വള്ളിയൂരുത്സവം
രചന : രഘുനാഥൻ കണ്ടോത്ത്✍ വെള്ളച്ചുരുൾമുടി വിരിച്ചു വാനംവള്ള്യൂർക്കാവിൽ കൊടിയേറിഉത്സവമായി വയനാടെങ്ങുംഉത്സാഹത്തിൻ നാളുകളായ്!ഓർമ്മകൾ ശാരദമേഘാവൃതമായ്മനനം മഴയായ് പെയ്യുകയല്ലോ?ചന്തകൾ വർണ്ണച്ചന്തംചാർത്തും‐സന്ധ്യകൾ ദീപപ്രഭയാൽ മിന്നുംവർണ്ണബലൂണുകളൂതിപ്പലപലകോലമൊരുക്കിക്കെട്ടിയ മാലകൾപീപ്പികൾ പാവകൾ ചെണ്ടകൾ കൊച്ചുകളിപ്പാട്ടങ്ങൾ നിറയും കടകൾകിണ്ണംകിണ്ടിയുമുരുളിവിളക്കുംമണ്ണിൽപ്പണിയാൻ കൈക്കോട്ടുകളുംചട്ടിചെരാത് കലങ്ങൾ പിന്നെചക്കപുഴുങ്ങാൻ കച്ചട്ടികളുംഹൽവകൾ മധുരപ്പാവിലൊരുക്കിയപലഹാരങ്ങൾ പൊരികടലകളുംമുറുക്കുചക്കരനാലുംകൂട്ടി‐മുറുക്കിച്ചുവന്ന ചുണ്ടുകളെങ്ങും!യൗവ്വനമൂതിനിറച്ചബലൂണുകൾകൗതുകമായിച്ചിതറിക്കാൺകെകുറുമക്കുട്ടന്മാരൊരുകൂട്ടംകുറുമാട്ടികളുടെ ഹൃദയസരസ്സിൽകണ്ണേറുകളിൻ…