Month: March 2022

കുറ്റബോധത്തിനും സങ്കടം.

മധുമാവില✍ വൈകീട്ട് നാല് മണി കഴിഞ്ഞിട്ടുണ്ടാകുംമെയിൻ റോഡിൽ നിന്ന് പഞ്ചായത്ത് റോഡിലൂടെ ഉൾനാടിലെ കട്ട് റോഡിലൂടെസുഹൃത്തിൻ്റെ കാറിൻ്റെ പിന്നാലെ വിജനമായ ഗ്രാമത്തിൻ്റകത്തേക്ക് ഗ്രാമ്യകാഴ്ചകൾ ആസ്വദിച് സ്കൂട്ടറിൽ പോവുകയാണ്. വഴിയറിയാത്തത് കൊണ്ട് അവൻ റോഡിൽ എന്നെയും കാത്ത് നിന്നതായിരുന്നു. ആദ്യമായിട്ടാണ് ആ നാട്ടിലേക്ക്…

അമ്മ.

രചന : ജോർജ് കക്കാട്ട് ✍ അമ്മേ, നീ ദൂരെ നിന്ന് വേഗം വരൂ.നിന്റെ മക്കളെ കാണാൻഓ, നിങ്ങൾ രോഗിയായ ആത്മാവിനെ സുഖപ്പെടുത്തുന്നു,അവളുടെ സങ്കോചങ്ങൾ ലഘൂകരിക്കുക. ആരാണ് മെഡൂസയെ നോക്കിയത്ചെറുപ്പം മുതൽ,നരകക്കുഴികളെ ഭയക്കുന്നവൻനേരത്തെ ഇറക്കം: നിങ്ങളുടെ വിശ്വസ്ത കണ്ണുകളിലേക്ക് അവനെ അനുവദിക്കുകഅവന്റെ…

കരീബിയൻ തീരത്തെ മലയാളിത്തിരകൾ (കഥ )

രചന : സുനു വിജയൻ✍️ പണ്ടെങ്ങോ കരീബിയൻ കടലിൽ ഉയർന്നു നിന്നിരുന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞു വലിയൊരു കരിങ്കുന്നു രൂപപ്പെട്ടിരുന്നു. ആ മലയടിവാരത്തിലെ ചെറിയ ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മലയടിവാരത്തിലെ കറുത്ത മണ്ണും അവിടെ താമസക്കാരായ തടിച്ച നീഗ്രോകൾക്കും കരിം…

പൂച്ചക്കുട്ടി

രചന : റഫീഖ് ചെറുവല്ലൂർ✍️ റൂഹിയെന്നു പേരുള്ളൊരു കുഞ്ഞു പൂച്ചക്കുട്ടിയുണ്ടെന്റെ വീട്ടിൽ.പ്രിയമകനോമനിക്കാൻ,കൂട്ടു കൂടി കളിരസമൊരുക്കുവാൻവലിയ വില കൊടുത്താണുവാങ്ങിയതവളെ ഞങ്ങൾ.ഇന്നവളരുമയാണോമന,പുത്രിയാണെൻ പ്രിയതമക്കും.പഞ്ഞിക്കെട്ടുപോൽ മാർദ്ധവം,മനോഹരം അവളുടെ കുഞ്ഞുമേനി.വെൺപൂടയിളക്കിയവൾ കുണുങ്ങിയാൽ,ഒന്നു തലോടുവാൻ വിരൽതുടിക്കും.മുട്ടിയുരുമ്മിയൊന്നു നോക്കിയാൽ,വാത്സല്യത്തോടെയെടുത്തുമടിയിൽ വെക്കുമാരും.രുചിയുള്ള മാർജാരഭോജനം,പിന്നെ വേവിച്ച കോഴിയിറച്ചിയുംപൂച്ചയവൾ പതിയെ നുണയുന്ന നേരം,ഓർത്തു പോയ്…

ആന

രചന : അമ്മു ദീപ ✍️ രാത്രിയൊരു നീണ്ട തുമ്പിക്കൈചുരുട്ടിയെടുക്കാറുണ്ടെന്നെ.പതുപതുപ്പിൽ,ഇളംചൂടിൽആലോലം താലോലം ഞാനുറങ്ങിപ്പോവുന്നുതുമ്പിക്കൈയുടെ ആനയെഞാനിന്നേവരെ കണ്ടിട്ടില്ല.ദിക്കുകൾക്കപ്പുറംനക്ഷത്രം മുട്ടെ ഉയരത്തിൽഞാനതിനെ സങ്കല്പിക്കുന്നു.അതിൻറെ കൊമ്പുകൾആകാശഗംഗകൾ!നിന്ന നിൽപ്പിൽ ചിലപ്പോൾ ആനഉറക്കംതൂങ്ങും.തുമ്പിക്കൈ അയയുമ്പോൾദു:സ്വപ്നം കാണുംപിച്ചും പേയും പുലമ്പുംഞാനപ്പോൾ തുമ്പിക്കയ്യിനെ പൊത്തിപ്പിടിക്കും.രാവേറെച്ചെല്ലുമ്പോൾഉറക്കം തൂങ്ങിഉറക്കം തൂങ്ങിപിറകിലേക്ക്പൊത്തോം എന്ന്ഒറ്റവീഴലാണ് ആന.ഞാൻ ഞെട്ടി…

കൃഷ്ണാഗമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ആ മുളംതണ്ടുമായോടിയെത്തി,കോമള ബാലനിടയകൃഷ്ണൻആ മയിൽപ്പീലിയുംചൂടിയെത്തി,കാർമുകിൽ വർണ്ണനനന്ത കൃഷ്ണൻആനന്ദ നൃത്തച്ചുവടുമായി,ജ്ഞാനപ്പൂങ്കാറ്റിൻ കുളിരുമായി,തൂമഞ്ജുഹാസപ്പുലരിയായി,മാമകഹൃത്തിൻ വസന്തമായി,ആ വശ്യസൗന്ദര്യദീപ്തമായി,പാവന സ്നേഹപ്പൂമുത്തമേകി,ആദിയുമന്തവുമേതുമില്ലാ-താദർശചിത്തനായ് നിൽക്കയല്ലീ!സർവ പ്രപഞ്ചവുമുള്ളിലാക്കി,നിർവികാരാത്മനായ് നിൽക്കയല്ലീ!ജീവന്റെയോരോ തുടിപ്പിൽ നിന്നുംആ വേണുഗാനം ശ്രവിപ്പു,ഹാ ഞാൻ!ഈ വിശ്വചേതനതൻ മിഴിയിൽ,ആവോ,തെളിഞ്ഞതാ കാൺമു,കൃഷ്ണൻ!

കണ്ണന്റെ ലീലകൾ

രചന : രവിചന്ദ്രൻ സി ആർ ✍️ ഒരു വിധം നിർബന്ധിച്ചാണ് ബാലേട്ടനെ ഒന്ന് സമ്മതിപ്പിച്ചത്.. കൊറോണ കാരണം കണ്ണന്റെ തിരുനടയിൽ എത്തി ദർശനം നടത്തിയിട്ടു രണ്ടു വർഷമായി. രണ്ടാം ശനി, ഞായർ.. ബാങ്കിന് തുടർച്ചയായി രണ്ട് അവധി ദിനങ്ങൾ.. ഇതുവരെയും…

തീർത്ഥയാത്ര

രചന : ശ്രീകുമാർ എം പി ✍️ ആകാശത്തിലെ നക്ഷത്രങ്ങൾമനോഹരം തന്നെ !എങ്കിലുംഅരികിലുള്ള ദീപങ്ങളോളംഅവ നമുക്ക് പ്രയോജനപ്പെടില്ല.വർണ്ണപ്പകിട്ടാർന്ന കൃത്രിമഅലങ്കാരപുഷ്പങ്ങൾ നല്ലതു തന്നെഎന്നാൽഉഷസ്സിൽ വിടർന്നയാഥാർത്ഥ്യങ്ങളുടെ പൂജാമലരുകളാണ്ജീവിതത്തിന്റെശ്രീകോവിലിലേയ്ക്ക് വേണ്ടത്.പവിത്രമായ പാൽപ്പായസംസ്വാദിഷ്ഠം തന്നെ !എന്നാൽദാഹമകറ്റുവാനും ജീവൻ നിലനിർത്തുവാനുംയഥേഷ്ടം കുടിയ്ക്കുന്നശുദ്ധജലത്തോളം പ്രാധാന്യംഅതിനില്ലല്ലൊ.വിശ്വാസങ്ങളിലുംആദർശങ്ങളിലുംആചാരങ്ങളിലും നന്മയുണ്ടാകുംഎന്നാൽഒരാളിലെ നന്മ നിർണ്ണയിയ്ക്കപ്പെടുന്നത്അനുനിമിഷംഅഭിമുഖീകരിയ്ക്കേണ്ടി വരുന്നകർമ്മധർമ്മങ്ങളെകൈകാര്യം…

ശരാശരി മലയാളിയുടെ ജീവിതലക്ഷ്യം.

മനോജ് നമ്പുതിരി ✍️ അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ ഈ പോസ്റ്റ് ന് പ്രസക്തി ഉണ്ടെന്നു തോന്നിയത്.ഫോണിന്റെ റിംഗ് അലോസരപ്പെടുത്തി.“ഹലോ സർ”“ഉം “” കാഷ്വാലിറ്റിയിൽ നിന്നാണ്, 83 വയസുള്ള ഒരു… “മുഴുമിപ്പിക്കാൻ അവസരം കൊടുത്തില്ല ”…

🌷ഗജവീരൻ🌷

രചന : വിദ്യാ രാജീവ്‌✍️ പൂരപ്പറമ്പിലെ ഗജവീരാ നിന്നെ,പൂജിയ്ക്കുന്നു ആരതി ഉഴിഞ്ഞിടുന്നു.മുത്തുകുട ചൂടി തിടമ്പുമായ്,വാദ്യാഘോഷങ്ങൾ തൻ നടുവിലൂടെനെറ്റിപ്പട്ടം കെട്ടി നിൽപ്പത് എന്തു ചേലാണന്നോ.തൂണുപോലുള്ള കാലുകളിൽ ബന്ധനത്തിന്റെചങ്ങലക്കിലുക്കം കേൾക്കുന്നുണ്ടേ.ആ നോവിൽ നിൻ കണ്ണുനീർ തുളുമ്പിടുമാ കാഴ്ച്ച,പലവട്ടമെൻ കുഞ്ഞിലേ നോവ് പകർന്നിരുന്നു.കാട്ടിലും മേട്ടിലും കൂട്ടുകാരൊത്ത്…