Month: December 2021

ഹൃദയപൂർവ്വം*

രചന: എൻ. അജിത് വട്ടപ്പാറ* ഓർമ്മ തൻ മുഖപടംഹൃദയത്തിൽ വിടരുന്നു ,മാനസ സങ്കീർത്തനനിലാവിൻ കുസൃതി പോൽ .സാന്ത്വനമോഹങ്ങളാൽവർണ്ണങ്ങൾ തീർത്തുതന്നു ,ബാല്യകാലങ്ങളിലെഹൃദയത്തുടിപ്പുകൾ .ആകാശവെൺ മേഘം പോൽപാറിപ്പറന്നു നിത്യം,കൂട്ടുകാരുമായ് ചേർന്നുനാടിന്റെ പുളകമായ് .ജീവന്റെ പ്രഭാവമാംപഠനം തമാശയായ് ,കളിയുടെ വിഹായസ്സിൽഉണരും ബാല്യ ലോകം .ഉന്നതി തേടുന്നിടംഉന്നത…

മരണക്കിടക്കയിൽ നിന്ന് ഒരെഴുത്ത്*

രചന: ശ്രീലത രാധാകൃഷ്ണൻ* ഞാൻ മരിച്ചാൽഎന്നെ അടക്കം ചെയ്യുന്നതു വരെ നീയെന്റെ അരികിൽത്തന്നെ ഇരിക്കണം. എനിയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്.വെറും നിലത്തെന്നെക്കിടത്തരുത്. തണുപ്പിഷ്ടമാണെങ്കിലും സിമന്റിന്റെ തണുപ്പ് എന്നെ അസ്വസ്ഥയാക്കും. പിന്നെ അടഞ്ഞുകിടക്കുന്ന എന്റെ കണ്ണുകൾ തുറന്ന് കൺമഷിയെഴുതണം. കണ്ണെഴുതിയില്ലേൽ എന്നെക്കാണുമ്പോൾ സങ്കടമാവുമെന്ന്…

കരൾനൊന്തു കുറിക്കുമിക്കവിതയിൽ.

രചന : ലത അനിൽ* കരൾനൊന്തു കുറിക്കുമിക്കവിതയിൽകനലായെരിയുന്നു നീ സഖീ….കൈകോർത്തന്നേറെ നടന്നിട്ടു०നിന്റെയുള്ളറിയാതെ പോയതെൻ നീറ്റൽ.ഞാനോ മണലാരണ്യത്തിൻ സിരകളെകനവാൽ നനച്ചയേകാന്തൻ.പകലിന്റെ കൈ മുത്തുന്നിരുട്ട്,കാണെക്കാണെയദൃശ്യമാകുന്നു നീലമേഘവു०.ചേക്കേറുകയാണൊടുവിലെ പക്ഷിയു०,തിരകളിൽ ചാഞ്ചാടുന്നൊരു തോണിയിപ്പൊഴു०.നിന്റെ നിശ്വാസങ്ങൾ കുപ്പിവളക്കിലുക്കങ്ങൾമൈലാഞ്ചിച്ചോപ്പു० കിളിമൊഴികളു०ജന്മാന്തരങ്ങളിലൊപ്പമുണ്ടായിരുന്നെന്ന് നെഞ്ചിൽ കുറിച്ച നിമിഷങ്ങളു०,ഓർമ്മകളിൽ നിന്നെന്നത്തെയു० പോലെ അക്കു കളിക്കുവാനെത്തവേ,ഇന്നേതൊരു…

കുറ്റം ചെയ്യാത്തവർ കല്ലെറിയൂ⚛️

സിജി സജീവ് 🔯 അമ്പിളിയുടെ ദുഃഖങ്ങൾ കാഴ്ചക്കാർക്കു പറഞ്ഞു പരിഹസിക്കാനും കുറ്റപ്പെടുത്താനും കാറിതുപ്പാനുമുള്ള ഒരുകാരണമായി മാത്രം എപ്പോഴും എഴുന്നു നിൽക്കും,,കാരണം തിരയണ്ട,ഞാൻ പറയാം,,,അല്ലെങ്കിലും ആരുമില്ലാത്തവരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമാണല്ലോ സമൂഹം എന്ന വിശുദ്ധ ആൾക്കൂട്ടം.. നിങ്ങൾക്ക് എന്തറിയാം അവളെക്കുറിച്ച്,, അറിയാമെന്നു വീമ്പു പറയണ്ട,,…

പ്രണാമം*

രചന : ശ്രീകുമാർ എം പി* ഇന്ദ്രപ്രസ്ഥത്തിലെഅഗ്നിമഞ്ചങ്ങളിൽ നിന്നുംആഗ്നേയജ്വാലകൾആളിപ്പടരുന്നു !അതിന്റെ പ്രകാശംആസേതുഹിമാചലംജനകോടികളുടെകണ്ണിലും കരളിലുംപ്രതിബിംബിയ്ക്കുന്നു.ദേശസ്നേഹത്തിന്റെ മേഘനാദംകാതുകളിൽ മുഴങ്ങുന്നു.ആ അഗ്നിതാപംകോടാനുകോടി ഭാരതീയരുടെഹൃദയങ്ങളേറ്റുവാങ്ങുന്നു.ഭാരതാംബയുടെ വീരപുത്രരെ,നിങ്ങൾ പകർന്നകരുത്തിന്റെ നാളങ്ങൾവലിയ ജ്വാലകളായ്ഭാരതമാകെ വളർന്ന്രാഷ്ട്രത്തിന് പ്രൗഢോജ്ജ്വലമായസുരക്ഷാകവചമേകിയിരിയ്ക്കുന്നു.ആഴിയ്ക്കും ആകാശത്തിനുംഅതിർത്തികൾക്കുമപ്പുറത്തേയ്ക്ക്കണ്ണും കാതും കരളുമുറപ്പിച്ച്ഞങ്ങൾക്ക് സുരക്ഷയേകിയ ധീരരെ,നിങ്ങൾക്ക് എണ്ണമറ്റ പ്രണാമങ്ങൾ.കരുത്തിന്റെ ഉന്നതിയിലേയ്ക്ക്രാഷ്ട്രത്തെ നയിച്ചപ്രഗത്ഭനായ സേനാനായക,അങ്ങേയ്ക്കുംഅക്ഷയമായ…

വയറിനടിയിലെ കവിത.

രചന : കൃഷ്ണൻ കൃഷ്ണൻ* ജീവിതമെന്ന കവിതയുടെ അനിവാര്യതയിൽപ്രണയം കാമമായ് പൂത്ത്കുടുംബമായ് വിരിയുമ്പോൾഒളിച്ചുവച്ച സ്ത്രീപുരുഷ രതീ സംഗമസ്ഥാനങ്ങൾപരസ്പരം കൊതിയോടെചെറിയ വേദനയോടെതമ്മിൽ ഒന്നു ചേരും.ആ നിർവൃതി ആവേശത്തോടെ ഒരേ ഹൃദയ താളത്തോടെമനസും ശരീരവുംവിയർപ്പും ഗന്ധങ്ങളും.നിശ്വാസങ്ങളും കിതപ്പും.പരസ്പരം അലിഞ്ഞ്ആലസ്യത്തിൽതളർന്ന് കിടക്കും..അവളുടെ പിൻകഴുത്തിലെ വിയർപ്പു നുണഞ്ഞ്…

നീ മറഞ്ഞത്*

റാണി റോസ് (ജോയ്സി )* എന്നിലേക്ക്‌ ഒരിക്കൽ വന്നുപോയനീ മറഞ്ഞത് ഒരു അവധൂതനെപ്പോലെയാണ്എനിക്കറിയാം നീയെവിടെയും തങ്ങുന്നില്ലആരിലും നിറയുവാൻ ഇഷ്ടപ്പെടുന്നില്ലകാറ്റുപോലെ തഴുകിതലോടിമനംകുളിർപ്പിച്ചു മറയുന്നുപക്ഷേ എന്റെ മനവും മിഴിയുംനിന്നെ മാത്രം തിരയുന്നുഎന്റെ സഞ്ചാരങ്ങളിൽ ഞാൻ തിരയുന്നത്എന്റെ മിഴികളിൽ ഞാൻ നിറച്ചുവെച്ചിട്ടുള്ളനിന്റെ പ്രതിബിംബമാണ്നിന്റെ രൂപം, നിറം,…

കാവ്*

സതി✍️ മുത്തശ്ശിയാലിൻചുവട്ടിലായുണ്ടാരുംകാത്തു പാലിക്കാത്തൊരെൻ്റെ കാവ്കൽവിളക്കെരിയാത്തവിഗ്രഹമില്ലാത്തസർപ്പങ്ങളില്ലാത്തൊരെൻ്റെ കാവ്മഞ്ഞളിൻ ഗന്ധംവഹിക്കുന്ന കാറ്റില്ലകൂട്ടിനായ് ആലിൻഞരമ്പു തൻ ചൂട് മാത്രംവറ്റി വരണ്ട നാവുമായ് ചരാതുകൾപ്രാണൻവെടിയാറുണ്ടിവിടെകാലൊച്ച കാതോർത്തിരിക്കുന്ന ചെത്തിയുംചെമ്പകതൈകളുമുണ്ടിവിടെഇരുളുനിറഞ്ഞൊരീക്കാവിലേക്കായ്വരുന്നവർക്കിടയിലുംഇരുളു മാത്രംഅധരങ്ങൾകെട്ടിപ്പുണർന്നൊരാരതിയുടെഭാവപ്പകർച്ചകൾമാഞ്ഞു പോകേഇഴപിരിയാത്തൊരുനാരിൻ കുടുക്കിലായ് വിടപറയുന്നവരുണ്ടിവിടെകാളിക്ക് കാവലായ്നാഗദൈവങ്ങളുംകൂരിരുൾ വർണ്ണമാം വിഗ്രഹങ്ങൾതേവാരമില്ലാതെതട്ടകത്തിൽ നമിച്ചിടുംശീർഷകം നമ്രിതരിയിടാം ദേവതാപ്രിയമായോരയിടത്തിൽമുത്തശ്ശിയാലിൻ ചുവട്ടിലുണ്ടായിരുന്നൊരെൻ്റെകാവിൽ ….

കുട്ടികളുടെ ഒളിച്ചോട്ടം😶.

കഥ : സിന്ധുശ്യാം*😶. ഈയിടെ സ്ഥിരം കേൾക്കാറുള്ള വാർത്തകളാണ് പതിനെട്ട് വയസ് തികഞ്ഞുടനെയുള്ള കുട്ടികളുടെ ഒളിച്ചോട്ടം😶.ഇത്തരം വാർത്തകൾ വായിച്ചുടൻ ഞാൻ എന്റെ കുഞ്ഞിനെ വെറുതെ ഒന്ന് പാളി നോക്കും, വെറുതെന്നേ,🧐 പക്ഷേങ്കി അപ്പോഴേക്കും അവൾടെ ഭാവി ഓർത്ത് ഒരു വെപ്രാളം ഉരുണ്ട്…

തീർത്ഥാടനം.

രചന :- ബിനു. ആർ* ഞാനും നീയുമൊന്നാകുന്നപരിപാവനമാംപുണ്യസാങ്കേത- ത്തിലെത്തീടുവനെനിക്കൊരുതീർത്‌ഥയാത്രപോയീടണം…ഏഴരപ്പൊന്നാനമേൽമേവുന്നകൈലാസനാഥസങ്കേതത്തിൽനിന്നുംചിന്മുദ്രയണിഞ്ഞീടണംഗുരുസ്വാമിതൻ സവിധത്തിൽനിന്നുംനെയ്തേങ്ങനിറച്ചിരുമുടികെട്ടുംമുറുക്കീടണം…പാലാഴികടയാതെകിട്ടിയ സഹ്യാദ്രിയിൽശബരിഗിരിയിൽ വാഴുംപൊന്നു തമ്പുരാൻഅയ്യനയ്യനേ കൺ നിറയേ കാണാനായ്കണ്ടുതൊഴുതു മനമൊന്നുനിറയാനായ്…തെക്കിന്റെ ഗംഗാതീർത്ഥമാംപമ്പാനദിയിലൊന്നു മുങ്ങണം,പാപങ്ങളെല്ലാമൊഴുക്കിക്കളയണംപാമ്പാഗണപതിയെയൊന്നുകണ്ടേത്തമിട്ടു വണങ്ങണം…നീലിമലയും അപ്പാച്ചിമേടും താണ്ടിശബരീപീഠവും ശരംകുത്തിയാലും കടന്ന്പതിനെട്ടാംപടിയിലെത്തണംപതിനെട്ടാംപടിയിലുറങ്ങണവേദപ്പൊരുളുകളെ വണങ്ങണം…പിന്നെ പൊന്നുപതിനെട്ടാംപടിക്കുമേലിരിക്കുന്നനീയും ഞാനുമൊന്നെന്ന സത്യംനേടിചിന്മുദ്ര സമർപ്പിച്ചു,മാളികപ്പുറത്ത-മ്മയെയും കണ്ടു മടങ്ങീടണം…