Month: September 2021

ഓർമ്മയും മറവിയും.

രചന ~ ഗീത മന്ദസ്മിത… സെപ്റ്റംബർ -21 ലോക അൽഷിമേഴ്‌സ് ദിനം ഇരുളും വെളിച്ചവും ഇടകലർന്നൊരീ ജീവിത പാതയിൽവഴിയറിയാതുഴറുന്ന ഇടവേളകളിൽകാലമേറെയായ് ഊയലാടുന്നെൻ മനംഓർമ്മകൾതൻ താഴ്വാരങ്ങളിൽനിന്ന് മറവിതൻ തുരുത്തിലേക്കുംമറവിതൻ തീരത്തുനിന്നാ ഓർമ്മകളുടെ ഓളങ്ങളിലേക്കുംഎന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലി-തിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!ഇറക്കിവെക്കണമീ ഓർമ്മകൾതൻ ഭാരംഊയലാടുമെൻ മനം ആ മറവിതൻ…

പകലിരുട്ടുമ്പോൾ

രചന : ബാബു തില്ലങ്കരി* ഇരുട്ടിനെവെട്ടി പിളർക്കണംവെളിച്ചത്തിൽനീതിയെനൃത്തമാടിക്കുവാൻ.നിലവിളികളെചുട്ട് ചാമ്പലാക്കണംസത്യത്തിന് വസന്തങ്ങളായ്വിരിയുവാൻ.മരച്ചനീതിയെതറച്ചുതള്ളണംനിലാവുപൂക്കുമ്പോൾപ്രണയം തളിർക്കുവാൻ.അടിവയറ്റിൽവിശപ്പുകത്തുമ്പോൾഅടർത്തിമാറ്റണംനശിച്ച അന്ധകാരത്തെ.ഇരുട്ടും പകലുംഇണചേർന്നുപുഷ്പിച്ചസന്ധ്യയ്ക്ക് കൊളുത്തണംനിറഞ്ഞ സ്വാതന്ത്ര്യം.വേരലിഞ്ഞ ചിന്തയുടെമുനമൂർച്ചകൂട്ടി മുന്നേറണംമുഷിഞ്ഞുനാറും നിലപാടിന്റെകറുത്ത മുനയൊടിക്കുവാൻ.

അക്കരപ്പച്ച.

രചന :- ബിനു. ആർ* ഇക്കരെ നിന്നു ഞാൻ ചോദിച്ചോട്ടെ,അക്കരെ കാണുന്നതെന്താണ് !മന്ദമാരുതന്റെ വീശലാണ് ആദ്യത്തേത്,രക്തം പുരണ്ട കോടിയാണ് അടുത്തത്,മത്തുപിടിച്ച എല്ലിച്ച മനുഷ്യന്റെചുക്കിച്ചുളിഞ്ഞ ശരീരമാണ് പിന്നത്തേത്,കാത്തുമടുത്ത ഒരുപറ്റം ജനത്തിന്റെതലയാട്ടലാണ് ഇനിയത്തേത്,പാപപങ്കിലമായ കൈപ്പത്തിപതിഞ്ഞത്രിവര്ണപതാക തൻ നേരറിയാത്തഇളകലാണ്‌ പിന്നിലെത്തേത്….ഇക്കരെ നിന്നുഞാൻ ചോദിച്ചോട്ടെഅക്കരെ കേൾക്കുന്നതെന്താണ് !രാഷ്ട്രീയക്കാരന്റെ…

നിങ്ങൾ ആരാണ്?

ജോർജ് കക്കാട്ട് ✍️ ഒരിക്കൽ ഒരു സ്ത്രീ ഗുരുതരാവസ്ഥയിലും കോമയിലുമായിരുന്നു. അവളെ ആരും തേടി വരാതെ സമയം കടന്നുപോയി. പെട്ടെന്ന് അവൾക്ക് തോന്നി ഞാൻ ഇപ്പോൾ മരിച്ചുവെന്ന് , അവൾ സ്വർഗത്തിലാണെന്നും സ്വർഗ്ഗ കവാടത്തിന്റെ മുന്നിലുള്ള ഒരു ജഡ്ജിംഗ് സീറ്റിൽ ഇരിക്കുന്നതായും.ഒരു…

ഇരുൾവീണ വഴികളിലൂടെ

വി.ജി മുകുന്ദൻ ✍️ കത്തിതീർന്ന പകൽവീണുടഞ്ഞു;വെയിലേറ്റു വാടിയതെരുവിന്നോരങ്ങളിൽവിശപ്പുതിന്ന് തളർന്നകണ്ണുകൾഓർമകൾ പുതച്ചിരിക്കുന്നുണ്ട്..!ദുഃഖം കടിച്ചുതൂങ്ങുന്നമുഖവുമായിരാത്രിപടിഞ്ഞാപ്പുറത്തുനിന്നുംതെരുവിലേക്കിറങ്ങുന്നു;പകൽ കൊഴിഞ്ഞ വീഥികൾഇരുൾ മൂടി മയങ്ങാനൊരുങ്ങുന്നു.ഓടിക്കിതച്ച്യാത്ര തുടരുന്ന ജീവിതംകടം പറഞ്ഞ ജീവനുമായ്എരിഞ്ഞു തീരുന്ന പകലിനൊപ്പംവെയിൽ വിരിച്ച് വിയർപ്പാറ്റിഏങ്ങി വലിച്ച്പടികടന്ന് വരുന്നുണ്ട്..!മണ്ണെണ്ണ വിളക്കിന്റെതിരിനീട്ടികാത്തുനിൽക്കുന്നതിരിയണഞ്ഞ കണ്ണുകൾശ്വാസം നിലച്ച പുകയടുപ്പൂതി-കത്തിയ്ക്കുവാൻകാത്തിരിയ്ക്കുന്നു,കണ്ണിലും മനസ്സിലുമിത്തിരിവെട്ടം തെളിയട്ടെവിശപ്പിന്റെ നഗ്നത…

മന്മദൻ

രാജേഷ് കൃഷ്ണ* ഒരു വിവാഹം കഴിക്കാനുള്ള മോഹം കൊണ്ട് നാട്മുഴുവൻ പെണ്ണ് കണ്ട്നടന്ന്, മിച്ചം വെച്ചത് മുഴുവൻ ദല്ലാൾക്ക് കൊടുത്ത് തീർന്നപ്പോഴാണ് കുടുംബ ജീവിതമെന്നത് തന്നെ പോലുള്ളവർക്ക് സ്വപ്നം മാത്രമാണെന്ന് മന്മദൻ തിരിച്ചറിഞ്ഞത്… സർക്കാർ ജോലിയില്ലെന്ന കാരണത്താൽ പെണ്ണ് കിട്ടാത്തതു കൊണ്ട്…

പുതുവസന്തം

കവിത : ഷാജു. കെ. കടമേരി* പുതുവസന്തംഎത്ര മനോഹരമായാണ്ഒരു കുടക്കീഴിൽസൗരഭ്യം നിവർത്തിസ്നേഹത്തിന്റെ കടലാഴങ്ങളിൽകെട്ടിപ്പിടിച്ച് തഴുകുന്നകൈകളാൽ തണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നസ്നേഹ കുളിർമഴക്കൂട്ടിനുള്ളിൽജാതിമത അതിർവരമ്പുകൾലംഘിച്ചൊഴുകുന്നതുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നവരികളിൽലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച്അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്നചെറുതുടുപ്പുകൾക്കിടയിൽവെന്തുരുകുമ്പോൾഷഫീക്ക് … എന്നെയും നിന്നെയുംസൃഷ്ടിച്ചത് ഒരേ ദൈവംഎന്നിട്ടും…

ഇലക്ട്രിക് ഹൈവേ ഇന്ത്യയില്‍ വരുന്നു.

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കുവാനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കുവച്ചു. ഇലക്ട്രിക് ഹൈവേ…

ഓർമ്മകളായ്

കവിത : എൻ. അജിത് വട്ടപ്പാറ ഓർമ്മകളായ് , സ്നേഹ രാഗമാം ചില്ലകൾമോഹങ്ങളായെൻ രാഗതാളങ്ങളും ,സിന്ദൂര സന്ധ്യയിൽ മിന്നാമിനുങ്ങായ്എന്നും ജ്വലിക്കും പ്രകാശതന്തുക്കളും .കാറ്റിൻ കയങ്ങളിലാടിതിമിർക്കുന്നവൃക്ഷലതാതിതൻ യജ്ഞ പ്രദർശ്ശനം,ചന്ദ്രിക ചാലിച്ച വെണ്ണിലാവിൻ മാറിൽചാഞ്ചാടിയാടുന്നു ആത്മ പ്രതീകമായ് .അദ്വൈത സംഗീത രാഗ തലങ്ങളിൽസരിഗമ സംഗീതം…

അപ്പൂപ്പന്റെ തോക്ക്

ഉഷാ റോയ്🔸 ആറാം ക്ലാസ്സിൽ ,നടുവിലത്തെ ബെഞ്ചിൽ ഇരിക്കുന്ന രവികുമാർതിരിഞ്ഞിരുന്ന് പിറകിലെ ബെഞ്ചിലിരിക്കുന്ന വാസുദേവനോട് വർത്തമാനം പറയുകയാണ്. രണ്ടു പീരിയഡ്‌ പഠിപ്പിക്കാൻ ആരും വന്നില്ല… പിന്നെന്തുചെയ്യാൻ… രവികുമാർ ഒരു മഹാരഹസ്യം പറയാൻ എന്നവണ്ണം പെട്ടെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു …”വാസുവേ…..എന്റെ അപ്പൂപ്പന്…