രചന : ചാക്കോ ഡി അന്തിക്കാട്✍ അന്തരിച്ചജനകീയ നാടകപ്രതിഭ പ്രിയ മധുമാഷുടെ വിപ്ലവസ്മരണകൾക്കു മുൻപിൽസമർപ്പണം. ധീരതയുടെവെള്ളിമേഘങ്ങൾഇറങ്ങി വന്നത്…വിപ്ലവസ്വപ്‌നങ്ങൾകൂട്ടിരിക്കുന്നതാടിയ്ക്ക് കൂട്ടാവാൻ…ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെനാനാർത്ഥങ്ങളെവാചാലമായിവ്യാഖ്യാനിക്കുമ്പോൾ,വെള്ളത്താടി മെല്ലെനൃത്തം ചെയ്തിരുന്നു…കണ്ണുകളിലെപ്രതിഷേധജ്വാലയായിരുന്നില്ലേ,ശോഷിച്ചനീണ്ട വിരലുകൾക്കിടയിൽ,എരിയുന്നസിഗരറ്റിൻമുനമ്പിൽമിന്നിമറഞ്ഞിരുന്നത്!ഇടിമുഴക്കംപോലുള്ളശബ്ദം,പെയ്യാൻ മടിക്കുന്നവിപ്ലവ-പ്രതിവിപ്ലവമഴമേഘങ്ങളെവിറകൊള്ളിച്ചിരുന്നു!….കോഴിക്കോടൻത്തെരുവിന്റെനാടകഗീതം നിലച്ചാലും,ഓർമ്മകളുടെവിജനമായവിശാലത്തെരുവിൽ,വിപ്ലവത്തിന്റെ വസന്തംപൂക്കുമെന്ന്,പട്ടാളവണ്ടികളെ വെല്ലുവിളിച്ച്,ചോര വീണ തെരുവിൽ,ആരെങ്കിലുംനാളെവിളിച്ചു പറയുമായിരിക്കും…തേച്ചു മിനുക്കിയവസ്ത്രങ്ങളിൽപൊടിയും കരിയുംപുരളുമെന്നതിനാൽ…പല അരുമ ശിഷ്യരും തെരുവരങ്ങിൽനിന്നും പരസ്യപ്പലകയിലേയ്ക്ക്ചേക്കേറിക്കഴിഞ്ഞു!സൂര്യന്…