സ്ത്രി.
രചന : പള്ളിയിൽ മണികണ്ഠൻ✍ കാറ്റിലുലഞ്ഞുകൊഴിഞ്ഞോരരയാ-ലിലകളിലൊന്നതെടുക്കാൻവെമ്പലുണർന്നെന്നുൾക്കോണിൽ ഞാ-നാലിലമെല്ലെയെടുക്കേ,അരുതരുതാലിലയവളുടെയണിവയ-റാണെന്നൊരുസ്വരമെന്റെഅകമേനിന്നശരീരികണക്കെ-യുയർന്നെൻ ത്വരയെ വിലക്കി.ചന്ദനലേപനമുടലുമുഴുക്കെ-യണിഞ്ഞതുപോലെൻ തൊടിയിൽ മഞ്ജിമയോടൊരു ചെമ്പകമങ്ങനെപൂത്തുനിറഞ്ഞുചിരിക്കേ,അവയിൽനിന്നൊരുപൂനുള്ളാൻ ഞാ-നൊരുനാൾ കൈ നീട്ടുമ്പോൾ“അവളുടെയുടലിൻ നിറമാണീപൂ –‘വ്വരുതെ”ന്നുള്ളു വിലക്കി.ഇടവഴിയോരത്തഴകോടൊരുചെ-ന്തെങ്ങിളനീർകുല കാൺകേഉള്ളിലെനിയ്ക്കൊരു കൊതിയായതിനുടെകവിളുകളൊന്നുതൊടാൻ.കയ്യെത്തുന്നൊരു ദൂരത്തെചെറു-തെങ്ങിളനീരുതൊടുംനേരം“അവളുടെ സ്തനമാണരുതെ”ന്നെന്നുടെഉള്ള് വിലക്കീ വീണ്ടും.എത്രമനോഹരമാണീഭൂവിലെ-യോരോ വസ്തുവുമെന്നാൽകൊതിയോടവകളിലൊന്നുതൊടാൻ ഞാൻപതിയെ ചെല്ലുംനേരം,“അവളുടെ കണ്ണാണവളുടെ ചുണ്ടാ-ണവളുടെ കവിളെ”ന്നൊക്കെഎന്നെവിലക്കുകയാണാവേളയി-ലെന്നകമേനിന്നാരോ.എന്തിതുകാരണമീവിധമിങ്ങനെചിന്തകളെന്നെ തടയാ-നെന്നൊരസ്വസ്വസ്ഥതയെന്നിൽനിറ-ഞ്ഞതിചിന്താഭാരത്തോടെ,ഞാനൊരുസന്ധ്യാനേരത്തലസത-യോടെ…
മണ്ണും പെണ്ണും
രചന : ടി.എം നവാസ് വളാഞ്ചേരി✍ വേദമൊന്നു പമിച്ച കൃഷിയിടമായുള്ളനാരിതൻ വൈശിഷ്ഠ്യമേറെയത്രെമണ്ണിൽ പണിയുമാ കർഷകൻ ക്ഷമയതുനാരിതൻ മാരന് വേണമത്രെവിത്തിട്ട് വളമിട്ട് ക്ഷമയാലെ വിളവിനായ്കാക്കുന്ന മനുജന്റെ മനമറിഞ്ഞോമണ്ണൊന്നൊരുക്കിടും പൊന്നുപോൽ നോക്കിടുംവിളയതിൻ കാവലായ് നിന്നിടുന്നോൻകാല വിപത്തതു ക്ഷമയോടെ നേരിടുംപതറുംമനസ്സ് പിടിച്ചു കെട്ടുംഅറിയാനൊരു യുഗം വേണ്ടുള്ള…
എൻ്റെ തംബുരു
രചന : സതി സുധാകരൻ ✍ എൻവിരൽത്തുമ്പുകൾ നിൻ മേനി തൊട്ടപ്പോൾപ്രണയാർദ്രമായൊരു പാട്ടു പാടിശ്രുതിയൊന്നു മീട്ടുമോ നിൻ വിരൽത്തുമ്പാൽഅതു കേട്ടലിഞ്ഞു ഞാൻ പാടിടട്ടെ!നിറമുള്ള ഏഴു സ്വരങ്ങളും ചാലിച്ചുഅറിയാതെ ഞാനുമതേറ്റുപാടിസ്വരരാഗ മാധുരി തീർത്ത തന്ത്രികളെൻഹൃദയതാളങ്ങളെ തൊട്ടുണർത്തി.വർണ്ണച്ചിറകുള്ള ശലഭമായ് തീർന്നു ഞാൻനീല വിരിയിട്ടവാനിൽ പറന്നു…
ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ 🌹
മായ അനൂപ് ✍ പൊതുവായി പറഞ്ഞാൽ, ആണിനും പെണ്ണിനും, അല്ലെങ്കിൽ പുരുഷനും സ്ത്രീയ്ക്കും സ്വന്തമായി ശരിയായ ഒരു നിലനിൽപ്പില്ലാത്തതിനാൽ തന്നെ, അവരെ വ്യത്യസ്തരായിട്ടല്ല, മറിച്ച് ഒന്നിന്റെ തന്നെ രണ്ട് ഭാഗങ്ങളായിട്ടാണ് കാണേണ്ടത്. എന്തെന്നാൽ, വൈകാരികമായോ ശാരീരികമായോ അവർ സ്വയം പൂർണ്ണരല്ല. പുരുഷനിൽ…
ഭൂമിപുത്രി
രചന : ശ്രീകുമാർ എം പി.✍ ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീ സഖീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത…
സ്ത്രീ ശാക്തീകരണം
ജോസ് അൽഫോൻസ് .✍ ” നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ നഷ്ടപ്പെട്ടതിനെയോർത്ത് കരഞ്ഞിട്ട് ഒരു കാര്യവുമില്ല. “ഭഗവത്ഗീതയിലെ ഒരു വാചകമാണിത്. സ്ത്രീകൾ അബലകളല്ല ,ചപലകളല്ല. അശക്തരല്ല എന്ന് തെളിയിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ…
അമ്മ.
രചന : അൽഫോൻസ മാർഗ്ഗരറ്റ് .✍ അമ്മയെൻ കൺകണ്ട ദൈവമല്ലേആയിരം ജന്മത്തിൻ പുണ്യമല്ലേഇനിയൊരു ജന്മം തരുകിലീശൻഈയമ്മ തന്നെ മതിയെനിക്ക്ഉറ്റോരും ഉടയോരും ഉണ്ടെങ്കിലുംഊരു മുഴുവനും ഉണ്ടെങ്കിലുംഋതുക്കൾ മാറി മറഞ്ഞെന്നാലുംഎന്നമ്മ മാത്രമാണെന്റെ പുണ്യംഏഴു ജന്മത്തിന്റെ പുണ്യമെല്ലാംഐഹികം തന്നിലെ ജീവിതത്തിൽഒറ്റ ജന്മം കൊണ്ടു തന്നെനിക്കു ഓമനിച്ചെന്നെ…
പേപ്പർബോട്ട് ഡയറീസ് – (1)
രചന : സെഹ്റാൻ ✍ ചുട്ടുപഴുത്ത തകരമേൽക്കൂരയുടെ വിടവിലൂടെയാണ് അവളെന്റെ മുറിയിലേക്ക് പറന്നുകയറിയത്.ജൂലിയാന എന്നായിരുന്നു ആ വിധവയുടെ പേര്!( ‘ജെ’ എന്ന നഗരത്തിലെ ഏറ്റവും വൃത്തിഹീനമായ ചേരികളിലൊന്നായ ‘എക്സി’ ലെ ഒരു വീട്ടിലായിരുന്നു അക്കാലത്ത് എന്റെ താമസം)മുഖവുരകളൊന്നും കൂടാതെ അവൾ ആലിംഗനത്തിലേക്കും,…
ഓർമ്മകൾക്കിന്നും സുഗന്ധം.
രചന : സാബു കൃഷ്ണൻ ✍ ഇരുളിൽ മുങ്ങി മയങ്ങീ പ്രകൃതിപടഹധ്വനി,പോലിടിവെട്ടീരജത വരഞ്ഞ രേഖകൾ പോൽമാനത്താഴകിൻ പൂത്തിരി കത്തീ മഴയാണയ്യോ കരിമഴ തൂകികർക്കിടകത്തിൽത്തൂകും പെരുമഴതോരാതിങ്ങനെ പെയ്തു തുടങ്ങീട്ടാ-ഴ്ചകൾ പിന്നിട്ടെന്തൊരു ദുരിതം. ഇവിടൊരു മാളിക മുകളിൽപുതുമഴ തൂകുംലഹരിയിൽ ഞാൻജാലക വാതിൽ തുറന്നൂ പശ്ചിമ-കാളിമ…