Month: January 2022

നിഴൽകൂത്ത്

രചന :സുബി വാസു ✍ പുറത്തു ഡിസംബർ മാസത്തിലെ വരണ്ട കാറ്റ് വീശി കൊണ്ടിരിക്കുന്നു ദൂരെയെവിടെയോ ക്രിസ്മസ് കരോളിൻറെ നേർത്ത അലകൾ കാതിൽ ഒഴുകിയെത്തി മെർലിൻ കാറ്റിലാടുന്നമെഴുകുതിരി വെട്ടം തീർക്കുന്ന നിഴൽരൂപങ്ങൾ നോക്കിയിരുന്നു.കാറ്റിൽ ചലിക്കുന്ന നിഴൽ രൂപങ്ങൾ നോക്കി നിൽക്കുമ്പോൾ പണ്ടെങ്ങോ…

പാദാരവിന്ദം സമർപ്പിതം.!

രചന :എം.എ.ഹസീബ് പൊന്നാനി ✍ വഴിദൂരമേറെ നാം ഒരുമിച്ചൊരുടലിൻചൂടുചൂരറിഞ്ഞു നടന്നതല്ലേ.. വാസന്ത ചൈത്ര ഋതുപരിണാമങ്ങൾവേറിട്ടറിഞ്ഞതാണിത്രയും നാളുകൾവക്കാണമില്ലാ-തയനങ്ങളേറേ ചരിച്ചതാണു നാം. വൈദേശ തീരങ്ങൾവാനമേറി പറന്നപ്പൊഴുംവാസരങ്ങളടർന്നുയിരിലണയുംവക്രതകളുമിടയ്ക്കിടെ-വന്നെത്തും ഋതജീവിത സരണികളിൽ ഗഹ്വരാന്തര ഗഹനകരാളതിമിരങ്ങൾ തേടിയഗർഹ്യജീവിതനുപ്ത ഗമനങ്ങളിൽ.. യാഗാശ്വമൂറ്റം, ബന്ധിതപാശങ്ങൾ പൊട്ടിച്ചെറിഞ്ഞു ചിറകുമുളപ്പിച്ചപതിതയൗവന തീക്ഷ്‌ണതകളിൽ മാർദ്ധവമേറുമാരാമങ്ങളിൽ..മർമഘ്നാനുഭവ പീഡ…

പത്മവിഭൂഷന്‍ യേശുദാസ് 82 ന്റെ നിറവിൽ….❤️🌹

മാഹിൻ കൊച്ചി ✍ തീവ്രമായി വിയോജിക്കുമ്പോഴും, തീവ്രമായി സ്നേഹവും ആദരവും തോന്നിക്കൊണ്ടേയിരിക്കുന്ന ഒരേയൊരു മനുഷ്യനേയുള്ളൂ എന്റെ ജീവിതത്തിൽ… അത് ദാസേട്ടനാണ്, സാക്ഷാൽ ഡോ. കെ ജെ യേശുദാസ്. വിയോജിപ്പുകൾ രൂക്ഷമാകുമ്പോൾ യൂട്യൂബിൽപോയി #പ്രമദവനം കേൾക്കും. എന്നിട്ട് സ്വയം തോൽക്കും… വർഷങ്ങൾ ഒരുപാടായി…

വിവേകാനന്ദൻ (ഇന്ന് വിവേകാനന്ദ ജയന്തി&ദേശീയ യുവജനദിനം)

രചന : ശ്രീകുമാർ എം പി✍ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട് ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു റ്ഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി…

ക്വാറൻ്റൈൻ എന്ന തടവറ.

രഞ്ജിത് ആലഞ്ചേരി നീലൻ ✍ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തിട്ട് നാട്ടിൽ വരുന്ന ഞങ്ങൾ വീണ്ടും ക്വാറൻ്റൈൻ എന്ന തടവറയിലും , മതപരമായ ബുദ്ധിമുട്ടുകൾ കാരണം വാക്സിൻ എടുക്കാത്ത അധ്യാപകർ ഇപ്പോളും നമ്മുടെ നാട്ടിൽ ക്ലാസുകൾ എടുക്കുന്നു..!! അബുദാബിയിൽ…

പ്രണയവൈഖരി.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നീയെൻ പ്രണയസൗഗന്ധിക പുഷ്പമായ്,മായാതെ നിൽക്കയാണിന്നുമുള്ളിൽ!നീയെൻ കിനാവുകൾക്കൂർജ്ജം പകർന്നാതി-ഥേയത്വമാർന്നിടു,ന്നിന്നുമുള്ളിൽ! വാരിളംകാറ്റുവന്നെൻ മെയ് തലോടവേ-യോരുകയാണ,പ്രണയഭാവം!പാരമാത്മാവിൽ നിന്നായതിൻ മാറ്റൊലി,നേരിൻ വെളിച്ചമായുദ്ഗമിപ്പൂ! ഈ വിശ്വവിജ്ഞാനകോശമായ് ജീവനിൽ,മേവുകയല്ലിയ,പ്രേമസൂക്തം!കാലഭേദങ്ങ,ളേതേതുമറിയാതെ-യാലോലനൃത്തം ചവിട്ടിയീ ഞാൻ, കാലെയ,ച്ചിന്താപ്രവാഹത്തിലാണ്ടുറ്റ;ശീലുകളെത്ര രചിച്ചുചാലേ !ഇന്നിൻ വെളിച്ചത്തിലായതിൻ മാഹാത്മ്യ-മൊന്നറിഞ്ഞീടാൻമുതിർന്നിടൂനാം ഈ ലോകഗോളം പുലർന്നോരു…

കാഴ്ചപ്പാട് (കുട്ടിക്കഥ)

രചന : ഹരി ചന്ദ്ര . ✍ “കാല് വലിക്കും ഡീ, സെറുപ്പേയില്ലാ! നി സുമ്മാ നടക്ക വേണാ, വണ്ടിമേലെ ഏറ്.” “വേണാ അണ്ണേ… പറവാല്ലേ! ഇപ്പടി നടന്തേ പോകലാം.” “സായന്തനമാകട്ടും, ഉനക്കു നാൻ അഴകാന സെറുപ്പ് വാങ്കിത്തറേ! ആക്രിസാധനങ്ങൾ ശേഖരിച്ചുവില്ക്കുന്ന…

പുഴയായ എനിക്കും പറയാനുണ്ട്.

രചന : ബിനു.ആർ. ✍ പുഴയായഎനിക്കുംപറയാനുണ്ടൊരു-പാടൊരുപാടുകഥകളും കാര്യങ്ങളുംകണ്ണുപൊട്ടന്മാരും ബാധിരരുമുള്ള നാട്ടിൽരാജാക്കന്മാരെന്നു പറയുന്നവരെല്ലാംപരസ്പരം തിരിഞ്ഞുനിന്നുകൊഞ്ഞനംകുത്തിത്തുടങ്ങിയ നാട്ടിൽതലക്കുമുകളിൽ ജലബോംബുമായ്പാതിരാവുകൾ പാതിമയക്കത്തിൽജലമർമ്മരങ്ങൾകേട്ടു ഞെട്ടിയുണരുന്നനാട്ടിൽനീതിനിയമപീഠങ്ങൾ തെളിവുകളുംസാക്ഷികളുംകിട്ടാതെ അമ്പരപ്പുകളിൽ കൺമിഴിഞ്ഞുഅനീതികളിൽ നീതിപറയുന്നനാട്ടിൽപണത്തിൻമീതെ പരുന്തും നീതിനിയമങ്ങളുംപറക്കാത്ത,തോന്നിയവർക്കൊക്കെതോന്നിയതെന്തും ഭ്രാന്തമായ്ചെയ്യാവുന്ന നാട്ടിൽവിശാലമായ വഴിത്താരകളുണ്ടായിട്ടുംഅവയെല്ലാം മണ്ണിട്ടുനികത്തിറിസോർട്ടുകളും മണിമന്ദിരങ്ങളുംപണിതതിലിരുന്നു വിദേശമല്ലാത്തപട്ടയുംപട്ടങ്ങളും പണിയുന്നവരുടെ നാട്ടിൽവീട്ടിലെയും നാട്ടിലെയും അഴുക്കുകളും…

കേരളത്തിന്റെ അവസ്ഥ.

ബിജു ഗോപാൽ ✍ നല്ല മഴയുള്ള ഒരു രാത്രി എട്ടുമണിയോട് കൂടി അമ്മക്ക് ചെറിയൊരു നെഞ്ചുവേദന.. ഉടൻ എട്ട് കിലോമീറ്റർ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുമ്പോ അവിടെ ഡോക്ടർ ഇല്ല… വീണ്ടും എട്ടു കിലോമീറ്റർ ദൂരം വരുന്ന മറ്റൊരു ചെറിയ ക്ലിനിക്കിൽ…

ഉത്സവം

രചന : ജയേഷ് പണിക്കർ✍ അമ്മ തൻ കൈ പിടിച്ചെത്തി ഉണ്ണിഅമ്പലമുറ്റത്തു മേളം തകർത്തിടുന്നുഏറെ വലുതാകുമാ ചെവിയാട്ടിയങ്ങേറ്റം തലയെടുപ്പായ് ഗജവീരന്മാരുംഞെട്ടിത്തരിച്ചു പോയ് പെട്ടെന്നായെത്തുന്നുപൊട്ടിത്തകരുന്ന കരിമരുന്നിൻമണംകാഴ്ചകളേറെയോ കാണുവാനെങ്കിലുംകണ്ടു ഞാനെൻ പ്രിയ കളിപ്പാട്ടങ്ങളെവാനത്തിലേയ്ക്കുയർന്നങ്ങു പോയീടുന്നുഏറെ നിറങ്ങളിലങ്ങു ബലൂണുകൾപങ്ക പോലങ്ങു കറങ്ങുന്ന പമ്പരംപണ്ടു തൊട്ടേ യെനിക്കേറെയിഷ്ടംഅന്നു…