Month: October 2021

ബാലേ നിനക്കായ്

അനിൽ പി ശിവശക്തി* ഒരു നേർത്ത സ്വപ്നമായന്നു നീവന്നെൻറെ മാനസജാലകം തൊട്ടുണർത്തി .ഒരു മാത്രപോലും പിരിയാൻ മറന്നുനാംഎന്നിട്ടുമെന്നെ നീയേകയാക്കി.നിൻ നറുനിലാ പുഞ്ചിരി നുകരുമെൻസ്മേരത്തിൻ നിറദീപമായ് നീ വന്നതല്ലേ .വയലിൻന്റെ തന്ത്രികൾ ഞാന്നെന്നു ചൊല്ലി നിൻവിരലുകൾ മാന്ത്രിക സ്പർശമിട്ടു .ഇരുകൈകൾ കോർത്തു നാം…

ലൈക്കും കമ്മന്റും

ശിവൻ മണ്ണയം* പതിവുപോലെ, അതിരാവിലെ അഞ്ച് മണിക്ക്, അലാറം അലറി അലറി രമേശനെ ഉണർത്തി.അപ്പോ പുരപ്പുറത്ത് മഴ മൃദംഗം കൊട്ടുകയായിരുന്നു.ഉണർന്ന രമേശൻ അലാറത്തിനെ നോക്കി ‘എന്തൊരു ശല്യമാണീ പഹയൻ’ എന്ന അർത്ഥം വരുന്ന ഒരു കരാംഗ്യവും ,ചുണ്ടാലുള്ള ഒരു അശ്ലീല ഗോഷ്ടിയും…

പിറക്കാതെ പോയവനേ

Shihabuddin Purangu* പിറക്കാതെ പോയവനേഉമ്മയുടെ മടിത്തട്ടിനെ ,അവളുടെ കരുതലാഴങ്ങളെഅറിയാതെ പോയവനേനോവുപർവ്വങ്ങളേറെയാംഗർഭം ചുമന്നൊടുവിലായ്നിൻ കുഞ്ഞുകരച്ചിലിൽ വിരിയേണ്ടു-മമ്മ തൻ ആത്മനിർവൃതിയാമിളംനിലാവിനിടം നൽകാതെ പോയവനേമരുഭൂമിയുടെ താപവുംമരുപ്പച്ചയുടെ ആർദ്രതയുമുള്ളഎന്റെ നെഞ്ചുകൂടിൻചൂടും ചൂരുമേറ്റുറങ്ങാൻവിധിക്കാതെ പോയവനേഎന്റെ മരുയാത്രകൾക്ക്തണലും തണുപ്പുമാകാൻകനിയാതെ പോയവനേനിൻ ചിരിക്കൊഞ്ചലുകൾക്കായ്നോമ്പുനോറ്റിരുന്ന മാനസങ്ങളിൽനിത്യനോവിൻ നീരദംപടർത്തി മറഞ്ഞു പോയവനേനിമിഷാർദ്രങ്ങൾ പോലുമരുളാതെഗർഭപാത്രത്തിനിരുട്ടിൽ നിന്ന്ഖബറിനിരുട്ടിലേക്ക്നേരെ…

ലൈംഗീക വിദ്യാഭാസം

സിജിൻ വിജയൻ* ലൈംഗീക ചേതന ഉണ്ടാവുമ്പോഴാണ് പുരുഷന്മാരുടെ ലിംഗം ദൃഢമാകുന്നത് എന്ന് സുവോളജി മാഷ് പറഞ്ഞപ്പോ, ക്ലാസ്സിലെ കുട്ടികൾ ഒന്നടങ്കം ഉറക്കെ പൊട്ടി ചിരിച്ചു,ആർത്തവത്തെ പറ്റി തികച്ചും സയന്റിഫിക് ആയ വിശദീകരണം കൊടുക്കുന്ന സമയത്ത് പെൺകുട്ടികളിൽ ചിലർ നാണം കൊണ്ട് ചൂളി…

ഈശരന്റെ ഇഞ്ചൻതറ

റഫീഖ് ചെറവല്ലൂർ* വറ്റുന്നതിൻ മുമ്പേവറ്റിക്കുന്ന കായലിൻ,വണ്ടുവരമ്പിലുണ്ടൊരുവമ്പനാമിഞ്ചൻതറ !പനങ്കുറ്റിയുമോലയും,പിണഞ്ഞു കിടന്നിട്ട്മണ്ണും മനവുമായ്…പിറന്നൊരിഞ്ചൻതറ !ചെറു ചാറ്റൽ മഴയിലുംകുളിരുന്ന കാറ്റിലുംപെട്ടിമ്പറ മുരളുന്നപഴഞ്ചനാമൊരിഞ്ചൻതറ.പെട്ടിമ്പറ മോന്തയിൽമൂട്ടിയ വലയിലായ്,മീൻ മുട്ടി നിറയുന്നപെരുന്തോട്ടിലെയിഞ്ചൻതറ.കല്ലുത്തിയും കോലാനുംപരൽമീനും, പൂട്ടയുംകൊട്ട നിറയുന്ന കുണ്ടാച്ചിക്കൂട്ടവുംചിക്കിത്തിരയുന്നൊരീശരൻ കേശവൻ!പെരുമീശ പിരിക്കുന്നാ…പെരുവിരലിപ്പൊഴുംപേടിയുടെ പെരുമീനായ്,കാവലുള്ളൊരിഞ്ചൻതറ.വാറ്റു മോന്തുന്നവർഅന്തിക്കു കൂട്ടുമായ്,തല പെരുത്തിരുന്നൊരുഇരുളാണ്ടൊരിഞ്ചൻതറ.

ഞങ്ങൾ മുംബൈ സഹപാഠികൾ നടത്തിയ ഒരു കരൾമാറ്റിവെയ്ക്കൽ വിജയഗാഥ .

സോമരാജൻ പണിക്കർ* നമ്മൾ ഓരോരുത്തരുടെയും ജീവിതം ഓരോ അത്ഭുതം ആണ് , അല്ലെങ്കിൽ നിരവധി അത്ഭുത സംഭവങ്ങളുടെ പരമ്പര ആണ് . ഒരു പക്ഷെ യാദൃശ്ചികമായി സംഭവിച്ച പല സംഭവങ്ങൾ ആയിരിക്കും . ചിലപ്പോൾ അവ നല്ലതും ചിലപ്പോൾ ദുരന്തവും ആകാം…

മൂകമാം വിദ്യാലയം

ഷൈലജ ഓ കെ* പുത്തനുടുപ്പും പുള്ളിക്കുടയുമായിപുതുമഴയോടൊപ്പം തുള്ളികളിച്ചുംവിദ്യാലയാങ്കണത്തിലെത്തേണ്ടമക്കൾ ഓൺലൈനിലായി..ആശ്ചര്യമെന്നല്ലാതെന്തു പറയാൻകളി ചിരിയോടെ പാടി പഠിക്കേണ്ടപാഠങ്ങളോരോന്നുമൊ –റ്റയ്കിരുന്നല്ലോ പഠിക്കുന്നു.കാലത്തിനൊത്തു നീങ്ങാനവനുംബാല്യത്തിൽത്തന്നെ പഠിക്കുന്നുവഴിയോര കാഴ്ചകളും ചാറ്റൽമഴയുമൊക്കെ അന്യമാകുന്നുവോശിഷ്യരെ വരവേൽകാനായിട്ടൊ-രുങ്ങിയ സരസ്വതി ക്ഷേത്രമോനിർജീവമായി നിസ്സബ്ദമായിനിഷ്കളങ്ക ബാല്യത്തിൻപൊട്ടിച്ചിരിയും പിണക്കവുംകാണാനാകാതെ തേങ്ങുന്നു..മാതൃ വാത്സല്യവും വിജ്ഞാനവുമേകാൻഅധ്യാപികയെയൊന്നു തൊടാൻപിഞ്ചിളം മനസ്സ് വെമ്പുന്നു..മാറട്ടെ…

കെ ജയചന്ദ്രൻ

രജിത് ലീല രവീന്ദ്രൻ* മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു…

കുപ്പിവളകൾ

രചന~ഗീത മന്ദസ്മിത ഉത്സപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക്നീണ്ടു പോയി അവളുടെ ജീവിതയാത്രകൾ…വർണ്ണങ്ങൾ വാരിവിതറിയ കുപ്പിവളകളുമായ്വർണ്ണങ്ങളേതുമില്ലാത്ത വഴിത്താരകളിലൂടെ…അവൾ കണ്ടില്ല ഉൽസവങ്ങളൊന്നുമേഅവളണിഞ്ഞില്ല കുപ്പിവളകളൊന്നുമേശോഷിച്ച കൈവിരലുകളാൽ അവളണിയിച്ചുഘോഷങ്ങൾ കാണാൻ വന്ന പെൺകിടാങ്ങൾ തൻ കൈകളിൽസപ്തവർണ്ണങ്ങളെഴും കുപ്പിവളകൾഒരു തപ്തനിശ്വാസത്തിൻ അകമ്പടിയാൽവിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങിയവർവിലപേശി വാങ്ങുന്നു ഈ വർണ്ണപ്പൊട്ടുകൾവിലപേശിയില്ലവളാരോടുമേവിലയില്ലാത്തവൾ അവളെന്നറിഞ്ഞവൾകിട്ടിയ…

സമാഗമം

സുദർശൻ കാർത്തികപ്പറമ്പിൽ* എന്നോ,തുടങ്ങിയ യാത്രതന്നന്ത്യമി-ങ്ങെന്നെന്നറിഞ്ഞിടാതേവം;ഏതോവിദൂരമാം തീരത്തിലേക്കെന്റെചേതസ്സുയർന്നേറിടുന്നു!സൃഷ്ട്ടിതന്നുൾപ്പൊരുളെന്തെന്നു ചിന്തിച്ചുദൃഷ്ടി മിഴിച്ചഹോ,നിൽക്കേ;ഞെട്ടറ്റുപൂവിന്നുമുൻപേ പൊഴിയുന്നമൊട്ടുകളെത്ര ഞാൻ കണ്ടു !ഞാനെന്ന ബോധത്തിൽ നിന്നുയിർപ്പൂ സർവ-മാ,നർമ്മഗീതികൾ പാടി!ആവുന്നതാർക്കതിന്നാന്തോളനങ്ങളെ-യാവോ,നിഷ്പന്ദമാക്കീടാൻ?ജീവന്റെ ഭാവപ്പകർച്ചകളോരോന്നു-മാവിലമേതും മറന്നേൻഓർക്കുന്നിതത്യത്ഭൂതപ്രേമസൗരഭംഓർത്തിടാനാവുകില്ലേലും!കാലമച്ചങ്ങലക്കണ്ണികൾകൊണ്ടെന്നു-കാലുകൾബന്ധിച്ചിടുന്നോ,അന്നോളമീയെന്റെയാത്രയഭംഗുരംമന്നിലീഞാൻ തുടർന്നീടുംജീവിതമാം നിലക്കണ്ണാടിയിങ്കലെൻ,പാവന സ്വപ്നങ്ങളൊന്നായ്,ബിംബിച്ചുനിൽക്കുന്നിതാത്മസമാഗമ-കാംബോജി രാഗങ്ങൾ മീട്ടി!ആരേ,നിയോഗിച്ചു,ഭൂമിയിൽ വിശ്വൈക-സാരങ്ങളോരുവാൻ നമ്മെ?ആയതിൻ മുന്നിലായാദരവോടതി-കായരായ്തന്നെനാം നിൽപ്പൂഒന്നേ,യറിഞ്ഞിടാനുള്ളു,നമുക്കുള്ളി-ലൊന്നിന്നമൂർത്ത സങ്കൽപ്പം!ഇന്നിൻ വിഹായസ്സിൽ പാറിപ്പറന്നതു,നന്നായറിവു,നാമാർദ്രം.