Month: March 2022

റഹീമിന്റെ നൊമ്പരങ്ങൾ*

രചന : വിദ്യാ രാജീവ്‌ ✍ റഹീം നാട്ടിൽ വന്നിട്ടിപ്പോൾ 9 വർഷമാകുന്നു. പടച്ചോൻ അവനു നൽകിയ രണ്ടു മക്കളെയും നോക്കാൻ ഉമ്മയേയും ബാപ്പയേയും ഏൽപ്പിച്ചാണ് പോയത്.ജമീല അവന്റെ പ്രാണനായിരുന്നു. അവർ ഇരുവരും ഇണപിരിയാത്ത പ്രണയ ശലഭങ്ങളായിരുന്നു.സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചയ്ക്ക്…

വ്രണിതഹൃദയം

രചന : പരമേശ്വരൻ കേശവപിള്ള ✍ ഇന്നുഞാൻകേഴുന്നുഹൃദയപൂർവ്വംമുന്നവേചെയ്തപാപങ്ങൾക്കായ്അറിഞ്ഞുചെയ്തോരപരാധമെല്ലാ-മറിഞ്ഞു മാപ്പു നൽകണേദയാനിധേ!.കരുതിയില്ല,യെനിക്കീ ഗതിനാഥാതരികയെനിക്കൊരു മാനസാന്തരംപരിതപിക്കുവാൻ/പശ്ചാത്തപിക്കുവാൻപരിശുദ്ധാത്മാവിനെ തരിക നാഥാ.പോക്കുവാനാകാത്ത ദുഖസത്യങ്ങളാൽചേർക്കുവാനാകാത്തപൊട്ടിയമൺകുടംപോ-ലാർക്കുമറിയാത്തനൊമ്പരംനൽകുമീ-വാക്കുകൾകൊണ്ടുമുറിവേൽപിച്ചിരുന്നുനാഥാ.കേൾക്കണംനീയെന്നെസ്നേഹമോടെ നാഥാനാൾക്കുനാളേറ്റുപറയുമെൻപാപങ്ങൾമറയ്ക്കണംമായ്ക്കണംവേണ്ടാത്തതൊക്കെയുംനിറയ്ക്കണംനിന്നാത്മശക്തിയെനിത്യവും.

സൂഫി പറയുന്നു.

രചന : മനോജ്.കെ.സി.✍ സൂഫി…മെല്ലെ മൊഴിഞ്ഞു…എന്നോടായി…പ്രശാന്തമാം…ഒരു തടാകക്കരയിൽ നിന്ന്…നിലാമഴ പെയ്കെ…ഇങ്ങനെ,പ്രപഞ്ചത്തിൻ ഗോചരമാം…സർവ്വ,സ്വരങ്ങൾക്കും…വർണ്ണങ്ങൾക്കും…ഉദയാസ്തമനങ്ങൾക്കുമപ്പുറം…ഉലകിൽ അകക്കാമ്പിലെങ്ങോ…തമ്മിലടർന്നു മാറാത്ത…ബീജരൂപം പൂണ്ട ദീപ്തദ്വന്ദങ്ങൾമന്വന്തരങ്ങൾക്കുമപ്പുറം ഉരുവം ചെയ്ത…കാലതീത…അനശ്വര…അനന്യ…അനിർവ്വചനീയ…ബാന്ധവമത്രേ…സത്യലോകം ചേർന്ന്…അഭൗമവർണ്ണ – സ്വര – ലയ രാജികൾ വിടർത്തും…ഭവാബ്ധി തന്നുടയോൻ/ഉടയോൾ…തൻ കരങ്ങളാൽ തീർത്ത –ഹീരപുഷ്പം ചൂടും…ലോകത്തിലേറ്റം ദിവ്യമാം…പ്രണയം…അല്ലാതെ,ഒരു…(അല്ല),പല തീൻ മേശകൾക്കുമിരുവശവുമിരുന്ന്…നൈമിഷകാലങ്ങൾ…

സർവ്വേകല്ല്

രചന : രാജീവ് ചേമഞ്ചേരി ✍ കുടിയിറക്കാനായ് കല്പിത വരേണ്യവർഗ്ഗം!കുടക്കീഴിലൊരുമിച്ചണിനിരക്കേയിന്നിവിടം!കണ്ണീർധാരയിലൊരിറ്റു ദയ പോലുമേകാതെ-കുറുക്കുവഴിയിൽ ചെമ്പരുന്തായ് മാറിടുന്നു! ഇരകൾ മാറത്തടിച്ചലയുന്നു പാന്ഥാവിൽഇംഗിതങ്ങൾ എഴുതാപ്പുറങ്ങളിൽ പരതുന്നു!ഇഛാശക്തി ദുർമേദസ്സിൻ കരവലയത്താൽ-ഇരുളടയ്ക്കുന്ന തൂലികതുമ്പിലെ കറുപ്പായ്! കിളിക്കൂട് തകർത്തിടാൻ കൊടുങ്കാറ്റ് വന്നു-അമ്മക്കിളിയിന്ന് വാവിട്ടലറി വിളിക്കേ…….കുഞ്ഞോമനയും കൂട്ടായ് കരഞ്ഞു തളർന്നു!കണ്ണിൽ…

ഹോളി ആഘോഷം .

അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ഫാൽഗുനമാസത്തിലെ (ഫെബ്രുവരി അവസാനമോ മാർച്ചു ആദ്യമോ)പൗർ‌ണമി കഴിഞ്ഞുള്ള പകൽ ഹോളിയായി ആഘോഷിക്കുന്നത് .മുൻപ് കർഷകരുടെ ആഘോഷമായിരുന്ന ഹോളി മികച്ച വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങി. ഇന്നത് പൂർണമായും മതാചാരമായി മാറി.…

വേനൽസുമങ്ങൾ

രചന : പട്ടം ശ്രീദേവിനായർ ✍ വേനൽസുമങ്ങളേ..നെടുവീർപ്പിലാണോ?ചുട്ടുപഴുക്കുന്നഭൂമി തൻ,താപത്തിൽ,സ്നേഹാർദ്രതാളങ്ങൾ,വാടിത്തളർന്നുവോ?വ്യർത്ഥസ്വപ്നത്തിന്റെമോഹമായ്ത്തീർന്നുവോ?ഒരുതുള്ളി നീരിന്റെ,നേരൊന്നറിയാതെ,നിർവ്യാജ ദുഃഖം നിറയുന്ന നിന്നുടെ,സങ്കല്പമാകുന്നതെന്നുംമനോജ്ഞമാം,മേഘരൂപങ്ങൾ തൻആശക്കടൽ ജലം…!

ഓലക്കുടിലിലെത്തും…!

രചന : എസ്.എൻ.പുരം സുനിൽ ✍️ ഓലപ്പഴുതിലൂടൂളിയിട്ടെത്തുന്നനീല നിലാവിൻ നുറുങ്ങുവെട്ടംവട്ടം തെളിച്ചൊരാ പ്രേയസീമാർവ്വിടേപറ്റിപതിയുമാ യാമമിങ്കൽ ചെല്ലക്കരത്താലുഴിഞ്ഞുലഞ്ഞീടുന്നമുല്ലപ്പൂഗന്ധമിയലുന്ന തെന്നലിൻകള്ളത്തരങ്ങളറിയുകയാകിലോകാമിനി നിദ്രയിൽ പുഞ്ചിരിപ്പൂ…?! കോകില സൗഭഗ രാഗതീരങ്ങളായിമാകന്ദശാഖികളുല്ലസിക്കുംപാതിരാപ്പൊന്നിൽ തിളങ്ങുന്ന മഞ്ഞുപോൽസ്വേദമുറയുമാ മാറിടത്തിൽ പരതുന്ന കണ്ണിലെ പാരവശ്യങ്ങളെവിരുതോടെയേറ്റും വരികളെന്നുംപ്രണയം പനിച്ചു തുടിച്ചു തുളുമ്പിടുംപരിണാമശായിയായി പ്രോത്ജ്വലിക്കാൻ കറയറ്റ…

വെറുതേവിടുക.

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️ ശിലാതരഹൃദയം സ്ഥാപിക്കയാലോശിലാതരഹൃദയം പൂജിക്കയാലോശിലയിലെ ശിലയാം ദേവൻ നീയ്യ്ഉരിയാടുവാൻ എളുതാതെയായത്?സൂക്ഷ്മാതി സൂക്ഷ്മമാം നാദതരംഗകംഇതളോരോന്നായി വിരിയുന്ന നേരംപ്രാണസുഗന്ധം പരിസരമാകവെപറിച്ചെടുത്തൊരു ശിലഹൃദയം നീഅണിയണിയായി കൊരുത്തൊരീ മാല്യംപിടയുകയാണീ,ദേവഗളത്തിൽ ഹാ!പുജകനറിയുന്നില്ലിഹ പൂവിലെപ്രണവ ,പരാഗസുഗന്ധങ്ങളെയുംപോയിമറയുക പൂജകനേ നീപൂവുകളേയിനി വെറുതേ വിടുക!

അറിയാതെ പോകുന്നവ🌷

രചന : ബേബി മാത്യു ✍️ ദൂരെയാകുമ്പോൾ അറിയുന്നതെല്ലാം അരികിലുണ്ടായിരുന്നതിൻ നന്മകൾ കാൽച്ചുവട്ടിലെ മണ്ണിന്റെ താങ്ങ് കാലടികൾ പതറാത്തിടം വരെ ചായം പൂശി ഒരുങ്ങുന്നതെല്ലാം ചാരമാകുന്ന നേരം വരെ മാത്രം ഒറ്റനോട്ടിന്റെ മൂല്യം ഒരിക്കലും ഒറ്റനോട്ടത്തിൽ അറിയാതെ പോകുന്നു വാക്കുകൾ വാരിവലിച്ചു…

സഹതപിക്കരുത്…

രചന : ഉണ്ണി കെ ടി ✍️ അറവുശാലയിൽഊഴംകാത്തയവെട്ടിനില്ക്കുന്ന അറവുമാടുകളുടെകൂട്ടത്തിൽ എന്നെക്കണ്ട് അതിശയംകൂറിചുമലിൽ മായാത്ത നുകതഴമ്പിൽത്തഴുകിഅനുതാപം ചൊല്ലരുത്….,ഉഴുതുമറിച്ചവയലേലകളിൽവിളഞ്ഞ കതിർക്കറ്റകളുടെ കണക്കെടുപ്പിൽഎന്റെ കിതപ്പലിയിച്ച്സഹതപിക്കരുതെന്നതൊരുകേവലപ്രാർത്ഥനയല്ല…!ദൗത്യനിർവ്വഹണത്തിനിടക്കു മറന്നുപോയത്ജീവിക്കാനാണെന്ന നിഗമനങ്ങളുടെ മുനകൊണ്ടൊരുദുരന്തചിത്രം കോറരുത് ..!പരാതിയും പരിഭവവും ഒരു പ്രതലത്തിലുംഞാനടയാളപ്പെടുത്തിയിട്ടില്ല.കർമ്മകാണ്ഡംനിബിഢമായിരുന്നകാലം ഉദയാസ്തമയങ്ങളുടെഇടയിൽ നീണ്ടുകിടക്കുന്ന പെരുവഴിയിൽഭാരംനിറച്ചവണ്ടിയും വലിച്ച് വൻകയറ്റങ്ങളിൽകിതച്ചിടറുമ്പോൾവായുവിൽപുളഞ്ഞചാട്ടവാറിന്റെസീൽക്കാരം തളരരുത്എന്നോരോർമ്മപ്പെടുത്തലായിരുന്നു.പതിയെ…