Month: April 2022

പകലൊടുക്കങ്ങളിലെ പലയൊടുക്കങ്ങൾ

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് ✍ വൈകുന്നേരങ്ങളിൽഞാനെന്നെ അലക്കിപ്പിഴിഞ്ഞുഅഴയിൽ തൂക്കുംനിറച്ചുണ്ടവന്റെഏമ്പക്കത്തിൽതൂങ്ങിയാടി ഉറങ്ങിയുണങ്ങുംപകലന്തിയോളംഉഴറിനടന്നതിന്റെഅഴുക്കും വടുക്കളുംമാറ്റി പിഴിച്ചിൽപ്പാടിന്റെവേദനച്ചുളിവുകളിൽഎന്നെ തിരുകി വയ്ക്കുംവിടവുകളിലിഴഞ്ഞെത്തുന്നഅവസാന വെളിച്ചക്കീറുംചീന്തിയെറിഞ്ഞു ചിന്തകളുടെപഴുപ്പുകളെ ഇരുട്ടിന്റെകൂനയിൽ ഒളിപ്പിക്കുംഭ്രമകൽപ്പനകളുടെമേൽപ്പാലത്തിന്റെകൈവരികളിൽകുന്തിച്ചിരുന്നുവിശന്നു കരിഞ്ഞു കരിഞ്ഞ്ഞാനെന്നെ ഭക്ഷിക്കുംവിശപ്പ് മരിച്ചുന്മാദങ്ങൾഉയിർക്കുമ്പോൾഇടം കാൽ മന്തിനെവലം കാലിൽ കൊരുക്കുംപിന്നേ വലം കാൽമന്തിനെഇടങ്കാലിൽ കുരുക്കുംപിന്നെ ഈറൻ വാർന്നഎന്നെ ഞാനുടുക്കും..ഒരു…

ആത്മീയാനുഭവങ്ങളും,ആനന്ദബോധ്യങ്ങളും.

രചന : അസ്‌ക്കർ അരീച്ചോല. ✍ ഏതൊരാത്മാന്വേഷിയും തന്റെ ആത്മീയാനുഭവങ്ങളും,ആനന്ദബോധ്യങ്ങളും മറകളില്ലാതെ സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷ്യത്തിൽ തുറന്നെഴുതുമ്പോൾ അതിനെ അതിശയോക്തികളെന്നും അപക്വ മനസ്സിന്റെ ഭ്രമകല്പ്പനകളെന്നും പരിഹസിക്കുകയും,വിമർശിക്കുകയും, വെറും ജല്പനങ്ങൾ മാത്രമെന്ന് വിലയിരുത്തുകയും ചെയ്യുന്നത് പലപ്പോഴും ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..ജിജ്ഞാസാ കുതുകിയും,സന്ദേഹിയുമായ ഒരാത്മന്വേഷിക്ക്…

നിനക്കായ്.

രചന : പള്ളിയിൽ മണികണ്ഠൻ✍ മധുരസംഗീതമണിനാദമിടറുന്നുമരണഗേഹംപോലകം പിടയ്ക്കുന്നുഇടയ്ക്ക് സാന്ത്വനസ്പന്ദമായ് മോഹങ്ങൾഇടയ്ക്കകൊട്ടാറുണ്ടതും നിലയ്ക്കുന്നു. ‘പകുതിചന്ദ്രികേ’ നിൻ ശുഷ്കവെട്ടമീവ്രണിതവീഥിയിൽ വീണതെന്തിനോശ്രുതിയകന്നൊരീ പഴയതന്ത്രിയിൽവിരലമർത്തി നീ പരിഹസിയ്ക്കയോ.? മമഹൃദയഗഗനമാ മിഴിക്കിന്നദൃശ്യമോപഥികനായ് നിൽക്കുന്ന ഞാൻ നിനക്കന്യനോപൊൻകൂന്തലൊന്നഴിച്ചാട്ടുവാനിന്നെന്റെചന്ദ്രികേ പിന്നിത്ര താമസമെന്തിനോ.? ശിഥിലമയമാണ്‌ മമ ഹൃദയാംബരമെങ്കിൽതവരൂപമെന്നിൽ നിറഞ്ഞുനിന്നീടുമോശിഥിലമെന്നകമെന്ന് നീ ധരിച്ചീടുകിൽപൂർണ്ണേന്ദുസുന്ദരീ ഞാനെന്തുചെയ്യുവാൻ.…

അഹം ബ്രഹ്‌മാസ്‌മി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഞാനെന്ന ഭാവത്തെയുള്ളിലുറപ്പിച്ചു-ഗാനങ്ങളോരോന്നു പാടീടാംഗാനങ്ങളോരോന്നുംപാടീ,നിരന്തരം‘ഞാനെന്നഡംഭ’മകറ്റീടാംഞാനെന്ന ഡംഭമകറ്റിയനന്തമാംഞാനെന്ന ദൈവത്തെവാഴ്ത്തീടാംഞാനെന്ന ദൈവത്തെ വാഴ്ത്തി,സ്വയംനമു-ക്കാനന്ദചിത്തരായ് മാറീടാംഞാനില്ലയെങ്കിലാ’ദൈവ’മില്ലെന്നുള്ളൊ –രാ,നാൻമറപ്പൊരുളോർക്കാതെ,താനിരുൾ മൂടിത്തപിക്കുന്നതെന്തിനേ,താനേ മനസ്സിനെപ്പുണ്ണാക്കി!ഞാനാരെന്നുളെളാരാ,ജ്ഞാനമുദിക്കുകിൽ,ഞാനുമാ,ദൈവവുമൊന്നായി!ഞാനുമാ,ദൈവവുമൊന്നായാൽ പിന്നെ;ഞാനെന്ന വാക്കിനെന്തുളെളാരർഥം!ധ്യാനത്തിലാണ്ടിരുന്നൊന്നുനാം ചിന്തിപ്പു,ഞാനെന്നബോധം പിഴയ്ക്കാതെഞാനെന്നബോധത്തിൽ നിന്നിതല്ലോവിശ്വ-മാനങ്ങളുള്ളിലായുദ്ഗമിപ്പൂ!ഞാനെന്നബോധവും നഷ്ടമായീടിലോ,‘ഞാനില്ല’,ഞാനില്ലേതൊന്നുമില്ലേ….!

മനസ്സിലാക്കൽ

രചന : ജോർജ് കക്കാട്ട് ✍ ഞാനെത്ര ത്യാഗം സഹിച്ചിട്ടുണ്ടാകും എന്നറിയാമോഞാൻ നിന്നെ “മണവാട്ടി” എന്ന് വിളിക്കുന്നത് വരെ!വെളിച്ചം മാത്രം കണ്ട എന്റെ എല്ലാ ആഗ്രഹങ്ങളുംഞാൻ എന്റെ സ്വപ്നങ്ങളെ നിശ്ശബ്ദമായി നിന്നിൽ കുഴിച്ചിട്ടു.സ്വർഗം കെട്ടിപ്പടുത്ത മോഹങ്ങൾഎന്നിട്ട് നിന്റെ ചെറിയ വെളിച്ചത്തിന് കീഴടങ്ങിഞാൻ…

ബലൂൺ

രചന : ഷാജി ഗോപിനാഥ്‌ ✍ ബലുണുകൾ പല നിറങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു. ഉൽസവപറമ്പിലെ കണ്ണഞ്ചിക്കുന്ന വെളിച്ച വിപ്ലവത്തിൽ അത് തിളങ്ങിനിന്നു ‘ ആ ആരുടെയും കാഴ്ച ഒരു നിമിഷം ആകർഷിക്കും’ബലൂണിൽ കെട്ടിയ ചരടിൻ്റെ അറ്റം. ഒരു ഉത്തരേന്ത്യൻ ബാലൻ്റെ…

🦑വന്നെത്തും സ്വപ്നങ്ങളേ🥀

രചന : കൃഷ്ണമോഹൻ കെ പി ✍ നാണത്തിൻമാറാപ്പു തോളത്തു പേറിയാനാളീകം മെല്ലെക്കുനിഞ്ഞു നില്ക്കേചേലൊത്ത ശ്രീകരൻചാലേ യുദിച്ചിട്ടാപേലവമൊട്ടിനെയൊന്നുഴിഞ്ഞൂ പ്രാഭവം പൂണ്ടവൾ മെല്ലെ മിഴി തുറ-ന്നാമോദമോടെയിതൾ വിടർത്തീസാനന്ദമാപ്പൂവിൽ, താനേ മയങ്ങിയകാമുകൻ വണ്ടും പറന്നുയർന്നൂ കോകിലമാനന്ദവീചിയിൽ പാടിയുംകേകികൾ നർത്തനം ചെയ്തിട്ടുമാഭാവനാ ലോകത്തിൻ തങ്ക പ്രതീക്ഷ…

‘സാത്താൻ’ റഷ്യ പരീക്ഷിച്ച പുതിയ ആണവ മിസൈൽ സർമത്.

ലോകത്തിലെ ഏത് കോണിലും എത്തി ശത്രുവിനെ തേടിപ്പിടിച്ച് നശിപ്പിച്ചുകളയും ഭീകരൻ. യുക്രൈനിൽ അതിശക്ത പോരാട്ടം തുടരുന്നതിനിടെ പുതിയ ആണവ മിസൈൽ കൂടി പരീക്ഷിച്ചു കഴിഞ്ഞു റഷ്യ. ഇൻറർ കോന്റിനെന്റൽ ബാലിസ്റ്റിക് മിസൈൽ ( ICBM) സർമത് ആണത്. ശത്രു രാജ്യങ്ങൾ ഇനി…

ഒരുഗാനം

രചന : ജയലക്ഷ്മികവുക്കോടത്ത്✍ ആരും വരാത്തയെൻ മൂകയാമങ്ങളിൽഒറ്റയ്ക്കുവന്ന നിലാകിളിയേപഴം പാട്ടു മൂളുമീ മൺവീണാതന്ത്രിയിൽഇടറിയ ശ്രുതി നീയും കേട്ടതില്ലേ കരിനിഴലുകൾ ചുട്ടിയിട്ടാടും കരളിൻകളിയരങ്ങിൽഒരു കളിവിളക്കെന്തേ തെളിഞ്ഞതില്ലാആർദ്രമേതോ പദം ഒഴുകിയ വേളയിൽആടാൻ കൊതിച്ചൊരു നായികയായ് രാവിനെ ധ്യാനിച്ചു നിൽക്കും നിശാഗന്ധിപ്പൂവിലെ കനവെല്ലാം വിടർന്നുവല്ലോപാതിയും പിന്നിട്ട…

“പ്രപഞ്ചവും മനുഷ്യനും”

രചന : ഡാർവിൻ പിറവം✍ (വായിച്ചാലും വായിച്ചില്ലെങ്കിലും വളരും! വ്യത്യാസം ഇത് വായിക്കുമ്പോൾ വ്യക്തമാകും അത്രമാത്രം) പ്രപഞ്ചം എത്രയോ വലുത്.! എന്തെല്ലാം പ്രതിഭാസങ്ങൾ, എത്രയെത്ര നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, അത് ചേരുന്ന ഗ്യാലക്സികൾ! അതിൽ നമ്മുടെ കടുകുമണിയോളം പോന്ന ഭൂമിയും നമ്മളും.!…