Month: October 2021

പ്രിയവേണുനാദം

സുമോദ് പരുമല* ഒടുവിലാ …ആൽത്തറമൂകമായിപ്രിയവേണുനാദംനിലച്ചുപോയി …മഞ്ഞവെയിൽച്ചിന്തിലെന്നുമെന്നുംമഞ്ഞത്തകരപ്പൂമാത്രമായി .നീ നിറഞ്ഞാടും’ പകൽപ്പൂരങ്ങൾ ..ഓർമ്മയിൽ തൂവെയിൽച്ചന്തമായിരാവുകൾ ,ആട്ടവിളക്കിൻ മുമ്പിൽനാട്ടുപാട്ടീണങ്ങൾ പാടിനിന്നു .തുള്ളിപ്പിടയ്ക്കും തുടിയിലെന്നുംപാട്ടുകൾ ന്യത്തം ചവിട്ടിനിന്നു .പാടുന്ന മേളപ്പദങ്ങളെല്ലാംഞാറ്റുവേലച്ചിരി തൂകിനിന്നു .അതിരുകാക്കുംമലപൂവണിഞ്ഞു ,.അമ്പലപ്രാവുകൾവീണ്ടുമേതോആലിലത്താളത്തിലോർമ്മതേടി.നീ കൊഴിച്ചിട്ടൊരാപൂക്കളെല്ലാംപാട്ടിൻ്റെ കാറ്റിനെയോമനിക്കും .നിൻവിരൽത്തുമ്പിലെതോൽത്തളമാകരുമാടിക്കാറ്റ്നിറച്ചുവയ്ക്കും,വയലേല വീണ്ടുംകതിരണിയുംമഞ്ഞുംമഴയും കൊഴിഞ്ഞുവീഴും.കാവടിച്ചിന്തിൻ്റെഈരടികൾപാലക്കുടങ്ങളിൽതേൻചുരത്തും .ഭാവസുഗന്ധികൾനിൻമിഴികൾ ,എന്നുമീമണ്ണിനെയുറ്റുനോക്കും .നോവാഴിപെയ്തു…

ശ്രേഷ്ഠം പദ്ധതി

ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. RPwD ആക്ട്‌ 2016, Chapter (III) സെക്ഷന്‍ 16 (1) പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള…

പെൺകുട്ടിദിനം

കോന്നിയൂർ ദിനേശൻ* പാറിപ്പറക്കുക പെൺമക്കളേ നിങ്ങൾനാടിൻ വിഹായസ്സിലെങ്ങുംപെൺമളുണ്മകളായികുടുംബത്തിൽവെണ്മ പരത്തുവാനായിമാതാപിതാക്കളെ നോവിച്ചിടാതെ തൻഭ്രാതാക്കളെ വെറുക്കാതെ,വീടിനും നാടിനുംവെട്ടമേകും പൊൻവിളക്കായി ദീപ്തി പരത്തൂ.നിങ്ങൾതൻ കൺകളിൽനോവിന്റെ നീർക്കണംഅഗ്നിയായ് കത്തിനിൽക്കാതെ,സാന്ത്വനത്തിന്റെ മൊഴിയും വഴിയുമായ്കാത്തിരിക്കുന്നിതാ ലോകം!.

നടൻ നെടുമുടി വേണു (73) അന്തരിച്ചു.

Bijukumarmithirmala* കണ്ണീർ പ്രണാമംനെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ! ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും…

ഫൊക്കാനാ 20 ആഴ്ച മലയാളം ക്ലാസ്: 100 കുട്ടികൾ പഠനം പൂർത്തിയാക്കി.

ഫൊക്കാന മീഡിയ ടീം* ഫ്ലോറിഡ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അക്ഷര ജ്വാല എന്ന പേരിൽ നടത്തിയ 40 ദിവസത്തേ മലയാളം ക്ലാസ്സുകളുടെ സമാപന മീറ്റിംഗ്‌ ടെക്സാസ് യൂനിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ് മേധാവി ഡൊണാൾഡ് ഡേവിസ് നിർവഹിച്ചു. സ്പുടമായി മലയാളത്തിൽ സംസാരിച്ചു കൊണ്ടാണ് സമാപന…

ഒളിമങ്ങാത്ത കൗതുകം.

രചന :- ബിനു. ആർ. ഓർമ്മയിൽ ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവും.ഉണ്ടുഞങ്ങളഞ്ചാറുതായ്‌ –വഴിക്കാർ സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർതാമരവിടരുംപാടത്ത്കാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുകിന്നാരംപറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽമത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ വിദഗ്ദ്ധരാകുംകൊസ്രാക്കൊള്ളികൾചട്ടംകേറ്റും ഞങ്ങൾവാലില്ലാ മരംകേറികളെ.മുത്തശ്ശനെന്നനാമഥേയത്തിൻപരാക്രമശാലിയെ പൂട്ടാൻമത്സ്യങ്ങളെപ്പിടിക്കരുതെന്നകല്പനയെ കല്ലേൽപ്പിളർക്കാൻഞങ്ങൾ വാല്യക്കാരെ-യിളക്കാൻ കച്ചകെട്ടിയിറങ്ങി-യവർ കോലാട്ടക്കാർ.തൊടിയിൽ താഴത്തേതിൻചാരേവിളങ്ങീടും…

ലിൻഡൻ മെമ്മറി

ജോർജ് കക്കാട്ട്* വലിയ ലിൻഡൻ മരത്തിന്റെ തണലിൽ,അവിടെ മരത്തിനടിയിലെ ബെഞ്ചിൽ,ഞങ്ങൾ ഒരുമിച്ചിരുന്നു ; നേരിയ കാറ്റ്മൃദുവായി സുഗന്ധം കലർത്തിഒരു വേനൽക്കാല ദിന സ്വപ്നം പൂക്കുന്നു.ഇവിടെയും സ്നേഹം ഞങ്ങളെ ലാളിച്ചു,ഹൃദയം ഇപ്പോഴും വളരുന്നു.ഞങ്ങൾ ചെറുപ്പമായിരുന്നു, സന്തുഷ്ടരായിരുന്നു;റോസാപ്പൂക്കൾതിളങ്ങണം, നഷ്ടപ്പെടരുത്മുള്ളു കെട്ടുകളിൽ പടർന്ന് .യുവത്വത്തിന്റെ സ്നേഹംലിൻഡൻ…

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ല

ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി മുന്നോട്ടു പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്ത പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെത്രാപ്പൊലീത്ത ഇക്കാര്യം അറിയിച്ചത്. യാക്കോബായ വിഭാഗം പ്രത്യേക സഭയായി…

നിനക്കുവേണ്ടി

സുദർശൻ കാർത്തികപ്പറമ്പിൽ* ഒരു പാട്ടുപാടാം നിനക്കുവേണ്ടിമറുപാട്ടുനീ മൂളിയില്ലെങ്കിലുംഒരു നോട്ടമൊന്നതേ,യോമലാളേ,പരിഭവമെന്നിൽ നിന്നൊട്ടുനീങ്ങാൻഒരുനാളെനിക്കെൻ ചിറകുനീർത്താൻ,ഒരുപാടുസ്വപ്നങ്ങൾ നീപകർന്നു!ചിരകാല മോഹശതങ്ങളാലെൻ,കരളിൽ കവിതയായ് നീയുണർന്നു!ഹൃദയത്തിലാകെക്കുളിർ ചുരത്തി,മൃതിയിൽനിന്നെൻ കൈപിടിച്ചുയർത്തി!നിറപുഞ്ചിരിക്കതിർ മാലചാർത്തി,അറിയാത്തൊരേതോതലത്തിലേറ്റി!പ്രണയപരാഗങ്ങൾ തൂകിയാത്മ-പ്രഭയായ്തിളങ്ങി നീയെന്റെയുള്ളിൽതിരുമിഴിതന്നിൽ പ്രതിസ്ഫുരിക്കുംപ്രതിബിംബമായ് ഞാൻ പുലർന്നുനിന്നിൽ!അരിയപ്രതീക്ഷകളെത്ര നെയ്തു,നിരുപമ ഭാവനാലോലരായ്‌നാംഇരുമെയ്യുമൊന്നെന്ന തോന്നലോടെ;ഒരുവേള നമ്മൾ നടന്നതോർപ്പൂകലയും കവിതയുമായിപാരംസുലളിതസ്വപ്നങ്ങൾ കണ്ടതോർപ്പൂ!അഴൽമുറ്റി നിൽക്കുന്നൊരെന്റെയുള്ളം,തഴുകിയൊരിറ്റു കുളിർമയേകാൻ,അഴകിന്നഴകേ,യൊരുനിമിഷം;അരികേവരിക…

മൂവാറ്റുപുഴയിലെ കാവൽക്കാരൻ

സുനു വിജയൻ* രണ്ട് ആഴ്ച മുൻപ്‌ ആണ് എന്റെ സ്നേഹിതൻ ഗോപൻ മസ്‌കറ്റിൽ നിന്നും ചേരാനല്ലൂർ അവന്റെ വീട്ടിൽ എത്തിയത്. പ്രവാസ ജീവിതത്തിന്റെ വിശേഷങ്ങൾ ആഴ്ചയിൽ രണ്ടുതവണ മുടങ്ങാതെ എന്നെ വിളിച്ചു അറിയിക്കുന്ന എന്റെ അടുത്ത സ്നേഹിതനാണ് ഗോപൻ. ഇന്നലെ രാത്രി…