വിലാപം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കണ്ണുനീർപൊഴിച്ചയ്യോ,കരയുന്നൊരാകുഞ്ഞിൻ,ദണ്ണമൊന്നറിയുവാ-നാരൊന്നു തുനിഞ്ഞിടൂ! ജീവിതം വൃഥാവിലാ-പങ്ങളായ് മാറീടുമ്പോൾ,ഈ വിധംകരയുവാ-നല്ലാതെന്തുള്ളൂ,മാർഗം? അമ്മതൻ വേർപാടൊട്ടു,സഹിക്കാനാവാതുള്ളം;ഉൻമുഖം പിടയുമ്പോ-ളെന്തുഞാൻ ചൊല്ലീടേണ്ടൂ! പെറ്റതള്ളതൻ സ്നേഹംകുഞ്ഞിലേ പൊലിഞ്ഞീടിൽ;ഉറ്റതായ് വേറെന്തുള്ളൂ,പകരം വച്ചീടുവാൻ! പിഞ്ചിലേ മനസ്സനാ-ഥത്വത്തിന്നിരുൾ പൂകേ;നെഞ്ചിനുള്ളിലെ നീറ്റ-ലെങ്ങനെ,യടക്കിടാൻ! അമ്മയുണ്ടെങ്കിൽ കുഞ്ഞു,കരയുമ്പൊഴേതന്നെ;ഉമ്മകൾ കൊടുത്തുട-നാശ്വാസം പകർന്നേനെ! എത്തിടുമോരോനാളും;അത്രമേലഴൽ പേറുംഹൃത്തുമായല്ലോനട-കൊള്ളേണ്ടതതി…