Month: October 2021

അമ്മ

രാജശേഖരൻ* ഷട്ടറെല്ലാം തുറന്നെത്രകാലംകാലും നീട്ടിയിരുന്നാലും,വറ്റിപ്പോകാത്ത ക്ഷീരധാര..അടച്ച ഷട്ടറിനടിയിലൂടെയുംനുഴഞ്ഞു പുറത്തു വന്ന്സ്നേഹത്തിൻ്റെ ഈർപ്പം പടർത്തുന്ന അണക്കെട്ട്.തേൻക്കൂടെല്ലാം പൊട്ടിയൊഴുകിയചുംബനമഴ പെയ്യുന്ന മാനത്തിൻ്റെ ചുണ്ടുകൾ.കണ്ണുകളിൽ മിന്നുന്ന ബൾബിൻ്റെ തിളക്കം,കൈവിരലിലൂടെ ആപാദചൂഢമോരോശരീരാവയവങ്ങളേയും തഴുകിയൊഴുകുന്നഇളംചൂടുള്ള വാത്സല്യത്തിൻ്റെവൈദ്യുതിപ്രവാഹം.ഉദരത്തിനുള്ളിലും, ഉലകത്തിലുംകണ്ണിലെണ്ണ ഒഴിച്ചിരിക്കുന്നസംരക്ഷണകവചം.‘പൊന്നായമുത്തി’നായി ഏതു ദൈവത്തിനുംഅർപ്പിക്കാനെപ്പോഴും സന്നദ്ധയായ ‘ആത്മബലിമൃഗം’.നാഭീനാളിബന്ധം കാക്കുന്ന ഒരുഅണക്കെട്ട്.അണക്കെട്ടല്ല..അമ്മക്കെട്ട്!

*കരുണ ചെയ്‌വാൻ എന്തു താമസം…..*

തീർത്തും അപ്രതീക്ഷിത സാഹചര്യങ്ങളിൽ അപകടത്തിൽ പെട്ടു അനങ്ങാൻ വയ്യാതെ മരണത്തെ മുഖാമുഖം കാണുന്ന നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെടുന്ന നന്മ വറ്റാത്ത ചില മുഖങ്ങൾ … ഒന്നും പ്രതീക്ഷിക്കാതെ മറ്റെല്ലാം മാറ്റി വച്ച് മുന്നിട്ടിറങ്ങുന്ന ഈ രക്ഷകരുടെ സ്ഥാനം അപകടത്തിൽ രക്ഷപ്പെട്ടവരുടെ…

അന്യം നിന്നു പോയ കത്ത്

ഷൈല കുമാരി* ഓർമയിലൊരു കാലംകത്തെഴുതിയ കാലംകത്തെഴുതാനായി പുത്തൻവാക്കു നോക്കിയ കാലം.പ്രിയമുള്ള വാക്കുകൾകോരി നിറച്ചന്ന്പ്രേമലേഖനം ചമച്ചകാമുകരുടെ കാലം.ഇഷ്ടമുള്ള പെണ്ണിനായികത്തതൊന്നെഴുതിബുക്കിലതങ്ങൊളിപ്പിച്ചുനടന്ന നല്ല കാലംകാമുകന് മറുപടിയെഴുതിപെട്ടീലിട്ട്പോസ്റ്റുമാനെ നോക്കിനിന്ന്കാൽ കഴച്ച കാലംകത്ത് വീട്ടിൽ കണ്ടെടുക്കെമുട്ടിടിച്ച് കണ്ണിൽകള്ളക്കണ്ണീര് വീഴ്ത്തികരഞ്ഞിരുന്ന കാലം.അത് കത്തുകളുടെ കാലം.

ഓർമ്മകൾ തോൽപിച്ചപ്പോൾ

ജോളി ഷാജി ✍️ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ എവിടെനിന്നോ അച്ഛന്റെ വിയർപ്പിന്റെ മണം ഒഴുകിയെത്തി… ഉമ്മറകോണിലെ നിറം മങ്ങിമുഷിഞ്ഞ അച്ഛന്റെ ചാരു കസേര കാലൊന്ന് ഒടിഞ്ഞതിനാൽ മൺഭിത്തിയിൽ ചാരി വെച്ചിരിക്കുന്നു…ഉഷ്ണത്തെ ആട്ടിയോടിക്കാൻ അച്ഛന് അമ്മയുണ്ടാക്കി കൊടുത്ത പാള വിശറി ഉണങ്ങി…

കത്തും കുത്തും

ഓ ഹരിശങ്കരനശോകൻ* കുഞ്ഞ് വീട്ടിൽ വന്ന്നിക്കറൂരിയപ്പൊൾഇളംതുടകൾക്ക് കുറുകെകരിനീലപ്പാടുകൾഎന്താ കുഞ്ഞേഎന്ന് ചോദിച്ചപ്പൊൾമിസ് തല്ലി എന്ന് പറഞ്ഞുഏത് മിസാ കുഞ്ഞേ തല്ലിയെഎന്ന് ചോദിച്ചപ്പൊൾസോഷ്യൽ മിസ് എന്ന് പറഞ്ഞുസോഷ്യൽ മിസെന്തിനാ കുഞ്ഞേ തല്ലിയെഎന്ന് ചോദിച്ചപ്പൊൾപുതിയ ഹാജർ ബുക്കിൽപേര് കാണാത്ത കൊണ്ടാന്ന് പറഞ്ഞുപഴയ ബുക്കെവിടെ പോയ്എന്ന് ചോദിച്ചപ്പൊൾഅത്…

സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു.

ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ്​ ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു പൂർണമായും കത്തി നശിച്ചത്. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 27 പേർ മലയാളികളും…

ബ്രാ രണ്ട് വള്ളികൾ മാത്രമല്ല

അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും തമ്മിൽരണ്ടു വൻകരകൾപോലെ…….കെട്ട്യോനും…

ആത്മകദനം (ഒന്ന്)

സജി കല്യാണി* ഊറിക്കൂടേണ്ട സകലഭാഷകളിലും തിരസ്ക്കരിക്കപ്പെട്ടുപോയ ഒരുവൻറെ ദൈന്യതയിൽ നിന്നും കടമെടുക്കുന്ന കാലണത്തുട്ടുകളുടെ ഭാരമാണ് ആടിയുലഞ്ഞുപോയ ശൈശവകാലത്തെ വഴിതെറ്റിച്ചു കളഞ്ഞത്. സ്നേഹം അമൃതുപോലെ പാനം ചെയ്യേണ്ട കാലത്ത് ഏന്തിയും വലിഞ്ഞും കുടഞ്ഞിട്ടുപോയ കീറക്കടലാസിലെ വാക്കുകളിലേക്ക് ചുരുങ്ങിപ്പോയ ഓർമ്മത്തുണ്ടുകളെ തൂക്കിനോക്കാതെ വെറും മിത്തുകളായി…

ഒരു ഗാനം

ദിനീഷ് ശ്രീപദം വാകയാട് ❤ എൻ വഴിത്താരയിൽനീ വന്നണഞ്ഞത്ഞാൻ പോലുമറിയാതെയല്ലോനിൻ മുഖശ്രീയിലെ സൂര്യോദയംഎന്റെ പുഞ്ചിരിപ്പൂക്കളാണെന്നോ?കളിയായ് ചിരിയായ്പരിഭവമഴയായ്!ഇളമാൻ മിഴിയായെൻകരളിലെ കിളിയായ്!കവിതകളായ് നല്ലമൂളിപ്പാട്ടുകളായ്!കടങ്കഥയായ് തളിർചൂടും സാന്ത്വനമായ്!നീയീമനച്ചില്ലയലങ്കരിച്ചുഎന്റെ സ്നേഹത്തളിർമുല്ലയേ നനച്ചൂ…..!സഖീ….. സഖീ……സഖീ…മൗനത്തിൻ മുള്ളുകൾനീക്കിമാറ്റി നമ്മൾസ്നേഹത്തിൻഗാഥകൾ തീർത്തൂ…!വെള്ളമയൂരങ്ങൾനൃത്തമാടും ചേലിൽവെൺതിരമാലകൾനോക്കി നിന്നൂ….!തുടരാം… തുടരാമീ-ജീവിതനൗകയെ തുഴയാം….!!

അദ്ധ്യാപനം

Santhosh S Cherumoodu* അദ്ധ്യാപനം തന്നെയാണ് യഥാർത്ഥ പഠനം ?.അതൊരു തപസ്യകൂടിയാകുന്നു. അതു തന്നെയാണ് പഠനവും.ബോധന രീതിയുടെ വ്യത്യസ്തതകളും സംവേദന തന്ത്രങ്ങളും പ്രസ്തുത പ്രക്രീയകൾക്കു രണ്ടിനും യഥാ തഥമായൊരു മാനം തന്നെയാണു സമ്മാനിക്കുന്നത്. അത് ഭാഷാ സാഹിത്യായിച്ഛിക പഠനമാവുമ്പോൾ ക്രീയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും…