Month: February 2022

ഓർമ്മയിലെ തുടികൾ

രചന : വൃന്ദ മേനോൻ ✍ എങ്ങുപോയെങ്ങു പോയ് മറഞ്ഞു ,മണ്ണിന്റെ മക്കൾ ,മണ്ണിന്റെ തുടിതാളങ്ങൾ .ജീവിതസ്വപ്നങ്ങൾ പുഷ്പിച്ച ഗന്ധങ്ങൾ,മണ്ണോടുചേർന്നലിഞ്ഞ വായ്ത്താരികൾ .ഒരു വിത്തിന്റെ പ്രസവവും നാമ്പിന്റെ പിറവിയുമാകുലതകളായ്മാറുന്ന മനുഷ്യാത്മാവിൻ ഗീതികൾ .സ്വപ്നങ്ങൾക്കു വിളവെടുക്കാനവർനോമ്പുനോറ്റിരിക്കേ ,പുഞ്ചിരിയായുമഴലായും ,മഴ തത്തിക്കളിച്ചു രസിക്കുംപുഞ്ചവയൽപ്പാടങ്ങൾ .നീളെ…

സത്യശീലൻ

കഥ : വി.ജി മുകുന്ദൻ✍️ അന്ന് പതിവിൽ കൂടുതൽ ചൂടുള്ള ദിവസമായിരുന്നു.സത്യശീലൻ വിയർത്തു കുളിച്ചാണ് ഓഫീസിൽ വന്നുകയറിയത്.എന്തിനാ ശീലാ ഈ ഉച്ചയ്ക്ക് വീട്ടിൽ പോകുന്നത് ഒരു ശീലാക്കണേ..ഇപ്പൊ വേനക്കാലമല്ലേ. ആ ഒരുമണിക്കൂർ ഇവിടെ ഈ ഏ സി യിൽ ഇരുന്ന് ഒന്നുറങ്ങിക്കൂടെ……

ഹാ! മനുഷ്യൻ.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ വലിയൊരു ഗോളത്തിലുപരിതലത്തി –ലരിച്ചുനടക്കുമുറുമ്പു പോൽ, മാനവൻ.വലിയവനെന്നു ധരിച്ചു നടക്കുമീമാനവനെത്ര നിസ്സാരനെന്നറിയുക! കണ്ണടച്ചൊന്നു തുറക്കുന്നതിൻ മുന്നേമണ്ണടിഞ്ഞീടുമൊരുവൻ, കാലൊന്നിടറുകിൽകാണുകിലവനുണ്ടു ഭാവം, ഭൂലോകംകൈകളാലമ്മാനമാടുവതവനെന്ന പോൽ. ഇന്നലെയെന്തന്നറിയാത്തൊരജ്ഞനിവ നിനിനാളെയുമെന്തന്നറിയാത്തൊരജ്ഞൻ !‘വർത്തമാനത്തിൻ ‘ ഔദാര്യരക്ഷയാൽമർത്ത്യനുയിരോടിരിപ്പൂ മാത്രകൾ സത്യമിതു! അതികായനെന്നവൻ ചിന്തിക്കയാ –ലപരജന്തുകുലത്തിനു…

ഏകാന്തതയുടെ വീട്

രചന : വിനോദ് മങ്കര ✍ ഏകാന്തതയുടെ വീട്ഈ ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഒരിടത്തെക്കുറിച്ചാണിത്. ഇവിടെ ഋതുഭേദങ്ങളുണ്ടോയെന്നും കാലം എങ്ങിനെയാണ് കാലം കഴിക്കുന്നതെന്നോ നാമറിഞ്ഞിട്ടില്ല ഇതുവരെ. കാററിൻ്റെ ജിജ്ഞാസകളെന്തെന്നോ കടലിൻ്റെ കണക്കുകൂട്ടലുകളെന്തെന്നോ അറിയാത്തയിടം. ഒരു പക്ഷേ, ‘ദൂരമനന്തം…കാലമനന്തം… ഈ ഏകാന്തതയുമേകാന്തം’ എന്നെഴുതിയ…

പ്രിയ ഗായിക ലതാമങ്കേഷ്ക്കറിന്
ആദരാഞ്ജലി…. 🙏

രചന : ഷൈല കുമാരി ✍ കിളിനാദമായ് മാനസത്തിൽകൂടുവച്ചൊരാ പൂങ്കുയിൽ,പറന്നകന്നു സ്വർഗ്ഗനാട്ടിലെപാട്ടുകാരിയാകുവാൻ.വാക്കുകളിൽ ചിലങ്ക കെട്ടിടുന്നപോലെ ഭംഗിയാർന്ന,പാട്ടു കേൾക്കേ മാനസംതുടിച്ചിരുന്നെപ്പൊഴും.കണ്ണുനീർപ്പൂക്കളാൽഅർച്ചന ചെയ്തിടുന്നുഗാനകോകിലമേനിൻ വിയോഗവേളയിൽ.

വാനമ്പാടിക്ക്‌ പ്രണാമം

എഡിറ്റോറിയൽ✍ ലതാ മങ്കേഷ്‌കർ, (ജനനം സെപ്റ്റംബർ 28, 1929, ഇൻഡോർ, ബ്രിട്ടീഷ് ഇന്ത്യ-മരണം ഫെബ്രുവരി 6, 2022, മുംബൈ, ഇന്ത്യ), ഇതിഹാസ ഇന്ത്യൻ പിന്നണി ഗായിക, അവരുടെ വ്യതിരിക്തമായ ശബ്ദത്തിനും മൂന്ന് ഒക്ടേവുകളിലധികം വ്യാപിച്ച സ്വര ശ്രേണിയ്ക്കും ശ്രദ്ധേയയാണ്. ലതാമങ്കേഷ്കറുടെ കരിയർ…

പ്രക്യതിയിലേക്ക്

രചന : നോർബിൻ നോബി ✍ കാറ്റേ വാ കുളിർ കാറ്റേ വാനീറുന്ന ഓർമയിൽ ആശ്വാസമേകാൻവീശുന്ന കാറ്റിന്റെ സ്വാന്തന സ്പർശനംതലോടലായ് എന്നെ തഴുകുന്നു ഈ കൊച്ചു കാറ്റിനും പറയുവാനുള്ളതോ?നീറുന്ന ജീവിത കഥകളല്ലോ?തീരാത്ത കണ്ണീരിൻ ജീവിത വീഥിയിൽപതറുന്ന ജീവിത താങ്ങളേ ആരോടും പറയാതെ…

കാത്തിരിപ്പ്.

രചന : സുസ്‌മി അശോക് ✍ ചിതറിവീണഓരോ കണ്ണാടിച്ചില്ലുകളുംഓർമകളുടെ കഥകൾ പറഞ്ഞിരുന്നു.വിരൽത്തുമ്പുകളാലെ അവയോരോന്നുംപെറുക്കിയെടുക്കവേഎന്റെ ഉള്ളംകൈയ്യിലുംകണ്ണുകളിലും മനസ്സിലും പടർന്നിരുന്നു ചോരയുടെ നനവ്.പിണങ്ങതെ പിണങ്ങിയും,പിന്നെ ഇണങ്ങിയും,എന്റെ മോഹങ്ങൾക്ക് ചിറകുനൽകിയുമൊക്കെഅവൾ എന്നോടുചേർന്നിരുന്നു.പിന്നെന്തിനാണവൾഎന്നെവിട്ട് പറന്നകന്നതും,തോരാമഴപോലെ എന്നിൽകണ്ണുനീർ ബാക്കിയാക്കിയതും.?നിരങ്ങിനീങ്ങുന്നഈ ജീവിതത്തിൽതിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്ബാക്കിയായ കുറേ ഓർമ്മകൾ മാത്രം..നിദ്രയകന്ന രാത്രികളിൽകാറ്റ്…

ഈ വഴിയോരത്ത്

രചന : ജയേഷ് പണിക്കർ ✍ തനിയെ നിന്നെത്ര നാളായി ഞാനീവിധം പലതരം കാഴ്ചകളെൻ്റെ മുന്നിൽതണലേകിയെത്രയോ തളരുന്നവർക്കങ്ങുമഴു ഭയന്നങ്ങു കഴിച്ചിടുന്നുഉരിയരിയ്ക്കായങ്ങു വയറടിച്ചങ്ങനെമധുരമായ് പാടുന്ന പൈതങ്ങളുംവഴി തെറ്റി വന്നൊരു വയോധികനെന്നുടെ മടിയിലിരുന്നങ്ങു വിശ്രമിപ്പൂഇളനീരുമായിങ്ങു കാത്തിരുന്നങ്ങനെപഥികർ തൻ ദാഹമകറ്റിടാനായ്ഇരുവശമായങ്ങു നിൽക്കുന്നുമിഴിതുറന്നറിയാതെ പേരുള്ള പൂക്കളുമേകൊടിയതുയർത്തിയങ്ങൊരുപാടുപേരങ്ങു തെരുതെരെ…

മരണത്തിനു മുൻപ് (കഥ )

രചന : സുനു വിജയൻ ✍ വാസുദേവൻ കട്ടിലിൽ നിന്ന് തല തെല്ലൊന്നുയർത്തി നോക്കാൻ ശ്രമിച്ചു. കഴുത്തിൽ ആരോ ശക്തമായി പിടിമുറുക്കിയിരിക്കുംപോലെ. കഴുത്ത്‌ അനങ്ങുന്നില്ല. തല അൽപ്പം ഒന്നുയർത്തിയാൽ ജനൽപടിയുടെ അപ്പുറത്തെ കാഴ്ചകൾ കാണാം. പക്ഷേ അതിനു തനിക്കാവതില്ലല്ലോ എന്നു തിരിച്ചറിഞ്ഞു…