Month: September 2021

പ്രതീക്ഷ.

വന്ദന മണികണ്ഠൻ* നിശ്ശബ്ദമായിനീ നടന്നകലുമ്പോൾഎന്റെ ഹൃദയംപിടയ്ക്കുന്നുണ്ട്.മൊഴികളിൽപ്രതീക്ഷ നഷ്ടപ്പെട്ട ഞാനിപ്പോൾനിന്റെ മിഴികളെപ്രണയിക്കാൻശ്രമിക്കുകയാണ്.നീ മൗനംകൊണ്ടെന്നെമറികടക്കാൻ ശ്രമിച്ചാലും,മൊഴികൾ നിശ്ചലമാകുന്നിടത്ത്മിഴികളാലെങ്കിലുംനിനക്കെന്നെപ്രണയിക്കാതിരിക്കാനാകില്ലല്ലോ.

ഒരാൾ

സന്ന്യാസൂ* കനലുപോലെ ഉള്ളിൽക്കിടന്ന് എരിയട്ടെ, ഒരിക്കലും കെട്ടുപോവില്ലെന്ന് രണ്ടുപേർക്കും ഉറപ്പുള്ള ആ വികാരത്തെ ഞാനിനി പഴയ പേരിട്ടു വിളിക്കില്ല…പിണങ്ങാനറിയാത്തവനായിരുന്നു ഈയുള്ളവൻ. അതുകൊണ്ടുതന്നെ തോൽക്കുകയായിരുന്നെന്ന് സ്വയം തിരിച്ചറിയാനുള്ള ബോധമുണ്ടായിട്ടില്ല, മാത്രമല്ല തോൽവികളെയും ഇഷ്ടപ്പെടുന്നതുകൊണ്ട് ഇനി എന്നെങ്കിലും സംഭവിച്ചേക്കാവുന്ന അത്തരം ബോധങ്ങളിൽ പ്രത്യേകിച്ച് ഒന്നും…

മകൾക്കായൊരു ഗാനം. ❤

ദിനീഷ് ശ്രീപദം* മകളേ പനിമതിപ്പുഞ്ചിരിയഴകേ,എൻ്റെ സ്വപ്നങ്ങൾതൻ ചിറകേ,എന്നിലുദിച്ച സൂര്യപ്രഭയേ…,എന്നാത്മസംഗീതലയമേ!നിൻ കളിചിരികളെന്നിൽആത്മഹർഷങ്ങളാം,പൂത്തിരികത്തിച്ചിടുന്നൂ…ഓമലേ നീയെൻ്റെ പവിഴമല്ലേ,മരതക വൈഢൂര്യഖനികളല്ലേ….നിൻമൊഴിയിൽ വിടരുംനാദലയങ്ങളെന്നിൽ…ഒരുവേണുഗാനമായ് ഒഴുകും….ഓമലേ നീ സ്നേഹ രാഗമല്ലേ….,വാത്സല്യത്തിരയിളക്കമല്ലേ…!

ഏകത്വം ശീലമാക്കാൻ വിധിക്കപ്പെട്ടവർ.

അജിത് നീലാഞ്ജനം* ചോറും ഒപ്പംഒരുപാട് വിഭവങ്ങളും ഒരു മൺചട്ടിയിൽ തിക്കി ഞെരുക്കി വിളമ്പുന്ന ഇടപാടാണ് ചട്ടിച്ചോറ്.പഴയ കാലത്ത് സദ്യ നടന്നയിടത്തെ കുപ്പയിൽ നിന്നും ദരിദ്രർ കഴിച്ചിരുന്നത് ഏതാണ്ടിതേ തരത്തിലായിരുന്നു.അവർക്ക് വേറെ വേറെ വിളമ്പിക്കൊടുത്ത് തീറ്റാൻ ആരുമുണ്ടായിരുന്നില്ല.എല്ലാം കൂടി കൂട്ടി കുഴച്ചൊരു കഴിപ്പ്.…

ബന്ദ്.

രചന :- ബിനു. ആർ. ബന്ദ്,ഇന്നീ നടയിൽ ആരും ചേരാതെഇന്നീ നടയിൽ ഞാൻ ഒറ്റക്കു നടക്കുന്നൂവെയിലേറ്റുനീറി കിടക്കുമീപാതയിൽഞാനും, ഓരോ ഇടവഴികളിൽ നിന്നുംമറ്റുള്ളോരും, ആർക്കും വേണ്ടാത്ത ഈപാതയിൽ ബഹിർഗമിക്കുന്നിതൊട്ടേറെ….. !!ബന്ദ്,വിജനമായി വെയിലേറ്റുരുകി കിടക്കുമീടാറിട്ടറോഡിൽ, ഒരു വിലങ്ങുതടിയായി കിടക്കുന്നു…സ്വപ്നമാണെങ്കിലും, എൻ സ്വപ്നത്തിൽ നിന്നുയരുന്നൂ കാഹളം,…

കൈവഴികൾ

സെഹ്റാൻ* ഒന്നുകിൽ നഗരത്തിലെഒരു കെട്ടിടം ബോംബ് വെച്ച്തകർക്കാം.അല്ലെങ്കിൽ ഏറ്റവുമടുത്തൊരുപെൺസുഹൃത്തിന്റെ കഴുത്തറുത്ത്കൊലപ്പെടുത്താം.ഏത് വേണമെന്നാണ്…ആദ്യത്തെ ചിന്തയുടെകൈവഴിയിൽ നിന്നൊരുനദി ഉറവെടുത്തു.അത് ടാർറോഡുകളെ മുക്കിയെടുത്ത്അകലങ്ങളിലേക്കൊഴുകി.രണ്ടാമത്തെ ചിന്തയുടെകൈവഴിയിൽ നിന്നൊരുവൃക്ഷം മുളച്ചു.നീണ്ട കൊമ്പുകൾ ആകാശംതൊടുമെന്നപോൽ…തെരുവോരത്ത് ഷൂ പോളിഷ്ചെയ്യുന്നൊരു പയ്യനുണ്ട്.അവന്റെ മുന്നിൽക്കിടക്കുന്നസ്റ്റൂളിലിപ്പോൾ എന്റെ ഷൂസാണ്.ആഹാ! എത്ര മനോഹരമായവനത്മിനുക്കുന്നു…സ്ഫോടനത്തിൽ തകർന്നകെട്ടിടത്തിന്റെ പൊടിയോ,കൊല ചെയ്യപ്പെട്ട…

പേറ്റുനോവ്

മനോജ്.കെ.സി✍️ ഓരോ കാത്തിരിപ്പുകളും പ്രതിബദ്ധതയുടെ പട്ടയം കിട്ടിയ തരിശുഭൂമികളാണ്…ഇളക്കിമറിച്ച് വിളഭൂമിയാക്കിടാമെന്ന ദുർമോഹങ്ങൾക്കൊപ്പമാണതിൻ ജീവിതം…വിത്തുകൾ…കണ്ണീരുപ്പിൽ കുതിർത്തു മുളപ്പിച്ച്പത്താമുദയത്തിന് ആഘോഷപൂർവ്വംപാകാനായി കൺകോണിലെ പത്തായപ്പുരയിൽ സൂക്ഷിച്ചിരിക്കുകയാണ്…നിരാശയുടെ ചെറുചെള്ളുകൾ നുഴഞ്ഞു കയറി ഭസ്മീകരിക്കാതിരിക്കാൻ…കിനാലഹരിയിൽ നെയ്ത പ്രതീക്ഷകളുടെ നോമ്പുശീലയാൽ മാറാപ്പുകെട്ടിപ്രണയത്തിന്റെ ക്ലാവ് പടർന്ന വക്കുപൊട്ടിയ വിത്തുസംഭരണിയിൽ അടുക്കിവെച്ചിരിക്കുകയാണ്…കൊയ്ത്തുത്സവത്തിന് വിഷാദരാഗത്താൽപാട്ടുപാടാൻ…

പോർക്കളം തീർക്കുന്നവർ

ടി.എം. നവാസ് വളാഞ്ചേരി* കോവിഡ് എന്ന മഹാമാരിയെ കെട്ടുകെട്ടിക്കാൻ കൈമെയ് മറന്ന് പോരാടുമ്പോളാണ് മഹാമാരി കൊണ്ടും പാഠം പഠിക്കാത്ത മനുഷ്യ രൂപം പൂണ്ട വർഗീയ രാക്ഷസർ വീണ്ടും പത്തിവിടർത്തി വരുന്നത്.അരമനയിലിരുന്ന് ജിഹാദിന് പുതു നിർവചനങ്ങൾ രചിച്ച് അരങ്ങത്തേക്ക് ഭൂതത്തെ ഇറക്കി വിടുകയാണ്.ലക്ഷ്യം…

കെട്ടുപോയല്ലോ,കാലം (വൃ: കേക )

സുദർശൻ കാർത്തികപ്പറമ്പിൽ* കെട്ടുപോയല്ലോകാലം,കഷ്ടമെന്തുചൊന്നിടാൻദുഷ്ടശക്തികൾ മദി-ച്ചൊട്ടുവാഴുന്നൂ,നീളെ!അമ്മതൻ മുലപ്പാലു-ണ്ടൊരുനാൾ തഴച്ചവർചെമ്മെയ,മ്മാറിൽ കത്തി-യേറ്റിയട്ടഹസിപ്പൂ!അമ്മഹാമനീഷിയാംവാല്മീകിയഹോപാടി,ധർമ്മ വിധ്വംസനംക-ണ്ടൊരുനാൾ കണ്ണീരിറ്റി!‘മാനിഷാദ’യെന്നുച്ചൈ-സ്തരാമാവചസ്സേവം,കാനനാന്തരഗഹ്വ-രോദാരസമസ്യയായ്!വേദനതൻ മുൾക്കുരി-ശേന്തിനിൽക്കുന്നൂ,ലോകംചേതനയെന്തെന്നില്ലാ-തുഴലുന്നഴൽപേറി!വേദവാക്യങ്ങൾ കാറ്റിൽപറത്തിക്കൊണ്ടേ ചിലർ,ഖ്യാതിപൂണ്ടുയർന്നിടാൻവെമ്പൽകൊള്ളുന്നൂ,നിത്യം!മതങ്ങൾ മനുഷ്യന്റെമനസ്സിൽ കുടിയേറി,ചിതതീർക്കുന്നൂ,രക്ത-ബന്ധങ്ങൾ മറന്നയ്യോ!ഇത്തിരിക്കാലം മണ്ണിൽജീവിച്ചുമരിക്കേണ്ടോർ,ഹൃത്തടമെന്തേ,യാറ്റം-ബോംബാക്കി മാറ്റീടുന്നു!മതത്തിൻ പേരിൽ പിടി-ച്ചടക്കുന്നുനാംഭൂമി,മതത്തിൻ പേരിൽ തളയ്-ക്കുന്നതിൽ ദൈവങ്ങളെ!മർത്യനെ,മർത്യൻ കൊല-ചെയ്തിടുന്നതിക്രൂരംമസ്തകം മതഭ്രാന്തിൻതീച്ചൂളയാക്കിപ്പിന്നെ!സൃഷ്ടിതന്നപാരമാംഭാവവൈശിഷ്ട്യങ്ങളെ,ദൃഷ്ടികൾ തുറന്നൊട്ടുസ്പഷ്ടമായ് കാണ്മൂ നമ്മൾചിന്തയിൽ നിന്നുംസ്വയ-മൂർന്നെത്തിടട്ടേ ജീവ-സ്പന്ദനമായ് വിശ്വൈക-സത്യത്തിൻ…

നന്ദി… വീണ്ടും വരിക

ഉഷാ റോയ് 🔸 സൈഡ് സീറ്റിനായി അടിപിടി കൂടാൻ നിൽക്കാതെ, ജസീന്തക്കായി അത് ഒഴിച്ചിട്ട്, അനുജത്തി നടുവിലെ സീറ്റിലേക്ക് ഇരുന്നു. അപ്പുറത്തെ വശത്ത് അമ്മയും. വേഗത്തിൽ ഓടുന്ന വാഹനത്തിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തെ കാഴ്ച്ചകൾ കാണാൻ ജസീന്തക്ക് വലിയ ഇഷ്ടമാണ്.…