Month: January 2022

ആത്മ സുഹൃത്ത്

രചന : എൻ. അജിത് വട്ടപ്പാറ✍ ബാല്യകാലം മുതലുള്ള സ്നേഹംസൗഹൃദം കൂടുന്ന സ്നേഹധാര ,ജീവൻ മുഴുവൻ പകർന്നു നൽകുംആത്മാർത്ഥതയുടെ ദിവ്യ നാളം .കൗമാര മോഹ പ്രപഞ്ചത്തിൻ താലംസ്നേഹ സതീർത്ഥ്യരോടോപ്പമാകും ,ആത്മാർത്ഥതയുടെ നാദബന്ധങ്ങൾവേർപിരിയാതുള്ള സൗഹൃദയാമം .സത്യം തിരയുന്ന നാളുകളിൽസൗഹൃദം നിത്യവും നീതി ലക്ഷ്യംരക്ഷകർത്താക്കളും…

ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. ആറാം തവണയാണ് അബുദാബി ഈ നേട്ടം സ്വന്തമാക്കുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് ഈ സ്ഥാനത്ത് എത്തിയത്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ…

തുറന്നകണ്ണിൽ വെളിച്ചമില്ലാത്തവർ (ഗദ്യ കവിത)

രചന : സുരേഷ് രാജ്.✍ എന്നിൽ പ്രണയമുണ്ട്പകരുവാനൊരു ഹൃദയം തേടണംജാലകവാതിലൂടെ മെല്ലെ ഞാൻ നോക്കിഅരുണകിരണങ്ങൾ പതിഞ്ഞൊരുമഞ്ഞുത്തുള്ളി കാണാൻ.ആരോപ്പറഞ്ഞുവിട്ടപ്പോലൊരുകാറ്റെന്നിൽ തഴുകിപ്പറഞ്ഞു.പോരുക മധുരമായൊരു ഈണം തേടാംഅകലെ മുളം കാടുകളിൽ ചെന്ന്.പതിവായി വന്ന പൂങ്കിയിലുംപാടിപ്പറന്നുപ്പോയി.മൂകതയിലെ പേക്കിനാവുപ്പോലെഞാനൊന്നനങ്ങാനാവാതെ മിഴിനനച്ചു.ശരീരത്തിൻ്റെ പ്രാഥമിക കർമ്മങ്ങൾഞാനറിയാതെ നിത്യവും നടക്കുന്നുണ്ട്.വൈകിയെത്തുന്ന പരിപാലികയിൽഈർഷ്യതയുടെ ചലനം…

കഥ: കെ.റെയിലും അതിഥിയും പിന്നെ രാമനും.

രചന: അഡ്വ കെ. സന്തോഷ് കുമാരൻ തമ്പി✍ ” ഞാനൊരു വഴി കണ്ടിട്ടുണ്ട്. “രാമാനുജൻ തന്റെ ആത്മഗതം അന്നും തുടർന്നു.രാമന്റെ ഭാര്യ സൗദാമിനി അവന്റെ ആത്മഗതം മനസ്സിലാക്കാൻ തുടങ്ങിയിട്ട് വർഷം 50 കഴിഞ്ഞു. അതുകൊണ്ട് തന്നെ അവന്റെ ആത്മഗതങ്ങളൊന്നും അവളിൽ ഒരു…

ബ്രാഞ്ച് സെക്രട്ടറി

രചന :- സതീഷ് ഗോപി✍ ഒറ്റയ്ക്കാണ് നടത്തമെങ്കിലുംഒരാൾക്കൂട്ടത്തിൻറെ തടവിലാണ്.അവനവനു വേണ്ടിയല്ലാത്ത അലച്ചിലിന്ചെറുചിരിയുടെ കൂലി പോലും അയാൾക്ക് വേണ്ട .ചോര, വിയർപ്പ്, കണ്ണീര്മൂന്ന് ഒഴുക്കിൻ്റെയും ഉപ്പ് .അകം തെളിയുന്ന ചിരിയ്ക്ക്കടലുതോൽക്കുന്ന ആഴം .പങ്കിടാനരുതാത്ത വേദനകളോവീട്ടിത്തീരാത്ത കടമോഅയാളുടെ വള്ളിച്ചെരുപ്പിൻ്റെവാറുലയ്ക്കുന്നില്ല.ചോരുന്ന കൂരകൾഅയാളുടെ വരവിൽഅടുപ്പ് കത്തിക്കും.ആശുപത്രിയിലെ പട്ടിണിയുച്ചഅയാളുടെ…

ജാലകം

രചന : താനു ഓലശ്ശേരി✍ തെരുവിലൊക്ക് തുറന്നിട്ട ജാലകം പോലെ റോഡരികിൽ നിൽക്കുന്ന ജാനകി അമ്മയുടെ രണ്ടു കണ്ണുകളും തൻ്റെ മുന്നിലുടെ വരുന്നവരെയും പോകുന്നവരെയും തുറിച്ച് നോക്കുന്നുണ്ടായിരുന്നു ,വർഷങ്ങൾക്ക് മുമ്പ് തൻ്റെ വീട്ടുപടിക്കൽ വന്നു നിന്ന അപരിചിതയായ ഒരു അന്യസംസ്ഥാന ഹിന്ദി…

മനുഷ്യാവകാശം.

രചന :- ബിനു. ആർ.✍ മനുഷ്യാവകാശമെന്നപൊരുൾനോക്കിനിന്നുചിരിക്കുന്നൂ,ധർമ്മാർഥിതരാം ആത്മാക്കളെയെല്ലാംകണ്ടുകൊണ്ട്.പൊരുളുകളിലെ ധ്വoസനങ്ങൾ നേടാൻപടപോരുതുന്നൂ,തീവ്രവാദികളെല്ലാം,നൽചിന്തകളെകവർന്നെടുക്കാൻ..! മനുഷ്യാവകാശധ്വംസനം നടത്തുന്നൂപലർ,മരണംകവർന്നെടുക്കും ഭ്രാന്തമാംചിന്തകളുള്ളവർ..ഏവർക്കുമുള്ളൊരു തത്വദീക്ഷകളെകേവലമാം മനോവിചാരങ്ങൾകൊണ്ടുതച്ചുതകർക്കുന്നവർ. സത്ചിന്തകളോടെ ജീവിച്ചുമരിക്കെന്നതുസത്ഗതിപ്രാണനുകളുടെസ്വച്ഛന്തമായ അവകാശമാകവേ –യതുമറക്കുന്നൂ ആസ്വസ്ഥമാനസർ,മതചിന്തകർ, രാഷ്ട്രീയമെന്നുവാദിപ്പവർ,തീവ്രർ.. തീവ്രറെന്നുകൽപ്പിക്കപ്പെടവേചിലർ,മൗലികവാദികൾസ്വപ്നങ്ങളിൽ വിഷക്കൂട്ടുകൾവർണ്ണങ്ങളാൽ ചാലിക്കപ്പെടുന്നവർ,മറക്കുന്നൂ,മനുഷ്യാവകാശമെന്നസത്യമാംപൊരുളിനെ,നന്മമാത്രംനിറഞ്ഞചിന്തകൾ മാറാപ്പിൽനിറച്ചവരെ..! നന്മകൾ ചിന്തിക്കുന്നവർക്കുമാത്രം കൊടുത്തീടണംഅവകാശമെന്നപോൽ മനുഷ്യാവകാശമെന്നകൽപ്പനകൾസ്വാതന്ത്ര്യതേരോട്ടങ്ങൾ,അല്ലായ്കിൽ വിധ്വംസനം നടത്തീടുമേവരുംപുലമ്പിനേടും നിയമംവഴിക്കും…

പുകയുന്ന കൊള്ളികൾ!

രചന : രഘുനാഥൻ കണ്ടോത്ത് ✍ ദീപപ്രഭാനാളങ്ങൾ നർത്തനമാടുംദീപ്തദേവാലയാങ്കണങ്ങളിലുംകത്തും കരിന്തിരികൾ പുകമറകളുയർത്തുംസത്യനേർച്ചിത്രങ്ങൾ വികലമാക്കീടുവാൻ! ജനായത്തത്തിനായലറിക്കരയുംജനായത്തവിരുദ്ധശക്തികളെങ്ങുമേകാശിനായ് തീറ്റിക്കൊഴുപ്പിച്ചു കോഴിയെകാക്കും കശാപ്പുകാരന്റെ കൗശലംപോലവേ കേവലം അടവുനയം പലർക്കും മതതേരത്വംകനവുകാണ്മതോ, നരാധമമതാധിപത്യംസഹജദർശനമസഹ്യമാം ഭ്രാന്തചിന്തനംസഹവർത്തിത്ത്വത്തിനിത് നിദർശനമാകുമോ? ജനായത്തസാമ്പ്രദായികസത്തകൾഅനായാസമത്രയുമൂറ്റിക്കൊഴുത്തിടും!മേൽക്കൂരക്കുടചൂടി പോറ്റിയപ്രിയനാടിനെതൽക്ഷണമഗ്നിഗോളമാക്കുന്നു വഞ്ചകർ! ഹൃദ്യസംഗീതസഭാതലേ,പലപ്പോഴുംശപ്തകണ്ഠങ്ങളപശ്രുതിമീട്ടിമേവിടുംപുകഞ്ഞു കരിമ്പുകക്കാടുകൾ തീർക്കുംപകലിലും പ്രജ്ഞയിരുട്ടിൽ തപ്പിത്തടഞ്ഞിടും!…

നിഴൽചിത്രങ്ങൾ.

രചന : പള്ളിയിൽ മണികണ്ഠൻ ✍ നിർമ്മലേ നീയൊരു നീലോല്പലംഞാനൊരു നിറസൂര്യപ്രേമോദയംതരളജലാശയനീലിമയിൽ നീ….അതിദൂരെനീലാംബരം, ഞാനതി-ലുണരുന്ന സങ്കീർത്തനം.നീയനുരാഗവിലോചനയായിരാധാഹൃദയവുമായിഞാനാം മോഹവിപഞ്ചികമീട്ടിരാവിലിരിക്കുമ്പോൾ….തവ വേദനയുടെയാഴം മൃദുലേഞാനറിയുന്നുണ്ടല്ലോ…ഞാനീവൃന്ദാവനവീഥികളിൽനിന്നെ തിരയുകയല്ലോ…കരയരുതേ നീ കവിതേ നാമിരു-കരകളിലാണെന്നാലുംചിരമാണീപ്രണയാമൃതഗീതംനമ്മളനശ്വരരല്ലോ….നമ്മുടെപ്രണയമനശ്വരമല്ലോ…നായകനായ് ഞാൻ നായികയായ് നീതുടരുകയാണെന്നാലുംവിധിയുടെ കൈകളിലുലയും നാം വെറുംവിഭാതവേളകളല്ലേ… നമ്മൾനിശ്ശബ്ദവേദനയല്ലേ..

♣️രാവിന്റെ സന്തതികൾ ♣️

രചന : വിദ്യാ രാജീവ് ✍ രാവിന്റെ മടിത്തട്ടിലുണരും നിശാപുഷ്പങ്ങളും,നീലവാനിലെ വെണ്മപൂത്തൊരു അമ്പിളിപ്പൂവും മഹിയെ സുന്ദരിയാക്കീടുന്നു.രാഗാർദ്ര ഗീതം പാടും ചീവീടിൻശബ്ദഘോഷവുംഇണതേടുന്നമണ്ഡൂകങ്ങൾഉതിർക്കും നാദവീചിയുംമഴതോർന്നൊരു രാവിന്റെഅഴൽ മാറ്റിയെടുക്കുന്നു.അപ്പോഴും തെരുവുകൾ തോറുംസന്താപം പടരുകയല്ലോ.കനലെരിയും ഇടനാഴികളിൽകണ്ണീർമഴ പൊഴിയുന്നു.തെരുവോരം നായകൾ ചേർന്ന്തേർവാഴ്ച്ച നടത്തുന്നു,കൊതുക് ആർത്തുമദിക്കും രാവിൽനിദ്രയ്ക്കായ് കേഴുന്നിവിടെ,അഭയാർത്ഥികളായലയുന്നതലചായ്ക്കാൻ ഇടമില്ലാത്തോർ.എരിയുന്ന…