രണ്ടു വൃക്ഷങ്ങൾ.
പള്ളിയിൽ മണികണ്ഠൻ* ദു:ഖങ്ങളും മോഹങ്ങളു‐മിടനെഞ്ചിൽ പകുത്തുകെട്ടിപഥികൻ ഞാനൊരു പ്രദോഷകാല‐ത്തൂഷരഭൂമിയിലൂടെ ചരിക്കവേ….മമമോഹവിത്തുകൾകൈവിട്ടു ഞാനാ‐തമസ്സിലും ജ്വലിക്കുമൂഷരഭൂമിയിൽ.തളിർക്കും ബാല്യംപുഴുകാർന്നയിതളുപോൽ,ജ്വലിക്കും കൗമാരംനരപടർന്നളകങ്ങൾപോൽ,വിധിച്ചൊരീ ജീവിതഭാരവുംപേറി‐യിനിയെത്രനാൾ,ഇനിയെന്തെൻ ദിനങ്ങൾനിനച്ചുഞാൻ നിൽക്കവേ……ത്യജിച്ചു ഞാനാ‐വന്ധ്യയാം ഭൂമിയിൽ‐ശേഷിച്ച‐ദുരിതജീവിത ദു:ഖത്തിൻ വിത്തുകൾ.മൃത്യുവിന്നിരുളാർന്ന‐കരാളഹസ്തങ്ങൾ‐മുന്നിലെ‐ഗർത്തത്തിൻ മുനമ്പിൽനിന്നെന്നെചാരേക്കു ക്ഷണിക്കുന്നു.“മടിച്ചുനിൽക്കുന്നുവോ മർത്യാ നിനക്കീ‐ജീവിതവാടിയിലശാന്തിയേ പൂവിടൂ.”‘ചിരിച്ചു’ ഗർത്തത്തിൻമുനമ്പിൽ നിന്നൊരാകറുത്ത ജന്മത്തിൻ ജൽപ്പനങ്ങൾമിഴിച്ചുകേട്ടുഞാനടുത്തുചെന്നുടൻപുണർന്നിടാൻ മനംതുടിച്ചുതുള്ളവേകഴിഞ്ഞുപോയൊരെൻകറുത്തനാളുകൾസ്മരിച്ചു വീണ്ടും…