Month: September 2021

പ്രകൃതിസ്നേഹികൾ അറിയാൻ.🌿

കവിത : എൻജി മോഹനൻ🎟️ ഉർവ്വിയുടെ ധമനിയാം,വലരികളിലൊഴുകുന്നുവിഷലിപ്തജലധാരയിന്ന്.അറിയുന്നുവോ നമ്മൾഅറിയാതെയറിയാതെരോഗാതുരങ്ങളാകുന്നേ.തോട്ടിലൊരു ഞണ്ടില്ലമീനില്ല ,തവളകൾചാടിക്കളിക്കുന്നതില്ല.ചെടികളിൽ പുഴുവില്ലപൂക്കളിൽ തേനില്ലപൂത്തുമ്പിയെ കാൺമതില്ല.സന്ധ്യക്കു മാമരക്കൊമ്പിൽചിലക്കുന്ന ചീവീടിൻശബ്ദമിന്നില്ല.കുമ്പിൾ മരത്തിൽകുടിൽകെട്ടും പൈങ്കിളിതേങ്ങിക്കരഞ്ഞെങ്ങോപോയി.ഊഴിയുടെ രോമകൂപങ്ങളിൽവിഷജലംചീറ്റിത്തെറിപ്പിച്ചുനമ്മൾവിളവെടുക്കുന്നു ഈ മണ്ണിന്റെജീവനെതച്ചുതകർക്കുന്നുവെന്നും.വിഷ ദ്രാവകങ്ങളിൽമുക്കിക്കുളുപ്പിച്ചുതടനട്ടു വിത്തു തിന്നുന്നു.ഒരു വേളയോർക്ക നാം,ഓരോരോ കായ്കനിക്കുള്ളിലുംക്യാൻസറിൻ ഗന്ധം.ഭുമി മരിക്കുന്നു ,കൂട്ടത്തിൽനമ്മളുംപിന്നാലെ കൂടെ പിറന്നോർഓർക്കുക…