Month: January 2022

രഘുനന്ദന്റെ കൊലപാതകം…!!!

കഥ : വി.ജി മുകുന്ദൻ✍️ കുറേയധികം വർഷങ്ങളായിട്ട് രഘുനന്ദൻ നാട്ടിലും വീട്ടിലും വിരുന്നുകാരനായിരുന്നു. വർഷത്തിൽ ഒരിക്കൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ അയാൾ നാട്ടിൽ ഉണ്ടാവാറുള്ളു. ഇരുപത് വയസ്സിൽ പട്ടാളക്കാരനായി തുടങ്ങി സ്വന്തം രാജ്യത്ത് പലയിടങ്ങളിലും പിന്നീട് പ്രവാസിയായി പല വിദേശരാജ്യങ്ങളിലും…

കടഖാദകം

രചന : എൻ. കെ അജിത് ആനാരി✍️ മഴപോയി മഞ്ഞുവന്നെത്തുന്ന കാലത്തുപൊഴിയാതിലത്തുമ്പിൽ വന്നുനില്ക്കുംഒരുമഞ്ഞുതുള്ളിയായ് നീയെൻ്റെ മനസ്സിൻ്റെ-യതിഹൃദ്യഭാഗത്തു വന്നുനിൽപ്പൂ !പുലരിക്കു പൂർവാംബരത്തിൽ നിന്നെത്തുന്ന-യരുണൻറെ കിരണങ്ങളേറ്റുവാങ്ങിയത്പലവർണ്ണകിരണമായ് ഞങ്ങൾക്ക് നല്കുന്നഹിമമുത്തുകണമാണ് നിന്റെ സ്മിതം !മധുമുറ്റിയൊഴുകുന്ന ചഷകോപമാനമായിമൊഴിമുറ്റിനില്ക്കുന്നൊരധരത്തിലായ്വെറുതേപറന്നെത്തിയൊരുചുംബനത്തിനായ്മനമാകുമളിയിൽ തുടിപ്പൂ ഭ്രമം !കരിനീലമിഴികൾ തിളങ്ങുമ്പോളനുരാഗ-തിരവന്നുവീശുന്ന വദനാംബുജത്തിലായ്അഴകുള്ളമറുകൊന്നു കണ്ണേറ് തട്ടാതെരചനാകരൻ…

കുട്ടൻപിള്ള: 363

ഹാരിസ് ഖാൻ ✍️ 1986 ൽ ഇൻസ്പെക്ടർ ബലറാമായിമമ്മൂട്ടി അഭിനയിച്ച ആവനാഴി എന്നൊരു സിനിമയുണ്ട്. കരടി ബാലു എന്ന വട്ടപ്പേരിലാണ് ഈ ഇടിയൻ ബലറാം പോലീസ് അറിയപ്പെടുന്നത് (എന്ത് കൊണ്ടാവും പൊതുവെ ക്രിമിനലുകൾക്കും പോലീസുകാർക്കും ഇങ്ങിനെ വട്ടപേരുണ്ടാവുന്നത്..? )ആ സിനിമയിൽ മമ്മൂട്ടിയുടെ…

🌀 മരിച്ചവരുടെ തീവണ്ടി 🌀

രചന : സെഹ്‌റാൻ ✍️ വിശപ്പ് കനക്കുമ്പൊഴൊക്കെഞാൻ വയലിലെചെളി വാരിത്തിന്നാറുണ്ട്.കാട്ടിലെ മരങ്ങളുടെഉണങ്ങിയ തൊലിയും…അകലങ്ങളിലെവിടെയോ നിന്നുംഅപ്പോഴൊരു തീവണ്ടിയുടെശബ്ദം കേൾക്കാറുണ്ട്.മരിച്ചവർക്ക് മാത്രംസഞ്ചരിക്കാനുള്ളൊരുതീവണ്ടിയുണ്ടത്രേ!നേരംപുലരുമ്പോഴത്കുന്നുകയറിപ്പോകുമെന്നും,പാതിരാത്രിയിലത് കുന്നിറങ്ങിവരുമെന്നും പറഞ്ഞത് അമ്മയാണ്.നാടൻമദ്യത്തിന്റെ നാറ്റം പരക്കുന്നശബ്ദത്തിൽ…ചത്ത പക്ഷികളുടെചിറകിന്റെ മണമുള്ള അവരുടെമുഷിഞ്ഞുപിഞ്ഞിയ ഉടുതുണിയിൽആരുടെയൊക്കെയോശുക്ലവാർച്ചകളുടെ കറകളുണ്ടായിരുന്നു.വേശ്യയെന്ന് അവരെയന്നേരംവിളിക്കാൻ തുനിഞ്ഞപ്പോൾഎന്റെ നാക്ക് കുഴഞ്ഞുപോവുകയുംവിശപ്പെന്ന വാക്കുമാത്രംപുറപ്പെടുവിക്കയും ചെയ്തു.വിഷാദരോഗത്തിന്റെ…

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈനും കൊവിഡ് ടെസ്റ്റും നിര്‍ബന്ധം

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യാത്രയ്ക്ക് മുമ്പ് യാത്രക്കാർ നിര്‍ദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കുന്നതിനൊപ്പം നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോർട്ടും സമർപ്പിക്കേണ്ടതുണ്ട്. എത്തിച്ചേരുമ്പോൾ എടുക്കുന്ന…

കലികാലം.

രചന : അമ്മു കൃഷ്ണ✍️ ദുരിതത്തിന്നിടവഴിയോരംകനൽപാത വിതച്ചൊരു കാലംകൺമുന്നിൽ പൊയ്മുഖങ്ങൾനടമാടി തെയ്യംതാരാനോവേറിയുരുകിയ നെഞ്ചിൻഅലതല്ലിയൊഴുകിയ പാട്ടിൽനിറവോടെ പേക്കോലങ്ങൾതിറയാടി തെയ്യംതാരാ…കരകാണാജീവിതയാനംചുടുകാറ്റിൽ ഒഴുകും നേരംകലിയോടെ കോമരങ്ങൾഉറഞ്ഞാടി തെയ്യംതാരാ…കലികാലകുന്നിൻ മുകളിൽകരിപുരളും കനലിൻ ചൂടിൽനിറവോടെ തോറ്റങ്ങൾകളിയാടി തെയ്യംതാരാ…പുതുമണ്ണിൽ ഉറവകൾ താണ്ടിപുതുനാമ്പിൻ തളിരില തേടിഇടനെഞ്ചിൽ സ്വപ്നങ്ങൾനിറഞ്ഞാടി തെയ്യംതാരാ…

ശോഭന ചേച്ചി*

രചന : ആശാ റാണി ലക്ഷ്മിക്കുട്ടി✍️ അമ്പത്തിനാല് വയസ്സായി ശോഭന ചേച്ചിക്ക്. ഭർത്താവിന്റെ അമ്മ വീണ് വീൽചെയറിലായ കാലത്ത് ആരോഗ്യ വകുപ്പിൽ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചതാണ്. പിന്നെ വീട്ടു ഭരണം. ഭർത്താവ് സർവ്വശ്രീ അദ്ദേഹം നാലഞ്ച് വർഷം മുമ്പ്…

പിറവി.

രചന : വിദ്യാ രാജീവ്✍️ നിശാപുഷ്പത്തിൻ ഗന്ധമോലും നീലനിശീഥിനിയിൽ,ഇളംകാറ്റു തഴുകിയുണർവേകി വിരിഞ്ഞൊരു കുഞ്ഞുമലരേ,ഉദയാസ്തമയങ്ങളിൽ അലിഞ്ഞുചേർന്നുല്ലസിച്ചുവളർന്നവളല്ലയോ നീ?നിയതിയെന്തെന്നറിയാതെ പിറന്നുസ്വപ്നഗോപുരങ്ങൾ നെയ്തുകൂട്ടിപലവുരു പരാജിതയായ് വാടിത്തളർന്നു നിസ്സംഗയായോൾ!ഇന്നു നീയക്ഷരമലരുകൾക്കൊപ്പംപുതുവേഷപ്പകർച്ചതന്നാരവത്തിൽ ആനന്ദനർത്തനമാടിടുന്നു.തൂലിക പടവാളാക്കി മൗനസഞ്ചാരിയായ് മുന്നേറുന്നൂജീവിതവഴിത്താരയിലോരോ ജനിമൃതിയും,ആരാഞ്ഞലഞ്ഞു ബോധ്യമാവുന്നൊന്നത്,പിറന്നുവീഴുന്നോരോ പുൽക്കൊടിക്കുംപറയുവാനുണ്ട് കദനകഥകളേറെ.ജയപരാജയമേവരിലുളവാകുന്ന ജീവിതസത്യമല്ലോ!പരസ്പരപൂരകമാമീ ജീവിതപഥത്തിൽ നിശ്ചിതമല്ലല്ലോ ഒന്നും…

ഫെയ്സ് ബുക്കുംകുറേ വ്യാമോഹങ്ങളും

രചന : താഹാ ജമാൽ* വ്യാമോഹങ്ങളുടെ പകൽഅസ്തമിക്കാനിരിക്കെഅവൾ അയാളിൽ പുളകങ്ങൾ തീർത്തുമുടി പിന്നിയിട്ടുകൺമഷിയെഴുതിപ്രമേയമില്ലാത്ത പ്രണയമെഴുതിവിരഹമെഴുതികാമമെഴുതികാൽനഖങ്ങളിൽ കളറുകൾ പുരട്ടിസാരിയിൽ നിന്നും ചുരിദാറിലേക്ക്,സ്കൂൾ പാവാടയിലേക്ക്,പ്രായത്തെ വലിച്ചുകെട്ടാൻ ശ്രമിച്ചു.നര ഒളിപ്പിയ്ക്കാൻകളറുകൾ പുരട്ടിചുളിഞ്ഞ കവിളുകൾ കണ്ണാടിയിൽ നോക്കുമ്പോൾഅവളുടെ ഉള്ളു പിടഞ്ഞുകാലമേൽപിച്ച പ്രായം മുന്നിൽകലണ്ടറായ് നിന്നു.കാലംമുടക്കുന്ന വഴികളിൽമദാലസ യൗവ്വനം…

ആർക്കോവേണ്ടി

രചന : ശ്രീരേഖ എസ്* ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾതഴച്ചുവളർന്നു പുഷ്പിണിയാകുന്നു.കാഴ്ചക്കാർക്ക് അപ്പോഴുംനയനമനോഹരിയാണവൾ.മൊട്ടിട്ടു നിൽക്കുന്ന ചെടിയെമുള്ളിനെ മറന്ന്, അവർ താലോലിക്കുന്നു.അവരുടെയുള്ളിലെ ഹൃദയരക്തത്താൽകടുംചോപ്പുനിറം ഇതളുകളിൽസുന്ദരചിത്രം വരയ്ക്കുമ്പോൾഹാ.. നോക്കുന്നവർക്കെന്തു രസം.. !ഇളകിമറയുന്ന സങ്കടക്കടലിൽഅറ്റുപോകാത്ത വേരുകളിൽചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നുആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!തണുത്തുറഞ്ഞ മനസ്സിന്റെവിഷാദഗീതത്തിൻ ചൂടിൽവാടിത്തളർന്ന ചെടികളിലെപഴുത്തയിലകൾ…