അശാന്തിയുടെ ഭൂപടം
ഷാജു. കെ. കടമേരി* എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊലവിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ , ചോരക്കറകളാൽഅശാന്തിയുടെ ഭൂപടംവരയുന്നു.ചെറുപ്പം മൊട്ടിട്ടവേരുകൾ പിഴുതെടുത്ത്പ്രതീക്ഷകളറുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിൻമടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന്മുഷിഞ്ഞ മനസ്സുകൾകുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽനിലവിളികളായ് പൂക്കുന്നു.കത്തുന്നമഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷരസാംസ്കാരികകേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകി തുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക് നേരെതീക്കണ്ണുകളെറിയുന്നു.മഹാമാരിയിലും…