സുഡോക്കു.
ഒരു ദിജീഷ് കെ.എസ് പുരം കവിത✍️ ജൂലിയൻ, സുഡോക്കുവിലാണ്,ഫ്ലാറ്റിലെ കിടപ്പുമുറിയടച്ചിരുന്ന്ഒന്നാം കള്ളിയിലെ ഇനിയും കിട്ടാത്തതാക്കോൽസംഖ്യയെഅസ്വസ്ഥനായി ധ്യാനിക്കുന്നു!രണ്ടു വർഷങ്ങൾക്കുമുമ്പ്,മുൻകാമുകി ആൻഡ്രിയഅവന്റെ അന്തർമുഖത്വത്തിലേക്ക്അധികമായിപ്പകർന്നിട്ടകടുംമഞ്ഞവിഷാദത്തെയുംമരുഭൂമിനിറമുള്ള ഏകാന്തതയേയുംചികിത്സിക്കുന്ന സൈക്യാട്രിസ്റ്റാണ്മസ്തിഷ്ക വ്യായാമത്തിനായിഅവനെ സുഡോക്കുവിലടച്ചത്!വ്യാമോഹങ്ങളിലവന്റെ കൈപിടിച്ച് ആൻഡ്രിയയിപ്പോഴും കാറ്റാടിപ്പാടത്തെസായാഹ്നനടത്തയ്ക്കിറങ്ങും,പതിവുപോലവൾ പ്രണയംപറയും.“എന്നും നിൻ പ്രണയത്തളിർക്കാറ്റിൽഅനന്തമായ്ക്കറങ്ങാൻ കൊതിക്കുംകാറ്റാടിയന്ത്രമാണിന്നു ഞാൻ”ആരുടെ പ്രേമക്കൊടുങ്കാറ്റിലാവുമിപ്പോഴവൾ!ജൂലിയന്റെ കണ്ണീരുവീണ്സുഡോക്കുപേപ്പർ നനഞ്ഞുപടർന്നിടം5…