻ* മുറ്റത്തു ചേറുമീ വാവു –ബലിച്ചോർകൊത്തിക്കഴിക്കുവാൻപോരേണ്ടവരോ? ചാണകവട്ടത്തിൽ ചേറുംചോറിനായ്ചരിഞ്ഞെന്നെ നോക്കിചാടിപ്പോരേണ്ട. എച്ചിലു തിന്നും കാക്ക –കളായെന്നെ,പാൽച്ചോറുണ്ണിച്ചോരെകാണ്മതസഹ്യം! ജീവൻ പൊലിഞ്ഞൊരെൻപൂർവ്വികരെല്ലാംജീവൽത്തുടിപ്പാർന്നെന്നിൽമിടിക്കുമ്പോൾ ഓർമ്മകളിലവർമാഞ്ഞു പോകില്ലഊർജ്ജസ്വലരവർസ്വർഗ്ഗത്തിൽ വാഴും. പ്രതീകങ്ങളിൽ മാത്രംമൂല്യം കാണുംപ്രാക്തന മതാചാര-ഭ്രാന്തേ, വിട!

കാട്ടുപെണ്ണ്🔅

സബിതആവണി* കാടിന്റെ വശ്യതയിലേക്ക് ചേക്കേറുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ശാന്തമായിരുന്നു….ഒരുപാടു തിരക്ക് പിടിച്ച ഒരു ലോകത്ത് നിന്നും സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് വരുമ്പോൾ മറ്റൊന്നും മനസ്സിനെ അസ്വസ്ഥതമാക്കാൻ പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു അവന്.അതും തനിച്ച് തന്നെ വേണം. ഒരു വനവാസം…കൈയ്യിൽ…

പെട്ടിമുടി.

സുനു വിജയൻ* പെട്ടിമുടി ദുരന്തത്തിൽ മരിച്ച നിസ്സഹായരുടെ ആത്മാവുകൾക്കായി സമർപ്പിക്കിന്നു പൊട്ടിയൊഴുകി മലവെള്ളപ്പാച്ചിലാ പെട്ടിമുടിയിലാ രാത്രിനേരംപൊട്ടിത്തകർന്നുറക്കത്തിൽ ജീവന്റെയാ സ്വപ്ന സൗധങ്ങൾ അരക്ഷണത്തിൽആർത്തലക്കാൻ മനം വെമ്പി അതിൻമുൻപു ആരാച്ചാരായി മരണമെത്തികണ്ണൊന്നു ചിമ്മിതുറക്കുന്നതിൻ മുൻപ്‌ കണ്ണീർക്കടൽ ജീവൻ കൊണ്ടുപോയി.അമ്മയും, അച്ഛനും, ഭാര്യയും, ഭർത്തവും, കുഞ്ഞുങ്ങളും…

ശ്രീജേഷിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍.

നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ടോകിയോ ഒളിംപിക്സില്‍ ജര്‍മനിക്കെതിരെ നടന്ന വെങ്കല…

മുലക്കരം.

വിനോദ്.വി.ദേവ്* കവിതയ്ക്ക് മുലമുറിച്ച്എറിഞ്ഞുകൊടുക്കേണ്ടിവന്നിട്ടില്ല.,അന്തർജ്ജനങ്ങളെപ്പോലെ,തടിച്ചുകൊഴുത്ത മുലയുംകാട്ടിഒതുങ്ങിനിന്നകാലത്തെങ്ങുംആരുംമുലക്കരം ചോദിച്ചിട്ടില്ല.,അന്ന് കവിതവെളുത്തുതുടുത്ത്,പോർമുലയിൽ കുങ്കുമംചാർത്തിലജ്ജാവനമ്രലോലയായിരാജാക്കൻമാരുടെ മുന്നിൽനിൽക്കുമായിരുന്നു.അന്ന് കവിതവയലിൽ പണിയെടുത്തിട്ടില്ല.,അടിമനുകം ചുമന്നിട്ടില്ല.,തെരുവിൽ അലഞ്ഞിട്ടില്ല.,കൂലിക്കുവേണ്ടി പിണങ്ങിയിട്ടില്ല.,കൊടിപിടിച്ചിട്ടില്ല.,സ്ഥിതിസമത്വസ്വപ്നങ്ങൾകണ്ടിട്ടില്ല.അന്ന് കവിതഅന്ത “ഹന്ത “യ്ക്കു പട്ടുംവളയുംവാങ്ങിച്ചുവെളുത്തുതുടുത്തുപ്രത്യേകംപണിയിച്ചഇരിപ്പിടത്തിൽ ഇരുന്നിരുന്നു.,അല്ല ,ആസനസ്ഥയായിരുന്നു.അന്ന്മുല തടിച്ചുകൊഴുത്തിരുന്നെങ്കിലുംകവിതയ്ക്ക് കരമൊടുക്കേണ്ടിവന്നിട്ടില്ലവെട്ടിമുറിക്കേണ്ടി വന്നിട്ടില്ല.പിന്നീടാണ് കവിത കറുത്തുപോയത്.,വയൽപ്പാട്ടു പാടിയത്.,തെരുവിൽ അലഞ്ഞത്.,പട്ടിണി കിടന്നത് .,പൈപ്പുവെള്ളം മോന്തിയത്.,സമരഗീതികൾ പാടിയത്.,കൊയ്ത്തരിവാൾ…

തീർത്ഥാടനം.

ശോഭ വിജയൻ ആറ്റൂർ* ഹരിത കാന്തി വിളങ്ങിടുംഹിമാലയ സാനുക്കളിൽ.നിൻ താഴ്വരങ്ങളിൽഒരു നീലക്കുറിഞ്ഞി ആയിപൂത്തിരുന്നെങ്കിൽ…നിൻ ശിരസ്സിൽ നവമുകുളമായിരുന്നെങ്കിൽ.ഒരു കോടി സൂര്യപ്രഭചൊരിയും നിൻ അകതാരിൽപദ യാത്രയായി ചെന്നെത്തിടുകിൽ.സങ്കല്പതീരങ്ങൾ തേടി അലയുന്നുസാന്ദ്രനിമിഷങ്ങൾക്കായി.ഒരു വിളിപാടകലെയാണ് എന്റെകാൽപ്പാടുകൾ.ഏകാന്തതയിൽ ഒരുപകൽപ്പക്ഷിയായികാർമേഘങ്ങളിലൂടെ പറന്നുപൊങ്ങി വിദൂരതയിലേക്ക്.ഒരു രാത്രി പുലരുമ്പോൾജന്മപ്പുണ്യം തേടിസായുജ്യമേകാൻ വന്നിടട്ടെനിൻ മടിത്തട്ടിലേക്ക്.പിറകോട്ടില്ലിനി…