Month: March 2022

മുട്ടനും കുട്ടനും

രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം ✍ മുട്ടനുംകുട്ടനും നേർക്കുനേർ മുട്ടുമ്പോൾവട്ടംകറങ്ങുന്നതന്യരല്ലേ?ഇഷ്ടംനേടാനവർ കഷ്ടത്തിലാക്കുന്നു,ശിഷ്ടരെയെന്നവരോർക്കുന്നുണ്ടോ? മുട്ടന്റെ കായബലത്തിന്റെ ഹുങ്കിനാൽകുട്ടനെ മുട്ടിവിറപ്പിക്കുമ്പോൾ,പൊട്ടുന്നയങ്ക,ത്തട്ടിനോടൊപ്പമേഞെട്ടുന്നു മാലോകരാകമാനം . കുട്ടനാ,മുട്ടന്റെ ചോരയല്ലേ?കുട്ടനാ, മുട്ടന്റെ ദേഹമല്ലേ?വെട്ടത്തിലേയ്ക്കൊന്നിറങ്ങി വന്നാൽസംഘട്ടനങ്ങളൊ,ഴിയുകില്ലേ? മുട്ടനിൽ മൊട്ടിട്ട മുട്ടാളത്തരംപൊട്ടിത്തെറിയ്ക്കുക കുട്ടനെങ്കിൽപട്ടുകൾകൊണ്ട് പുതപ്പിച്ചിടും,നിന്റെദുഷ്ടപ്രവൃത്തിയാൽ ലോകമാകെ !!

“കോയി ബിരിയാണി ” പോക്കറുറാവുത്തറുടെ വക..🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ആ “നിക്കാഹ്ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.കൂടാതെ വലിയ ബിസിനസ്‌ കാരനായപോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ…

നിരന്തരം യുദ്ധത്തിലാണ്

രചന : ജെയിൻ ജെയിംസ് ✍ ദാരിദ്ര്യത്തിനും സമൃദ്ധിയ്ക്കുമായിഅക്ഷരങ്ങളെ പകുത്ത് വയ്ക്കുമ്പോഴാണ്ഇലയില്ലാത്തൊരു ചില്ലയുടെ അവകാശംതേനീച്ചകൾ കടമായി ചോദിച്ചത്.അടർന്നു വീണമൂന്ന് പഴുത്തിലകൾ കൂട്ടിത്തുന്നിചോണനുറുമ്പുകൾ അപ്പോഴുംവാസസ്ഥലം ഒരുക്കുന്ന തിരക്കിലായിരുന്നു.കിടപ്പാടമില്ലാത്തവർ“സ്റ്റേ ഹോം” എന്ന വാക്കുകളുടെഅർത്ഥം തേടി ഇന്നുംതെരുവിൽ അലഞ്ഞു തിരിയുന്നുണ്ട്.അവകാശമായിരുന്നിട്ടുംഭിക്ഷ പോലെ എറിഞ്ഞു കിട്ടുന്നപൊതിച്ചോറിൽജനാധിപത്യം തിരയരുതെന്ന്അവരോടാരോ…

കുംഭമാസത്തിലെ രേവതിനാളിൽ (എൻറെ ദേശത്തെ ദേവി)

നിർമ്മല അമ്പാട്ട് ✍ കുന്നംകുളം തിരുത്തിക്കാട് പോർക്കുളം മങ്ങാട് പഴഞ്ഞി തുടങ്ങി പിന്നെയും അടുത്തടുത്തായി കിടുക്കുന്ന പല ദേശങ്ങളുടെയും ജാതിമതഭേദമ ന്യേയുള്ള ഒരുത്സവമാണ്‌ , കുംഭമാസത്തിലെ രേവതിനാളിൽ പോർക്കുളം പാടത്ത് വെച്ച് പകൽ ഈ കുതിരകളെ കെട്ടി മേയുന്നു. തേക്കിൻതടിയിൽ തീർത്തതാണ്…

അമ്പിളിമാമാ

രചന : സിയ സംറിൻ ✍ കവിതയോടുള്ള അടങ്ങാത്ത കൊതിയുമായി എന്റെ ഗ്രാമത്തിലൊരു മിടുക്കിയുണ്ട്.സിയ സംറിൻ എന്ന നാലാംക്ലാസുകാരി.ആലാപനംമാത്രമല്ല, എഴുത്തും ഈ കുഞ്ഞാവയ്ക്കൊരു ലഹരിയാണ്.ആലാപനത്തോടൊപ്പം സിയക്കുട്ടി എഴുതിയ ഒരു കവിതയും പോസ്റ്റ്‌ ചെയ്തുകൊണ്ട് ഞാനീ കുഞ്ഞാവയെ പുറംലോകത്തേക്ക് കൊണ്ടുവരികയാണ്.അവൾക്ക് നിങ്ങളുടെയെല്ലാം പിന്തുണവേണം.…

എം. ജയറാമിൻറെ നൂറു കഥകളുടെ സമാഹാരം “അവിചാരിതം” പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നിർവഹിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്‌ടിയാണ് എം. ജയറാം എന്ന കഥാകൃത്തു…

പോര്…

രചന : സന്തോഷ് പെല്ലിശ്ശേരി✍️ ഏകപക്ഷീയമായൊരുപോര്…നേര്തീരെയില്ലാത്തൊരുപോര്….ഒരു വശത്ത് ,മുന്നിൽ കിട്ടുന്നതെന്തുംകടിച്ചു ചവച്ചു തുപ്പുവാൻപുതിയ മേച്ചിൽപ്പുറങ്ങൾ തേടികുതിക്കുന്ന വന്യമൃഗത്തെപ്പോൽമുരളുന്നയൊരു വലിയവൻ…മറുവശത്ത് ,കയ്പേറിയതെങ്കിലുംവിശപ്പും ദാഹവും തീർക്കാൻസ്വന്തം കണ്ണുനീരെങ്കിലുംവറ്റാതിരിക്കട്ടെയെന്ന്ദൈന്യതയോടെമാൻകിടാവിനെപ്പോൽകേഴുന്നയൊരു ചെറിയവൻ…ആക്രോശങ്ങളുടേയുംഅലമുറകളുടേയുംദീന വിലാപങ്ങളുടേയുംപശ്ചാത്തല സംഗീതം…അതും ശരിഇതും ശരിയെന്നനിസ്സംഗതയോടെഎല്ലാറ്റിനുംസാക്ഷിയായിനമ്മിൽ ചിലർ..രൂപപ്പെട്ടുകൊണ്ടിരിക്കുന്നഘനവന്യതയാർന്നവിജനതകൾഅതിർവരമ്പുകളെകവച്ചു വയ്ക്കാൻഇങ്ങിനെയെങ്കിൽകാലതാമസമെന്ത്…?കാലത്തിൻ്റെ ചിറകിലേറിതെല്ലും ഭാരമില്ലാതെഇത്രടം സഞ്ചരിച്ചസാഹിത്യശൃംഖലകൾതങ്ങളുടെഅധോതലലോകത്തെസ്വതന്ത്ര ചിന്തകളെതുറന്ന ആകാശത്തിൻ്റെ…

മതം

രചന : ഷൈലജ ഓ കെ ✍️ “എടാ രാജൂ.. നീ നടു റോഡിൽ നിന്ന് സ്വപ്നം കാണുകയാണോ?”“ഞാനല്ല വേറെ വണ്ടി ആയിരുന്നെങ്കിൽ നീ അങ്ങ് സ്വർഗത്തിൽ എത്തിയേനല്ലോ?”, “എന്താടാ?”“ങേ?”“ശ്രീലത?”“ശ്രീലതയോ?”“എന്താടാ നിനക്ക് വട്ടു പിടിച്ചോ?”“അതേടാ…. എനിക്ക് വട്ട് പിടിച്ചു.. പ്രണയത്തിന്റെ വട്ട്…

*യുദ്ധഭൂമി*

രചന : മുഹമ്മദ് ഹുസൈൻ,വാണിമേൽ✍️ ചേതനയറ്റ ജഡങ്ങൾ ചുറ്റും,ചോരയിൽ മുങ്ങിയ ഭിത്തികൾ,നിലങ്ങൾ.യന്ത്രപ്പക്ഷിതൻ ആരവം മേലെ.താഴെ, ചോരയിൽ മുങ്ങിയ കുഞ്ഞു മുഖങ്ങൾ.കുടിപ്പാൻ ചുടുചോരയും അഴുക്കുചാലും,കഴിക്കാനോ ജഡകൂമ്പാരങ്ങളും പുല്നാമ്പുകളും.കളിപ്പാവയെ തേടിയ കുഞ്ഞികൈകളില്ലാംചുടുചോരയിൽ മുങ്ങിയ കാഴ്ചകൾ ചുറ്റും.മരിച്ചു മരവിച്ചൊരകിടിൻ ചോട്ടിൽമുലപ്പാൽ തേടും കുഞ്ഞിനെ കാണാം.ചോരയിൽ മുങ്ങിയ…

ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ അന്തരിച്ചു.

ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏക ദിനങ്ങളിലായി 298 വിക്കറ്റും നേടിയിട്ടുണ്ട്. തായ്‌ലൻഡിലെ കോ സാമുയിൽ വെച്ചാണ് മരണപ്പെട്ടതെന്ന് വോണിന്റെ മാനേജ്മെന്റ്…