Month: January 2022

നിറം മങ്ങിയ ചാരുകസേര.

രചന : ജ്യോതിശ്രീ. പി✍️ മറവിതൊട്ട ഗതകാല സ്മരണകളിലൂടെപകലുറക്കം തീർക്കുന്നുണ്ട്.നെടുവീർപ്പുകളുടെ കഥകൾ കേട്ട്മൗനം പുതയ്ക്കുന്നുണ്ട്..മൂവാണ്ടന്റെ വിരൽച്ചില്ലകളിലൂടെ വെയിൽക്കുഞ്ഞുങ്ങൾഎത്തി നോക്കുന്നുണ്ട്..ചന്ദനം മണക്കുന്ന ഈരിഴതോർത്തെന്നുംതാങ്ങായി കാവലുണ്ട്.ശ്വാസമടക്കിക്കേട്ട കഥകൾക്കായികുഞ്ഞികണ്ണുകൾ പരതുന്നുണ്ട്..കൊഞ്ചിവന്നു മിഴികൾ പൊത്തുന്നകുപ്പിവളക്കൂട്ടത്തിനും,പാദസരക്കിലുക്കങ്ങൾക്കുമായ്ഒരു അവധിക്കാലം കരുതിവെയ്ക്കാറുണ്ട്.ആരുടെയോ കളിയാക്കലുകളിൽവിഷാദത്തിരികൾ കൊളുത്താറുണ്ട്,കൂട്ടിരുന്ന ഓട്ടുകിണ്ടി വക്കുടയാറുണ്ട്.എങ്കിലും ചിലർക്കെങ്കിലും ഒരു നരച്ച…

കുളവൻമുക്കിലെ കുപ്പേലച്ചന്റെ ചായക്കട… 🙏

മുണ്ടൂരിലേ കഥക്കൂട്ടുകൾ… മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ‘കുപ്പേലച്ചന്റെചായക്കട’……ന്നു മാത്രം പറയുന്നതിൽ ഇത്തിരി തെറ്റുണ്ട്.കുറവുണ്ട്.ഇഡലിക്കട…ന്നു കൂടി കൂട്ടിച്ചേർത്തുപറയാവും കൂടുതൽ ശരി.കുളവൻ മുക്കിലെ ഏതു മൂലയിൽപോയി ചോദിച്ചാലുംകുപ്പേലച്ചന്റെ ഇഡലിക്കട പറഞ്ഞു തരും.പേരുള്ളതാണ്. ചോദിച്ചാൽ ആരുംമടി കൂടാതെ ചൂണ്ടിക്കാണിക്കും.അത്രയ്ക്ക് പേര്.ചില രാശിയുള്ള ബിസിനസ്‌ പോയിന്റുകൾ…ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.നല്ല…

‘വയൽവാരത്തെ പിറവി ‘

ചന്ദ്രൻ തലപ്പിള്ളി ✍ ശ്രീ നായരമ്പലം ഷാജി രചിച്ച രണ്ടാമത്തെ കാവ്യസമാഹരമാണ്‘ഗുരുദേവ ഗീത ‘ ഗുരു എന്ന പദം കേൾക്കുന്ന ഏതൊരാളുടെയും, മനസ്സിൽആദ്യം തെളിഞ്ഞുവരുന്നചിത്രം ശ്രീ നാരായണഗുരുവിന്റേതായിരിക്കും.ഗുരുവിന്റെജീവിതത്തിലെ സുപ്രധാനസംഭവങ്ങൾ കോർത്തിണക്കി രചിച്ചിട്ടുള്ള ഈഗീതകം (sonnet )നമുക്കും ഒന്നു മൂളിനോക്കാം. ‘വയൽവാരത്തെ പിറവി…

പുഴവക്കത്തെ വീട്

രചന : ദിലീപ് ✍ പുഴവക്കത്തെ വീട്ആകാശത്തിന്റെ ഗർഭപാത്രത്തിൽ മഴക്കുഞ്ഞുങ്ങൾചാപിള്ളകളാവണമെന്ന്പ്രാർത്ഥിക്കാറുണ്ട്, ചിലപ്പോഴൊക്ക പുഴമലമ്പാമ്പിനെപോലെയാവാറുണ്ടത്രെ, വാലുകൊണ്ട്ഇക്കിളിയാക്കിയുംഅരികിലൂടെഇഴഞ്ഞുനീങ്ങിയുംവീടിനോടൊപ്പംകളിച്ചിരുന്നു, രാവുകളിൽനിലാവിന്റെ ചുംബനത്തിൽനീലിച്ച പുഴ വീടിനോട്ഏറെ കഥകൾപറയാറുണ്ട്, വെയിൽ പൂക്കുമ്പോൾവീടിന്റ നിഴലിലൊതുങ്ങിഒന്ന് മയങ്ങാറുണ്ട്, പുലരികളിൽഓളങ്ങൾക്കൊണ്ട്കല്ലുകളിൽ ഈണമിട്ട്വീടിനെ വിളിച്ചുണർത്തും,വീടിനും പുഴയോട്സ്നേഹമായിരുന്നു, വിശക്കുമ്പോൾ മാത്രംപുഴ വീടിനുനേർക്ക്നാക്ക് നീട്ടാറുണ്ട്,അപ്പോഴൊക്കെവിദഗ്ദമായി വീട്ഒഴിഞ്ഞുമാറുകയും ചെയ്യും,…

ഭ്രൂണഹത്യ

രചന : ഷബ്‌ന അബൂബക്കർ✍️ ജീവ ശാസ്ത്രത്തിന്റെ ക്ലാസിലൊരുനാളിൽജീവനുണ്ടാകുന്ന കഥ പറഞ്ഞു.കറുത്ത പ്രതലത്തിൽ ഗർഭസ്ഥശിശുവിനെചേലോടെ മാഷും വരച്ചു തന്നു. വരച്ചിട്ട ചിത്രത്തെ മായ്ക്കുവാനന്നേരംകണക്കു മാഷിന്റെ കരങ്ങളെത്തി.ഇന്നിന്റെ ചെയ്തികൾ കാണുമ്പോളെന്നുള്ളിൽആ കാലം വെറുതെ മിന്നിമാഞ്ഞു. വെറുമൊരു ചിത്രത്തെ മായ്ക്കുന്നതുപോലെനിസാരമാം മട്ടിൽ തുടച്ചുനീക്കി.സ്വാർത്ഥമാം ജീവിത…

മലയാളി ഭായ്.

രചന : വി.ജി മുകുന്ദൻ✍ പുരോഗമനത്തിന്റെ വെളിച്ചംഊതിക്കെടുത്തിവേർതിരിവിന്റെ ഇരുട്ടിലേയ്ക്ക്തള്ളിയിട്ടപാരമ്പര്യത്തിന്റെ മുറിവുകളുമായ്തലമുറകൾക്ക് മുമ്പ് നാട് വിട്ടിറങ്ങിയഅയാൾ…ചെന്നെത്തിയത്ഇരുട്ടിലകപ്പെട്ട ലോകത്തിന്റെവെളിച്ചം കയറാത്തമനസ്സുകളിലേയ്ക്കായിരുന്നു;അതിജീവനത്തിനായ്വെയിലും മഴയും കോരികുടിയ്ക്കുന്നതമ്മിൽ തല്ലിസ്വയം തോൽവിയടയുന്നഗ്രാമത്തിന്റെ മനസ്സുകളിലേക്ക്…!ഇന്നവിടെ…,സാഹോദര്യത്തിന്റെയുംസന്തോഷത്തിന്റെയുംആകാശത്ത്വിത്തുകൾ പാകുന്ന മനസ്സുകളിൽവിദ്വേഷത്തിന്റെചെടികൾ മുളയ്ക്കാറില്ല..!അറിവിന്റെ വെളിച്ചംസ്നേഹമായ് തെളിയുന്നഅവരുടെ മനസ്സുകളിൽ നിന്നുംഅയാളുടെ പേരറിയുന്നു….മലയാളി ഭായ്…!!അയാളവിടെ ,നട്ടുവളർത്തിയ പൂമരങ്ങൾഇന്നുംപൂത്തുലഞ്ഞു നിൽക്കുന്നു..!കണ്ണടയ്ക്ക്…

അവളും വീടും

രചന : ജ്യോതി മദൻ ✍ ഒരു സ്ത്രീ പോകുന്നിടത്തെല്ലാംഅവളുടെ വീട് കൂടെ പോകുന്നുണ്ട്എടുത്താൽ പൊങ്ങാത്ത ഭാരമായുംഎടുത്തു മാറ്റാനാവാത്ത ചിന്തയായും.കവിതാ ക്യാമ്പിൽ, ഗെറ്റ് ടുഗെതറിൽ,ലേഡീസ് ഓൺലി യാത്രകളിൽ,സ്ത്രീശാക്തീകരണ സമ്മേളനങ്ങളിൽ,രാത്രികളിലെ പെൺനടത്തങ്ങളിൽ….എന്തിനേറെകൂട്ടുകാരിയുടെ വീട്ടിൽ പോലും!പോകുന്നിടത്തെല്ലാംവീടിനെ പൊതിഞ്ഞ് കെട്ടിഅവൾ കൂടെക്കൂട്ടുന്നു ;മറ്റൊരാളെ കാണുമ്പോൾമൂത്രസഞ്ചി തൂക്കി…

കുടുംബത്തോളം ഇമ്പമേറിയ എന്ത്?

യാസിർ എരുമപ്പെട്ടി ✍ “കുടുംബവും കുട്ടികളുമാകുമ്പോൾ മൊത്തം ഫ്രീഡവും പോയിക്കിട്ടും” എന്നത് പുട്ടിന് തേങ്ങാപ്പീരപോലെ പലയിടത്തും കേൾക്കുന്നതും, തമാശിക്കുന്നതുമായ ഒരു ‘പഞ്ച്’ ഡയലോഗാണ്.കുടുംബമായപ്പോൾ സ്വസ്ഥത നഷ്ടമായവരും, സമാധാനം വണ്ടി കയറിയവരും ഒരു ഭാഗത്തുണ്ട് എന്നത് കാര്യമാണ്. എന്നാൽ കുടുംബവും കുട്ടികളുമാകുമ്പോൾ വണ്ടി…

കപികൾ,കവിവേഷധാരികൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ചിലരുണ്ടു കപികൾ,കവിവേഷധാരികൾ;ചിലുചിലെ,യെന്തോ ചിലയ്ക്കുന്നവർ!മലരിന്റെ മണമറിഞ്ഞീടാത്തവർ,മന്നിൽ,മധുവിന്റെ ഗുണമറിഞ്ഞീടാത്തവർ!മലയാള ഭാഷതൻ ഭംഗി കെടുത്തുന്നമലയാളനാടിൻ വിദൂഷകൻമാർ!പലവ്യഞ്ജനങ്ങളൊന്നൊന്നുമേ,യില്ലാതെ;പല,പലകറികളൊരുക്കുന്നവർ!കവിതയ്ക്കു മുന്നിൽ വിഷംവച്ചുനീട്ടുന്ന,കവനവിധ്വംസകർ വേട്ടനായ്ക്കൾ!കവികൾ!കവികൾ!സ്വയം വാഴ്ത്തിപ്പാടുന്ന,കപികളേ,നിങ്ങൾ കവികളെന്നോ!നട്ടംതിരിഞ്ഞു നടപ്പൂനിങ്ങൾ വേദി,കിട്ടുകിൽ കൊട്ടി ഘോഷിച്ചീടുവാൻ!ആട്ടക്കഥയെങ്ങാൻ കേട്ടാൽ ദഹിച്ചിടാ;പാട്ടിനുപോയിപരിഹസിക്കും!മട്ടുകൾകണ്ടാൽ മഹാകവികൾ നിങ്ങൾ;പൊട്ടക്കവിതകളാണുകൈയിൽ!കട്ടകളില്ലാതെ,കട്ടളയില്ലാതെ;കെട്ടിടം വയ്ക്കുന്ന മേസ്തിരിമാർ!പുത്തനെഴുത്തിന്റെ,യപ്പോസ്തലർ,കാവ്യ –സത്തയറിയാത്ത…

ഒരുപെൺഭ്രൂണത്തിൻ്റെ ആത്മഹത്യക്കുറിപ്പ്

രചന : ജോയി ജോൺ✍ കാമകലുഷിതമായതീക്കണ്ണുകൾ,തേടുന്ന പെണ്ണുടലാവാനാവില്ലമ്മേ!വെടിയട്ടേ,ഞാനിന്നീ തരിജീവൻ നിന്നുടെ,ഉദരത്തിൽ,ദൃഡമാമീ ശയ്യാതൽപ്പത്തിങ്കൽ! ദശമാസപൊക്കിൾക്കൊടീബന്ധമറ്റെൻ്റെ,മൃദുമേനി മന്നിലേയ്ക്കൊരുവേളയെ ത്തീടിൽ,പത്തുനാളെങ്കിലുമെത്തുവാൻകാക്കാതെ,പരതീടുമവരെന്നിൽ രതിസുഖം;നരാധമർ! വർണ്ണപ്പൂത്തുമ്പിയെത്തേടുമെൻബാല്യത്തെരക്തപ്പൊട്ടണിയിക്കാനയലാളനെത്തീടാം,വിദ്യാധനംകൊയ്യാനെത്തുമെൻ മേനിയിൽ ;വിദ്യാവിദഗ്ദ്ധർതൻ കൈത്തലമേറ്റീടാം !! കൗമാരമെത്തീടിൽ കാമുകവൃന്ദവും,കണ്ടാലഴകോലും കാമനക്കൂട്ടവും;പെണ്ണായ്തഴച്ചൊരെൻ നാഭീതടങ്ങളിൽ,പേവിഷമിറ്റിക്കാ,നനുസ്യൂതമെത്തീടാം! നീയില്ലാനേരെത്തെൻ ചാരത്തണയുന്ന,സ്നേഹസ്വരൂപനാമച്ഛൻ്റെ നെഞ്ചിലും,കാമംജ്വലിപ്പിക്കുമഗ്നിപടർന്നീടിൽ;പാവമീപെൺകൊടി പാടേതളർന്നീടും! പിന്നീടെൻകാവലാളൊരു നാളിലെന്നുടൽ,കൂത്താടുംകൂട്ടർക്കായ്,നാലായ്പകുത്തീടാംഅതുതാങ്ങാനാവാതെൻപ്രിയമാതേ-നിൻമനംവ്രണിതമായ്,വിഭിന്നമായ് വിഭ്രാന്തമായിടാം, പ്രത്യാശയുണ്ടിഹ,ചീഞ്ഞ്ജീർണ്ണിച്ചൊരീ…