Month: February 2022

പ്രണയാതുരയായ ഭൂമി

രചന :- സാബു നീറുവേലിൽ ✍ മന്വന്തരങ്ങളായ്,പ്രണയാതുരയായ്,സൂര്യനെ ചുറ്റുന്നപെണ്ണോരുത്തി.കടലിൻ്റെ ആഴവും,ഗഗന ചാരുതയും,നെഞ്ചിൽ ഒളിപ്പിച്ചകൂട്ടുകാരി.പുലർകാലസൂര്യൻ്റെ, ചുടുചുംബനത്താൽതരളിതമാകുന്നപൂമേനിയിൽ;നിഴലിടും മോഹങ്ങൾകനവിൽ ഒളിപ്പിച്ച്,നിഴലായി നിലാവായ്പെയ്യുന്നവൾ.ഒരുവേള സൂര്യൻ്റെ മൃദുസ്പർശമാമാറിൽ,അറിയാത്തൊരുന്മാദംതീർത്തീടവേ;അറിയാതവളൊന്നു-ലഞ്ഞു പോയാൽതന്നിൽ പിടയുന്നജീവൻ്റെ മൃതി ചിന്തകൾ.പെറ്റതല്ലെങ്കിലുംപോറ്റിയ മക്കളെ,നെഞ്ചിൽകരുതുന്നൊരമ്മയാണ്;കാമുക ചിത്തത്തിൽകൂട് കൂട്ടീടുവാൻകുഞ്ഞിനെകൊല്ലുന്നൊരമ്മയല്ല.ചുറ്റിലും ഭൂകമ്പമാപിനി-യിക്ഷിതി സ്പന്ദനംപോലും കവർന്നെടുക്കെ;സ്വച്ഛമായിയൊന്ന്നിശ്വസിക്കാൻ പോലുംഎന്നേ ധരിത്രിമറന്നു പോയി.എങ്കിലും പ്രണയിനിതൽപത്തിൽ…

മായാത്ത വർണ്ണങ്ങൾ

രചന :- റെജികുമാർ ചോറ്റാനിക്കര ✍ ഉണ്ടെന്റെ ബാല്യത്തിലൊത്തിരിച്ചേലിലായ്വർണ്ണങ്ങൾ തൻ താളമേളനങ്ങൾ..അന്നെന്റെ ഹൃത്തിലോ തുള്ളിത്തുടിച്ചതുംമഴവില്ലിനഴകാർന്ന തൂവെളിച്ചം..കണ്ടതാം പൂക്കളിൽ പൊൻവസന്തത്തിന്റെഓമൽക്കിനാക്കളം തീർത്തിരുന്നൂ..ഇടവഴിയിലായ്ചേർന്നുയിരിൻ തിളക്കമായ്ചെറുകൂരകൾ സ്നേഹമുണ്ടിരുന്നൂ..വാഴ്‌വിലോ സത്യപ്രമാണങ്ങളെന്നുമേ-ശ്വാസനിശ്വാസങ്ങളായിരുന്നൂ..കണ്ടൂ:മറക്കുവാനാകാതെയുള്ളിലായ്കൂടുകൂട്ടും കർമ്മബന്ധങ്ങളും..ഉണ്ടതിൽപണ്ടു,ഞാ:നെന്നേമറന്നുള്ളസ്നേഹബന്ധങ്ങൾ തൻ പൊന്നൊളിയും..ഹൃത്തിലായ്കാത്തൊരാ സൗഹൃദങ്ങൾ നിത്യ –മൊരു മയിൽപ്പീലിതൻ ചന്തമോടേ..ഓടിക്കിതച്ചെന്നുമോർമ്മയിൽ വന്നെത്തുമായിരം തങ്കക്കിനാക്കളല്ലോ..സുഖമുള്ള നോവായതുള്ളിൽ പടർന്നിടു…

നിന്നിലൂടെ

രചന :- രമണി ചന്ദ്രശേഖരൻ ✍ വർഷമേ…നിനച്ചിരിക്കാത്ത നേരത്താണ് നീ വന്നു പോകുന്നത്.മനസ്സിൻെറ വാതായനങ്ങൾ തുറക്കുമ്പോൾ, നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മഴത്തുള്ളികളായി, തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങന്നു. എപ്പോൾ നീ ആർത്തലച്ച് പെയ്താലും ആ മഴനൂൽ പൊട്ടിച്ചെറിഞ്ഞ് നിന്നിലേക്ക് അലിയാൻ കൊതിയായിരിക്കുന്നു….നീ എന്നുമെനിക്കൊരു ബലഹീനതയാണ്.…

വീടിനോളം

രചന :- സിന്ധു നാരായണൻ .✍ മരണവീട്ടിൽതളംകെട്ടുന്നചില ഗന്ധങ്ങളുണ്ട്!നെഞ്ചുതുളച്ചുകയറുന്നമരണഗന്ധങ്ങൾ!ശ്വാസംമുട്ടിചങ്ക് നോവിപ്പിക്കുന്നചില ഗന്ധങ്ങൾ!!മരണാനന്തരചടങ്ങുകൾകഴിഞ്ഞ വീട്ടിലെആദ്യത്തെ രാത്രിയോളംവിങ്ങുന്ന നിശ്ശബ്ദതമറ്റെവിടെ കാണാനാകും?വീടിന്റെ ഓരോമുക്കും മൂലയുംയാത്രപോയ ആളെഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും!നിഴലനക്കങ്ങളായും….നീറ്റുന്ന വേദനകളായും!പിന്നെപ്പിന്നെ,ആയുർദൈർഘ്യത്തിന്റെകണക്കുപറഞ്ഞ്ആശ്വസിക്കുന്നചില പിറുപിറുക്കലുകൾകേട്ടേക്കാംആശ്വസിപ്പിക്കലുകൾക്കിടയ്ക്ക്അയാളുടെ നന്മകൾഎണ്ണിപ്പറഞ്ഞുള്ളവിങ്ങിപ്പൊട്ടലുകൾകേട്ടേക്കാംകാത്തിരിപ്പിനൊടുവിൽഅയാളെത്തുമെന്നപ്രതീക്ഷ മരിച്ചതേങ്ങിക്കരച്ചിലുകൾകേട്ടേക്കാം….വീടപ്പോഴുംമങ്ങിയവെളിച്ചത്തിൽവിറങ്ങലിച്ചു നിൽക്കയാവും!ഉറക്കെ ചിരിച്ചതും,ഉള്ളുനിറഞ്ഞതുംഉള്ളാളിയതുംഉടലുനീറിയതും….വീടിനോളംഅടുത്തുകണ്ടവരുണ്ടാവില്ല.വീടിനോളംഅയാളെ അറിഞ്ഞവരുണ്ടാകില്ല.അതാവാം…വീടെന്നും അയാളെഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും….കാരണമില്ലാതെയുംദീർഘനിശ്വാസങ്ങൾഉതിർന്നുവീണുകൊണ്ടിരിക്കും!!

ഭര്‍ത്താവ് വില്‍പ്പനയ്ക്ക്.

പഴയതും ഏറെ വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ചും അത് വാങ്ങുന്നവരെകുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇവിടെ ഒരു സ്ത്രീ വില്‍പ്പനയ്ക്ക് വച്ച ഐറ്റം ഇത്തി വ്യത്യസ്തമാണ്… സ്വന്തം ഭർത്താവിനെയാണ് യുവതി ഓൺലൈൻ സൈറ്റിൽ ലേലത്തിന് വച്ചത്. ഐറിഷ് യുവതിയാണ് ഇത്തരമൊരു വില്‍പ്പന നടത്തിയത്.…

കവിത :- അഘം.

രചന :- ബിനു. ആർ.✍ അഘങ്ങൾ നിറയുന്നൂ,ഭൂമിയുടെപരപ്പിൻ തിരുമുറ്റത്ത്‌ഒന്നല്ല രണ്ടല്ല,ഒന്നിനുമപ്പുറം രണ്ടിനുമപ്പുറംകോലംകെട്ടിയ കാഴ്ചകളെല്ലാംഅറിവിൻ മൂർത്തരൂപമെന്നുപേർകേട്ടമനുഷ്യനെന്നപദത്തിന്ന് നാണക്കേടിൻമുഖംപകർന്നുനൽകിയവർവൃത്തികേടിൻമുഖത്ത്ഇരുമ്പുപഴുപ്പിച്ചു വയ്‌ക്കേണ്ടുംചെയ്തികൾ ചെയ്തവർകണ്ടുംകേട്ടുംകേട്ടറിഞ്ഞുംനാടിൻവാഴ്‌വുകൾനാട്ടറിവുകൾകണ്ടുംകേട്ടുംതപിച്ചുംമാനവരാശികളെല്ലാംകണ്ണുപൊത്തിയുംചെവിപൊത്തിയുംവാപൊത്തിയുംകൊഞ്ഞനംകുത്തിയുംകണ്ടന്ധാളിച്ചുനിൽപ്പൂഭൂമിതൻ ജന്തുജാലങ്ങളിൽദൈവത്തിൻതിരുപ്പിറവിയുള്ളവർ!ചിരി സ്വന്തമായുള്ളവർ!ബുദ്ധിയും ബോധവുംകൂടെപിറപ്പായുള്ളവർ!,മാനവർ..തിരുകുലം…!

ദൃശ്യമാധ്യമ രംഗത്ത് ആടയാഭരണ വിഭൂഷിതരുടെ പൂണ്ടു വിളയാട്ടം.

വാസുദേവൻ കെ വി ✍ ദൃശ്യമാധ്യമ രംഗത്ത് ആടയാഭരണ വിഭൂഷിതരുടെ പൂണ്ടു വിളയാട്ടം. പെണ്ണായി പിറന്നതു കൊണ്ട് മാത്രം ആരോപണവിധേയരുടെ മേൽ കടന്നു കയറ്റം.മാധ്യമ വിചാരണകളിലൂടെ കുറ്റാരോപിതരെ കുറ്റവാളിയെന്ന് ചാപ്പ കുത്തി സമൂഹബഹിഷ്ക്കരണത്തിനുള്ള ആഹ്വാനം. ചാനൽ ചർച്ചകളിൽ വ്യക്തിഹത്യക്ക് ആക്കംകൂട്ടൽ.അന്വേഷണം പൂർത്തിയാകുംമുമ്പേ..…

വാനംമ്പാടിക്ക് അശ്രുപൂജ

Aniyan Pulikerzhu വിശ്വസംഗീത വേദികളിൽഇന്ത്യ തൻ അഭിമാനമായ്ഉയർന്ന ശിരസ്സാൽ നില്‌പുപ്രിയ ദേശ ഗായികയെന്നുംപാരമ്പര്യത്താൽ സിദ്ധിച്ചഉജ്വല സംഗീത പൈതൃകംസ്വയ പ്രയത്നത്താലത്നക്ഷത്ര തിളക്കമായ് മിന്നിശാസ്ത്രിയ സംഗീതത്തിന്റെമൗലികമാമ ടിത്തറയിൽമധുര ശബ്ദത്തിൽ പാടി,മാലോകരോ വിസ്മയിച്ചുസംഗിത സപര്യകൾക്കായ്ആദര വേറെ നല്കി നമ്മൾപുരസ്കാരം കൊണ്ടു മൂടി നാംഎല്ലാവരും ആ നന്ദി…

തിരസ്ക്കാരാം

രചന : ലത അനിൽ ✍ കണിക്കുറ്റം ,നേരക്കുറ്റം .കേതുക്കുറ്റം , രാഹുക്കുറ്റം .കേട്ടതും കണ്ടതും കുറ്റം.കാകദൃഷ്ടിക്കൊക്കെ കുറ്റം. സൂര്യജ്വാലയ്ക്കു० പഴി.ശബ്ദമുഖരിതമെന്നു० പഴി.മൂങ്ങയ്ക്കു മടിയില്ലമൂളിമൂളിപ്പഴിയ്ക്കുവാൻ. മനോനോവ്, ദേഹനോവ്മടുപ്പിന്നൊടുക്കത്തെ നോവ്.കഴുകന്നു മതിയാവോളംകഴിക്കു०വരെയുൾനോവ്. കൂട്ടു നന്നല്ലത്രേ കഷ്ട०.കൂടു० നന്നല്ല കഷ്ടം.പ്രാകാനറിയാത്ത പാവ०പ്രാവിനെപ്പോഴു० കഷ്ടം. ഒറ്റക്കാലിൽ…

പനിച്ചൂട്

രചന : ദിലീപ്.. ✍ പൊള്ളുന്ന പനിച്ചൂടിലേയ്ക്ക്ചാടിയിറങ്ങിഒരു പുതപ്പിനടിയിൽ നിന്നുംഅർദ്ധമയക്കത്തിന്റെവാതിൽപ്പാളിയിലേക്ക്എത്തിനോക്കിയിട്ടുണ്ടോ???അന്നോളം കാണാത്തസ്വപ്നങ്ങളുടെഅരുവിയിലൂടെലക്ഷ്യമില്ലാത്തഒരു യാത്രപോകാം,വാഹനവും ഡ്രൈവറുംഒരാൾ തന്നെയാകുന്നഒരു അപൂർവ്വയാത്ര,കുന്നുകളിൽ നിന്നുംഅടിവാരത്തിലേക്ക്ചിറകുകളില്ലാതെപറന്നിറങ്ങാം,കടൽച്ചൊരുക്കുകളെഭയക്കാതെ തിരകൾക്കൊപ്പംആടിയുലഞ്ഞ്കടലിന്റെ അടിത്തട്ടിലേക്ക്വീണുറങ്ങാം,സ്റ്റോപ്പുകളില്ലാത്തഒരു ദീർഘദൂരതീവണ്ടിയുടെമുരൾച്ചയും ചൂളം വിളിയുംതലയോട്ടിയിൽ നിന്നുംപുറത്തേക്ക് ഇടയ്ക്കിടെതള്ളിവരും,അതിനെ ശ്രദ്ധിക്കാതെവാതിൽപ്പാളിയിലേക്ക് തന്നെനോട്ടമയക്കണം,കണ്ടു മതിയാകാത്തകാഴ്ച്ചയുടെ ഗിരിശൃംഗങ്ങൾഅപ്പോഴും നമ്മെ നോക്കിചിരിക്കുന്നുണ്ടാവും,സ്വന്തം പട്ടടയുടെപൊള്ളുന്ന തീച്ചൂട്പനിയെന്നൊരു പേരിൽശരീരത്തിലേക്ക്…