Month: December 2021

മരണമെത്തുന്ന നേരത്ത് *

വാസുദേവൻ കെ വി* അയൽക്കാരനായ യുവാവ്..​ എന്തിനുമേതിനും ഉത­സാഹത്തോടെ…​ ഒരാഴ­ചയിലേറെയായി​ ആതുരാ­ലയത്തടങ്കലിൽ . ഇത്തിരിക്കു­ഞ്ഞന്റെ ആശ്ലേഷം മറികടന്നവൻ. ഹൃദയ നാളികളിൽ കൊഴുപ്പ് ഒത്തുകൂടി.വേർപാട് വിശ്വസിക്കാ­നാവാതെ സൗഹൃദങ്ങൾ. അതറിഞ്ഞപ്പോൾഅവളവന് ടൈപ്പ് ചെയ്തിട്ടു.​“രംഗബോധമില്ലാത്ത കോ­മാളി.. അവന്റെ കടന്നു­വരവ് ആർക്കുമറിയാതെ..­..”“അതേ​ പ്രിയപ്പെട്ടവ­ളേ..​എന്റെയും നിന്റെയും അന്ത്യയാത്രയ്ക്ക് ഇനി­യെത്ര​…

സിറിൾ☘️

ശന്തനു കല്ലടയിൽ🍀 സിറിൾ !ആരായിരുന്നു സിറിൾ ?നിങ്ങളുടെ അയൽക്കാരൻ , സുഹൃത്ത്, സഹപാഠി, കാമുകൻ, ഒരു വഴിപോക്കൻ , അതുമല്ലെങ്കിൽ ഒരു ശല്യക്കാരൻ ???കഥയേതെന്നറിയില്ലെങ്കിലുംസിറിൾ ഒരു കഥാപാത്രമാണ്.ജീവിച്ചിരുന്നയാളാണ്.ഇത്തിരിപ്പോന്നൊരു മനുഷ്യായുസിൽജീവിതം പുകച്ചയാളാണ്.കള്ള് കുടിച്ചിട്ട് കവലയിൽ നിന്ന്പഞ്ചായത്തെലക്ഷനിൽ പ്രസംഗിച്ചിട്ടുണ്ട്.ലിറ്റിൽ ഫ്ലവറിന്റെ രണ്ടിലയ്ക്ക് വേണ്ടിയുംകൈപ്പത്തിക്ക് വേണ്ടിയുംചെങ്കൊടിക്ക്…

രാധാമാധവം.

സുദർശൻ കാർത്തികപ്പറമ്പിൽ* കണ്ണന്റെ പ്രിയ തോഴി രാധേ,നിനക്കു ഞാൻ;വിണ്ണോളമേകുന്നു സ്നേഹംകാമമല്ല,പ്രേമ ഭാവനയോലുന്നൊ-രോമൽ സ്മരണതൻ പിന്നിൽമുൻ ജൻമ ബന്ധങ്ങൾ കൊണ്ടുയിർ പൂകിയോ –രുൺമയാണായതിൻ പിന്നിൽ!ഇപ്രപഞ്ചത്തിൻ പ്രണവസ്വരൂപമാ –യുൾപ്രഭ തൂകി നിന്നുള്ളിൽ,നൃത്തമാടി,യന്നനന്തമായങ്ങനെ;അദ്വൈതമൂർത്തിയാം കൃഷ്ണൻ!ആത്മാവുമാത്മാവുമായുള്ളൊരാ,ബന്ധ-മാർക്കേ,മറന്നിടാനാവൂ!കണ്ടവർ കണ്ടവരൊക്കെപ്പഴിച്ചാലു-മുണ്ടാകയില്ലൊട്ടു ദു:ഖം!അത്രയുണ്ട,പ്രേമ സാഗരത്തിന്നാഴ –മത്രമാത്രം നാമറിവൂകണ്ണനൊരു വെറുമിടയബാലൻ,ശ്യാമ –വർണ്ണൻ,ഗോപീജന പ്രേമലോലൻഎല്ലാ…

‘മത്സരം ‘

മോഹൻദാസ് എവർഷൈൻ* രാവിലെയുള്ള നടത്തം കഴിയുന്നതും മുടങ്ങാതിരിക്കുവാൻ ഉണ്ണിത്താനെന്നും ശ്രദ്ധിച്ചിരുന്നു.അത് വാഹനങ്ങളുടെ പുകയും വലിച്ചു കയറ്റികൊണ്ട് റോഡിലൂടെയുള്ള റിസ്ക് പിടിച്ച നടത്തമൊന്നുമല്ല,ഈ നാട്ടിൻപ്പുറത്തിപ്പോഴും ബാക്കിനില്ക്കുന്ന വയൽ വരമ്പിലൂടെയുള്ള പ്രഭാതസവാരിയുടെ സുഖം ഒന്ന് വേറെയാ.പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ മാധവനും എന്നും മുടങ്ങാതെ…

എന്തുകൊണ്ടാണ് എന്റെ ഹൃദയമിങ്ങനെ പ്രണയാർദ്രമാകുന്നത്.?

പള്ളിയിൽ മണികണ്ഠൻ* ശിലപോലെയുള്ളൊരെൻ ഹൃദയത്തിൽനിന്നിത്രമൃദുവായ നീർക്കണമിറ്റുവീഴാൻഎന്തായിരിക്കണം,അത്രമേലെൻമനംചഞ്ചലമാകാൻ കുതിർന്നുപോകാൻ.മിഴികൂമ്പിനിൽക്കുന്ന ചെമ്പനീർചുണ്ടത്ത്ഹിമകാമദേവന്റെ സ്പർശമേൽക്കേതരളയാമവളുടെ വിറപൂണ്ട ചുണ്ടിണവീണ്ടും തുടുത്തതിനാലെയാകാം.ഉലയുന്ന പാവാട കൂട്ടിപ്പിടിച്ചുകാ-റ്റൊരുകന്യപോലെവന്നുമ്മവയ്ക്കേകിലുകിലെ പൊട്ടിച്ചിരിച്ചുകൊണ്ടാൽമര-ച്ചില്ലയുലയവേയായിരിക്കാം.ആകാശനീലിമച്ചേലിൽതെളിഞ്ഞുവ-ന്നൂഴിയെ ശശിലേഖ നോക്കിനിൽക്കേപൊൻമിഴിക്കോണമ്പുകൊണ്ടൊരാമ്പൽപൂവിനുള്ളം തുടിയ്ക്കവേയായിരിക്കാം.വഴിയിൽ തനിച്ചാക്കിയകലുന്നൊരരുണനെകരയുന്ന മനസ്സുമായ് നോക്കിനിൽക്കുംഒരുസൂര്യകാന്തിതന്നുള്ളിൽനിന്നുതിരുന്നതപ്‌തനിശ്വാസമേറ്റായിരിക്കാം.മഴമേഘമൊരുകാറ്റിലകലേക്ക് മറയവേവേനൽക്കരുത്തേറ്റ ചെമ്പകത്തിൻപിടയുന്ന വേരിലെ മോഹങ്ങളൊക്കെയുംകരിയുന്ന കാഴ്ചകണ്ടായിരിക്കാം.

മുറിവുകൾ.

താജുദ്ധീൻ ഒ താജുദ്ദീൻ* കാദർകുട്ടിയെ മദ്രസയിൽ രണ്ടാം ക്ലാസിൽവെച്ച് അവറാൻ മാഷ് എന്ന മദ്രസാധ്യാപകൻ ഖുറു’ആനിൽ മൂട്ടകണ്ടുവെന്ന് പറഞ്ഞു അടിക്കുകയും അപമാനിക്കുകയും വിശുദ്ധ ഗ്രന്ഥം വലിച്ചെറിഞ്ഞ് മദ്രസയിൽ നിന്ന് പുറത്താക്കിയതിന് ശേഷം അവൻ പിന്നെ മതപഠനംക്ലാസിൽ ഇരുന്നിട്ടില്ല . അവൻ നഗരത്തിൽ…

പുലർവെട്ടം.

രചന : ശ്രീകുമാർ എം പി* കള്ളനാണയം കടന്നുകയറികപടമാക്കിയ കാലത്ത്കരളുറപ്പോടതു നിവർത്തുവാൻകരുതലേകുക നമ്മളുംകമനീയമായണിയിച്ചൊരുക്കിവരുന്നുവാ പല കളവുകൾകണ്ടിടാം നേരെ കൺതുറന്നറികകലിയുടെ ബാധാവൈഭവം!മായവും വിഷവും കലർത്തിവരുംഅന്നപാനീയങ്ങളങ്ങനെമുന്നിലെത്തിടുംപല മരുന്നിലുംമാധ്യമങ്ങളിലുമുണ്ടവകപടവാർത്തകൾ സമയമേകികണ്ടിടുന്നുനാം പലപ്പോഴുംകരുതൽ വേണം മനമതുകണ്ടുകലങ്ങി മെല്ലെയിളകവെകാര്യമായവ കൊള്ളുവതിൻ മുന്നെനേരറിയണം പലവഴികാര്യമറ്റുള്ള കപടനാണയംതള്ളുവാൻ നമ്മൾ മുതിരണംകനകകാന്തി ചൊരിഞ്ഞിടും…

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം )* ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. റാവത്തിനേയും ഭാര്യയേയും മറ്റു 11 സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ ദുഃഖമാണെന്നും, അത് എല്ലാ…

കുതിപ്പ്.

കവിത : ഷാജു. കെ. കടമേരി* എത്ര മനോഹരമായാണ്ഒരു കുടക്കീഴിൽസൗരഭ്യം നിവർത്തിസ്നേഹത്തിന്റെകടലാഴങ്ങളിൽ കെട്ടിപ്പിടിച്ച്തഴുകുന്ന കൈകളാൽതണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നസ്നേഹ കുളിർമഴ കൂട്ടിനുള്ളിൽജാതി മത അതിർവരമ്പുകൾലംഘിച്ച് തുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നവരികളിൽ ലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച് , അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്നചെറുതുടുപ്പുകൾക്കിടയിൽവെന്തുരുകുമ്പോൾഷഫീക്ക്…

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക യോഗം ഡിസംബർ 10 വെള്ളിയാഴ്ച .

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക് : പ്രവാസി ജീവിതത്തിലും ഗൃഹാതുരത്വം നിലനിർത്തി സ്പോർട്സ് പ്രേമികളായ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾ തങ്ങളുടെ കായിക വിനോദലോകം പടുത്തുയർത്തുവാൻ 34 വര്ഷം മുൻപ് രൂപം കൊടുത്ത സ്പോർട്സ് ക്ലബ്ബായ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന്റെ 2021-ലെ വാർഷിക…