Month: December 2021

റയിൽവേ സ്റ്റേഷനിൽ

രാജേഷ് കൃഷ്ണ* രാവിലെ എട്ടുമണിക്ക് സൗത്ത് റയിൽവേ സ്റ്റേഷനിൽ സുഹൃത്ത് എത്തുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ടാണ് അവൻ്റെ ബൈക്കുമെടുത്ത് യാത്ര തിരിച്ചത്…മുന്നോട്ട് പോകുന്നതിനിടയിൽ ഇടതുവശത്തുകണ്ട പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റി…മുന്നിൽക്കണ്ട ബോക്സിനടുത്തുതന്നെ നല്ലതിരക്കായതുകൊണ്ട് അതിന് കുറച്ചകലെയുള്ള മറ്റൊരു ബോക്സിനടുത്തേക്ക് വണ്ടി വിട്ടു….ഒരു അൾട്ടോ…

സ്നേഹം

പട്ടം ശ്രീദേവിനായർ * മറക്കാതെ പോകുന്നുനാമെന്നു മാത്മാവിൻഅന്തരാള ങ്ങളിൽകാണുന്ന തീക്കനൽ!പാതി നീറുന്ന ചിന്തകൾക്കുള്ളിലായ്,പാതിയും നീറാത്ത,ഭസ്മമായ് വിങ്ങുന്നു!നീറ്റിയെടുത്താലുമൊടുങ്ങാത്തചിന്തകൾ,ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ !സ്നേഹമോ,മോഹമോ,പകയോ,അതിനപ്പുറം,പേരറിയാത്തൊരുപേരിന്നകലെയോ?ആരായിരുന്നവർ?സ്വന്തമോ? ബന്ധമോ?ആരുതന്നായാലും അവരെന്നുമെൻ ബന്ധുവായ്……!നിമിഷാർദ്ധമായ് ..വീണ്ടും, പിരിയുന്നുഅന്യരായ്..നഷ്ടമാംആത്മാവിൻ,നൊമ്പരപ്പാടുമായ്..!.

രണ്ടാമൻ *

വാസുദേവൻ കെ വി* “അവൾ ഊറിച്ചിരിച്ചൂ. “പാച്ചൂ,,നിന്റെ പോസ്റ്റുകളെക്കാൾ ലൈക്കും കമന്റും കോവാലന്റെ വരികൾക്ക്.. അവിടെ നീ എന്നും രണ്ടാമൻ തന്നെ. എന്നിട്ടും എനിക്കിഷ്ടം നിന്നോട്.പാച്ചൂ എന്താണങ്ങനെ!?”.പെണ്ണെഴുതിയ തൂക്കുമര കൃതി ഉദാത്തമെന്ന് പർവ്വതീകരിച്ച് കോവാലൻ !! (കോവാലന്മാരോക്കെയും അങ്ങനെ… ) പിടലൈക്ക്…

പിതൃഹൃദയം

രാജശേഖരൻ* ഇരുളകലാനൊരു കതിരവൻ വേണംഉരുകും മനസ്സുകൾക്കാശ്വാസമേകണം.ഹൃദയത്തിൽ പ്രേമചെമ്പനീർപ്പൂ വിരിയാൻകൗതുകമാർന്നൊരു കനവിൻ മുഖം വേണം. ആകാശമാറിലെ താരകളെ തഴുകിആകാരമോഹിനി പൗർണ്ണമി മയങ്ങുന്നു.നിശയൊരു നീല കാർവർണ്ണനെന്ന പോലെഅവളുടെ പുഞ്ചിരിപ്പൂക്കളണിയുന്നു. കളമുരളീസ്വരശൃംഗാരപ്പാൽധാരകരകവിഞ്ഞകാശഗംഗയൊഴുകുന്നു.പ്രേമോഷ്മളജാത നവഗ്രഹദീപ്തമാംപ്രോജ്വലമംബരകംബളമണിയിച്ചു. സുസ്ഥിരപ്രേമമെന്നോർത്തവൾ മറന്നെല്ലാംസുസ്മിതം തൂകി ല്യാസമാടിത്തിമിർക്കവെ,നിശയോ ദ്രുതപാദരഥമേറി മാഞ്ഞു!നിശാകാമുകിയോ നിർജ്ജീവകലയായി!! വിധിയെങ്ങുമൊരുപോലെ പ്രണയിക്കുവോർക്ക്,നിധിയാംമവിച്ഛിന്നപ്രണയമസാദ്ധ്യം!സ്വപ്നാനുരാഗവസന്തങ്ങൾ…

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ന്യൂസ് ടീം) ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ചിക്കാഗോ നഗരത്തിന് സമീപം ജെഫിൻ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ട്…

കാശിത്തുമ്പകൾതൊഴുതുവലംവെച്ചുനിൽക്കുംപത്തുമണിപ്പൂക്കളുടെ വീട്

അശോകൻ പുത്തൂർ* സ്വപ്നങ്ങൾക്കുംഓർമ്മകൾക്കുമിടയിലൂടുള്ളകരിങ്കാല വരമ്പിലൂടെയാണ്നിറയെ പത്തുമണിപ്പൂക്കൾകുടചൂടിനിൽക്കുംഅവന്റെ വീട്ടിലേയ്ക്കുള്ള വഴി.പാതയ്ക്കിരുപുറവുംകവിതകളും പാട്ടുംപൂചൂടി കതിരിട്ടുനിൽപ്പുണ്ട്ഇന്നലെവരെകിനാക്കൾ തൊഴുതുവലംവച്ചെത്തുംതുമ്പികളുടെയും ശലഭങ്ങളുടെയുംകുളിക്കടവായിരുന്നു ഈ വീട്……….നീരുതരേണ്ടവൻ മരണപ്പെട്ടെന്നറിഞ്ഞ്തേങ്ങിക്കരഞ്ഞിരിപ്പുണ്ട് നാലുമണിപൂക്കൾ.പോസ്റ്റുമോർട്ടം കഴിഞ്ഞെത്തിയആംബുലൻസ്നോക്കിദെണ്ണിച്ചുനിൽപ്പുണ്ട് പടിക്കലെപ്ലാവ്.മഞ്ചയും കോടിയുംകണ്ട്കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്നന്ത്യാർവട്ടങ്ങൾ……….വിശപ്പ്സഹിക്കാതെഅതിരിലെ മാങ്കൊമ്പിൽബലികാത്തിരിപ്പുണ്ട്വൈലോപ്പിള്ളിയുടെ കാക്കകൾ.വാടിനിൽക്കും കരിംതെച്ചിയെകൃഷ്ണത്തുളസി തിരുമ്മിമാമൂട്ടുന്നുണ്ടൊരശോകംരാത്രി ഏറെയായിട്ടുംഅവനെക്കാണാഞ്ഞ്മുറ്റത്ത് മുട്ടുകുത്തിനടപ്പുണ്ടൊരു പിച്ചകത്തൈകരഞ്ഞു കണ്ണുകലങ്ങിയകണ്ണാന്തളികളെകണ്ണെഴുതിക്കുന്നു ചെണ്ടുമല്ലികൾമരണവീട്ടിൽചെമ്പരത്തിയാണ് ഇന്നരിവെപ്പുകാരി.ഒതുക്കലും തുടയ്ക്കലുമൊഴിയാതെവാടാമല്ലികൾ.പാതയോരത്തെചെടികളും…

*ആവശ്യങ്ങൾക്കുവേണ്ടിമാത്രം*

ഉണ്ണി വിശ്വനാഥ്* ആവശ്യങ്ങൾക്കുവേണ്ടിമാത്രം*ഒരാളോട് അടുക്കുകയുംആവശ്യമില്ലെന്നു തോന്നിയാൽഅയാളെ ഒഴിവാക്കുകയുംചെയ്യുന്നരീതി ഇന്ന് നമുക്കിടയിൽവളരെയധികമുണ്ട്.ബന്ധങ്ങൾ ഒരിക്കലുംനമ്മുടെ എന്തെങ്കിലും ഒരു ലക്ഷ്യംനിറവേറ്റാൻവേണ്ടി മാത്രമാകരുത്അത് സുതാര്യവും സത്യസന്ധവുംആകണം. അല്ലെങ്കിൽ നാളെനമ്മൾ ഒറ്റപ്പെടേണ്ടിവരുംജീവിതം ഒന്നേയുള്ളൂ അതിന്ചെയ്യാൻ കഴിയുന്ന കാര്യങ്ങൾഒത്തിരിയുണ്ട്. കഷ്ടനഷ്ടങ്ങൾഓർത്ത് വിഷമിച്ചിരിക്കാതെചെയ്യാൻ കഴിയുന്ന നന്മകൾചെയ്തും,ആരിൽ നിന്നും ഒന്നുംതിരികെ പ്രതീക്ഷിയ്ക്കാതെനിസ്വാർത്ഥ സ്നേഹം…

മഞ്ഞുമൂടിയ ഗ്രാമം …

ജോർജ് കക്കാട്ട്* ശാന്തമായ, ഒരു ചൂടുള്ള മേൽക്കൂരയുടെ കീഴിൽ,ഗ്രാമം വെളുത്ത മഞ്ഞിൽ കിടക്കുന്നു;തോട് ഉറഞ്ഞ ജലപാളിയിൽ ഉറങ്ങുന്നു,ഹിമത്തിനടിയിൽ നഗ്നമായ മഞ്ഞ്. വില്ലോകൾ അവരുടെ വെളുത്ത മുടിയിൽ നിൽക്കുന്നു,ഒരു കർക്കശമായ വേലിയേറ്റത്തിൽ പ്രതിഫലിക്കുന്നു;എല്ലാം ശാന്തവും തണുത്തതും വ്യക്തവുമാണ്എന്നെന്നേക്കുമായി വിശ്രമിക്കുന്ന മരണം പോലെ. കണ്ണെത്താ…

ജോർജ്ജുകുട്ടിയുടെ മണവാട്ടി

കഥ : സുനു വിജയൻ* പത്തു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ജോർജ്ജുകുട്ടിയുടെ കല്യാണംനടന്നത് . പാലായിലെ പുരാതന കത്തോലിക്കാ കുടുംബത്തിലെ അംഗമായ പെണ്ണിന് ജോർജ്ജിനെക്കാൾ രണ്ടു വയസ്സിനു മൂപ്പ് കൂടുതലുണ്ട് എന്ന് പെണ്ണിനെ കണ്ടാൽ ആരും പറയില്ലായിരുന്നു . കാണാൻ സുന്ദരി…

അപ്പുവിന്റെ ലോകം

ശിവരാജൻ കോവിലഴികം* അവധിക്കാലം വന്നാലപ്പുവി-നുത്സവകാലം പോലാണെകൂട്ടരുമൊത്തു ചാടിമറഞ്ഞുകളിക്കാനവനും കൊതിയാണേമഴപെയ്താലവനെത്തും മഴയിൽനനഞ്ഞുകുളിച്ചു രസിച്ചീടാൻകാറ്റത്തടരും മാങ്ങപെറുക്കാൻമാവിൻ ചോട്ടിലുമെത്തീടുംപ്ലാവിലെയെത്താകൊമ്പിൽ കാക്കകൾപഴുത്തചക്കയിൽ കൊത്തുമ്പോൾകല്ലുമെടുത്തവനെത്തും കൊതിയാൽവെള്ളം വായിൽ നിറഞ്ഞുകവിയുംകിഴങ്ങും കാച്ചിലും ചേമ്പും ചേനയുംകപ്പയുമങ്ങനെ പലവിഭവങ്ങൾചക്കരക്കാപ്പിയും പുഴുക്കും കണ്ടാൽവയറുനിറച്ചു കഴിക്കും ശീഘ്രം .പട്ടണനടുവിലെ സ്കൂളും വീടുംവേണ്ടവനിഷ്‌ടം ഗ്രാമം തന്നെവയലും കുളവും…