Month: February 2022

കന്യകയാവുക യോഗ്യത നേടുക*

വാസുദേവൻ കെ വി ✍ കന്യകാത്വം പരിശോധിച്ചും , പ്രസവ സാധ്യത അടയാളപ്പെടുത്തിയും ഭാരതീയ പൊതുമേഖലാ ബാങ്ക് വമ്പന്റെ റിക്രൂട്മെന്റ് തമാശ .കന്യകയെ മതി ആർക്കും..കന്യക അതാരാണ് ?? എന്താണ് കന്യകാത്വം ??ചരിത്രവും, ഇതിഹാസകാവ്യങ്ങളും പെണ്ണിനെ കളിയാക്കിക്കൊണ്ട്..,, എന്താല്ലേ!!..നമ്മുടെ ആർഷ പുരാണത്തിലുണ്ട്…

മനുഷ്യാ,നീയെവിടെ?

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ മനുഷ്യനെ ഹാ തേടിനടന്നെൻ,മനസ്സുചോദിപ്പൂ …!മനുഷ്യനെക്കണ്ടില്ലൊരിടത്തും,മനുഷ്യാ,നീയെവിടെ?ചിലരിൽ കണ്ടേൻ ജാതി,മതപ്പുഴു-കുത്തിൻസംസ്കാരം!ചിലരിൽ കണ്ടേൻ രാഷ്ട്രീയപ്പേ-ക്കൂത്തിൻ സംസ്കാരം!ചിലരിൽ കണ്ടേൻ പകയുടെ,ചതിയുടെ;ചളിച്ച സംസ്കാരം!ചിലരിൽ കണ്ടേൻ കപടതതന്നിരുൾവിതച്ച സംസ്കാരം!മനുഷ്യാ,നീയെവിടെ?പുനരങ്ങനെ;മനസ്സുചോദിക്കേ,മനുഷ്യനായൊരു മനുഷ്യൻചൊല്ലി,മരിച്ചുപോയീഞാൻ!എവിടുന്നെവിടുന്നീഞാൻ കേട്ടൂ,ആ ദയനീയസ്വനം?അറിയില്ലെങ്കിലുമൊരു നിമിഷംകൺ-മിഴിച്ചുനിന്നേവം,നിനച്ചുപോയേ,നല്ലെന്നാലുംമനുഷ്യാ,നീയെവിടെ?ഉടപ്പിറപ്പിൽ കണ്ടില്ലുറ്റ-സുഹൃത്തിലുമിന്നീഞാൻഅടുത്തറിഞ്ഞവരടുത്തറിഞ്ഞവ –രെല്ലാംകാട്ടാളർ !കാവിയുടുത്തവർ,ളോഹധരിച്ചവർകവിവേഷക്കാരിൽ,തിരഞ്ഞുഞാ,നൊട്ടവരിലുമുണ്ടാ-മയ്യോ,കാട്ടാളർ!ഒടുവിൽ ചോദിച്ചൊരുചോദ്യംഞാ-നെന്നോടായ് സദയംകവി,നീയെന്തിനുവെറുതെ,യിന്നിതു-ചോദിപ്പൂസതതം?സ്വാർഥതമുറ്റിയലോകം കണ്ടോ,കവിതരചിപ്പൂനീ!സാർഥകമാകില്ലിങ്ങനെപോയാൽ,നിന്നുടെയീ,ജൻമംവമ്പൻമാരുടെ…

🔶 വഴികാട്ടി 🔶

രചന : സെഹ്റാൻ ✍ ജീർണിച്ച തുറമുഖത്തിന്റെദ്രവിച്ച കൈവരിയിലിരുന്ന്കടലിന്റെ ദൂരമളക്കേഅയാളെക്കണ്ടു.നഷ്ടപ്പെട്ട കൈപ്പത്തിയിലെസർപ്പാകൃതിയുള്ളസ്വർണമോതിരങ്ങൾതിരഞ്ഞ് പുറപ്പെട്ടതാണയാൾ.സെഹ്റാൻ എന്ന് പേര്. “നോക്കൂ സെഹ്റാൻ,ഈ കപ്പലിൽ നിങ്ങൾക്ക്കടൽ താണ്ടാം.”(കപ്പൽപ്പായകൾ പഴകിക്കീറിപ്പോകാതെയും,കപ്പൽപ്പലകകൾ ദ്രവിച്ചിളകിപ്പോകാതെയുംമറുകരയെത്താമെന്ന് ഉറപ്പുണ്ടെങ്കിൽ…) തങ്ങളുടെ നിറം കറുപ്പോ, വെളുപ്പോഎന്നതുചൊല്ലി സദാ തർക്കിച്ചുകൊണ്ടിരുന്ന രണ്ടു കാക്കകളെഞാനയാൾക്ക് കാണിച്ചു.“ഇവരുമുണ്ടാകും കപ്പലിൽനിങ്ങളോടൊപ്പം…”…

മാഘം

രചന : ജയശങ്കരൻ ഒ.ടി. ✍ കവിതയങ്ങനെ പാടി നടന്നു നാം !!! പുതിയതായ് തളിർ നീളും പിലാശുകൾ,നിറയെപൂമ്പൊടി താമരയല്ലിയിൽ .വെയിലിൽ വാടിയ വർണ ലതാളികൾ,സുരഭിലം ഋതു രാജ സമാഗമം . കവിതയങ്ങനെ പാടി നടന്നു നാം ,കുളുർ നിലാവിന്റെ മാഘ…

അഭേദങ്ങള്‍

രചന : Shangal G T ✍ അന്ന്-വെയില്കൊണ്ട്മഴകൊണ്ട് നടക്കും ഉടലുകള്‍വീടെത്തുമ്പോളോര്‍ക്കുംഉടലാരുടേതെന്ന്..?കാറ്റ്അഹംബോധങ്ങളുടച്ച്എല്ലാം വല്ലാതെകൂടികുഴയുന്നല്ലോയെന്ന്..ചരിത്രമാകെ കൂടികുഴയുന്നെന്ന്..ബുദ്ധനും ക്രിസ്തുവും കൂടികുഴയുന്നെന്ന്..ഞാനും നീയും കൂടികുഴയുന്നെന്ന്..അന്ന്-വാമനന്‍ ചവിട്ടിതാഴ്ത്തിയ ശിരസ്സ്കുരിശില്‍ മുള്‍മുടിചൂടിവരുംആടും ആട്ടിടയനുംശരീരം വെച്ചുമാറി രസിക്കുംപുഴയും മലയുംകണങ്ങള്‍ പങ്കുവച്ചു കളിക്കുംപ്രതിയെ തൂക്കാന്‍ വിധിച്ച്നിയമപുസ്തകങ്ങളടച്ച്ചമയങ്ങളാകെയഴിച്ച്ന്യായാധിപന്‍തൂക്കുമരത്തിലേക്കു സ്വയം നടന്ന്ആരാച്ചാരിലേക്കു മറയുംഅഭേദകല്‍പന വായിച്ചെടുത്ത്ആരാച്ചാര്‍…

പുനർജ്ജന്മം

രചന : ആതിര തീക്ഷ്ണം ✍ അടുത്ത ജന്മത്തിൽആരാവണമെന്നചോദ്യങ്ങൾക്ക് മുന്നിൽപുഞ്ചിരിച്ച ഒരുത്തരമേഞാൻ കേട്ടതുള്ളുഎനിക്കൊരു ഗൗളി ആയാൽ മതിയെന്ന്. അതെന്തിനാണ്?എന്നെ ആക്രമിക്കാൻഅധിക്ഷേപിക്കാൻഓടിവരുന്നവരുടെമുന്നിലേക്ക് വാല് മുറിച്ചിട്ട്പൊട്ടിചിരിച്ചു കൊണ്ടോടി മറയാൻ..പലപ്പോഴും ഞാൻ മരിച്ചുപോയെന്ന് കരുതിയവർക്ക്മുന്നിൽ പൊട്ടിപ്പോയവാലിൻകഷ്ണത്തിനു പകരംപുതിയത് മുളച്ചെന്ന്കാണിച്ചോടി തുള്ളാൻ.. അവരുടെ അസത്യങ്ങൾക്ക്ഞാൻ ചിലച്ചു കൊണ്ട്സത്യമാണെന്നു…

അക്ഷയപ്പാത്രങ്ങളിലേയ്ക്ക്

രചന : വത്സല ജിനിൽ ✍ കുളിയൊക്കെ കഴിഞ്ഞ്,കഴുകിയ തുണികൾ വിരിക്കാനായി ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്ന കായികാതാരത്തെപ്പോലെ ബക്കറ്റും ചുമന്നു കൊണ്ട് മുകളിലേയ്ക്ക് ചെന്നപ്പോഴാണ്,കുറച്ചു മാറി,ഏറെനാളായി അടച്ചിട്ടിരുന്ന പഴയ ഓടിട്ട വീടിന്റെ പൂമുഖത്ത് കുഞ്ഞിനെയും തോളത്തിട്ട് നീണ്ടുമെലിഞ്ഞൊരു പെൺകുട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടത്.…

കുരുക്കുകൾ വിൽപനക്ക്

രചന : ടി.എം. നവാസ് വളാഞ്ചേരി .✍ തൂക്കമൊപ്പിക്കാനുള്ള തിരക്കിൽ തൂക്കുകയറിലേക്കുള്ള യാത്രയിലാണ് മലയാളി . മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴയുമായി വായ്പ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുമ്പോൾ കൂമ്പടഞ്ഞ് കൂട്ടമരണത്തെ പുൽകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച ….കുരുക്കുകൾ വിൽപനക്ക് (കവിത) നാളേറെയോടി പുറം…

കിരീടം

രചന : ശിവൻ മണ്ണയം.✍ ആ അതിമനോഹരമായ പ്രഭാതത്തിൽ ഉണ്ണിയുടെ ഭാര്യ അവളുടെ വീട്ടിലേക്ക് ഒരു ഹ്രസ്വസന്ദർശനത്തിനായി പോയി.ഉണ്ണി സങ്കടം കടിച്ചമർത്തി പിറുപിറുത്തു: സന്തോഷം..! ഭാര്യ പടിയിറങ്ങിതും മി.ഉണ്ണി അവളഴിച്ചു വച്ചിട്ട് പോയ കിരീടം ഗർവ്വോടെ എടുത്ത് തലയിൽ വച്ചു. ഇനി…

തുളസിക്കതിർ

രചന : ശ്രീകുമാർ എം പി✍ യദുകുലനാഥയാദവകുമാരയമുനാതീരവിഹാരി കൃഷ്ണ കാറൊളിവർണ്ണാ നിൻകദനങ്ങളാണൊകരൾ കവരുന്ന വേണുഗാനം മാധവ നിന്നുടെമയിൽപ്പീലി പോലുംമങ്ങാത്ത ദു:,ഖത്തെ മായ്ക്കയാണൊ സോദരരാറിനേംകംസൻ വധിച്ചതിൻതാപം തണുക്കാതെ പിറന്നു ഭവാൻ കദനമുറഞ്ഞുഅമ്മയുമച്ഛനുംകൽത്തുറുങ്കിലല്ലൊ ജനിച്ചനേരം രാവിൽ പേമാരിയിൽപ്രാണരക്ഷയ്ക്കായികടത്തുന്ന പൈതലങ്ങല്ലയൊ ദൈവമെ ! ശൈശവംപിന്നിടും നാൾകളിൽജീവന്നപായങ്ങളെത്രവന്നു…