Month: March 2022

പ്രകൃതി സംഗമം

രചന : എൻ. അജിത് വട്ടപ്പാറ ✍ പ്രണയത്തിൽ കരിനീല മിഴിയുള്ള സന്ധ്യേമകരനിലാവിന്റെ മറുകുള്ള പെണ്ണേ ,മധുമാസ സരസ്സോ തപസ്സുണരും മലരോഅനുരാഗ രാഗത്തിൽ പ്രണയിനി പ്രകൃതി. ഹൃദയത്തിൻ താഴ് വാരം ശ്യംഗാരസാനുക്കൾസ്നേഹ പ്രഞ്ചമാം പ്രണയാർദ്ര ലഹരി,ഇതളിടും കൗമാര പുഷ്പങ്ങൾ നിറമേകുംകവിത രചിക്കുന്ന…

പെണ്മ (കഥ )

രചന : സുനു വിജയൻ ✍ വസുമതിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പ്രതികരിച്ചാൽ അത് അബദ്ധമായിരിക്കും എന്നു മനസിലാക്കി അവർ മിണ്ടാതെയിരുന്നു. അണപ്പല്ല് ഇറുമിക്കൊണ്ട് അവർ മുഖത്ത് പുഞ്ചിരി വിടർത്തി മരുമകളെ നോക്കി പറഞ്ഞു. “സീമക്ക് ഡ്രൈവിംഗ് പഠിക്കാൻ…

ഓർമകളിലെ ആവേശം

രചന : അനിയൻ പുലികേർഴ്‌ ✍ ഓർക്കണോ ആഘോഷിക്കണോആ ചരിക്കണോ ഈ ദിനത്തിനെനൂറു വർഷങ്ങൾക്കു മുൻ പിദിനംമഹാത്മാവിനെ അറസ്റ്റ് ചെയ്തുരാജ്യദ്രോഹമാരോപിച്ച്ജയിലിലുംആദിനത്തെ ഓർത്തപ്പോൾതന്നെഓടിയെത്തുന്നു എൻഓർമയിൽകേട്ടറിവു മാത്രമുള്ള സ്മരണയിൽസൂര്യനസ്തമിക്കാത്ത ശക്തിയെനേരിട്ടു സഹന സമരത്തിലൂടെഒരു ചരടിൽ കോർത്തു ഇന്ത്യയെമനസ്സും വിശ്വാസങ്ങളുെ മൊക്കെഒററക്കെട്ടായി മാറ്റി കർമത്തിൽ ഉയർന്നു…

കീരിക്കാടൻ

രചന : ഹാരിസ് ഖാൻ ✍ മുക്കം ശിവരാത്രിയെ പറ്റിയുള്ള വാർത്ത രാവിലെ പത്രത്തിൽ വായിച്ചപ്പോൾ തുടങ്ങിയ നൊക്ലാജിയയാണ്….കേരളത്തിൽ ആലുവ കഴിഞ്ഞാൽ ഏറ്റവും വലിയ ഉത്സവമാണ് മുക്കത്തെ ശിവരാത്രി. പുഴയുടെ ഒത്ത നടുക്ക് ഒരു മൺതിട്ടയും, അതിൽ ഒരാലും, ശിവനുമാണ് മേൽക്കൂരയൊന്നുമില്ലാത്ത…

വേർപാട്

രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടങ്ങളേറെയകന്നു പോയവർ….വനവാസകാലത്തിന്നറുതിയെന്നോണം-ഒത്തുചേർന്നുയീ ധന്യഭൂമികയിൽ……ഓർമ്മതൻ ബാല്യകാലകഥകൾ ചൊല്ലാൻ! സാന്ത്വനസല്ലാപരഥത്തിൽ നമ്മളെല്ലാം-സാരഥിയായ് സന്തോഷ നിർഭരമായ്….!സ്നേഹാർദ്രനിമിഷങ്ങൾ പങ്കുവയ്ക്കേ…..സ്മരണകളിന്ന് പൊടിതട്ടിയകറ്റുന്നു! സുഖദു:ഖസമ്മിശ്രമാമൊരീ യാത്രയിൽ-സങ്കല്പിക്കാനുതകാത്തൊരിതളടർന്നു!ഘടികാരസൂചിയിൽ കണ്ണുനീർ തുള്ളിയും-അടക്കാനാവാത്ത സങ്കടക്കടലായ് ഹൃത്ത്; ഹേമന്തമെങ്ങോ പോയ് മറഞ്ഞൂ….മമ ഹൃദയത്തിലുമെൻ പ്രിയരിലും-ചിരിതൂകി നിന്നൊരാ നിമിഷങ്ങൾ!അരികിലെന്നുമോരോർമ്മയായീ!

അന്യർക്ക് പ്രവേശനമില്ല.

രചന : വിനോദ്.വി.ദേവ്✍ അന്യർക്ക് പ്രവേശനം നിഷേധിച്ചഒരു കൂറ്റൻവാതിൽ ഞാൻഅടച്ചുസൂക്ഷിയ്ക്കുന്നുണ്ട്.അത്ര പരിചിതനല്ലാത്തസുഹൃത്തോ ,കാമുകിയോ,വേശ്യയോഅതിലൂടെ കടന്ന്ഇരുൾച്ചിത്രങ്ങൾ നിറഞ്ഞ,നിശബ്ദമായ ഇടനാഴികളിലേക്ക്ഒരിയ്ക്കലും പ്രവേശിച്ചിട്ടില്ല.കാരണം അപരിചിതരുടെഅറിയിപ്പുമണികളുടെ ഒച്ചഉള്ളിൽ മുഴങ്ങാറേയില്ല.ഉള്ളിലേക്ക് കടന്നാൽ,വിറകെരിയുന്ന ഒരടുപ്പ്കെടാതെ കത്തിക്കൊണ്ടിരിയ്ക്കുന്നുണ്ട്.അവിടെ പൊരിഞ്ഞ ഹൃദയത്തിന്റെ ,കണ്ണിന്റെ ,തലച്ചോറിന്റെപച്ചവെയിലിനെ വേവിച്ചതുപോലെയുള്ളഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടാകും.കാട്ടുമൃഗത്തിന്റെ ചോരയിറ്റുന്ന മാംസംതൂങ്ങിനിൽക്കുന്നുണ്ടാകും .ഇരയാക്കപ്പെട്ടവരുടെ…

സ്ത്രിധനം.

രചന : പള്ളിയിൽ മണികണ്ഠൻ ✍ നിറ,ഗുണമൊക്കെയുമൊത്തവളാകിയനിരവധിപേരെ കണ്ടെന്നാലുംമകനൊരുപെണ്ണ് തിരഞ്ഞിട്ടനവധികുടിലുകൾ കേറിയിറങ്ങീ താതൻ.ദേവതപോലതിസുന്ദരിയാകിയതരുണികളൊരുപാടുണ്ടെന്നാലുംമൂന്നരസെന്റിലെയോലപ്പുരയുടെമുതലാളിയ്ക്ക് മനസ്സിലതൃപ്തി.മുക്കാൽചക്രക്കൂലിയ്‌ക്കെങ്കിലു-മൊരുതൊഴിലില്ല മകനെന്നാലുംതാതന് ചിന്തയതൊന്നേയുള്ളൂസ്ത്രിധനമതുപവനിരുപതുവേണംപലപലദിക്കിലലഞ്ഞതിനൊടുവിൽകരുതിയപോലൊരു പെണ്ണ് ലഭിച്ചുമകനുടെ മംഗലമങ്ങനെ താതൻഅമിതാഹ്ലാദത്തോടെ നടത്തി. ഇരുപതുവയസ്സുതികഞ്ഞ മകൾക്കൊരുവരനെ തേടിനടക്കുംനേരംവന്നവരൊക്കെ സ്ത്രീധനമായിപവനുടെയെണ്ണം ചോദിക്കുമ്പോൾ….മകനന്നിരുപതുപവനിനുവേണ്ടിപലപലദിക്കിലലഞ്ഞുനടന്നോൻമകളുടെകാര്യം വന്നൊരുനേരംതെരുവിലിറങ്ങി പ്രസംഗിക്കുന്നു.സ്ത്രിയെന്നാലതിനെക്കാൾ വലിയൊരുധനമായുലകിൽ മറ്റെന്തുണ്ട്സ്ത്രിധനമെന്ന ദുരാചാരത്തിനെനമ്മൾക്കൊന്നായാട്ടിയകറ്റാം..

പിടക്കോഴികള്‍

രചന : പി.എം. വി.✍ കാലത്തു കൂടുവിട്ടാൽതാഴത്തു തോട്ടമെത്തി,ജോലിക്കു ഹാജരാവുംഅമ്മയും കുഞ്ഞുങ്ങളും.പാലിക്ക ജീവക൪മംജീവിക്കവേണമെന്നാൽജീവിക്കുപോലുമില്ല-ക്കാര്യത്തിൽ രണ്ടുനീതി.മക്കൾക്കു ജീവപാഠംചിക്കിച്ചിനക്കിനൽകുംദുഷ്ടത ദൃഷ്ടിവെച്ചാൽകൊക്കിപ്പറഞ്ഞുകാട്ടി,പെട്ടെന്നു തൻചിറകിൽവട്ടത്തിൽ കൂടൊരുക്കും!നാരിക്കു ശ്രേഷ്ഠാശ്രമംമാധുര്യമാതൃകാലംഭാരിച്ചക്ലേശത്തിലുംവാത്സല്യമേറ്റുംകാലം.മക്കൾക്കു മാതൃഹൃത്തിൽഎന്നെന്നും ശൈശവംതാൻപൊക്കിൾ മുറിച്ചബന്ധംഅറ്റിടാ ജന്മകാലം!പോറ്റിവള൪ത്തി സ്വന്തം-കാര്യത്തിൽ പ്രാപ്തിയാക്കും-കാലംവരേക്കും നെഞ്ചിൽപേറുന്നു ആധിഭാരം.പേടയ്ക്കു ജന്മദൗത്യംവേറിട്ടുനൽകി,യെന്നാൽപേടിക്കും ചുറ്റുപാടിൽജീവിക്കയെന്നു ലോകം!കാമിച്ചു ചുറ്റിനിൽക്കുംപൂവുള്ള പുംഗവന്മാ൪തഞ്ചത്തിൽ ചാടിവീഴുംഅങ്കം…

മുറുക്ക് മുരുഗൻ കൊട്ടകയിൽ.

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ നടു ചുങ്കത്തെ കൊട്ടകയിൽ നട്ടുച്ചനേരത്തുഉണ്ണിക്കാരണാവരോ ടൊത്തു ചലച്ചിത്രം കാണലും ,എന്നും ചുക്കിനിപ്പറമ്പിലെ വൈകുന്നേരം…, വൈകുന്നേരംഉള്ളകളിയും കഴിഞ്ഞു വീട്ടിൽ എത്തിയാൽ , പിന്നെ ഇത്തിരി നേരമേ പഠിക്കാൻ സമയം കിട്ടിയിരുന്നുള്ളു. സ്കൂളിലായിരുന്നപ്പോ രക്ഷിതാക്കൾ ഇടപെടുമായിരുന്നു.കോളേജിൽ ആയപ്പോൾ അവർ…

യുദ്ധം

രചന : സാബു നീറുവേലിൽ✍ യുദ്ധം ഒരു കളിയാണ്മരണവും ജീവനും തമ്മിൽ!ജീവനിലേക്ക് മരണംഎറിയുന്ന കളികാണികൾ കുറവ്പരസ്യങ്ങളുമില്ലറൺസിൻ്റെയുംഗോളിൻ്റെയുംവിലയില്ലാത്തജീവനുകൾ;വർണ്ണനകളില്ലാതെമണ്ണിലടിയുന്നു.ചിലപ്പോൾസാറ്റ് കളി പോലെഒന്ന് മുതൽഎണ്ണിത്തുടങ്ങുന്നുനീ ഒളിച്ചിരിക്കുന്നുഏതെങ്കിലും ഒരുസംഖ്യയാൽനീ എണ്ണപ്പെടുന്നു.അവസാനം മരണംനിന്നെ കണ്ട് പിടിക്കുന്നുഗർഭപാത്രത്തിൻ്റെവാടക പോലുംതികയ്ക്കാതെനീ കടന്നു പോകുന്നു.വാചാലമാകുന്നആഗോള മൗനങ്ങൾ!അവർ സമാധാനംസംസാരിക്കുന്നു.അസമാധാനത്തിൻ്റെകഴുകനെ പറത്തി വിടുന്നു!നീ കരുതുന്നു, യുദ്ധംറഷ്യയും…