Month: April 2022

ദുഃഖവെള്ളി

രചന : അശോകൻ പുത്തൂർ ✍ പിരിഞ്ഞതിൻ ശേഷമൊരുകവിതയെഴുതിചോരയിലൊട്ടിച്ച് പോസ്റ്റുചെയ്യുന്നു.കുറിപ്പ് വായിച്ച്നീയൊരു ചിരിചിരിക്കുംഎന്റെ മരണത്തേക്കാൾമുഴക്കമുള്ളത്അന്നായിരിക്കും ഞാൻ ദൈവത്തിന്പ്രാണൻകൊണ്ട്ഉപന്യാസമെഴുതുക.എഴുത്തു വായിച്ച്ദൈവവും ചിരിക്കുംപിന്നെ കുറിപ്പിനു മുകളിൽഅപായചിഹ്നം വരഞ്ഞ്ചതിക്കപ്പെട്ട ഒരുവന്റെതിരുഹൃദയംതൂക്കിയിടുംനിലവിളികളുംപ്രാർത്ഥനകളുംപള്ളിമണികളുടെ ഒച്ചയിലേക്ക്അടർന്നുവീഴും ആ ദിവസത്തെദുഃഖവെള്ളിയെന്ന്നീ പരിഹസിക്കും.

മേടപ്പുലരിയിൽ

രചന : രമണി ചന്ദ്രശേഖരൻ, പുല്ലാട്✍ ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.കോലാഹലമോടെ പാറിപ്പറന്നവർചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ ഹാ!എന്തൊരത്ഭുതം,കൊന്നനിറയെമഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽഅഴകു നിറച്ചവർ ചാഞ്ചാടുന്നു. ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽപൂവേതു കിളിയേതെന്നറിയാത്തതു പോൽഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,ചാടിമറിയുന്നൊരണ്ണാറക്കണ്ണനും. മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശിപാറിപ്പറക്കുന്ന ചിത്രപതംഗവുംഞാൻ പാടും പാട്ടുകൾ കേട്ടതുപോലെമറുപാട്ടു…

വിഷുക്കണി

രചന : റെജികുമാർ ചോറ്റാനിക്കര ✍ വിഷുവിതുമന്നിലോ സമ്പൽസമൃദ്ധിതൻഅടയാളമായ് ഭേരി മുഴക്കി നിൽപ്പൂ..പോയകാലത്തിന്റെ മധുവൂറുമുൻമത്ത-മൊരു വർണ്ണചിത്രമായീ മണ്ണിലെന്നും.. ഓരോ തലമുറയ്ക്കായ് പകർന്നീടുന്നതുംസ്നേഹമാം കർണ്ണികാരപ്പൂക്കളങ്ങളായ്..മനമതുമധുപോൽ ഭുജിച്ചെന്നുമീറൻ –നിലാവിൻകരങ്ങളിൽ നീളേ മയക്കമായ്.. വിഷുപ്പക്ഷി പാടുന്ന പാട്ടിന്റെയീണത്തി-ലേകുന്നു തേനും വയമ്പുമീ ജീവനിൽ..മേടമാസം കനിഞ്ഞരുളുന്ന ശോഭയിൽഉടലാകെയണിയുന്ന പീതവർണ്ണം..…

മറവിയുടെ മൗനം

രചന : റഫീഖ്. ചെറുവല്ലൂർ✍ മൗനത്തിൻ മൂർച്ചയേറ്റുമുറിഞ്ഞു പോകുന്നുവെൻമനവും കണ്ട കിനാക്കളുംമറവിയുടെ മാറാപ്പിൽപൊതിഞ്ഞു കെട്ടിയിട്ടുംപൊടിഞ്ഞു നനയുന്നുണ്ടു നിണം!മനം മൂടിയിട്ടാൽ പിന്നെതനുവിൽ തലോടിയാലുംവികാരങ്ങൾ തണുക്കും.വിരഹം വിഴുങ്ങുവാനുള്ളതാണീവിനാഴികയെണ്ണും ജന്മമെങ്കിലും,നീയെന്നൊരു പ്രതീക്ഷ മാത്രമല്ലേഉഴറുന്നയെൻ തുഴയുടെയാഴം?ഊന്നുവടിയിലേക്കുള്ള ദൂരംചക്രക്കസേരക്കിപ്പുറം കാണണം!ഓർമ്മകൾ വീണു പോയാൽചിക്കിപ്പെറുക്കിയെടുക്കണം.അങ്ങു ദൂരെയെൻ ഭൂതകാലത്തിൽ,പ്രണയം പൂത്തൊരാ ചില്ലയിൽ,ഓർമകൾ…

വിഷുപ്പുലരി

രചന : രാജീവ് ചേമഞ്ചേരി✍ മേടമാസം പൊന്നണിഞ്ഞൂ-മുറ്റത്തെ കൊന്നപ്പൂവിനാൽ!കുഞ്ഞോമനകൾക്ക് കാഴ്ചയായ്-കണിയൊരുങ്ങീ വിഷു കണിയൊരുങ്ങീ….ഓലപ്പടക്കത്തിൻ പൊട്ടിച്ചിരിയുംഓരത്ത് മത്താപ്പൂ പുഞ്ചിരിച്ചുംഓടിക്കളിച്ച് ചിരിയേകും പമ്പരംഒത്തിരി പൂത്തിരിയുറക്കെ ചിരിക്കുന്നുപുലരീ …… പുലരീ ……. പുലരീ …… വിഷു-പുലരീ ….വിഷുക്കോടിയണിഞ്ഞ് കോലായി ചെന്നാൽ-വിഷുക്കൈനീട്ടം നിറയുന്നു കയ്യിൽ!ഐശ്വര്യസമ്പൽസമൃദ്ധിയായ്……..ഐക്യത്തിൻ പൊന്നൊളി വാനിലുയരെ….പുലരീ…

പ്രായമായി എന്നുള്ള ചിന്ത

മായ അനൂപ്..✍ സാധാരണ മിക്ക ആളുകളിലും ഉള്ളതും,എന്ത് നല്ല കാര്യം ചെയ്യുന്നതിൽ നിന്നും അവരെ നിരുത്സാഹപ്പെടുത്തുന്നതുമായ രണ്ടു ചിന്തകളാണ്, ഒന്നാമത്തേത് “പ്രായമായി” എന്നുള്ള ഒരു ചിന്തയും രണ്ടാമത്തേത് “മറ്റുള്ളവർ എന്ത് വിചാരിക്കും” എന്നുള്ള മറ്റൊരു ചിന്തയും.ഇതിൽ ആദ്യം പ്രായമായി എന്നുള്ള ചിന്തയെടുത്താൽ,നമ്മുടെ…

വിഷുക്കണിയൊരുങ്ങുമ്പോൾ

രചന : കൃഷ്ണ മോഹൻ കെ പി ✍ മണ്ഡപത്തിലിറങ്ങുന്ന വധുവിൻകണ്ഡത്തിലിളകുമിളക്കത്താലി പോലെകൊന്നയ്ക്കു മകുടം ചാർത്തിയൊരുങ്ങി നില്ക്കുംപൊന്നിൻ നിറമാർന്ന പൂവേ കണ്ണന്റെ ആരോമൽ നീവിണ്ണിൽ നിന്നുമുതിർന്നു വീഴുന്ന നൽസ്വർണ്ണത്തിൻ മുത്തു പോലെ വിളങ്ങി നില്ക്കുംവർണ്ണിപ്പാനെളുതാത്ത വസന്തമേ നിൻസുന്ദരതയിൽ ഭ്രമിച്ചു ലയിച്ചു നിന്നെഎന്നാളും…

വർണ്ണങ്ങൾ വറ്റാത്ത പ്രണയം

രചന : ഹരി കുട്ടപ്പൻ✍ നീ നടന്നുപോയ വഴിയൊരങ്ങളിലൂടെ ഞാനിന്ന് നടക്കുന്നു.അന്ന് നമ്മളെ തലോടിയ കുളിർക്കാറ്റും മർമ്മരവും എന്നിൽ ഓർമ്മകളുടെ നിറങ്ങൾ ചാർത്തുന്നു.നിന്നിൽ തളിരിട്ട മുല്ലയും ചെമ്പകവും ഇന്നും പരിമളം ചൊരിയുന്നുണ്ട് നസാഗ്രം കുളിർക്കുന്ന സുഗന്ധം ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് പുറത്തേക്ക്…

കണിക്കൊന്ന

രചന : ഒ.കെ.ശൈലജ ടീച്ചർ✍ മേടപ്പുലരിയുടെ പൊന്നൊളിയിൽപൊൻ പ്രഭയാൽ പൂത്തുവിരിയും കർണ്ണികാരമേവിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങിനിൽക്കും പീത സുന്ദരീആലോലമാടി പുഞ്ചിരിക്കുംനിന്നെയല്ലോ കണ്ണനേറെയിഷ്ടംപീതവർണ്ണം തൂകും നീപീതാംബരന്റെ തോഴിയല്ലേകണ്ണിനു കണിയായുണരുംപൊൻ കണി കൊന്ന മലരേവിഷുപ്പക്ഷി തന്നീണത്തിൽനീ നൃത്തമാടു.

കോമാളി വേഷങ്ങൾ.

രചന : മധുമാവില✍ ഒറ്റക്ക് നടക്കുമ്പോളാണ്മനസ്സ് നമ്മെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്.കാല് മുട്ടിയോ മറ്റോ പെട്ടന്ന് നില്കുമ്പോൾഅലോചനകൾ എവിടെയോ ആയിരിക്കും’അന്നും അങ്ങിനെയായിരുന്നു.വിത്യസ്തരായ ചിലർ , വലിയ വലിയ കാര്യങ്ങളെന്ന് അവർക്ക് മാത്രം തോന്നുന്നവ വളരെ സങ്കീർണമായ് ചിന്തിക്കുകയും തല പുകഞ്ഞ് വിശകലനം ചെയ്യുകയും…