Month: October 2021

“സ്നേഹവീട് കേരള കലാ സാഹിത്യ ഫെസ്റ്റ്”

“പതിനാല് ജില്ലകളിലെയും കലാ സാഹിത്യകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കേരള ചരിത്രത്തിലെ ആദ്യത്തെ ശക്തമായ മത്സര പരമ്പര”ഒക്ടോബർ 15 മുതൽ സ്നേഹവീട് കേരളയുടെ 2021 കലാ സാഹിത്യ ഫെസ്റ്റിന്ആരംഭം കുറിക്കുകയാണ്. ഇക്കുറി ഫെസ്റ്റിൽ 14 ജില്ലകളിലെയുംകലാ സാഹിത്യകാരന്മാരെ സ്നേഹവീട് കേരള അണിനിരത്തുകയാണ്.…

അഹല്യ പറഞ്ഞ കഥ.

വൃന്ദ മേനോൻ🦋 നിഴലിൻ നിലാവെട്ട ചിരിയിലൊതുങ്ങിയ നിശബ്ദ മൌന പ്രതീക്ഷകളിൽ,സാന്ധ്യമഴക്കാറുകൾ മൂടിയ യിരുളിന്നാഴങ്ങളിൽ,നില്പൂ ശിലയായോരോ, യഹല്യയു൦ഭാരത സ്ത്രീ സ്വത്വബോധങ്ങളിൽ.മഞ്ഞുറയുന്ന മൌനങ്ങൾ ഭേദിച്ചട൪ത്തിശബ്ദവാഹിനികൾ തിരയുന്നവൾ.അവഗണനയുടെ ശിലാരൂപങ്ങൾ തച്ചുടച്ചുമോക്ഷാകാശങ്ങളിൽ പറക്കാൻ കൊതിക്കുന്നവൾ.ശാപാ൪ഹയോ, യീയഹല്യ ചെയ്ത തെറ്റെന്ത്ചൊല്ലുവിൻ കാലമേഘങ്ങളെ.അറിയാതെ സ്പ൪ശിച്ചാലു൦ പൊള്ളിക്കു൦തീയെന്ന പൊള്ളയാ൦ ന്യയാദ൪ശങ്ങൾചമച്ചു കാല,മീ…

വാർദ്ധക്യം

രചന : പട്ടം ശ്രീദേവിനായർ. കാലം കണിവെറ്റിലപാക്കു, നൂറു തേച്ചു…വാർദ്ധക്യമൻപോടുകാത്തിരുന്നൂ ….മാണിക്ക്യമൊത്തൊരുഓർമ്മകളെ,നീ….താലോലിച്ചാരോമൽകഥകളാക്കി..ആയിരം കഥകൾതന്നാശയങ്ങൾ നിൻമനസ്സിനുള്ളിൽ കണ്ടറിഞ്ഞു,കഥയില്ലാതായനിൻ സായന്തനം,കദനത്തിൻ കഥയായിഞാൻ എഴുതാം….!

പേടിയാണ് എനിക്ക് നിന്നെ.

(രജിത് ലീല രവീന്ദ്രൻ)* “പേടിയാണ് എനിക്ക് നിന്നെ. അത് ഞാൻ പറഞ്ഞിട്ടുണ്ടോ എപ്പോഴെങ്കിലും. എനിക്ക് ശ്വാസം വിടണം ഗോവിന്ദ്, പേടിക്കാതെ ശ്വാസം വിടണം.നീയാണ് തടസ്സം. എനിക്കെന്നെ പോലെയാകണം ഇനിയെങ്കിലും. നിനക്ക് വേണ്ട എന്നെ പോലെയല്ല, എനിക്കുവേണ്ട എന്നെപ്പോലെ.”മനു അശോകൻ സംവിധാനം ചെയ്ത…

പ്രതീക്ഷ

ഷൈല കുമാരി* പല്ലില്ലാത്ത മോണ കാട്ടിഗാന്ധിജി ചിരിക്കുന്നുവിരിമാറുനോക്കി പ്രാണനൂറ്റിഗോഡ്സേമാർ ചിരിക്കുന്നുഒരൊറ്റയിന്ത്യയെന്നസ്വപ്നം കണ്ടുണർന്നവൻഇന്ത്യ രണ്ടായെന്നു കണ്ട്മനം പൊട്ടിക്കരഞ്ഞവൻവാക്കു പോലെ ജീവിതംവരച്ചു കാട്ടിത്തന്നവൻനാടിനെ പ്രാണനായ്നെഞ്ചോടു ചേർത്തു വച്ചവൻവീണ്ടുമൊരു ഗാന്ധിതൻപിറവി കാണുവാനിനിഭാരതാംബയ്ക്കെന്നോർത്തുപ്രതീക്ഷയോടെ കാത്തിടാം.