Month: October 2021

കവിത

രാജു കാഞ്ഞിരങ്ങാട്* രാവിലെഅടുക്കളയിൽനനക്കല്ലിൽ പുറമ്പണിയിൽഓഫീസിൽസ്റ്റപ്പിൽ തൂങ്ങിനിൽ –ക്കേണ്ടിവരുന്ന ബസ്സിൽ വൈകുന്നേരവേവലാതികളിൽപാതിരാകട്ടിലിൽ അല്ലെങ്കിൽ,കണക്കിൽപെടാത്തനേരത്തു വേണംകവിത എഴുതാൻ എന്നിട്ട്ഒന്നും ചെയ്തില്ലെന്നമട്ടിൽനിത്യ ജോലിയിൽഏർപ്പെടുക കവിത എഴുതുകയേചെയ്യരുത്എഴുന്നുനിൽക്കണംകവിത

ഒന്നിൻ വെളിച്ചത്തിൽ

സുദർശൻ കാർത്തികപ്പറമ്പിൽ* ഒന്നിൻ വെളിച്ചത്തിൽ നിന്നല്ലി,ജീവന്റെ-യൗന്നത്യമെന്തെന്നറിയുന്നു നാംസ്വയം!ഈ വിശ്വവീണാനിനാദമായങ്കുരി-ച്ചേവമുൾക്കാമ്പിൽ ജ്വലിക്കുന്നൊരുണ്മയെ;ദിവ്യാനുഭൂതിയായ് മാറ്റുമ്പൊഴല്ലയോ,നവ്യാനുരാഗങ്ങൾ നമ്മിലുയിർത്തിടൂ!ആത്മാവുമാത്മാവുമൊന്നുചേർന്നധ്യാത്മ-ചിന്താശതങ്ങളായുദ്ഗമിക്കുമ്പൊഴേ,കാവ്യാനുരക്തമായ് വാഴ് വൊരമേയമാംനിർവാണഭാവസ്ഫുലിംഗമാർന്നേറിടൂമാംസപിണ്ഡങ്ങളാൽ ജീവനെ ബന്ധിച്ചൊ-രജ്‌ഞാത ശക്തിയെത്തൊട്ടറിഞ്ഞീടുവാൻ,കർമ്മകാണ്ഡങ്ങളൊന്നൊന്നായ് രചിച്ചു നാംനിർമ്മമ ചിത്തരായ് മാറുകനാരതംകേവലാനന്ദത്തിനപ്പുറം ജീവിത-ഭാവരസോൻമൃദുവീചികളായ് ചിരംപാവന സ്നേഹസൗഗന്ധികപ്പൂങ്കിനാ-ക്കാവ്യശരങ്ങളായ്ത്തീർന്നീടുകെങ്കിലേ;ജന്മം തളിർത്തുപൊന്തീടൂ,വിലോലമാംധർമ്മസൗഗന്ധികപ്പൂക്കൾ വിരിഞ്ഞിടൂസൃഷ്ടിതന്നാർദ്ര സങ്കല്പങ്ങളോരോന്നു-സൃഷ്ടിച്ചെടുക്കാൻ മുതിരുകയാണുഞാൻപൂർണ്ണമാവില്ലെന്നിരിക്കിലുമാദ്യന്ത-മപ്പാദപങ്കജമൊന്നേമമാശ്രയംഉല്ലസൽ പ്രേമസ്മിതം തൂകിയുള്ളിലുൽ-ഫുല്ലസൗന്ദര്യമേ,നീയെത്തുകെപ്പൊഴുംഎല്ലാമൊരേ,ശക്തിതൻ പ്രഭാവങ്ങളെ-ന്നല്ലോനിനയ്ക്കേണ്ടു,നമ്മളീയൂഴിയിൽവാക്കുകൾ കൊണ്ടൊന്നുമാവില്ലനന്തമാംത്വൽകൃപാവൈഭവമൊട്ടു…

തീർത്ഥയാത്ര

മോഹൻദാസ് എവർഷൈൻ* നാട്ടിൽ പോകുവാനുള്ള ടിക്കറ്റും, പാസ്പ്പോർട്ടും കൈയിൽ കിട്ടിയപ്പോൾ, മുകുന്ദന് സത്യത്തിൽ വാക്കുകൾ കൊണ്ട് വരച്ചിടനാകാത്ത സന്തോഷം തോന്നി.അറബിയാണെങ്കിലും അബ്ദുൽറഹ് മാൻ, മുകുന്ദന്റെ മുഖത്തെ സന്തോഷം ആസ്വദിക്കുകയാണ്.അയാൾ തന്റെ കസേരയ്ക്ക് പിന്നിലുള്ള ബോക്സിൽ നിന്നും ഒരു പായ്ക്കറ്റ് ഈന്തപ്പഴം എടുത്ത്…

കാളിയമ്മ

രാജശേഖരൻ ഗോപാലകൃഷ്ണൻ* ‘ബിന്ദു’വെങ്കിലും ശക്തിദുർഗ്ഗ നീയേസിന്ധുസംസ്കാരപിൻമുറക്കാരി നീആത്മശക്തി തൻ മൂർത്തിഭദ്ര നീയേഅണുശക്തിയൊത്ത സംഹാരരുദ്രേ.കരിവീട്ടിപോലഴകാർന്നവൾ തൻകാർക്കണ്ണിൽ കണ്ണകിയണിഞ്ഞൊരഗ്നി.വാർത്തിങ്കൾ പോലെ പൂപ്പുഞ്ചിരി ചൂടിപോർക്കുന്തമുനയാൽ നോട്ടമെയ്യുവോൾ!വിശക്കുവോർക്കന്നമായ് മാറുന്നവൾവിയർക്കുവോർക്കിളനീർക്കുളിരാകും.അന്ധവിശ്വാസ നാഗഫണത്തിന്മേ-ലാനന്ദമാടും ദളിതപാദം നീ!ഉഴവുചാൽ തന്ന ഭൂമിപുത്രി പോൽഉണർവുള്ള സ്ഥിതമാനസിയവൾ.ദളിതജീവിതയിരുളിൽ വന്നനിറവെളിച്ചം, മേഘഗർജ്ജനം നീ.ഇരുമുടിക്കെട്ടിലീശ്വരനേകിപരിദേവനമൊന്നുമാത്രമന്നു,“പരിചോടുപോറ്റണമങ്ങയ്യനേആർത്തവനാരിയഭിശപ്തയല്ല!”ക്രുദ്ധമതമൃഗമൊഴിക്കെല്ലാംചുട്ടമറുമൊഴി നീ ഭദ്രകാളി !ദളിതഗോത്രദേവികേ…

ഏ അയ്യപ്പനെ പറ്റി എന്റെ അമ്മ പറയാറുള്ള കഥ

ഠ ഹരിശങ്കരനശോകൻ* പണ്ടാണ്, ഞാനൊരു കുഞ്ഞായിരുന്ന കാലം.അന്നൊരു ഞായറാഴ്ചയാണെന്ന് അമ്മയ്ക്കുറപ്പാണ്,കാരണം ദൂരദർശനിൽ നാല് മണി പടം കാണാൻ അയൽക്കാരൊക്കെ കൂടിയിരുന്നു.ആ ടീവിയാണെങ്കിൽ കൊമ്പുള്ള വമ്പൻ ഒനീഡയുടേതായിരുന്നു.അങ്ങനെയവർ പടം കണ്ട് രസിച്ചിരിക്കവെ ഏ അയ്യപ്പൻ വന്നു.അമ്മ, മലയാളം എം ഏ കഴിഞ്ഞ് സരസ്വതിയമ്മയുടെ…

കാൽ പെരുക്കങ്ങൾ

ശിവൻ തലപ്പുലത്ത്‌* അശാന്തമായ കാൽ പെരുക്കങ്ങളോടെഇരുണ്ട ഇടവഴിയിലൂടെതേഞ്ഞരഞ്ഞു നീങ്ങുന്നവരണ്ട കാൽ പാദങ്ങൾ ഇപ്പോഴും കാവൽ പുരകൾഅശ്രദ്ധ മൗനത്തിന്റെഈരടികൾക്ക് കാതോർത്ത് പതിയുറക്കത്തിൽഞെട്ടി യെഴുന്നേറ്റ്പിൻ വിളിയെകാക്കുന്നുണ്ട്.

കൊച്ചിയുടെ ചരിത്രത്തിന്റെ നാഴികകല്ല്.

മൻസൂർ നൈന* കൊച്ചിയുടെ ചരിത്രത്തിന്റെ നാഴികകല്ല് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു . ഫോർട്ടു കൊച്ചി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള മൈൽ സ്റ്റോണാണ് ഇപ്പോൾ അവഗണിക്കപ്പെട്ട് നിൽക്കുന്നത് . വിദ്യാർത്ഥികൾക്കടക്കം ഉപകാരപ്പെടാവുന്ന ഈ മൈൽ സ്റ്റോൺ ചെളി പുരണ്ട് വായിക്കാനാവാതെ നിൽക്കുന്നു . വായിച്ചറിയാൻ…

അവസരവാദികൾ

രഘുനാഥൻ കണ്ടോത്ത്* വിഹഗവീക്ഷണംചെയ്തു റോന്തുചുറ്റുന്നുണ്ടവർവിഹായസ്സിൽ പരുന്തിൻ കണ്ണുമായ്മണ്ണിൽവിരിഞ്ഞിറങ്ങുമവസരക്കുഞ്ഞുങ്ങളെ,കാണുമവർ ഭൂതക്കണ്ണാടിയിലെന്നപോൽ!അമ്പുപോൽ നിപതിച്ച് കാൽനഖങ്ങളാഴ്ത്തുംഅംബരേചെന്ന് വൻമരേ തമ്പടിക്കുംമരണനിലവിളി സംഗിതമായാസ്വദിക്കുംഇരയെയുണ്ണും ഉയിരുടൻ അതീവദാരുണംഅർഹരുടെയന്നം കവർന്നുണ്ണുമവർവക്രമാർഗ്ഗേ ലക്ഷ്യത്തിലെത്തുവോർഅവസരങ്ങൾക്കൊത്ത് ആൾമാറാട്ടവുംഅവർക്കുപഥ്യം കുതികാൽവെട്ടലും!അവസരവാദികൾക്ക് ദക്ഷിണവെച്ചു ശിഷ്യപ്പെടണംഅനർഹപദവികളനായാസമാസ്വദിച്ചീടുവാൻഅതിസമർത്ഥം സ്വായത്തമാക്കണം കള്ളച്ചൂതാട്ടംഅനായാസകാര്യസാധ്യത്തിനതേ കരണീയം!ദാശനികസ്ഥിരതയറ്റ,അപ്പൂപ്പൻതാടികൾസ്വാർത്ഥമോഹങ്ങളിൽ കോട്ടകെട്ടുവോർനെറികേടിന് ദാർശനികക്കുപ്പായമണിയിക്കുംഅയോഗ്യപ്പരിഷകൾ,അവസരവാദികൾ!അധികാരം പച്ചമീനായ്ക്കാണ്മൂ മാർജ്ജാരങ്ങൾഅതിൻ രുചിയറിഞ്ഞാൽ വിടുമോ പണ്ടാരങ്ങൾ?കാലുമാറികൾക്കൊരുക്കുന്നു…

സ്നേഹസ്പർശം” ഭവനപദ്ധതി ശിലാസ്ഥാപന കർമ്മം

Fr.Johnson Pappachan* മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം നിർമ്മിക്കപ്പെടുന്ന “സ്നേഹസ്പർശം” ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 24 ഞായറാഴ്ച വൈകിട്ട് നാല്…

പടിയിറക്കം

ജിബിൽ പെരേര* ക്ഷയിച്ച തറവാട് പോലെ മനസ്സ്…പൊയ്പോയ പ്രതാപത്തിന്റെ മാറാലകൾകൺകോണുകളിൽ തൂങ്ങിനിൽക്കുന്നുചിത്രശലഭങ്ങൾ കൂട്കൂട്ടിയഇടനെഞ്ചിലെ ഉദ്യാനംതരിശായിരിക്കുന്നു.പ്രതീക്ഷകളുടെ പൂങ്കുരുവികളെഹൃദയത്തിൽവെച്ച് തന്നെകാലവേടന്മാർ അമ്പെയ്തു കൊന്നു.കാവിൽപട്ടിണികിടന്ന് മടുത്തശുഭചിന്തകളുടെ സർപ്പങ്ങൾകരൾ വിട്ട് കാട്ടിലേക്കിഴഞ്ഞു തുടങ്ങിമുത്തച്ഛന്റെ ഗ്രഹപ്പിഴപോലെകായ്ക്കാത്തൊരു മാവും പ്ലാവും…അച്ഛന്റെ സുകൃതക്ഷയം പോലെതൊടിയിലെ ഒറ്റത്തെങ്ങിൽഒരു ഉണങ്ങിയ തെങ്ങിൻകുല..പിന്നെകായ്ക്കാത്ത മുന്തിരിവള്ളി പോലെഞാനെന്ന…