Month: February 2022

ലീലയും ലോണും (കഥ )

രചന : സുനു വിജയൻ✍ “എവിടേക്കാ ലീലേച്ചി, ഇന്ന് തൊഴിലുറപ്പ് പണി ഇല്ലായിരുന്നോ “തിരക്കിട്ടു കടുവാപ്പാറ മലയിറങ്ങുന്ന ലീലയോട് പശുവിനെ കുളിപ്പിച്ചുകൊണ്ടിരുന്ന രാഖി വിളിച്ചു ചോദിച്ചു.“ഇല്ല, ഇന്നു പണിക്കിറങ്ങിയില്ല. രാജപുരത്തു സഹകരണ ബാങ്ക് വരെ ഒന്നു പോകണം. ഒരു ലോണിന്റെ കാര്യം…

🌅പൊങ്കാല🌅

രചന : കനകം തുളസി✍ പൊങ്കാല… പൊങ്കാല,ആറ്റുകാൽ പൊങ്കാലപൊങ്കോലപ്പൂപോലമ്മയ്ക്കിന്ന് പൊങ്കാല.ആറ്റുകാലമ്മയെ വന്ദിച്ചുനിന്നങ്ങ്ആറ്റുനോറ്റോരാദരണീയപ്പൊങ്കാല.ഏറ്റവും ദുഃഖങ്ങൾ മാറ്റുവതിന്നായിഉറ്റവരേഴകൾ അർപ്പിച്ചീടുന്നമ്മേ.പൂർണ്ണപ്രഭയാൽപുലരിപിറന്നമ്മേപൂർണ്ണകുംഭപ്രഭോജ്വലം നിൻമുന്നിൽ.വർണ്ണനാവാഗ്മയ നിർലോഭഗീതികൾകർണ്ണാനന്ദാമൃത ലഹരിയിലാറാടി.പാപങ്ങൾ പോക്കുന്ന മംഗല്യരൂപിണീപാപജാലങ്ങൾ പാടേയകറ്റീടമ്മേ.പാപഫലങ്ങളനുഭവിക്കുന്നേരംപാപസങ്കീർത്തനം പാപികൾക്കേകേണം.അന്യോന്യമുള്ളിലെ മാലിന്യമാറ്റാനീധന്യമനോഹരി ചാരത്തണയേണേ.മാന്യതയേറുമീയൂഴിയിൽ വാഴ്വോർക്ക്ധാന്യമാം സമ്പത്തുമേകണേയീശ്വരീ.പൊങ്കാല…. പൊങ്കാല, ആറ്റുകാൽപ്പൊങ്കാലപൊങ്കോലപ്പൂപോലമ്മയ്ക്കിന്ന്പൊങ്കാല.

കാർത്തികപ്പൊൻദീപം

രചന : സാബു കൃഷ്ണൻ ✍ ഇന്നെന്റെ മുറ്റത്തു നിനക്കായ്പൊങ്കാലയർപ്പിച്ചു ഗൃഹ ലക്ഷ്മിഅനുഗ്രഹ വർഷം ചൊരിയുവാൻദേവീ, നിന്നെ മനസ്സാ സ്മരിച്ചു. ഒരായിരം ദീപം കത്തി ജ്വലിച്ചുകാർത്തിക നക്ഷത്ര മൂവന്തിയിൽഉത്സവ പ്രകർഷ രാവുകളിൽഗായത്രീ മന്ത്ര മുഖരിതങ്ങൾഭക്തി ചോദനാ പൊങ്കാലയിട്ടുസൂര്യ പ്രഭാ പൂര മണ്കലങ്ങൾ.…

ലോകത്ത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ജോലി

ജുനൈദ് വരന്തരപ്പിള്ളി ✍ ലോകത്ത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ജോലി എന്തായിരിക്കും. കൂടുതൽ സമയം വിശേഷിച്ച് ഒന്നും ചെയ്യാനില്ലാത്ത സമയങ്ങളിലാണ് ഇങ്ങനെ ഓരോന്ന് ആലോചിക്കാറുള്ളത്. രസകരമായി പറഞ്ഞാൽ, നമ്മൾ ആശുപത്രി വരാന്തയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കുകയാണ്. നല്ല തിരക്കുണ്ട്, ചുരുങ്ങിയത് നമുക്ക്…

പുനർജ്ജനി

രചന : വിനോദ് ഗുപ്‌ത ✍ പറ്റിയാൽ സ്വന്തം ശവമടക്കിൽനിന്നൊന്ന് പുനർജ്ജനിക്കണം…എന്റെ ശൂന്യതയ്ക്കപ്പുറവുമൊരു ജീവിതമുണ്ടെന്നുറ്റവരെ ബോധ്യപ്പെടുത്താൻ,നോവിന്റെ ചുഴിയിലേക്കാഴ്‌ന്നുപോയവർക്കൊപ്പം ഒരിത്തിരി നേരംകൂടിയിരിക്കാൻ,പാതിമുറിഞ്ഞെന്നുകരുതിയ യാത്രയുടെ ബാക്കികൂടി മുഴുമിപ്പിക്കാൻ,ഇന്നലെകളുടെ അറ്റത്തേക്ക് ഓർമ്മകളിലൂടെ ഒരുമിച്ചു സഞ്ചരിയ്ക്കാൻ,ആത്മാവിനാഴങ്ങളിലേക്ക് വേരൂന്നിയ സ്നേഹപടർപ്പിന്റെ പച്ചപ്പ് വിരിയിക്കാൻ,ഇരുട്ടറയിൽ തളയ്ക്കപ്പെട്ട പ്രണയത്തെ മോചിപ്പിക്കാൻ,ഉന്മാദങ്ങളുടെ സ്വർഗ്ഗരാജ്യത്തേക്ക്…

നഷ്ടപെടുന്ന ബാല്യം

രചന : ജോസഫ് മഞ്ഞപ്ര✍ ഇന്നലെകളിൽ നടന്നവഴികളിലൂടെ,ഇന്ന്,തൊടികളിൽ,തെച്ചിയും, ചെമ്പരത്തിയും,മന്ദാരവും, ജമന്തിയും,കൊഴിഞ്ഞും, വാടിക്കരിഞ്ഞും,കിടക്കുന്നു. പാടത്തെ ചെറുനീർ ചാലുകളിൽ പരൽമീൻ ഓടിക്കളിക്കുന്നില്ല.കുട്ടിയും, കോലും, കളിച്ചുരുന്ന പാടശേഖരങ്ങളിൽ കോൺക്രീറ്റ് വനങ്ങളുയർന്നിരിക്കുന്നു.പാടത്തും, തൊടികളിലും, ഓടിക്കളിച്ചിരുന്ന ചെറു ബാല്യങ്ങളില്ല. പുലര്കാലത്ക്ഷേത്രത്തിൽതൊഴുതു മടങ്ങുന്നവരില്ല.പള്ളിമണികളിൽ ശോകത്തിന്റെ മണിമുഴക്കം.തൊടികളിലെ പൂക്കൾ പറിച്ചും, പാടത്തെ…

പരിമിത രാവിൽ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പരിമിത രാവുകളേപനിമതി രാവുകളേപരിമൃദു കൽപനയേഇരുളിന്റെ കണങ്ങളേ! കണത്തിന്റെ ഇടംപെട്ടുഉറങ്ങാതെ ഉണർന്നിട്ടുകളയാതെ നിമിഷത്തെമൊത്തുന്നു ജീവനെന്റെ മേഘനിലാ ചിത്രണത്തെകാട്ടുപച്ച ,യിലയിലെഇടയിലെ നിഴലിന്റെഉലകിന്റെ മാസ്മരത്തെ ഉടലിന്റെ മാസ്മരത്തെമെല്ലെമെല്ലെ മൊത്തിമൊത്തിഇഹലോകം ആസ്വദിയ്ക്കാൻഇടംപെട്ടു കണികയിൽ പരിമിത രാവുകളേപനിമതി രാവുകളേപരിമൃദു കൽപനയേഇരുളിന്റെ കണങ്ങളേ!

അടിവേര് തോണ്ടുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും ഒരേ കുടക്കീഴിൽ നട്ടുനനച്ചു വളർത്തി വർണവസന്തം തീർത്ത മഹാ പൈതൃകത്തിന്റെ മഹത്വംവർഗീയത തലക്കുപിടിച്ച പകയുടെ…

തേൻമൊഴി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഉൾത്തടത്തിൽ കിനാക്കളുണ്ടായിരം;മുൾപ്പടർപ്പിൽ പിണഞ്ഞു കിടപ്പുഹാ!കൽപ്പനാവൈഭവങ്ങൾ കൊണ്ടായതിൻ,ശിൽപ്പഭംഗി വർണ്ണിക്കുന്നുഞാൻ സദാ! സൃഷ്ടിതൻസൂക്ഷ്മചിത്രണമൊക്കെയും,ദൃഷ്ടിയിൽ കണ്ടുരയ്ക്കുവാനായില്ലേൽ,കഷ്ടമത്രേ,കവിയെന്നൊരാളിനെ;തുഷ്ടിപൂണ്ടുനാമെത്ര വിളിക്കിലും! ഉള്ളിലുണ്ടാകണം ഗുരുഭക്തിയുംതുള്ളിനിൽക്കും കവനകടാക്ഷവുംരണ്ടുമൊത്തുചേർന്നീടി,ലൊരുവനെകണ്ടമാത്ര,കവിയെന്നു ചൊന്നിടാം! അന്യദു:ഖങ്ങൾ പാടേയറിയണംധന്യചിന്തക,ളുള്ളിലുയിർക്കണംനിർമ്മല സ്നേഹമൊന്നിനാലേവർക്കുംനൻമതൻ നൻമധുവെന്നുമേകണം നിത്യകർമ്മങ്ങൾ നിസ്വാർഥമാകണംമൃത്യുവെന്നതു മുന്നാലേകാണണംഅത്യുദാരത്വമാർന്നി പ്രകൃതിയെ,നിത്യവും വാഴ്ത്തിയാർദ്രമായ് പാടണം ചിത്തശുദ്ധിവരുത്തി…

അവിവേകം

രചന : ഒ. കെ ശൈലജ ടീച്ചർ ✍ ഹോ!എന്തൊരു കുളിര്!ഡിസംബറിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ എന്തൊരു സുഖം!ഇങ്ങനെ വെയിലിന്റെ ചൂട് ജനലഴികളിലൂടെ ദേഹത്ത് പതിയുന്നത് വരെ കിടക്കാൻ മോഹം തോന്നുന്നു. ആ കുട്ടിക്കാലം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ!എന്തായാലും സാരമില്ല…