Month: October 2021

പ്രേമഭാഷണങ്ങൾ❤❤.

വിനോദ് കുമാർ* “എന്താ ഇങ്ങനെ കണ്ണും തുറിച്ചു നോക്കിയിരിക്കുന്നത്??”“കണ്ണ് ചിമ്മുന്ന നിമിഷം കൊണ്ടു നീ എങ്ങോട്ടും പറന്നു പോകാതിരിക്കാൻ??”” അതിന്നെനിക്ക് ചിറകില്ലല്ലോ കോങ്കണ്ണാ… “” ഇനിയിപ്പോ ചിറകുണ്ട് ന്ന് തന്നെ കരുതുകഎന്നേ കൂട്ടിലടക്കാതെ!! തുറന്നു വിടണ്ട??!!”“എന്റെ ദിനങ്ങൾക്ക് പിന്നെ വെളിച്ചം കാണാൻ…

നാലുകെട്ടിലെ അപ്പുണ്ണിക്ക് സ്നേഹപൂർവ്വംവെള്ളിയാംകല്ലിലെ ദാസനും ചന്ദ്രികയും

അശോകൻ പുത്തൂർ* നരകത്തിലെകയറ്റിറക്കു തൊഴിലാളികൾസമരത്തിലായതിനാൽഇവിടെ ഇപ്പോൾ ഭക്ഷ്യക്ഷാമമാണ്……..അടുത്ത് ആരെങ്കിലും വരുന്നുണ്ടെങ്കിൽനല്ല വരിക്കച്ചക്ക ഉണ്ടെങ്കിൽകൊടുത്തയക്കുക…………അരവിന്ദന്റെ തമ്പിൽരണ്ടുദിവസം മുന്നെകാവാലത്തിന്റെഅവനവൻ കടമ്പയുണ്ടായിരുന്നു.ഗോപിയും നെടുമുടിയും കലാനാഥനുംഅരങ്ങിൽ പൂണ്ടുവിളയാടിഇന്നലെസ്വർഗ്ഗത്തിലെ ഉത്സവനാളിൽപൊറാട്ട് നാടകം കണ്ടുമടങ്ങുമ്പോഴാണ്ഉത്സവപ്പറമ്പിൽഓടക്കുഴൽ വിറ്റുനടക്കുന്നചങ്ങമ്പുഴയെ കണ്ടത്.നന്നായി മെലിഞ്ഞ്ഊശാന്താടി നീട്ടിവളർത്തിയിട്ടുണ്ട്.പ്രേമനൈരാശ്യത്തിൽ സങ്കടപ്പെടുന്നോർക്ക്തൂങ്ങിമരിക്കാൻതാടിരോമം പിഴുതുവിറ്റ് സമ്പന്നനായത്രേ!തകഴിച്ചേട്ടന്റെചെമ്മീൻ കമ്പനിയിൽഅരിവെപ്പുകാരിയാണ് കറുത്തമ്മ.പരീക്കുട്ടി ചെറിയൊരുചായക്കട നടത്തുന്നു.കറുത്തമ്മയും…

ഗാന്ധിജിയെ ഹൃദയത്തിലേറ്റിയ ഫോർട്ടു കൊച്ചിയിലേയും , മട്ടാഞ്ചേരിയിലേയും രണ്ട് കുടുംബങ്ങൾ.

മൻസൂർ നൈന* മട്ടാഞ്ചേരിയുമായുള്ള ഗാന്ധിജിയുടെ ആത്മബന്ധം …..കൊച്ചിയിലെ ഗുജറാത്തികൾ ബനിയൻ സമുദായക്കാരാണ് . 1924 -ലും 1936 ലും രണ്ട് തവണ നമ്മുടെ രാഷട്ര പിതാവ് മഹാത്മാഗാന്ധി കൊച്ചിയിലെ ഗുജറാത്തി സ്ട്രീറ്റിൽ എത്തിയിട്ടുണ്ട് , മട്ടാഞ്ചേരിയിലെ Rahul N Asher എന്ന…

പെരുമഴച്ചിത്രങ്ങൾ

ഷാജു. കെ. കടമേരി* ചങ്ക് പൊട്ടി പുളയുന്നകാലത്തിന്റെ നെഞ്ചിലൂടെകലിതുള്ളിയുറഞ്ഞമഴക്കണ്ണുകൾആകാശവാതിൽചവിട്ടിതുറന്ന്കണ്ണീർതുള്ളികൾകവിത വരച്ച് വച്ചഭൂമിയുടെ മടക്കുകളിൽആർത്തലച്ച്പാതിമുറിഞ്ഞ നിലവിളിയായ്ഇടവഴികളും,റോഡും,തോടുംകവിഞ്ഞ് കുതറിപിടയുന്നു.കരയുന്ന ഇന്നിന്റെശിരസ്സിൽ ചവിട്ടിപേപിടിച്ച കാറ്റിന്റെതോളിൽ കയറികടലിന്റെ മക്കൾക്ക്സങ്കടചീന്തുകൾവാരിയെറിഞ്ഞ്ദുരന്തചിത്രങ്ങളായ്കാലചക്രത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നു.അനാഥനോവുകളിൽ ചവിട്ടിപൊട്ടിയൊലിച്ച്കുതറിവീഴുന്ന മഴനെഞ്ചിൽ വിരിയുന്നകൊടുങ്കാറ്റിന്റെആഴങ്ങളിൽ ദിശതെറ്റിചോർന്നൊലിച്ച്കൊടുംവെയിൽനിവർത്തിയിട്ടജീവിതതാളിൽമുറിവുകളുടെ ചിത്രംവരയ്ക്കുന്നു.കലികാലഭൂപടത്തിന്മീതെ വരഞ്ഞമഴച്ചിത്രങ്ങളിൽകരഞ്ഞ് കലങ്ങിയകണ്ണുകളുമായ്ഇരുൾക്കയങ്ങളിൽതലയിട്ടടിച്ച് പിടയുന്നനെഞ്ചിടിപ്പുകൾ.ചെവിപൊട്ടിയെത്തുന്നവാർത്തകൾക്ക് നടുവിൽനമ്മളൊറ്റയ്ക്കിരിക്കുമ്പോൾഓരോ നിമിഷവുംതീചൂടി നിൽക്കുന്നഇന്നിന്റെ നെറുകയിൽമഴച്ചിറകുകൾ…

ഒറ്റയടിപ്പാതകൾ.

രചന :- ബിനു. ആർ* ഒറ്റയടിപ്പാതയിലൂടെനടന്നുപോയീടവേഒറ്റയായിപോകുന്ന-തറിയുന്നൂ മനമെല്ലാം.ചിന്തകളെല്ലാം നമ്ര-ശിരസ്കരായീടവേ,കാണുന്നതെല്ലാംപൊള്ളിയടർന്നചന്തമില്ലാത്തചിതറിത്തെറിച്ചവർണ്ണങ്ങളാകുന്നൂ..ലോകത്തിൽ സ്വയം-പ്രഭനാകണമെന്നുനിനച്ചീടിൽസ്വാർഥതയുടെമീനച്ചൂടിൽവെന്തുരുകീടണം.അകലങ്ങളിൽ നീലാകാശത്തിൽകാണുന്ന നുറുങ്ങിയവെണ്മേഘങ്ങളെല്ലാംഅകമേ ഉരുണ്ടുകൂടുന്നഏകാന്തചിന്തകളായിരിക്കാം..ഒറ്റയടിപ്പാതയുടെ ഇരു-വശങ്ങളിലുമുള്ളഒറ്റതിരിഞ്ഞപൊന്തകളിൽസ്വാർത്ഥതപോൽഒറ്റതിരിഞ്ഞ കുശലരാംകുറുക്കന്മാരാകാം.നന്മനിറഞ്ഞ മനസ്സി-ന്നുടമയാകണമെങ്കിൽനല്ല വിശാലമാം വീഥിയിലൂടെശാന്തമായ് നടന്നീടണംസ്വപ്നങ്ങളെല്ലാംവിരിഞ്ഞീടണമെങ്കിൽഉലകിൽ തപ്തമാംനീലവിഹായസ്സുകണ്ടീടണം,അതിൽ ചെറുശകലങ്ങൾപോൽ, വെൺമേഘങ്ങൾചിറകു വിടർത്തിപറ –ന്നീടുന്നതുകാണുമാറാകണം..അതിനിടയിലൂടെവെൺ കൊറ്റികൾപ്രഭാകിരണനാൽവെള്ളിനിറമാർന്ന്അകലങ്ങളിൽ നിരനിര –യായിപോകുന്നതുകണ്ടുമനസ്സുനിറഞ്ഞീടണം.ഒറ്റയടിപ്പാതയിലൂടെഅനേകം കാതങ്ങൾനടക്കാമെന്നാകിലുംവിശാലമാം കാഴ്ചപ്പാടുക-ളുണ്ടാകണമെങ്കിൽവീതിയേറിയ വീഥികളിൽചെന്നീടണം.

കടവ്എന്നവീട് .

അശോക് കുമാർ* കേരനിര മൂടിഭംഗി മലർ പാകികാണുമൊരുകടവ് .അച്ഛന്റെകടത്തുവള്ളമടുക്കുന്നകടവ് ….ലാസ്യ ചലനമായിഎന്നിലൊഴുകിയെത്തുന്ന,എനിക്കുള്ള വഞ്ചിയടുക്കുന്നകടവ് …കടവെനിക്കത്കരുതലെനിക്കു നിറയ്ക്കാൻവഞ്ചി കൂട്ടി വയ്ക്കുന്നകടവ് ….രാപ്പകൽതുഴയെറിഞ്ഞ്തുഴയെറിഞ്ഞ്കടവിലടുപ്പ് പുകയ്ക്കാൻവിറകു കൂട്ടുന്നൊരച്ഛൻ.കടവാം വീട്ടിനുള്ളിൽമേപ്പോട്ട് നോക്കിയാൽസൂര്യ കിരണങ്ങളൊരുമിച്ച്തീ കൂട്ടുന്നതു കാണാംകടവാം വീട്ടിനുള്ളിൽമേപ്പോട്ട് നോക്കിയാൽകാർമേഘങ്ങളുരുളുന്നമത്സരം കാണാം…പകൽ മടങ്ങുമൊരു നേരംകാറ്‌, പേമാരിയായൊരു നേരംകടുത്തു വഞ്ചിയുംയാത്രികരുംമറഞ്ഞു…

കൊലവിളി

രചന : ശ്രീകുമാർ എം പി* മനുഷ്യ, നിനക്കെന്നെനേരെയറിയില്ലമാസ്മരലഹരിപടർത്തും മദ്യമായ്മദിപ്പിച്ചു നിന്നെപുണർന്നു കൊല്ലും ഞാൻ.എന്നിൽ രമിയ്ക്കുന്നുഎന്നിൽപ്പടരുന്നുഎന്നോടു ചേർന്നു പിന്നെന്നിൽ ലയിയ്ക്കുന്നു.എങ്കിലും നിനക്കെന്നെനേരെയറിയില്ല !നീയ്യെന്നെ യറിയുംനാൾ വരുമന്നേരം,നിന്നിലെ നിൻ പിടിനിന്നിലുണ്ടാകില്ല.നിന്റെ ഞെരമ്പിലെശക്തിയും വീര്യവുംഞാനെന്ന ലഹരിമാത്രമായിരിയ്ക്കും.നിന്റെ മനസ്സിലെഅഗ്നിയും ശോഭയുംഞാനെന്ന ലഹരിമാത്രമായിരിയ്ക്കും.നിന്റെ ശിരസ്സിലെബുദ്ധിയിലെന്നുടെമാസ്മര ശക്തികൾഫണം വിടർന്നാടും…

മീലാദോർമകൾ

നിസാം കിഴിശ്ശേരി* ചൈനാങ്കുന്നിന്റെ മോളീന്ന്എറങ്ങി വര്ണ സൂപ്പ്യാജീന്റെവാങ്കിന്റൊപ്പാണ് ഞങ്ങളെനബിദിനം തൊടങ്ങാറ്.അല്ലാഹു അക്ബർ..അല്ലാഹു അക്ബർ..കേൾക്കുമ്പം തന്നെ കുഞ്ഞോനുംഞാനും പള്ളീക്കോടും“ബാക്കിണ്ടെങ്കീ ലേശട്ടോ”അയലത്തെ സീനത്ത വിളിച്ച് പറയുംനുണച്ചീന്ന് ഞങ്ങൾഅടക്കം പറീമ്പോ_വല്ല്യുമ്മ അത് തിരുത്തും“മൗലൂദ്ന്റെ കുലാവീല് ബറക്കത്തുണ്ടുട്ട്യേ”ഇശാ കഴിഞ്ഞ്മൗലൂദിന് ആള് കൂടും“മുന്നിലെ സ്വഫാര്ക്ക് വല്ല്യ കൂല്യാ”വല്ല്യുപ്പാന്റെ മുഖോർക്കുംകുത്തീം…

രണ്ടു കണ്ണുകൾ

വൈഗ ക്രിസ്റ്റി* ആത്മാവിൻ്റെആഴമുള്ള രണ്ടു കണ്ണുകൾ കൊണ്ടാണവരെഞാൻ കണ്ടത്പുലരുന്ന ആകാശത്തിൻ്റെനിഴൽ പോലൊരുവൾനഗരത്തിലെമാലിന്യം നീക്കുന്ന സ്ത്രീയായിരുന്നുഅവർആരും നോക്കിനിന്നുപോകുന്നത്രസുന്ദരിയായിരുന്നില്ല അവർഉപേക്ഷിച്ചു പോയതോ ,രോഗിയോ,മറ്റൊരുവളുടെ കാമുകനോആയ ഭർത്താവുള്ളഏതൊരുവളുടെയുമെന്ന പോലെഅവളുടെ കണ്ണുകളിൽഒഴുകിത്തളർന്നൊരു പുഴയുണ്ടായിരുന്നുഅവളുടെ നോട്ടത്തിൽ നിന്നുംരണ്ടു സൂചികൾ നീണ്ടു വന്നിരുന്നുഒരു പൊതിച്ചോറിനോവിലകുറഞ്ഞ ഒരു മിഠായിക്കോഒരു കീറയുടുപ്പിനോ വേണ്ടിനാണമില്ലാതെവഴക്കടിക്കുകയുംകാറിക്കരയുകയുംപരസ്പരം…

ചതിക്കാത്ത ചന്തുവും കോട്ടയം കുഞ്ഞച്ചനും.

സായ് സുധീഷ്* നാട്ടില്‍ ദേവിയും യമുനയും പോലുള്ള പെട തിയറ്ററുകള്‍ ഉണ്ടാവാതിരുന്നിട്ടല്ല.അവിടെയൊക്കെ എല്ലാ ആഴ്ചയും മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ വരാഞ്ഞിട്ടല്ല.സിനിമ കണ്ടു നടന്നാല്‍ പിള്ളേര് ചീത്തയായിപ്പോവും എന്നചിരപുരാതന വിശ്വാസം അച്ചനുണ്ടായിരുന്നോണ്ടാണ്വിവിധ സേവനങ്ങള്‍ക്കായുള്ള സര്‍വീസ് ചാര്‍ജ് രൂപത്തില്‍ വീട്ടില്‍ നിന്നും‘സമ്പാദിച്ച’ ഇരുപത്തിമൂന്ന്…