Month: November 2021

സ്ത്രീധനം🍂

ഗദ്യ കവിത : വിദ്യാ രാജീവ്✍️ സ്ത്രീധനം അന്യമായ ഗേഹത്തിൽ വസിപ്പാനായൊരു സുദിനത്തിനായ് കാത്തിരിക്കും പെൺപ്പൂക്കളെ.ആത്മഹത്യ നിൻ രക്ഷാകവചമായ് മാറിയയീ കാലാന്തരത്തിൽ.മാധ്യമങ്ങളിലൊരു നേരംപോക്കായ് തീർന്നിരിക്കുന്നുവോയിന്നുനീ..കണ്മുന്നിൽ ജീവത്യാഗം ചെയ്യും തൻ കുഞ്ഞുങ്ങളെ രക്ഷിപ്പാനാകാതെ കേഴുന്ന മാതാപിതാക്കളുടെ ദീന രോദനം മുഴങ്ങുന്നു നിത്യവും.സ്ത്രീയെ നിൻ…

ആടു പാമ്പേ… ആടാടു പാമ്പേ..*

വാസുദേവൻ കെ വി* കോൺക്രീറ്റ് പതിച്ചതിനപ്പുറം ഇത്തിരി പറമ്പിൽ കുഞ്ഞുരഗ സാന്നിധ്യം. അമ്മയും മക്കളും അങ്കലാപ്പിൽ. “നോക്കൂ അച്‌ഛാ അത് അവിടെ ഉണ്ടാവും.”മക്കളാവശ്യപ്പെട്ടപ്പോൾ അച്ഛൻ തെരയാനിറങ്ങി. പാമ്പിന്റെ ഗതിവേഗം അറിയുന്ന അച്ഛന്റെ ഓർമ്മകൾ അതിവേഗം പറന്നു. വാഴയും, തെങ്ങോലയും കൊണ്ടൊരുക്കിയ തൂണുകളും…

മനസ്സ് തുറക്കുമ്പോൾ

(കവിത) : ടി.എം. നവാസ് വളാഞ്ചേരി* മനസ്സെന്ന അത്ഭുത പ്രഹേളികക്ക് മുന്നിൽ ഇന്നും പകച്ച് നിൽക്കുകയാണ് വൈദ്യ ശാസ്ത്ര ലോകം. മനസ്സമാധാനം കിട്ടക്കനിയായി മാറിയിരിക്കുയാണിന്ന്. അസ്വസ്ഥമാകുമീ മനസിന്റെ നൊമ്പരം എങ്ങിനെ കോറി വരച്ചിടും ഞാൻമനസ്സെന്ന മാന്ത്രിക ചെപ്പതിന്നുള്ളിലെ അതിശയമോരോന്നതോർത്ത് ഞാനെസ്നേഹം നിറക്കാത്ത…

ഗ്രേസിചേച്ചീടെ ചുരുളി

സുധക്കുട്ടി കെ.എസ്✍️ ഗ്രേസിചേച്ചിയെ ഓർക്കുന്നു.ആലപ്പുഴയിലെ വീടിന് തൊട്ടയലത്തെ പറമ്പിൽ കുടിയവകാശം കിട്ടിയ മൂന്ന് സെൻ്റിലെ കുഞ്ഞോലപ്പുരയിൽ പൊറുത്തിരുന്ന ഗ്രേസിചേച്ചി.അവരുടെ പേരിന് മുന്നിൽ “സർക്കാർ” എന്ന് ബഹുമാന പുര:സ്സരം ചേർത്തു വിളിച്ചു ഉത്പതിഷ്ണുക്കളായ നാട്ടുകാർ. ദേവസ്വം വക എന്നാണ് പരാവർത്തനമെന്ന് മുതിർന്നപ്പോൾ മനസ്സിലായി.നേരം…

ആത്മരോദനം

സുദർശൻ കാർത്തികപ്പറമ്പിൽ* ആരറിയുന്നീ മന്നിൽ മാമക-ഹൃദയവിശാലതയെ,നേരുതിരും തൂമിഴികൾ നീട്ടി,നേരിലണഞ്ഞരികെ!ഒരു ചെറു പുഞ്ചിരിയെങ്കിലുമച്ചൊടി-യിണയിൽ വിടർത്തീടാൻ;കഴിഞ്ഞിടാത്തോർക്കെങ്ങനെയായിടു-മായതറിഞ്ഞീടാൻ!ഒരമ്മതന്നുദരത്തിൽ ജനിച്ചോ-രാണെങ്കിൽപോലും,പരസ്പരം പടവെട്ടിമരിപ്പതു-കാണുകയല്ലീനാം!ചിടയും നീട്ടിവളർത്തി കുടുംബം;പാടെയുപേഷിപ്പോർ,പടുതയൊടെത്തുന്നൂ, തറവാട്ടിൻഭാഗംവച്ചീടാൻ!ജൻമം നൽകിയൊരച്ഛനെ,യമ്മയെ,മറന്നിതെന്നെന്നുംകൻമഷമൊരു തെല്ലില്ലാതിന്നവർനേടുകയാണു ധനം!ഭോഗികളല്ലോ,ധനമാർഗങ്ങൾതേടി നടക്കുന്നു!യോഗികളായതറിഞ്ഞീടാനാ-യെന്തിനമാന്തിപ്പൂ!വേണം വിഡ്ഢികൾ ചുറ്റിനുമൊത്തിരി;ഖ്യാതി പുലർന്നീടാൻനാണമവർക്കില്ലാരുടെ മുന്നിലു-മൊരു ചെറുതരിപോലും!കഴലിണ കുമ്പിട്ടീടാനാളുകൾ,നിരവധിയുണ്ടാകാംഅതുകണ്ടൊട്ടു മദിച്ചീടുകിലോ;നിജ ജന്മം വിഫലം!സമസ്ത ജീവനുമൊരുപോലാത്മ-ശാന്തി പൊഴിക്കേണ്ടോർ;ഗുരുത്വദോഷം…

ചുരുളി

സായ് സുധീഷ്* പണ്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്ത് രാത്രിയിൽ കറന്റ് പോയാൽ ഹോസ്റ്റൽ മറ്റൊരു ലോകമാകും. വെളിച്ചത്ത് കണ്ടവരൊന്നും അവിടെയില്ലെന്നും മറ്റാരോക്കെയോ ആണ് ഉറക്കെ അലറി ജനറലൈസ്ഡ് തെറികൾ വിളിക്കുന്നത് എന്ന് തോന്നും. നമുക്കറിയാവുന്ന ഒരു സ്പെയ്സ് മറ്റെന്തൊക്കെയോ ആയി മാറും.…

വഴി തെറ്റുമ്പോൾ

വി.ജി. മുകുന്ദൻ✍️ കാൽവഴുതി വീണ ചിന്തകളിൽമുങ്ങി താഴുമ്പോഴാണ്വഴിതെറ്റിപ്പോയ ജീവിതത്തെവീണ്ടും കണ്ടുമുട്ടുന്നത്.ഒഴുകിയെത്തുന്ന ഓർമകളിലേറിതിരിച്ചെത്തുമ്പോഴായിരിക്കുംകൊഴിഞ്ഞുപോയ കാലത്തിന്റെ നിഴലുകൾമങ്ങിയ കാഴ്ച്ചകളായ് വീണ്ടും മുന്നിൽ തെളിയുന്നത്.നടന്നകന്ന വഴികളെഅടയാളപ്പെടുത്തികൊണ്ട്തന്നെയായിരിരുന്നുഓർമകൾ ഒഴുകിയിരുന്നത്.എന്നിട്ടും,വഴിതെറ്റിയ യാത്രകളിൽകൂർത്ത കല്ലുകൾ കോർത്ത്ചോരപൊടിഞ്ഞപ്പോൾജീവിതത്തിന്റെ അരികുകളിൽനിന്നും മാറി നടന്നു തുടങ്ങിയമനസ്സിലേയ്ക്ക്ഒരുപിടി ചോദ്യശരങ്ങൾപാഞ്ഞുവരുകയായിരുന്നു !.കത്തിപ്പടരുന്ന കാട്ടിലകപ്പെട്ടചിന്തകളപ്പോൾ ഓടിത്തളർന്നുപുറത്തുകടക്കാനാവാതെ!.ചിറകിട്ടടിച്ചുതളർന്ന കിളിവലയ്ക്കകത്ത്കുഴഞ്ഞു വീഴുകയായിരുന്നു!.ഇനിയും…

ഇതുപോലൊരു ദുരവസ്ഥ ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുത്.

ബഷീർ വാണിയക്കാട്.* ഇതുപോലൊരു ദുരവസ്ഥ ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുത്.. കുടുംബം സംരക്ഷിക്കാനായി പ്രവാസഭൂമിയിൽ എത്തി കിട്ടുന്ന ശമ്പളം മുഴുവൻ സ്വന്തം ആരോഗ്യം പോലും നോക്കാതെ കുടുംബത്തിലേക്കു അയച്ചു കൊടുക്കുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ ജീവിതവും മരണവും ഒരു പാഠമാകേണ്ടതാണ്.. ഒരു പാട്…

കർഷകവിജയം

അനിൽ ശിവശക്തി* ചെളിപുരണ്ട കാലുയർത്തി നെറുകയിൽ ചവിട്ടുകകാലമെത്ര മാറിയാലുംകർഷകൻ ശ്രേഷ്ഠനാ.ഉടച്ചുവാർത്തു മണ്ണിനെഉയിരുണർത്തി ചെടികളായ്വിണ്ണിൽ നിന്നു വന്ന മഴത്തുള്ളിവിണ്ട മണ്ണിൽ അന്നമാക്കി നീ.ചേറുണർത്തി ചേലുണർത്തിപോറ്റു മീ വിശപ്പിനെ.ഉഴുത മണ്ണ് പൊന്നാക്കുംകർഷകാ നീ ശ്രേഷ്ഠനാ..നിയമം എത്ര മാറിയാലുംനിയതി മണ്ണിനൊന്നുമാത്രം .പെറ്റവയർ പോറ്റുംപോൽഅമൃത് പെയ്യും കർഷകൻ.ജീവനെത്ര…

കൊച്ചി – മട്ടാഞ്ചേരിയിൽ ചക്കാമാടം.

മൻസൂർ നൈന* കൊച്ചി – മട്ടാഞ്ചേരിയിൽ ചക്കാമാടം എന്ന സ്ഥലത്തിനുമുണ്ട് ഒരു കഥ പറയാൻ . ചരിത്രത്തിൽ പോലും ഇടമില്ലാതെ പോകുന്ന കറുത്തവരുടെ അവഗണിക്കപ്പെട്ട കഥ .വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കുടിയേറപ്പെട്ടവരായ യഹൂദന്മാരിൽ എന്നും അവഗണിക്കപ്പെട്ടവരായിരുന്നു കറുത്ത ജൂതന്മാർ .ഇവർ മരണപ്പെട്ടാൽ…