Month: January 2022

ശിക്ഷ

രചന : ഒ. കെ. ശൈലജ ടീച്ചർ ✍ അവൾ എന്നും എന്റെ സുഖമുള്ള ഓർമയാണ്. മധുരസ്വപ്നമാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ അവളായിരുന്നു. കിലുക്കാംപെട്ടിപോലെ പൊട്ടിചിരിക്കുമ്പോൾ അവളുടെ നുണകുഴിയിൽ വിരിയുന്ന നാണം.. ചെമ്പനീർപൂവ് പോലെ തുടുത്ത മുഖം ഒരുപാട് ഇഷ്ടമായിരുന്നു.…

അവഗണനകളുടെപ്രണയ൦ കൊണ്ടു മുറിവേറ്റവൾ

രചന : വൃന്ദമേനോൻ ✍ അവഗണനകളുടെ മുൾപടർപ്പിൽകാത്തിരിപ്പിന്റെ വിഹ്വലതയിൽബുദ്ധചരിതത്തിലെ അമ൪ത്തിയ തേങ്ങലുകളിൽനിറഞ്ഞവൾ മഹതിയാം ബുദ്ധന്റെ പത്നി. പ്രണയിനിയായ് വിരഹിണിയായ്കദനമായ് കാത്തിരിപ്പായ്പൊള്ളിക്കു൦ പ്രകാശമായി പകരുന്നു യശോധര.പ്രണയ൦ കൊണ്ടു മുറിവേറ്റ യശോധര. . … പ്രണയ൦ പൂത്തു വിടർന്ന ദേവദാരുച്ചില്ലകളിൽ നിന്നട൪ന്നുനിറഞ്ഞ മൌനമായി മണ്ണിൽ…

ഇന്നലെകൾ

രചന : ഷബ്‌നഅബൂബക്കർ ✍ നരവീണ മുടിയും മറവീണ മിഴിയുമായ്,കോലായിലെ ചാരുപടിയിലിരിക്കവേ.ചുളിയാത്ത മനസോടെ ചുളിവീണ ഗാത്രത്തെ,തഴുകിത്തലോടി ഞാനോർത്തീടവേ. കുസൃതിയാലോടുന്ന ബാല്യം മുതലിന്നു,മടിയോടിരിക്കുമീ ക്ഷയകാലത്തിലും.കാലമെത്ര കൊഴിഞ്ഞൂ ദ്രുതമോടെ,കാറ്റു വന്നിലകൾ കൊഴിയുന്നതു പോലെ. അമ്മതൻ മടിയിലിരുന്നു ഞാനന്നെത്ര,അതിശയമേറും കഥകൾ ശ്രവിച്ചതും.ഇന്നെന്റെ പേരകിടാങ്ങളെൻ കഥകൾക്കായ്,എൻ മടിത്തട്ടിൽ…

മരക്കനിവ്

രചന : രാജശേഖരൻ✍ പൂക്കുന്നു കായ്ക്കുന്നു മാമരച്ചില്ലകൾഒരുക്കുന്നു കാലം മറക്കാതെ മധുരക്കനികൾ.മൃഗത്തിനും മർത്ത്യനുമുരഗത്തിനുംചെറുപറവയ്ക്കുമണുവൊത്ത കീടാദി ജീവിക്കും.പ്രത്യുപകാരപ്രതീക്ഷകൂടാതവർപുഞ്ചിരിച്ചേകും മധുരക്കനികൾ പുച്ഛിക്കുവോർക്കും.വെള്ളവും വളവും നൽകാത്തൊരുവനുംപള്ള തുരന്നതിൽ പാർപ്പിടം കെട്ടി പാർക്കുന്നവനും.അടിവേരിനടിയിൽ മാളമുള്ളോനുംഅലസമായല്പം തണലത്തുറങ്ങും സമീരനും.സർവ്വ ചരാചര ഭേദമേയില്ലാതെസർവ്വർക്കുമേകുന്നു തൻ ജീവസാഫല്യ –ഹർഷപുണ്യം!എത്ര പേരുണ്ടാകും മർത്ത്യരിലീവിധംതത്ര…

പുരാതന ലിപി

രചന : രാജു കാഞ്ഞിരങ്ങാട് ✍ മറവിയുടെ പുതിയൊരുജന്മത്തിലേക്കുണരുന്നുവേവലാതിയുടെദിനരാത്രങ്ങൾ അടരുന്നുഏതോ പുരാതന ലിപിപോലെയവൻ. ഇടയ്ക്കിടേ ഒരു പഴുതാരമസ്തിഷ്കത്തിലിഴയുന്നെന്ന്തീപ്പെട്ടു പോയ ഒരു മനുഷ്യൻ്റെചലിക്കുന്ന രൂപം വായിച്ചെടുക്കാൻ പ്രയാസമേറിയഏതോ ഭാഷയിലെഴുതിയഒരു പുസ്തകംവ്യാകരണം തെറ്റിപ്പോയഒരുവാക്ക് കാലത്തിൻ്റെ ഏതോതിരിവിൽനഷ്ടമായതെന്തോ അവൻതിരഞ്ഞുകൊണ്ടിരിക്കുന്നു ഏതു പെരുവഴിയിൽ വീണായിരിക്കുംഓർമയുടെ കണ്ണടഉടഞ്ഞുപോയിട്ടുണ്ടാവുക.

മിസ്സിസ്. മറിയാമ്മ ജോർജ്ജ് തെക്കേടത്ത് മുംബയിൽ നിര്യാതയായി.

Fr.Johnson Pappachan ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ. ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ പ്രീയ മാതാവ് മിസ്സിസ്. മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ നിര്യാതയായി. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജ്ജിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ…

പന്ത്രണ്ട് മാസ ബാലൻസ്

രചന : ജോർജ് കക്കാട്ട് ✍️ ജനുവരിയിൽ സ്നോബോൾ പോരാട്ടങ്ങൾ ഉണ്ടായിരുന്നുഫെബ്രുവരിയിൽ ഒരുപാട് ഏകാന്തത.പിന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തപ്പോൾമാർച്ചിൽ വീണ്ടും മഞ്ഞ് പെയ്തിരുന്നു …ഏപ്രിൽ, പ്രവചനാതീതമായ,പലപ്പോഴും എന്നെ മഴയത്ത് നിർത്തി.മേയും യഥാർത്ഥ കാര്യമായിരുന്നില്ല,എനിക്ക് എവിടെയും “ആനന്ദം” കാണാൻ കഴിഞ്ഞില്ല!വാഷിംഗ്…

പല്ലനയിൽ പൂക്കൾ വിരിയുമ്പോൾ

രചന : സാബു കൃഷ്ണൻ ✍️ പല്ലനയെനിക്കു പുണ്യഭൂമിമഹാപ്രതിഭനുറങ്ങുന്ന ഭൂമിസ്നേഹപ്പൂക്കൾ വിടരുന്ന ഭൂമിഎന്റെ ചിത്തത്തിന്നൂഷര ഭൂമി. പല്ലന മനസ്സിനെന്നും വേദനഇരുളിൽ തൂകിയ കവിഭാവനഅന്തമില്ലാത്തൊരാഴക്കയത്തിൽമുങ്ങി മറഞ്ഞു പ്രിയഗായകൻ. വീണ പൂവിന്റെ നക്ഷത്ര ഗീതംമലയാളഭാഷയ്ക്കമര ഗീതംമാറാത്ത ചട്ടങ്ങൾ മാറ്റി മറിക്കുവാൻരോഷാഗ്നി ചിതറി മഹാനുഭാവൻ. സ്വാതന്ത്ര്യ…

മുമ്പ്

കഥ : കെ. ആർ. രാജേഷ് ✍️ ഫുഡ്‌ ഡെലിവറിക്കായി ഇറങ്ങിയ നേരത്താണ് ലാലിയോടായി മോൾ പിൻവിളിപോലെ പറഞ്ഞത്.“പേഴ്സിലൊരു കുറിപ്പുണ്ട് നോക്കണം”സൂക്ഷ്മാണുക്കളുടെ അതിപ്രസരത്തിൽ ലോകമാകെ വിറങ്ങലിച്ചപ്പോൾ തൊഴിൽ നഷ്ടമായ അനേകരിൽ ഒരാളാണ് ലാലിയും, കോവിഡ്കാല നിയന്ത്രണങ്ങളുടെ കടുംക്കെട്ടിൽ മൈക്ക് ഓപ്പറേറ്റർ ജോലിയുടെ…

കളിപ്പൊയ്ക

രചന : സ്വപ്ന. എം. എസ് ✍️ ഉമ്മറകോലായിലിരുന്നു ഞാനെൻകളിവീടുകെട്ടികളിച്ചിടുമ്പോൾതെക്കെന്നു വന്നൊരാ കൂട്ടരുംചാരുബഞ്ചേൽനിരന്നിരുന്നുആടിയുലയുന്നപല്ലുകൾ കാട്ടികുംഭയുംതടവികൊണ്ടു മൊഴിഞ്ഞീടവേ..കോങ്കണ്ണിയല്ലവൾ ചട്ടുകാലിയല്ലവൾമുട്ടറ്റംമുടിയേറെയുണ്ടെങ്കിലുംഇല്ലത്തെഅടുക്കളയിൽ ചേക്കേറിടാൻപെണ്ണവളിതുമതിയെന്നു ചൊല്ലീടവേ …ആർപ്പുംകുരവയുമില്ലാതെനെയ്ത്തിരിവെട്ടത്തിൽപുടവയുംകൊടുത്തനേരംഇമവെട്ടാതെ ഒഴുകുന്ന കണ്ണീർകണങ്ങളുംകൊണ്ടുവായോധികനാംപതിയുടെ കൈപിടിച്ചവൾഗൃഹപ്രവേശം ചെയ്യവേഏറ്റുവാങ്ങിദുരന്തങ്ങളോരോന്നായ്കൊല്ലംകൊല്ലംപിറന്നോരോ ഉണ്ണികളുംദുരിതങ്ങളുംപേറി എണ്ണ പുരളാത്ത മുടിയുമായ്അടുക്കളകോലായിരുന്നുകണ്ണീർവറ്റിയമിഴികളോടെഒട്ടിയവയറുമായികളിപ്പൊയ്കയായ് മാറുന്നവൾ ദിനം പ്രതി.