എഴുതാൻ മറന്നകവിത
സുദർശൻ കാർത്തികപ്പറമ്പിൽ* എഴുതാൻ മറന്നൊരു കവിതയാണോമൽനീഎഴുതാതിനി,യെനിക്കൊട്ടുവയ്യതഴുകാൻ മറന്നൊരു കനവാണെനിക്കുനീതഴുകാതിരിക്കാനുമൊട്ടുവയ്യജന്മാന്തരങ്ങൾതൻ കർമ്മബന്ധങ്ങളാൽനമ്മളിരുമെയ്യായ് പിറന്നു!ഉണ്മയാർന്നുന്മുഖമാത്മസൗഗന്ധിക-പ്പൊൻപുലർപൂക്കളായ്നിന്നു!എത്രകാലം പ്രേമസുരഭിയായ് സൗവർണ്ണ-ശില്പങ്ങളുള്ളിൽമെനഞ്ഞു!ഇപ്രപഞ്ചത്തിൻ നിഗൂഢസത്യങ്ങളെ-യുൾപ്പൂവിലിട്ടുകടഞ്ഞു!എത്രകാലം നമ്മൾ രണ്ടുദിക്കിൽ രണ്ടുവള്ളത്തിലേറിത്തുഴഞ്ഞു!എന്നാലുമാത്മാവുകൊണ്ടുനാം തങ്ങളിൽഒന്നെന്നഭാവമറിഞ്ഞു!ജീവന്റെയോരോമിടിപ്പിലും ഞാൻകേൾപ്പു,ആ വശ്യസൗന്ദര്യഗീതം!ആനന്ദഭൈരവീരാഗം തുളുമ്പുന്നൊ-രാ,നവ്യഭാവസംഗീതം!നിർമ്മമ ചിന്താതരംഗങ്ങളാലെത്രസർഗ്ഗസ്സപര്യകൾ നാം തെളിച്ചു!അദ്വൈത ഭാവവിഭൂതിചൊരിഞ്ഞെത്ര;അജ്ഞാത ചിത്രങ്ങൾ നാം രചിച്ചു!ഇനിനിന്മൊഴികളി,ലെൻജീവരേണുക്കൾകിനിയട്ടൊരുഷസ്സന്ധ്യയായ് പ്രിയേ,ഞാൻഇനി,നിന്മിഴികളിൽ വനജ്യോൽസ്‌നയായ് പുലർ-ന്നനവദ്യദർശനമേകട്ടെ ഞാൻഅറിവിന്റെയമരപദമേറിപ്പറക്കിലും,അറിയുന്നുഞാൻ…