Month: February 2022

പ്രണയം

രചന : പട്ടം ശ്രീദേവിനായർ ✍ ആൽത്തറയിൽ,ആത്മാവ് കാക്കുന്നഅമ്മാവനുണ്ടൊരുപ്രണയം……!അന്ന്….ആരോരുമറിയാതെ,പ്രണയത്തെ കാത്ത വ്യർത്ഥമാംഹൃദയ രഹസ്യം!അകലങ്ങളിലേയ്ക്ക്കൺപാർത്തിരിക്കുന്നകാമിനി യാണി ന്നുമുള്ളിൽ….!അരികിലെത്താൻ..ഒന്ന് തൊടാൻ ഇന്നുംകൊതിക്കുന്നു, ഉള്ളിൽ!ഒന്ന് തലോടാൻ..മാറിൽ ചേർക്കാൻ..വൃഥാവിലാകുന്ന സ്വപ്നം…….!അറിയാത്ത പ്രണയം ദുഃഖം….!അറിഞ്ഞുകൊണ്ടകലുന്ന ഭാവം….!അവധിയെടുക്കുവാനാകാത്തനിമിഷത്തിൻ…അനശ്വര ഹൃദയ രഹസ്യം….!സുന്ദര പ്രണയം…!ഒരൂ നിത്യദുഃഖത്തിൻശിശിരം…..!

അക്കരമ്മലെ കല്യാണം.

രചന : ഹുസൈൻ പാണ്ടിക്കാട്.✍ അക്കരമ്മലെഅബ്ദുക്കാന്റെ വീട്ടിൽ കല്യാണത്തിന്റെ തലേദിവസമുള്ള തിരക്ക്.ആൾക്കൂട്ടത്തിന്റെനാട്ടുവർത്താനം നിറഞ്ഞ സായാഹ്നം.കുടുംബക്കാരുംസൗഹൃദങ്ങളും, പ്രിയത്തിൽപ്രിയരായ അയൽവക്കങ്ങളും നിറഞ്ഞ തൊടിയും വീടും സന്തോഷത്തിമിർപ്പാലെ പോക്കുവെയിലിന്റെ പൊൻപ്രഭയേറ്റു തിളങ്ങി.സായാഹ്നം മറഞ്ഞു, സന്ധ്യയും വിടചൊല്ലി.ചോറും സാമ്പാറും പപ്പടം കാച്ചിയതും കോഴിമുളകിട്ടതും വിളമ്പി.അരിയും ഇറച്ചിയും മറ്റുമായി,…

വരൂ,കാവ്യ ദേവതേ

രചന : സാബു കൃഷ്ണൻ ✍ (പനിച്ചൂടിൽ വാടികൊഴിഞ്ഞ അക്ഷരമൊട്ടുകൾ .നിറം മങ്ങി നരച്ച സ്വപ്നങ്ങൾ.ശൂന്യതയുടെ ആകാശത്ത് ഒരു ദീപം പോലും കൺ മിഴിച്ചില്ല.ഞാനുറങ്ങുകയായിരുന്നു.ആകാശത്തിന്റെ പടവുകൾകയറിയിറങ്ങുകയായിരുന്നു. ബോധശൂന്യമായ യാത്ര.ആരൊക്കെയോ എന്നെസ്നേഹിച്ചു.സ്നേഹത്തിന്റെ വിരൽ സ്പർശം എന്റെ ആത്മാവിനെ സ്പർശിച്ചു.ഒരിക്കലും നേരിൽ കാണാൻ കഴിയില്ലെങ്കിലുംഎന്റെ…

വീഴാതിരിക്കുവാൻ

രചന : സുരേഷ് രാജ്. ✍ വീഴാതിരിക്കുവാൻവയ്യെൻ്റെ തോഴരെനോവിൻ്റെ ഭാരമതേറെയല്ലെ…!കാണുന്ന പുഞ്ചിരിക്കുള്ളെ-തിളങ്ങുന്ന കാഴ്ചകൾതന്നതൊ നോവുമാത്രം..!എന്തെന്തു സ്വപ്നങ്ങൾഉണ്ടെന്നിരുന്നാലുംമങ്ങിയ ജീവിതംഎന്തു നൽകാൻ..!വല്ലാത്ത പൊല്ലാപ്പുംകൂടെപ്പിറപ്പായാൽഇല്ലാത്ത വയ്യാവേലിയുംവന്നുചേരും..!പിറവിയിൽ നല്ലൊരുഉദരമില്ലന്നതോദുരിതങ്ങൾ കൂട്ടരായികൂടെ നിൽക്കും..!വറുതികൾ വറ്റാത്തകാലത്തിലങ്ങനെകനലുകൾ താണ്ടിനീങ്ങിടുമ്പോൾ..!വെറുതെ തെറിക്കുന്നവാക്ശരങ്ങളോമുറിവുകൾ കൊണ്ട്വ്രണമേറിയെന്നാൾ,അകലുവനല്ലാതെരക്തബന്ധങ്ങൾ പോലുംനിഴലുകൾ പാകിതണലേകിടുമോ..!ഞാനെന്ന ഭാവത്തിലേറിമയങ്ങുന്ന ചിലമാനുഷ്യ കൂട്ടരുംവഞ്ചനയേന്തിടവെ,ശാപത്തിലങ്ങനെവീണുക്കിടക്കുന്നചില നേരുകൾ പോലുംപിടഞ്ഞു…

മുത്തിയമ്മ

രചന:ബാബുഡാനിയല്‍ ✍ ആദിത്യനേത്രങ്ങള്‍ അഗ്നിവര്‍ഷിക്കുന്നകുന്നിന്‍ച്ചരുവിലെ പാടമൊന്നില്‍ചേറ്റില്‍ പുളയ്ക്കും ചെറു മീനിനെ നോക്കികൊറ്റികള്‍ സ്വച്ഛം തപസ്സിരിപ്പൂ പാടത്തു നട്ടൊരാ നെല്ലിന്‍ തലപ്പുകള്‍പയ്യാരംച്ചൊല്ലി കലമ്പി നില്ക്കേപകലന്തിയോളവും ഒയ്യാരമെന്യേപാടത്തുചേറ്റില്‍ മടയ്ക്കുന്നുമുത്തി. കരിന്തിരി കത്തുന്ന കണ്ണിന്‍റെ കോണിലുംകനലെരിയുന്നൊരു മുത്തിയമ്മ.കനവുകളനവധി കണ്ടൊരാമിഴികളില്‍കരിമുകിലണയുവതെന്തിനാവാം?.. കുന്നിന്‍ ചരുവിലെ കൂരയില്‍മേവുന്നകൂടെപ്പൊറുത്ത പുരുഷനിന്ന്,കൈകാല്‍തളര്‍ന്നങ്ങേറ്റം വലഞ്ഞയ്യോകനിവുകാംക്ഷിച്ചുകിടപ്പിലായി!.…

ചെറുകഥ : ദൈവഹിതം

രചന : ജോസഫ് മഞ്ഞപ്ര ✍ ഒത്തിരി സ്വപ്‌നങ്ങൾ മാറാപ്പിലേറ്റിയാണ് അയാൾ നഗരത്തിലേക്കുള്ള തീവണ്ടി കയറിയത്.ജനറൽ ബോഗീയിലെ തിരക്കിനിടയിൽ വാതിൽക്കൽ ഞെരുങ്ങിയിരുന്ന് പുറകിലേക്ക് ഓടിമറയുന്ന മരങ്ങളെയും, പുഴകളെയും, വീടുകളെയും, ഒരു കുട്ടിയുടെ കൗതുകത്തോടെ അയാൾ നോക്കികൊണ്ടിരുന്നു.പടിഞ്ഞാറു സൂര്യൻ അസ്തമിക്കുന്നു. രാത്രിയയുടെ വരവിനോടൊപ്പം…

അക്ഷരാർച്ചന

രചന : ശ്രീകുമാർ എം പി✍ ശങ്കരാ ശംഭുവെചന്ദചൂഡാ പ്രഭോചാരുഗുണാംബുധേദേവദേവ തൃപ്പാദമെന്നെന്നുംകൂപ്പിവണങ്ങുന്നുതൃക്കൺ തുറക്കണെവിശ്വനാഥ കാലനു കാലനായ്തീർന്ന മഹേശ്വരകാലക്കേടൊക്കെയുംമാറ്റീടണെ ലോഭം പകരുവാ-നെത്തിയ മാരനായ്രോഷാഗ്നിയേകിയമാരാരിയാം ഗൗരീശ ഞങ്ങൾതൻപാപം പൊറുക്കണെപാവങ്ങളിൽ കൃപയേകീടണെ അൻപാർന്ന ദൈവമെതമ്പുരാനെ ദേവവൻപാർന്ന തിൻമകൾമുന്നിലെത്തെ കമ്പം കളഞ്ഞതുതള്ളിക്കളയുവാൻഈശ്വരയെന്നെന്നുംകൂടെ വേണെ നാൾവഴിയെങ്ങനെപോകേണ്ടതെന്നങ്ങുനേർവഴികൾ കാട്ടിതന്നീടണെ ശങ്കരാ…

പുനർജ്ജനി

രചന : സതി സതീഷ് ✍ വാക്കുകൾ മരിക്കുമ്പോൾ“അരുതേ”എന്നലമുറയിട്ടുകണ്ണീർ പൊഴിക്കില്ല …പതം പറഞ്ഞു വിതുമ്പില്ല..കൂടെ കൂട്ടണമെന്ന്വാശി പിടിക്കില്ല…വാക്കുകളെരിഞ്ഞൊടുങ്ങിയചിതയിൽഎടുത്തുചാടിമൃതി വരിയ്ക്കില്ല…പുഞ്ചിരിയുടെകൊഞ്ചലുകളുടെ ആടയാഭരണങ്ങളഴിച്ചുവച്ച്മൗനത്തിൻവെള്ളപ്പുടവയണിഞ്ഞ്മൂകം തേങ്ങി വാക്കുകളുടെ പുനർജ്ജനിയ്ക്കായ്ഈ ജന്മം മുഴുവൻകാത്തിരിക്കും ..ചില ഒറ്റപ്പെടലുകൾഅങ്ങനെയാണ്…….ചില നിമിഷങ്ങളിൽനിസ്സാരമെന്നു തോന്നുന്നഒരൊറ്റനിമിഷത്തെഒറ്റപ്പെടലിന്റെവേദനയകറ്റാൻഒരു ജന്മം മുഴുവനുമുള്ളചേർത്തു നിർത്തലുകൾക്കാവില്ല.

മറക്കില്ലൊരിക്കലും

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ പരീക്ഷയെല്ലാം കഴിഞ്ഞ് സ്കൂൾ അടച്ച് രണ്ടു മാസത്തെ അവധിക്കാലം. കുട്ടികൾക്ക് ആർത്തുല്ലസിച്ചു നടക്കാനുള്ള സമയം .അതു നോക്കിയിട്ടാണെന്നു തോന്നുന്നു ചക്കയും മാങ്ങയും, കാശുമാങ്ങയും മൂത്തുപഴുത്തു തുടങ്ങുന്നത്വിശാലമായ പറമ്പുകൾ നിറയെ ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നില്ക്കുന്ന…

ധർമ്മസംസ്ഥാപനാർഥായ (വൃ:സമപാദനതോന്നത)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ആ,യദുകുലനാഥൻ ശ്രീകൃഷ്ണനല്ലാതെ;കാലമെത്ര കടന്നിട്ടുമീയുലകത്തിൽ,ധീരധീരമാരേവന്നു,പ്രതികരിക്കാൻ?നേരിലൊന്നോർക്കുകിൽ ധർമ്മച്യുതികൾ പാരം! താനേകെട്ടതല്ല,കാലംകെടുത്തിനമ്മൾ;മാനമില്ലാതല്ലോയെങ്ങും നടന്നിടുന്നു !മാനികൾക്കുനേരേയപവാദശരങ്ങൾ,ഞാനെന്ന’ഡംഭ’ത്താലെന്നുമെയ്തുകൂട്ടുന്നു! സത്യമേവജയിച്ചിടാനീയുലകത്തിൽനിത്യവുമത്യുജ്വലം പോരാടിടേണം നാംസ്വാർഥതയാൽ തഴച്ചൊരു മനസ്സകറ്റി,സാർഥകമായ് മാറ്റീടുകീ മനുഷ്യ ജൻമം വ്യാസനിൽ, വാൽമീകിയിൽ ശ്രീ ഭാസനിൽ കാളി –ദാസനിൽ ശ്രീമദ് തുളസീദാസനിലൂടെ,കമ്പരിൽ ശ്രീതിരുവള്ളുവരിലുംപിന്നെ;തുഞ്ചത്താചാര്യനിൽ…