സ്വപ്ന സന്ദേഹങ്ങൾ.
രചന : യൂസഫ് ഇരിങ്ങൽ* ഏതോ കരയിൽഎവിടെയോ പ്രിയമായൊരാൾഒരു പാട് കഥകൾ പറയാൻകാത്തിരിക്കുന്നുണ്ടാവുംഅല്ലാതെന്തിനാണ്നിറഞ്ഞു തുളുമ്പിയൊരുപുഴ ചിരിച്ചു കുഴഞ്ഞുപാഞ്ഞൊഴുകുന്നത്എത്ര വട്ടംതിരസ്കരിക്കപ്പെട്ടാലുംപൂക്കൾ ഒരു മൃദു ചുംബനംകൊതിക്കുന്നുണ്ടാവുംഅല്ലെങ്കിലെന്തിനാണ്ശലഭങ്ങൾ വിട്ടുമാറാതിങ്ങനെപാറിപ്പറന്നടുക്കുന്നത്കൈവിട്ടകന്നു പോയസ്വപ്നങ്ങളെകണ്ടെടുക്കാൻനക്ഷത്രങ്ങൾകൊതിക്കുന്നുണ്ടാവുംഅല്ലാതെന്തിനാണ്മനം നിറയെ പുഞ്ചിരിച്ചുനിലാവിങ്ങനെചേർന്ന് നിൽക്കുന്നത്എത്ര പൊള്ളിച്ചാലുംനനവാർന്നൊരുതലോടൽ ഓരോ വേനലുംകൊതിക്കുന്നുണ്ടാവുംഅല്ലെങ്കിലെന്തിനാണ്മൂളി മൂളിയൊരുചാറ്റൽ മഴപൊടുന്നനെ പെയ്തിറങ്ങുന്നത്തളിർക്കുന്നില്ലെങ്കിലുംഇലകൾ പൊഴിഞ്ഞെങ്കിലുംപൂമരങ്ങൾ എന്നുംപ്രിയപ്പെട്ടതാവുംഅല്ലെങ്കിലെന്തിനാണ്കൂട്ടം…