Month: November 2021

അവൾ

ബീഗം* നിന്നെ ഞാനൊന്നു കുറിക്കട്ടെനിസ്സഹായവസ്ഥയുടെ മണലാരണ്യത്തിലുംനിർലോഭമായികുളിർ കാറ്റ് വീശിയവൾചുട്ടുപഴുത്ത വേനലിൽഉരുകിയപ്പോൾ തണൽമരമായി തലോടിയവൾകാറൊഴിഞ്ഞയാകാശമാകുവാൻ കനവിലെ സൂര്യനെകാത്തിരുന്നവൾനെയ്തുകൂട്ടിയ സ്വപ്നങ്ങൾചുമക്കാൻ ഉദരം അനുവാദം കൊടുക്കാത്തവൾഎങ്കിലും നിർവൃതിയണഞ്ഞ നിമിഷങ്ങളെതാരാട്ട് പാടി ഉറക്കാറുണ്ട് വഴിയരികിൽ കാത്തിരുന്നപീളയടച്ച കണ്ണുകളുംചിറകുകൾ നഷ്ടപ്പെട്ടിട്ടുംപറക്കാൻ മോഹിച്ച ‘കിളിയുടെ മധുര ഗീതവും അവളെ കാത്തിരിപ്പുണ്ടായിരുന്നുഅശാന്തിയുടെ…

ഓർമ്മകൾ

ഷൈല കുമാരി* അമ്മയെയോർക്കുന്ന നേരംചുണ്ടിലമ്മിഞ്ഞപ്പാലമൃതൂറും,അപ്പയെയോർക്കുമ്പോഴെല്ലാംനെഞ്ചിൽ താരാട്ടിനീണം തുടിക്കും.അമ്മാമ്മ തൻരൂപം നിനയ്ക്കെസ്നേഹം കരളിന്റെയുള്ളിൽ നിറയും,വാത്സല്യമോടെ കഥപറയുന്നൊരാചേലുള്ള നാദം കാതിൽ മുഴങ്ങും.അണ്ണനെയോർക്കുന്ന നേരംകുട്ടിക്കാലം മനസ്സിൽ നിറയും,കരം ചേർത്തു പിടിച്ചു സ്കൂളിലേക്കോടുന്നചിത്രം മനസ്സിൽ വിരിയും.കുഞ്ഞനിയത്തിമാർ മൂവരുംകുട്ടിയുടുപ്പിട്ട് കൊഞ്ചുംകണ്ണെഴുതും, പൊട്ടുതൊടീക്കുംകനകാംബരം മുടിയിലണിയിക്കും,ചേച്ചിക്കു ചുറ്റിലും പുഞ്ചിരിച്ചങ്ങനെഒാർമകൾ ആനന്ദനൃത്തം ചവിട്ടും.തറവാട്…

അസ്തിത്വം.

ജോയ് പാലക്കമൂല* നിങ്ങൾക്കെന്റെകണ്ണുകളെ മൂടിക്കെട്ടാംആ ഇരുട്ടിനെരാത്രിയെന്ന് പറയരുത്.നീങ്ങളെന്റെ അധരങ്ങളെചേർത്ത് തുന്നുമ്പോൾചേക്കേറുന്ന മൗനത്തെസമ്മതമെന്ന് വിധിയെഴുതരുത് .ചേർത്തടച്ച കാതുകളിൽനിന്ന്ശബ്ദം വഴിമാറുമ്പോൾബധിരാനായ് എന്നെവായിച്ചെടുക്കരുത്.എന്റെ കൈകളിൽവിലങ്ങണിയുമ്പോൾസ്വതന്ത്ര്യത്തിന്റെ ഘോഷയാത്രകൾനിരത്തിൽ മുഴങ്ങരുത്.എന്റെ ജീവനെപിഴുതെടുക്കുന്നവർഅത് നീതിയുടെപത്രത്തിൽ അടയാളപ്പെടുത്തരുത്

അരമന രഹസ്യം അങ്ങാടിപ്പാട്ട് .

രമണി ചന്ദ്രശേഖരൻ* കാലത്ത് പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഉണർന്നത്.അഞ്ചുമണിക്കത്തെ അലാറമാണ് വെച്ചത്.ഇന്നലെ താമസിച്ചാണ് കിടന്നതെന്ന് ഈ കോഴിക്കറിയാതെ പോയല്ലോ..പതിവുപോലെ അടുക്കളയെന്ന തൻ്റെ സാമ്രാജ്യത്തിൽ അല്പം ഗൗരവത്തൊടുതന്നെ കടന്നു.ഒരുമൂളിപ്പാട്ടോടു കൂടിത്തന്നെ ജോലികൾ ആരംഭിച്ചു. കഞ്ഞിക്ക് അരിയിട്ടു.പച്ചക്കറികൾ അരിഞ്ഞു ഒരു ഭാഗത്തു വെച്ചു.ഇന്നേതായാലും കാലത്തു…

ചുരുളീയം

രാജേന്ദ്ര പണിക്കർ എൻ ജി❤️ ചങ്കൻ കൂട്ടുകാരൻ ചോദിച്ചു;“വറുതിയല്ലേ,വെറുതെയാകില്ലല്ലോ,വറുത്തരച്ചൊരു ചുരുളിഎടുക്കട്ടേ?സംസാരമൊട്ടുക്ക്സംസ്കരിച്ചേറ്റുവാൻ ?!”വരണ്ടമണ്ണിൽപിരണ്ട്, പിടച്ച് ചുരുണ്ടുപോയതുകൊണ്ടാകണം;മുളകരച്ചൊരു പിരളനെടുത്താട്ടേഎന്ന് ഞാനും😆പണ്ടൊരു ചുള്ളൻകാരണവർഒരൊറ്റക്കഷ്ണംചുരുളികൊണ്ട്ആയിരങ്ങളുടെനാവും നാഡിയുംചുള്ളിപ്പിടിപ്പിച്ച്അടക്കിയൊതുക്കിയകാലംഓർമ്മയുണ്ടോ?എന്ന്, എൻ്റെ പെണ്ണ്!“തിന്നിട്ടുണ്ടോ?അവരുടെ…അവിയൽ?”എന്നതിനുത്തരം…”“എത്രനന്ദിയുള്ളവരാ!അവരെന്നൊക്കെഎത്രപറഞ്ഞാലുംമതിയാകാതെ പോയേനേ!”എന്ന് കേട്ടിരുന്നവർ.രാവുകനക്കുമ്പോൾഒറ്റയടിപ്പാതയിലൂടെഉലഞ്ഞാടിയാടികാറ്റിലാടിപ്പറന്നുപരന്ന്ചെകിടടപ്പിക്കുന്നതെറിയൊക്കെപ്പാടിഅന്നയാൾകരപ്രമാണിമാരുടെകൊള്ളരുതായ്മകൾ,തന്തയ്ക്ക് പിറക്കായ്മകൾ,അരമന രഹസ്യങ്ങൾ,ഒക്കെവിസിൽബ്ലോയിംഗ് ചെയ്തിരുന്നു!ഒരേറുകണ്ണുകൊണ്ടുപോലുംപ്രതികരിക്കാനാകാതെവിയർത്തുകുളിച്ചവർഅച്ചിമാരുടെചേലത്തുമ്പിലൊളിച്ചു, രാത്രിതന്നെതെറികുതറി കുറിക്ക് കൊണ്ടുഇന്ന്,ചലച്ചിത്രച്ചുരുളിചുരുളഴിയുമ്പോൾചുക്കിനുംചുണ്ണാമ്പിനുംകൊള്ളാതെ ശുഷ്കിച്ചുരുണ്ട്,അവിഞ്ഞുനാറിയവശേഷിച്ച്,കലയുടെ ശവസംസ്കാരം നടത്തുന്നു.നിനക്കൊന്നും വേറെയാതൊരു പണിയുമില്ലേടാ…

സത്യത്തിൽ ഈ അരീക്കര എവിടെയാ‌…?

സോമരാജൻ പണിക്കർ* പത്തു വർഷമായി അരീക്കരയെപറ്റി എഴുതുമ്പോൾ ഒക്കെ പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യം ആണിത്. സത്യമായും കേരളത്തിൽ എന്റെ അറിവിൽ അഞ്ചോളം അരീക്കരകൾ ഉണ്ട്. കോട്ടയത്തു ഒരു അരീക്കരയുണ്ടു ‌..കായംകുളത്തിനടുത്ത് ഒരു അരീക്കരയുണ്ട്…പാലക്കാട് ഒരു അരീക്കരയുണ്ട്…കണ്ണൂരിലെവിടെയോ ഒരു അരീക്കര…

പണം എളുപ്പം നേടാൻ

ഹരിഹരൻ* ചിത്തത്തിലെനിക്കെന്നുംതോന്നീടും മറ്റുള്ളോർപോൽസുഖമായ് ജീവിക്കാനായ്അധികം പണം വേണം.ആയതിനായിപ്പലമാർഗ്ഗങ്ങളന്വേഷിക്കേകാണുന്നുണ്ടനവധിപരസ്യങ്ങൾ ആകർഷിക്കാൻ !കോടികൾ സമ്മാനമായ്നേടിക്കഴിഞ്ഞൂ പോലുംഎക്കൗണ്ടിലെത്താനായി-ട്ടോട്ടീപ്പി വേണം പോലും !വീട്ടിലിരുന്നാൽ മതിപണമേറെക്കൊണ്ടുത്തരാം,ലൊക്കേഷൻ തെറ്റാതിപ്പോൾനല്കിയാൽ മതിയത്രേ !അദ്ധ്വാനിക്കയേ വേണ്ടരണ്ടാളെച്ചേർത്താൽ മതിഅവരടച്ചോളും പണംധനികനനായ് മാറും നിങ്ങൾ !പഴയതാം സ്വർണ്ണം വീട്ടിൽഎത്രയുണ്ടെന്നും ചോദ്യംപുത്തൻ പുതുപുത്തൻആക്കി നാം മാറ്റിത്തരാം !നിധിയുണ്ട്…

കൊച്ചിയുടെ പരീക്കുട്ടി …

മൻസൂർ നൈന* മലയാള സിനിമയ്ക്കായി കൊച്ചി എന്ന പ്രദേശം സംഭാവന ചെയ്ത അത്രയൊന്നും കേരളത്തിലെ ഒരു പ്രദേശവും സംഭാവന ചെയ്ത് കാണില്ല …….പണ്ട് ….കേരളത്തിൽ നിന്നും സിനിമാ മോഹവുമായി മദ്രാസിലേക്ക് തീവണ്ടി കയറുന്നവരുടെ തിരക്കായിരുന്നു . ഇടുങ്ങിയ മുറികൾ വാടകയ്ക്ക് എടുത്തും…

പുതിയ മുഖം

രചന : ജയശങ്കരൻ ഒ ടി* പഴയവീടു പുതുക്കിപ്പണിയണംതറയിലാകെ നിറക്കല്ലു പാകണംചുമരു നാലു വർണങ്ങളിൽ , ജീർണിച്ചകതകിലോ മണിച്ചിത്രത്തുടലുകൾവലിയ ഗോപുരം മേലേക്കുയരണംതലയെടുപ്പുള്ള സിംഹമലറണംവഴികളിൽ നടപ്പാതയിൽ മോടിയിൽശിലകൾ പാകി മിനുക്കിയെടുക്കണംവടിയിലൂന്നിയോടുന്ന മുത്തശ്ശന്റെചിരിയുമീറനാം കണ്ണടക്കുള്ളിലെനനവുമെന്തിനാണപ്പുറത്തായതാധ്വരകണക്കു കുപ്പായവും പൂവുമായ്വലിയ മാമൻ ,അവരെയും മാറ്റണംപടിയിറക്കിപ്പറമ്പിലെറിയണം.മൂക്കു നീണ്ട വലിയമ്മയോടൊപ്പംപാറ്റ…

തയ്യൽക്കാരി

കഥ : സുനു വിജയൻ* ശോശപ്പുഴയുടെ തീരത്തായിരുന്നു തയ്യൽക്കാരിയുടെ വീട്. ഞാൻ തയ്യൽക്കാരിയെ ആദ്യമായി കാണുമ്പോൾ അവർക്ക് ഏകദേശം നാൽപ്പതിനു മുകളിൽ പ്രായമുണ്ടായിരുന്നു. സരോജിനി എന്നായിരുന്നു തയ്യൽക്കാരിയുടെ പേര്.തയ്യൽക്കാരിയുടെ വീട്ടുമുറ്റത്ത് എപ്പോഴും തീമഞ്ഞ നിറമുള്ള ചെറിയ സൂര്യകാന്തിപൂക്കൾ വിടർന്നു നിന്നിരുന്നു. വെളുത്ത…